India National

“എല്ലാ മതങ്ങളും രാജ്യത്ത് ബഹുമാനിക്കപ്പെടണം, ഒറ്റ മതത്താല്‍ മുന്നോട്ടു പോകാനാകില്ല:” രാഹുല്‍ ഗാന്ധി

ഒറ്റ മതത്താൽ ഈ രാജ്യത്തിന് മുന്നോട്ടുപോകാനാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എല്ലാ മതങ്ങളും എല്ലാ ഭാഷകളും രാജ്യത്ത് ബഹുമാനിക്കപ്പെടണം. രാജ്യത്തെക്കാളും മുകളിലാണ് താനെന്നാണ് നരേന്ദ്ര മോദിയുടെ ഭാവമെന്നും രാഹുല്‍ വിമര്‍ശിച്ചു. മോഹൻ ഭാഗവതും ആർ.എസ്.എസും ആണ് രാജ്യത്തെ നയിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങള്‍ ഏതെങ്കിലും പാര്‍ട്ടിയുടെ സ്വത്തല്ല, രാജ്യത്തിന്റെ സ്വത്താണ്. അവയെ സംരക്ഷിക്കല്‍ നമ്മുടെ കടമയാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

India Kerala

സംസ്ഥാന അധ്യക്ഷന്മാരും പ്രചാരണ സമിതി ചെയർമാൻമാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസില്‍ ധാരണ

ലോക്സഭ തെരഞ്ഞെടുപ്പില്‍ പി.സി.സി അധ്യക്ഷന്മാരും പ്രചാരണ സമിതി ചെയർമാൻമാരും മത്സരിക്കേണ്ടെന്ന് എ.ഐ.സി.സിയിൽ ധാരണ. സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പ് താത്പര്യങ്ങൾക്ക് തടയിടും. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന രീതി മാറ്റാനും തീരുമാനമായി. വൈകീട്ട് ചേരുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ തീരുമാനം ഹൈകമാൻഡ് വിശദീകരിക്കും. വിജയ സാധ്യത മാത്രം മാനദണ്ഡമാക്കിയാണ് കോൺഗ്രസിന്റെ നീക്കം. ഇതിൻറെ ഭാഗമായാണ് ഹൈകമാൻഡ് മാർഗരേഖ തയ്യാറാക്കിയിരിക്കുന്നത്. പി.സി.സി അധ്യക്ഷന്മാരും പ്രചാരണ സമിതി ചെയർമാൻമാരും മത്സരിക്കേണ്ടെന്നാണ് ധാരണ. മത്സരിക്കാനില്ലെന്ന് കേരള പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ […]

India Kerala

ശബരിമല യുവതീപ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റം

ശബരിമല കേസിലെ നിലപാട് മാറ്റത്തില്‍ ദേവസ്വം ബോര്‍ഡില്‍ കടുത്ത ഭിന്നത. ദേവസ്വം കമ്മീഷണര്‍ക്കെതിരെ ബോര്‍ഡ് പ്രസിഡന്റ് തന്നെ രംഗത്ത് വന്നു. ഇന്നലെ കോടതിയില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഇക്കാര്യത്തില്‍ ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും എ. പത്മകുമാര്‍ പറ‍ഞ്ഞു. കമ്മീഷറുടെ കാലാവധി നീട്ടി നല്‍കിയതിലുള്ള അതൃപ്തിയും പത്മകുമാര്‍ പ്രകടിപ്പിച്ചു. എന്നാല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വിഷയത്തില്‍ വിശദീകരണം തേടിയിട്ടില്ലെന്നാണ് ദേവസ്വം കമ്മീഷണറുടെ പ്രതികരണം. സര്‍ക്കാര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച സമയത്തെല്ലാം ബോര്‍ഡിന്റെ നിലപാട് അതിന് വിരുദ്ധമായിരുന്നു. ഇതിന്റെ പേരില്‍ […]

