India Kerala

എസ്. രാജേന്ദ്രനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ ഉപഹരജി; മൂന്നാറിലെ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണത്തിന് സ്റ്റേ

എം.എല്‍.എയും മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റും കോടതി ഉത്തരവ് ലംഘിച്ചെന്ന് കാണിച്ച് സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഉപഹരജി നല്‍കി. മൂന്നാര്‍ വിഷയത്തില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എയെ തള്ളി സര്‍ക്കാര്‍. എം.എല്‍.എയും മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റും കോടതി ഉത്തരവ് ലംഘിച്ചെന്ന് കാണിച്ച് സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഉപഹരജി നല്‍കി. മൂന്നാര്‍ പഞ്ചായത്ത് കെട്ടിടത്തിന്‍റെ നിര്‍മാണം അനധികൃതമാണെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു. തന്നെ എം.എല്‍.എ പരസ്യമായി അപമാനിച്ചെന്ന് കാണിച്ച് സബ് കലക്ടര്‍ രേണു രാജ് സമര്‍പ്പിച്ച സത്യവാങ്മൂലവും […]

India National

‘റഫാല്‍ കരാര്‍ കൂടുതല്‍ മെച്ചപ്പെടുത്താമായിരുന്നു’; വില പരാമര്‍ശിക്കാതെ സി.എ.ജി റിപ്പോര്‍ട്ട്

നിലവിലെ സി.എ.ജിയായ രാജീവ് മെഹ്‍രിഷി കേന്ദ്ര സർക്കാറിന് കീഴിൽ ധനകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിയായിരുന്ന കാലത്താണ് റഫാലുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്തിമമാക്കുന്നത് നിലവിലെ സി.എ.ജിയായ രാജീവ് മെഹ്‍രിഷി കേന്ദ്ര സർക്കാറിന് കീഴിൽ ധനകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിയായിരുന്ന കാലത്താണ് റഫാലുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്തിമമാക്കുന്നത് അടിസ്ഥാന വില യു.പി.എ കാലത്തിന് സമാനമായിരുന്നു. എന്നാല്‍ വിമാനത്തിന്റെ ഏഴ് വസ്തുക്കള്‍ക്ക് വില കൂടുതലാണ്. പെര്‍ഫോമന്‍സ് ഗ്യാരണ്ടി വ്യവസ്ഥ മോദി സര്‍ക്കാര്‍ എടുത്തു കളഞ്ഞതായും സി.എ.ജി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. എന്നാല്‍, റഫാലില്‍ സര്‍ക്കാറിനെ കൂടുതല്‍ […]

India Kerala

ബി.ജെ.പി വിരുദ്ധ മതേതര സഖ്യത്തിലേക്ക് രാജ് താക്കറയെ ക്ഷണിക്കണമെന്ന് അജിത്ത് പവാര്‍

അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായുള്ള മതേതര സഖ്യത്തിൽ മഹാരാഷ്ട്ര നവനിർമാൺ സേനയേ ഉൾപ്പെടുത്തണമെന്ന് എൻ.സി.പി നേതാവ് അജിത്ത് പവാർ. ബി.ജെ.പി-ശിവ സേന വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ കഴിവുള്ള പാർട്ടിയാണ് രാജ് താക്കറെ നേതൃത്വം നൽകുന്ന എം.എൻ.എസ് എന്ന് പറഞ്ഞ പവാർ, ഇത് തന്റെ വ്യക്തിപരമായ കണക്കുകൂട്ടലാണെന്നും കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് രാജ് താക്കറെയും ശിവ സേന ഉൾപ്പെടുന്ന ബി.ജെ.പി സഖ്യവും നല്ല ബന്ധത്തിലല്ല ഉള്ളത്. കുറഞ്ഞ സീറ്റുകളിലേ മത്സരിച്ചുള്ളൂ എങ്കിലും 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലക്ഷത്തിലേറെ വോട്ടുകൾ നേടാൻ എം.എൻ.എസിന് കഴിഞ്ഞതായി […]

India Kerala

സി.പി.ഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ ബഹളം

സി.പി.ഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ ബഹളം. എൻ .അനിരുദ്ധനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ബഹളമുണ്ടായത്. എൻ. അനിരുദ്ധനെ മാറ്റി മുല്ലക്കര രത്നാകരന് താൽക്കാലിക ചുമതല നൽകുന്നതിനെ ഒരു വിഭാഗം എതിർത്തതാണ് ബഹളത്തിനു കാരണം. തർക്കങ്ങൾ ഉണ്ടെങ്കിലും മുല്ലക്കര രത്നാകരനെ തന്നെ താൽക്കാലിക സെക്രട്ടറിയായി അംഗീകരിക്കാനാണ് സാധ്യത. ഉച്ചയ്ക്ക് ശേഷം ജില്ലാ കൗൺസിലും ചേരും.

