India National

മലയാളി ജവാന്‍ വസന്തകുമാറിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. വയനാട് ലക്കിടി സ്വദേശി വസന്തകുമാറാണ് പുല്‍വാമയില്‍ ഇന്നലയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വയനാട് തൃകൈപ്പറ്റയിലെ കുടുംബ ശ്മശാനത്തിലായിരിക്കും സംസ്‌കാരം. പുല്‍വാമ ഭീകരാക്രമണം; ഞങ്ങളുണ്ട്, സൈന്യത്തിനും സര്‍ക്കാരിനുമൊപ്പം: രാഹുല്‍ ഗാന്ധി കഴിഞ്ഞ 18 വര്‍ഷമായി സൈനിക സേവനമനുഷ്ടിച്ച വി.വി വസന്ത കുമാര്‍ ലഫ്റ്റനന്റ് കമാന്‍ഡന്റായി സ്ഥാനകയറ്റം ലഭിച്ച ഉടനെയാണ് രാജ്യത്തിനായി ജീവന്‍ ത്യജിച്ചത്. കശ്മീര്‍ താഴ്‌വരയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ വയനാട് സ്വദേശിയും ഉള്‍പ്പെട്ടതായുള്ള വിവരം […]

India Kerala

ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫിന് നേട്ടം, ബി.ജെ.പിക്ക് ഒരു സീറ്റുമില്ല

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മേല്‍ക്കൈ. ഫലമറിഞ്ഞ 29 വാര്‍ഡുകളില്‍ പതിനാറിടത്ത് എല്‍.ഡി.എഫ് ജയിച്ചു. യു.ഡി.എഫ് 11 സ്ഥലത്താണ് ജയിച്ചത്. ഒഞ്ചിയത്ത് വിജയത്തോടെ ആര്‍.എം.പി പഞ്ചായത്ത് ഭരണം നിലനിര്‍ത്തി. ബി.ജെ.പിക്ക് ഒരു സീറ്റും ലഭിച്ചില്ല. കോഴിക്കോട് ഒഞ്ചിയം പഞ്ചായത്ത് ഭരണം ആര്‍.എം.പി നിലനിര്‍ത്തി. ഉപതെരഞ്ഞെടുപ്പില്‍ അഞ്ചാം വാര്‍ഡില്‍ ആര്‍.എം.പിയുടെ പി ശ്രീജിത്താണ് വിജയിച്ചത്. 308 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ ആര്‍.എം.പി തോല്‍പിച്ചത്. കണ്ണൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് വാര്‍ഡുകളിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. […]

India Kerala

ബി.എസ്.എന്‍.എല്‍ കരാര്‍ തൊഴിലാളികളുടെ അനിശ്ചിതകാല സമരം അഞ്ചാം ദിവസത്തില്‍

സംസ്ഥാനത്ത് ബി.എസ്.എന്‍.എല്‍ കരാര്‍ തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ രണ്ട് മാസമായി ശമ്പളം ലഭിക്കാതായതോടെയാണ് എണ്ണായിരത്തോളം വരുന്ന കരാര്‍ തൊഴിലാളികള്‍ സമരരംഗത്തിറങ്ങിയത്. സി.ഐ.ടി.യുവിന്റെ കീഴിലുള്ള കാഷ്വല്‍ കോണ്‍ട്രാക്ട് ലേബേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം. കേബിള്‍ ജോലികള്‍ക്കും ഓഫീസ് ജോലികള്‍ക്കുമുള്ള കരാര്‍ തൊഴിലാളികളാണ് സമരം നടത്തുന്നത്. ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധ തൊഴിലാളിക്കു പോലും അടിസ്ഥാന ദിവസ വേതനം 500 രൂപയില്‍ താഴെയാണ്. തുച്ഛമായ ഈ വേതനം പോലും കഴിഞ്ഞ രണ്ട് മാസമായി […]

India National

പുല്‍വാമയും കാണ്ഡഹാര്‍ വിമാന റാഞ്ചലും തമ്മിലെ ബന്ധം..?