India Kerala

ഇനി വാദമുണ്ടെങ്കില്‍ എഴുതി നല്‍കണം; സുപ്രീംകോടതി

ശബരിമല പുനപരിശോധന ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ഇനി വാദമുണ്ടെങ്കില്‍ എഴുതി നല്‍കണമെന്ന് കോടതി ആവര്‍ത്തിച്ചു. ഇന്നലത്തെ ഉത്തരവ് പിന്‍വലിച്ച് പുനപരിശോധന ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കണം എന്ന ആവശ്യം കോടതി തള്ളി. ദേശീയ അയ്യപ്പഭക്ത ‌അസോസിയേഷന്റെ അഭിഭാഷകനായ മാത്യു നെടുമ്പാറയാണ് വീണ്ടും വാദത്തിന് അവസരം തേടിയത്. കഴിഞ്ഞ ദിവസം തനിക്ക് വാദത്തിന് അവസരം കിട്ടിയില്ല. മറ്റാരും പറയാത്ത ഭരണഘടനാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്തുതന്നെ ആയാലും എഴുതി നല്‍കൂ… കഴമ്പുണ്ടെങ്കില്‍ വാദത്തിന് […]

India National

റോബര്‍ട് വാദ്രയെയും കാര്‍ത്തി ചിദംബരത്തെയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട് വാദ്രയെയും പി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തെയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ വാദ്രയെ രണ്ടാം ദിവസമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത്. ഐ.എന്‍.എക്സ് മീഡിയ ഇടപാട് കേസിലാണ് കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യുന്നത്. ആയുധ ഇടപാടുകാരനായിരുന്ന സഞ്ജയ് ബന്ധാരിയ വഴി ലണ്ടനിലെ ബ്രിന്‍സ്റ്റന്‍ സ്ക്വയറില്‍ 1.9 ബ്രിട്ടീഷ് പൌണ്ട് വില വരുന്ന സ്വത്തുക്കള്‍‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട് […]

India Kerala

ശബരിമല കേസിലെ ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റം പ്രസിഡന്‍റ് അറിയാതെ

ശബരിമല കേസിലെ ദേവസ്വംബോര്‍ഡിന്റെ നിലപാട് മാറ്റം പ്രസിഡന്‍റ് പത്മകുമാര്‍ അറിയാതെ. ബോര്‍ഡ് സാവകാശ ഹരജി നല്‍കിയിട്ട് അതേകുറിച്ച് പറയാതെ സ്ത്രീപ്രവേശനത്തെ കോടതിയില്‍ അനുകൂലിച്ചതില്‍ എ പത്മകുമാറിന് കടുത്ത അതൃപ്തിയുണ്ട്. ഡല്‍ഹിയില്‍ ഉണ്ടായിരുന്ന ദേവസ്വം കമ്മീഷണറുടെ ഇടപെടലാണ് ഇതിന് പിന്നിലെന്നാണ് ദേവസ്വം പ്രസിഡന്‍റിന്റെ സംശയം. ഇക്കാര്യത്തില്‍ കമ്മീഷണറോട് പ്രസിഡന്‍റ് വിശദീകരണം ചോദിച്ചതായും സൂചനയുണ്ട്. സര്‍ക്കാര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച സമയത്തെല്ലാം ബോര്‍ഡിന്റെ നിലപാട് അതിന് വിരുദ്ധമായിരിന്നു. ഇതിന്റെ പേരില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ അതൃപ്തിക്ക് ദേവസ്വം പ്രസിഡന്‍റ് ഇരയായിട്ടുമുണ്ട്. എന്നാല്‍ ഇന്നലെ […]