India Kerala

തുഷാരഗിരിയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി

കോഴിക്കോട് തുഷാരഗിരി ജീരകപ്പാറയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി. ചക്കുമൂട്ടില്‍ ബിജുവിന്റെ വീട്ടിലാണ് സ്ത്രീകളടക്കമുള്ള ആയുധധാരികളായ മൂന്നംഗ സംഘം എത്തിയത്. തോക്കുപയോഗിക്കുന്നതിനെ പറ്റി വീട്ടുകാര്‍ക്ക് പറഞ്ഞ് നല്കിയതിന് ശേഷമാണ് സംഘം മടങ്ങിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് ആയുധധാരികളായ മാവോയിസ്റ്റുകള്‍ ചക്കുമൂട്ടില്‍ ബിജുവിന്റെ വീട്ടിലെത്തിയത്. വീട്ടുകാരോട് ഭക്ഷണം ആവശ്യപ്പെട്ടു. പിന്നീട് കുടുംബത്തിന്റെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായി വീട്ടുകാര്‍ പറയുന്നു. പൊലീസ് തിരയുന്ന സുന്ദരിയുടെ നേതൃത്വത്തിലാണ് സംഘമാണെത്തിയതെന്നാണ് വിവരം. തോക്ക് പ്രവര്‍ത്തിപ്പിക്കുന്ന രീതിയും വീട്ടുകാര്‍ക്ക് പറഞ്ഞ് നല്കി. ബിജുവിന്റെ അയല്‍വാസികളെ വിളിച്ച് കൂട്ടുകയും അവരോടും […]

India Kerala

പെരിയാറില്‍ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേത്; കൊലപാതകമെന്ന് സൂചന

യുവതിയെ പുതപ്പിൽ ചെറിയ പ്ലാസ്റ്റിക് കയറു പയോഗിച്ച് വരിഞ്ഞ് കെട്ടി 40 കിലോ ഭാരമുള്ള കരിങ്കല്ലിൽ കെട്ടി താഴ്ത്തിയ നിലയിലാണ് കണ്ടെത്തിയത്. ആലുവ മംഗലപ്പുഴ സെമിനാരിക്ക് സമീപം പെരിയാറില്‍ കണ്ടെത്തിയ മൃതദേഹം 36 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണെന്ന് തിരിച്ചറിഞ്ഞു. കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്നലെ രാത്രിയായിരുന്നു മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. പുതപ്പിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കെട്ടി കല്ലിൽ താഴത്തിയ നിലയിലായിരുന്നു രാത്രി മൃതദേഹം കണ്ടെത്തിയത്. ഇതുവഴി പോയ നാട്ടുകാരാണ് വെളളത്തില്‍ പൊങ്ങിക്കിടക്കുന്ന രീതിയില്‍ […]

India National

എറിക്സൺ ഇന്ത്യ വിവാദം: അനിൽ അംബാനി ഇന്നും സുപ്രീം കോടതിയിൽ ഹാജരാകും

കേസില്‍ അനില്‍‌ അംബാനിക്ക് വേണ്ടി ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ്സ് നേതാവുമായ കപില്‍ സിബല്‍ ആണ് എറിക്സൺ ഇന്ത്യക്കുള്ള പണം നൽകാത്തതിൽ റിലയന്‍സ് കമ്മ്യൂണിക്കേഷൻ മേധാവി അനിൽ അംബാനി ഇന്നും സുപ്രീം കോടതിയിൽ ഹാജരാകും. കോടതി ഉത്തരവ് ഉണ്ടായിട്ടും എറിക്‌സൺ ഇന്ത്യക്ക് 550 കോടി രൂപ നൽകാത്തതിനെ തുടന്നാണ് അംബാനിയെ കോടതി വിളിച്ച് വരുത്തിയത്. ഇന്നലെയും അംബാനി ഹാജരായിരുന്നെങ്കിലും കേസിൽ വാദം പൂർത്തി ആയിരുന്നില്ല. 118 കോടി നൽകാമെന്ന റിലയൻസിന്റെ നിർദ്ദേശം എറിക്സൺ അംഗീകരിച്ചില്ല. കേസില്‍ അനില്‍‌ […]