ചാവേര്‍ ആക്രമണത്തിന്‍റ ഉത്തരവാദിത്തം ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് എറ്റെടുക്കുമ്പോള്‍ ഓര്‍മിക്കപ്പെടുന്നത് കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ കൂടിയാണ്. 1999ല്‍ ഇന്ത്യയുടെ യാത്രാവിമാനം റാഞ്ചിയ ഭീകരര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ജെയ്ഷെ മുഹമ്മദ് തലവനായ മസൂദ് അസറിനെ ഇന്ത്യക്ക് മോചിപ്പിക്കേണ്ടി വന്നത്. വിമാനത്തിലെ യാത്രക്കാര്‍ക്ക് പകരം ഭീകരരെ കൈമാറാനുള്ള തീരുമാനം കൈക്കൊണ്ടത് അന്നത്തെ വാജ്പേയി സര്‍ക്കാരായിരുന്നു. പാര്‍ലമെന്‍റ് ആക്രണത്തിലും പഠാന്‍കോട്ട് ഭീകരാക്രമണത്തിലും ഇപ്പോള്‍ നടന്ന അവന്തിപുര ചാവേര്‍ ആക്രമണത്തിലുമെല്ലാം ഇന്ത്യ വിരല്‍ ചൂണ്ടുന്നത് മസൂദ് അസറിനും ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിനും നേരെയാണ്. […]

India National

പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍

പുല്‍വാമയിലെ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍. അമേരിക്ക, റഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ തീവ്രവാദത്തിനെതിരെ ഇന്ത്യക്കൊപ്പം നിലകൊള്ളുമെന്ന് അറിയിച്ചു. ആക്രമണത്തില്‍ യു.എന്നും ഖേദം പ്രകടിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും യു.എന്‍ പറഞ്ഞു.

India National

‘പാകിസ്താനെ നയതന്ത്ര തലത്തില്‍ ഒറ്റപ്പെടുത്തും’ എല്ലാ വ്യാപാര ബന്ധവും വിച്ഛേദിച്ചതായി ജെയ്റ്റ്‌ലി

ജമ്മു കശ്മീര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നയതന്ത്രതലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുമെന്ന് ഇന്ത്യ. ഇതിനുള്ള നടപടികള്‍ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. പാകിസ്താന് നല്‍കിയ സൌഹൃദ രാഷ്ട്ര പദവി പിന്‍വലിക്കാനും തീരുമാനിച്ചു. സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി യോഗത്തിന് ശേഷം മന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്താനുമായുള്ള എല്ലാ വ്യാപാര ബന്ധവും വിച്ഛേദിച്ചതായി ജെയ്റ്റ്ലി അറിയിച്ചു. സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. ആക്രമണം നടത്തിയവരും സഹായം ചെയ്തവരും വലിയ വില നല്‍കേണ്ടി വരുമെന്നും ജെയ്റ്റ്ലി മുന്നറിയിപ്പ് നല്‍കി.

India National

ചാവേറാക്രമണം: കശ്മീരില്‍ സുരക്ഷ ശക്തമാക്കി

ചാവേറാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരില്‍ കനത്ത സുരക്ഷ. ഭീകരര്‍ക്കായി പുല്‍വാമ അടക്കമുള്ളിടങ്ങളില്‍ സുരക്ഷാസേന തെരച്ചില്‍ നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഇന്ന് ജമ്മുകാശ്മീരിലെത്തും. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് പ്രത്യേക ഉപസമിതി യോഗം പുരോഗമിക്കുകയാണ്. ഇന്‍റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നതിലടക്കം വീഴ്ചയുണ്ടായതായി സമ്മതിക്കുന്നുവെന്ന് ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് പാകിസ്താന്‍ പ്രതികരിച്ചു.

