ആദിവാസി ഗോത്രമഹാസഭയുടെ ആഭിമുഖ്യത്തില്‍ വയനാട് മാനന്തവാടിയില്‍ മുത്തങ്ങ ദിനാചരണവും ജോഗി അനുസ്മരണവും നടത്തി. മാനന്തവാടി നഗരസഭ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങ് ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു ഉദ്ഘാടനം ചെയ്തു. മുത്തങ്ങയിലെ പൊലീസ് വെടിവെപ്പിന്റെ പതിനാറാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഗോത്ര മഹാസഭ മുത്തങ്ങ അനുസ്മരണവും ജോഗി രക്ഷസാക്ഷി ദിനാചരണവും സംഘടിപ്പിച്ചത്. ജോഗി സ്മൃതി മണ്ഡപത്തില്‍ ഗോത്രപൂജയും നടത്തിയ ശേഷമാണ് പരിപാടികള്‍ ആരംഭിച്ചത്. ഭൂമിക്കു വേണ്ടിയുള്ള സമരം തുടരുക തന്നെ ചെയ്യുമെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന അദ്ധ്യക്ഷ സി.കെ.ജാനു […]
India
പൊലീസ് ആസ്ഥാനത്ത് ഇനി റോബോട്ട് സന്ദര്‍ശകരെ സ്വീകരിക്കും
സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ഇനി സന്ദര്‍ശകരെ സ്വീകരിക്കുന്നത് യന്ത്രമനുഷ്യനാണ്. സന്ദര്‍ശകര്‍ക്ക് ആവശ്യങ്ങള്‍ക്കനുസരിച്ച് അവരെ ഓഫീസിന്റെ വിവിധയിടങ്ങളിലേക്ക് നയിക്കാനും ഈ യന്ത്രമനുഷ്യന് കഴിയും. പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മുഖ്യമന്ത്രി പൊലീസ് ആസ്ഥാനത്ത് എത്തിയതോടെ അതിഥിയെ സ്വീകരിക്കാനായ് പുതിയ ചുമതലക്കാരന്‍ വാതില്‍ തുറന്നെത്തി. എത്തിയത് സംസ്ഥാന മുഖ്യമന്ത്രിയാണെന്ന് കണ്ടതോടെ റോബോട്ട് സല്യൂട്ട് ചെയ്താണ് സ്വീകരിച്ചത്. പൊലീസ് ആസ്ഥാനത്ത് ലഭ്യമായ സേവനങ്ങളുടെ കൃത്യവും വിശദവുമായ വിവരങ്ങള്‍ യന്ത്രമനുഷ്യന്‍ നല്‍കും. നേരിട്ട് ചോദ്യങ്ങള്‍ ചോദിച്ച് വിവരങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. […]
പെരിയ ഇരട്ടക്കൊലപാതകം; പീതാംബരന് നേരിട്ട് പങ്ക്, അപമാനം സഹിക്കാനാകാതെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും മൊഴി
കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പീതാംബരന് കൊലയില്‍ നേരിട്ട് പങ്കെന്ന് മൊഴി. സി.പി.എം ലോക്കല്‍ കമ്മറ്റിയംഗമായ പീതാംബരനാണ് കൃപേഷിനെ തലക്ക് വെട്ടിയതെന്നാണ് സൂചന. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് അപമാനം സഹിക്കാനാകാതെയെന്ന് പീതാംബരന്‍ മൊഴി നല്‍കി. തനിക്കെതിരെ ആക്രമണമുണ്ടായിട്ടും പാര്‍ട്ടി അര്‍ഹമായ പരിഗണന നല്‍കിയില്ല. ഇക്കാരണത്താലാണ് സുഹൃത്തുക്കളുമായി ചേർന്ന് കൊല ആസൂത്രണം ചെയ്തതെന്നും പീതാംബരന്‍ മൊഴി നല്‍കി. പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാവിലെ 11ന് കാഞ്ഞങ്ങാട് ഹൊസ്ദുർഗ് കോടതിയിലാണ് പീതാംബരനെ […]
ആറ്റുകാല്‍ പൊങ്കാല ഇന്ന്
ആറ്റുകാല്‍ പൊങ്കാല ഇന്ന്. ക്ഷേത്രം തന്ത്രി ശ്രീകോവിലില്‍ നിന്ന് ദീപം കൈമാറുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുക. നഗരത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഭക്തര്‍ ഒരുക്കിയ അടുപ്പുകളിലും ദീപം തെളിക്കും. സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി നേരത്തെ എത്തി അടുപ്പ് കൂടി കാത്തിരിക്കുന്ന ഭക്തരുണ്ട്. നഗരത്തില്‍ ഇന്നലെ ഉച്ച മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കായി മൂവായിരത്തി എണ്ണൂറ് പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. ജില്ലയില്‍ ഇന്ന് പ്രാദേശിക അവധിയാണ്.