India National

വ്യാജന്‍മാര്‍ പടിക്ക് പുറത്ത്; പ്രധാനമന്ത്രിയുടേതടക്കം ട്വിറ്റര്‍ ഫോളോവേഴ്സില്‍ വന്‍ ചോര്‍ച്ച

ഡൽഹി ഇന്ദ്രപ്രസ്ഥ ഇൻസ്റ്റ്യൂട്ട് ഓഫ് ഇൻഫൊർമേഷൻ ടെകനോളജി പുറത്തുവിട്ട കണക്കു പ്രകാരം, ആകെ 24 ലക്ഷം അക്കൗണ്ടുകളാണ് പൂട്ടി പോയത് വ്യാജ അക്കൗണ്ടുകൾക്കെതിരെ നടപടി കർശനമാക്കി സോഷ്യൽ മീഡിയ ഭീമൻ ട്വിറ്റർ രംഗത്തു വന്നപ്പോൾ, ഫോളോവർമാരിൽ വൻ‌ ഇടിവുമായി പ്രധാനമന്ത്രിയുൾപ്പടെയുള്ള പ്രമുഖർ. ഡൽഹി ഇന്ദ്രപ്രസ്ഥ ഇൻസ്റ്റ്യൂട്ട് ഓഫ് ഇൻഫൊർമേഷൻ ടെകനോളജി പുറത്തുവിട്ട കണക്കു പ്രകാരം, ആകെ 24 ലക്ഷം അക്കൗണ്ടുകളാണ് പൂട്ടി പോയത്. പുതിയ നടപടിയുടെ പശ്ചാതലത്തിൽ, ട്വിറ്ററിൽ സജീവമായി ഇടപെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോളോവർമാരിൽ […]

India Kerala

കെവിന്‍ കൊലപാതക കേസില്‍ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും

കേരളത്തെ നടുക്കിയ കെവിന്‍ കൊലപാതക കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. കോട്ടയം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്ന കേസില്‍ പ്രാഥമിക വാദമാണ് ഇന്ന് ആരംഭിക്കുക. പ്രതികളെയെല്ലാം കോടതിയില്‍ ഹാജരാകും. കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ തന്നെ കേസ് ദുരഭിമാനകൊലയായി കണ്ട് വേഗം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദുരഭിമാന കൊലയായി വിചാരണ തുടങ്ങുന്നതിന് മുന്‍പ് പറയാനാകില്ലെന്നും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആറ് മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കാമെന്നും കോടതി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിചാരണ നടപടികള്‍ […]

India Kerala

എറണാകുളം പിടിച്ചെടുക്കാന്‍ പറ്റുന്ന സ്ഥാനാര്‍ത്ഥിയെ തേടി സി.പി.എം

മണ്ഡലം പിടിച്ചെടുക്കാന്‍ പറ്റുന്ന സ്ഥാനാര്‍ത്ഥിയെ തേടുകയാണ് എറണാകുളത്ത് സി.പി.എം. ആദ്യം കേട്ടത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവിന്റെ പേര്. രാജീവ് ചാലക്കുടിയിലെന്ന് ഏകദേശ ധാരണയായതോടെ പൊതു സമ്മതനായ സ്വതന്ത്രനെന്ന പതിവ് തുടരാന്‍ ആലോചിക്കുന്നു നേതൃത്വം. പാര്‍ട്ടിയില്‍ നിന്ന് മികച്ച സ്ഥാനാര്‍ത്ഥി ഉണ്ടെങ്കില്‍ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍ എറണാകുളം ഒരിയ്ക്കലേ അരിവാള്‍ ചുറ്റിക നക്ഷത്രത്തിനൊപ്പം നിന്നിട്ടുള്ളൂ. 1967ല്‍ വി വിശ്വനാഥ മേനോന്‍ വിജയിച്ചപ്പോള്‍. പിന്നീട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ആരും ലോക്സഭ കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ പൊതു […]