India Kerala

പെരിയാറില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിയാനാകാതെ പൊലീസ്

ആലുവ പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിയാനായില്ല. പഴക്കമുള്ളതിനാല്‍ മുഖം വികൃതമായ നിലയിലായിരുന്നു. അടുത്ത ദിവസങ്ങളില്‍ കാണാതായവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും കാര്യമായ പുരോഗതിയൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു. വായില്‍ തുണി തിരുകി ശ്വാസം മുട്ടിച്ച് കൊന്നതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. പഴക്കം ചെന്ന് മൃതദേഹം തിരിച്ചറിയാന്‍ കഴിയാതായതാണ് അന്വേഷണത്തെ ദോഷകരമായി ബാധിക്കുന്നത്. കൊല്ലപ്പെട്ട സ്ത്രീക്ക് 154 സെന്റീമീറ്റര്‍ ഉയരമുള്ളതായും ഇവരുടെ കീഴ്ചുണ്ടില്‍ മറുകുള്ളതായും കണ്ടെത്തിയിട്ടുണ്ട്. പച്ചക്കളര്‍ ലെഗിന്‍സും നീല ടോപ്പുമായിരുന്നു വേഷം. 25നും […]

India Kerala

കന്യാസ്ത്രീകള്‍ക്കെതിരെ ഗ്ലോബല്‍ ക്രിസ്ത്യന്‍ കൌണ്‍സില്‍; മാവോയിസ്റ്റ് ബന്ധമുള്ളവരെന്ന് ആരോപണം

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നില്‍ക്കുന്ന കന്യാസ്ത്രീകളെ പിന്തുണക്കുന്നത് മാവോയിസ്റ്റുകളാണെന്ന ആക്ഷേപവുമായി ഗ്ലോബല്‍ ക്രിസ്ത്യന്‍ കൌണ്‍സില്‍. ഇക്കാര്യം അറിയാവുന്നത് കൊണ്ടാണ് സഭ വിഷയത്തില്‍ ഇടപെടാത്തത്. സഭയെ പ്രതിരോധത്തിലാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് കന്യാസ്ത്രീമാര്‍ പിന്‍മാറണമെന്നും ഗ്ലോബല്‍ ക്രിസ്ത്യന്‍ കൌണ്‍സില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു . പീഡന വിവരം പുറത്ത് വന്നത് മുതല്‍ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. സേവ് അവര്‍ സിറ്റേഴ്സ് എന്ന പേരില്‍ ഒരു സംഘന തന്നെ കന്യാസ്ത്രീകള്‍ക്ക് പിന്തുണ നല്കാന്‍ രൂപീകരിച്ചു. ഇവര്‍ നടത്തിയ സമരത്തിന്റെ സമ്മര്‍ദ്ദത്തിലാണ് […]

India Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്നിന്റെ ഇന്റന്റ് വെട്ടിക്കുറച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്നിന്റെ ഇന്റന്റ് വെട്ടിക്കുറച്ചതോടെ മരുന്നിനായി പുറത്തെ മെഡിക്കല്‍ ഷോപ്പുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രോഗികള്‍. 585 ഇനം മരുന്നുകള്‍ വേണ്ടിടത്ത് 230 ഓളം മരുന്നുകള്‍ മാത്രമേ മെഡിക്കല്‍ കോളജിലുള്ളൂ. ഈ മരുന്നുകളും ഉടനെ തീര്‍ന്നേക്കും. മെഡിക്കല്‍ കോളേജിനെ ആശ്രയിക്കുന്നവരാണ് സാധാരണക്കാരായ രോഗികള്‍. അത്യാഹിത വിഭാഗത്തിലെത്തുന്നവര്‍ക്ക് നേരത്തെ നല്കിയിരുന്ന പല മരുന്നുകളും ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിക്കുന്നില്ല. ഇതിനെല്ലാം കൂടെയെത്തുന്നവര്‍ നേരെ ഓടുന്നത് പുറത്തെ മെഡിക്കല്‍ ഷോപ്പുകളിലേക്ക്. മരുന്നുകള്‍ക്ക് പുറമെ ഗ്ലൌസ്, ഗ്ലൂക്കോസും […]