പാക് പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ ഒഴിയണം; ഉത്തരവുമായി രാജസ്ഥാനിലെ ജില്ലാ മജിസ്ട്രേറ്റ്
രാജസ്ഥാനിലെ ബികാനിരില്‍ താമസിക്കുന്ന പാക് പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞുപോകണമെന്ന് കോടതി. ബികാനിരിലെ ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. സി.ആര്‍.പി.സി 144 പ്രകാരമാണ് ഉത്തരവ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടല്‍. ജില്ലയിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും പാക് സ്വദേശികളെ പ്രവേശിപ്പിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. പാക് പൗരന്മാര്‍ക്ക് ജോലി നല്‍കരുത്. നേരിട്ടോ അല്ലാതെയോ പാകിസ്താനുമായി കച്ചവട ബന്ധങ്ങള്‍ നടത്തരുതെന്നും ഉത്തരവില്‍ പറയുന്നു. ബികാനിരില്‍ ആരും പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് ഉപയോഗിക്കരുതെന്നും മജിസ്ട്രേറ്റ് നിര്‍ദേശം നല്‍കി. രണ്ട് […]
കശ്മീര്‍ സന്ദര്‍ശിക്കരുത്, അവരുടെ ഉത്പന്നങ്ങള്‍ വാങ്ങരുത്: വിവാദമായി മേഘാലയ ഗവര്‍ണറുടെ ട്വീറ്റ്
കശ്മീരിലെ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന മേഘാലയ ഗവര്‍ണര്‍ തഥാഗതാ റോയിയുടെ ട്വീറ്റ് വിവാദമാകുന്നു. 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിന് കാരണമായ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം, പൊതുജനങ്ങളോടുള്ള ആഹ്വാനമെന്ന നിലയിലായിരുന്നു കശ്മീരി ഉത്പന്നങ്ങളെല്ലാം ബഹിഷ്കരിക്കണമെന്ന അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ ട്വീറ്റ്. ”കശ്മീര്‍ സന്ദര്‍ശിക്കരുത്. രണ്ട് വര്‍ഷത്തേക്ക് അമര്‍നാഥിലേക്ക് പോകരുത്. കശ്മീരികളുടെ കടകളില്‍ നിന്നോ കച്ചവടക്കാരില്‍ നിന്നോ ഒന്നും വാങ്ങരുത്.. എല്ലാ മഞ്ഞുകാലങ്ങളിലും അവരിവിടെ കച്ചവടത്തിന് വരുമ്പോള്‍ പ്രത്യേകിച്ചും. കശ്മിരികളുടെ എല്ലാ ഉത്പന്നങ്ങളും ബഹിഷ്കരിക്കണം.” ഗവര്‍ണര്‍ ട്വീറ്റിലൂടെ ആഹ്വാനം ചെയ്തു. ആര്‍മിയില്‍ റിട്ടയറായ […]
കാസര്‍കോട് ഇരട്ടക്കൊല: ഗവര്‍ണര്‍ സര്‍ക്കാരിനോട് അടിയന്തിര റിപ്പോര്‍ട്ട് തേടി
കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം സംബന്ധിച്ച് ഗവര്‍ണര്‍ സര്‍ക്കാരിനോട് അടിയന്തിര റിപ്പോര്‍ട്ട് തേടി. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ ഗവര്‍ണറെ കണ്ടിരുന്നു. ഇന്നോ നാളെയോ ഈ വിഷയത്തിലുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണര്‍ക്ക് കൈമാറുമെന്നാണ് സൂചന. ഇന്ന് രാവിലെ പത്തുമണിയോടെയാണ് പ്രതിപക്ഷ നേതാവ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ പി സദാശിവത്തെ കണ്ടത്. കാസര്‍കോട് ഇരട്ടക്കൊലപാതക്കേസില്‍ പ്രതികളെ പിടികൂടിയിട്ടില്ല, കൊല്ലപ്പെട്ടവരുടെ കുടുംബാങ്ങള്‍ക്ക് ഭീഷണിയുണ്ട് തുടങ്ങിയ കാര്യങ്ങളാണ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. ഇതേ […]
രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഹൈക്കോടതി
രാഷ്ട്രീയ കൊലപാതകങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിദ്ധാന്തത്തിനു പരിഷ്‌കൃത സമൂഹത്തില്‍ സ്ഥാനമില്ലെന്ന് കോടതി സൂചിപ്പിച്ചു. മട്ടന്നൂര്‍ ശുഹൈബ് വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി വിമര്‍ശനം. ശുഹൈബിന്റെ കൊലപാതകം പൈശാചികവും ഹീനവുമാണെന്നാണ് കോടതി ചൂണ്ടികാട്ടിയത്. രാഷ്ട്രീയ എതിരാളിയെ നാടന്‍ബോംബും വാളും ഉപയോഗിച്ച് ഇല്ലാതാക്കിയെന്നു രേഖകളില്‍ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മാരകായുധമാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. അതിസൂക്ഷ്മമായി അസൂത്രം ചെയ്ത കൊലപാതകമാണിത്. പ്രൊഫഷണല്‍ കൊലയാളി സംഘമാണ് കൃത്യം നടപ്പാക്കിയത്. രാഷ്ട്രീയ പകപോക്കല്‍ ആണ് നടന്നതെന്നും […]
വ്യോമസേനയുടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു
വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു. ബംഗളൂരുവിലാണ് അപകടം നടന്നത്. നാളെ തുടങ്ങുന്ന എയ്റോ ഇന്ത്യ പ്രദര്‍ശനത്തിനുള്ള പരിശീലനത്തിനിടെയാണ് അപകടം.
തെരഞ്ഞെടുപ്പ് കാലമാണെന്നറിയാം; തൊട്ടാല്‍ തിരിച്ചടിക്കും: പാകിസ്താന്‍
പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്ക് നിഷേധിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. യാതൊരു തെളിവുമില്ലാതെയാണ് ഇന്ത്യ പാകിസ്താനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു. തെളിവ് കൈമാറിയാൽ നടപടി ഉണ്ടാകും. ഉറപ്പു നൽകുന്നു. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കും. പാകിസ്താനും ഭീകരവാദത്തിന്റെ ഇരയാണ്. പുല്‍വാമ ആക്രമണത്തില്‍ പാക് പങ്കിന് ഇന്ത്യ ഇതുവരെ തെളിവ് നൽകിയിട്ടില്ല. ഇന്ത്യയിൽ ഇത് തെരഞ്ഞെടുപ്പ് കാലമാണ് എന്നറിയാം. ഭീകരവാദത്തെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാണ്. കശ്മീരികൾ ഇങ്ങനെ ചിന്തിക്കുന്നതെന്തുകൊണ്ട് എന്ന് ഇന്ത്യയും പുനർവിചിന്തനം നടത്തണം. പാകിസ്താനെ പാഠം […]