India Kerala

തെര‍ഞ്ഞെടുപ്പില്‍ തുഷാര്‍ മത്സരിക്കരുതെന്നാണ് അഭിപ്രായമെന്ന് വെള്ളാപ്പള്ളി

തുഷാര്‍ വെള്ളാപ്പള്ളി തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡിപി യോഗത്തിന്റെ ഔദ്യോഗിക ഭാരവാഹികളാരും മത്സരിക്കരുത്. ബി.ഡി.ജെ.എസ്, എസ്.എന്‍.ഡിപിയുടെ പോഷക സംഘടനയല്ല, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എസ്.എന്‍.ഡിപി അഭിപ്രായം പറയേണ്ടതില്ലെന്നും വെള്ളാപ്പള്ളി പാലക്കാട് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

India National

മുസഫര്‍നഗര്‍ കലാപ കേസുകള്‍ യോഗി സര്‍ക്കാര്‍ പിന്‍വലിക്കുന്നു

2013ലെ മുസഫര്‍ നഗര്‍ കലാപത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ ശുപാര്‍ശ‍. 100ലധികം പേര്‍ക്കെതിരെ ചുമത്തിയ 38 കേസുകള്‍ പിന്‍വലിക്കാനാണ് നീക്കം. യു.പിയിലെ സ്‌പെഷ്യല്‍ സെക്രട്ടറി ജെ.പി സിംഗും അണ്ടര്‍ സെക്രട്ടറി അരുണ്‍ കുമാര്‍ റായിയും കഴിഞ്ഞ ആഴ്ച ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മുസഫര്‍ നഗര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 10നാണ് കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. റിപ്പോര്‍ട്ട് മുസഫര്‍ നഗര്‍ മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ചത് […]

India National

ലണ്ടനില്‍ ആസ്തിയുണ്ടെന്ന ആരോപണം തള്ളി റോബര്‍ട്ട് വാദ്ര

ലണ്ടനില്‍ ആസ്തിയുണ്ടെന്ന ആരോപണത്തെ തള്ളി റോബര്‍ട്ട് വാദ്ര എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്‍പില്‍ മൊഴി നല്‍കി. ആയുധ ഇടപാടുകാരന്‍ സ‍ഞ്ജയ് ഭണ്ഡാരിയെ അറിയില്ലെന്നും അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ വാദ്ര വ്യക്തമാക്കി. ഭാര്യയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയോടൊപ്പമാണ് റോബര്‍ട്ട് വാദ്ര ചോദ്യം ചെയ്യലിന് ഹാജരായത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇടക്കാല ജാമ്യം നല്‍കിയ കോടതി എന്‍ഫോഴ്സ്മെന്റ് മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് റോബര്‍ട്ട് വാദ്രയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാദ്ര ഡല്‍ഹിയിലെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് […]

India National

സൗജന്യ ചാനലുകള്‍ തടയുന്നു; കേബിള്‍ ടി.വി നെറ്റ്‌വര്‍ക്കിന്‌ ട്രായിയുടെ നോട്ടീസ്

സൌജന്യമായി നല്‍കേണ്ട ചാനലുകള്‍ നിയമവിരുദ്ധമായി പ്രേക്ഷകര്‍ക്ക് തടഞ്ഞ കേബിള്‍ ടി.വി നെറ്റ്‌വര്‍ക്കിന്‌ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി ട്രായ് അറിയിച്ചു. ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടിട്ടും സൌജന്യ ചാനലുകള്‍ തടഞ്ഞ സേവന ദാതാവിനാണ് നോട്ടീസ് നല്‍കിയത്. സേവന ദാതാക്കള്‍ നിശ്ചയിക്കുന്ന ഒരു കൂട്ടം ചാനലുകളുടെ പാക്കേജ് ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പിക്കുന്നത് നിയമവിരുദ്ധമാണെന്നും ട്രായ് അറിയിച്ചു. സൌജന്യമായി എയര്‍ ചെയ്യുന്ന നൂറ് ചാനലുകള്‍ പ്രതിമാസം 130 രൂപക്ക് ഉപഭോക്താവിന് നല്‍കണമെന്നാണ് ടെലകോം റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശം. ഇതില്‍ 26 ദൂരദര്‍ശന്‍ ചാനലുകള്‍ […]