India Kerala

കൊലവിളി പ്രസംഗം നടത്തിയിട്ടില്ലെന്ന് വി.പി.പി മുസ്തഫ

കൊലവിളി പ്രസംഗം നടത്തിയിട്ടില്ലെന്ന് വി.പി.പി മുസ്തഫ. പീതാംബരനെയും സുരേന്ദ്രനെയും ആക്രമിച്ചത് വരെയുള്ള സംഭവങ്ങളില്‍ പാര്‍ട്ടി ക്ഷമിച്ചെന്നാണ് പറഞ്ഞത്. കൂടുതല്‍ ആക്രമണങ്ങള്‍ നടത്തരുതെന്നാണ് പറഞ്ഞതെന്നും മുസ്തഫ. സി.പി.എം ഇപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നടത്തുന്നത്. കൊല്ലാന്‍ ഉദ്ദേശിച്ചാണ് പീതാംബരന്‍ ആക്രമണം നടത്തിയതെന്ന് കരുതുന്നില്ലെന്നും വി.പി.പി മുസ്തഫ മീഡിയാവണിനോട് പറഞ്ഞു. കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതിന് മുമ്പ് സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി മുസ്തഫ നടത്തിയ കൊലവിളി പ്രസംഗം നേരത്തെ പുറത്തുവന്നിരുന്നു. പീതാംബരനെ ആക്രമിച്ചവര്‍ക്ക് […]

India Kerala

ശിവകാര്‍ത്തികേയന്റെ നായികയായി കല്യാണി പ്രിയദര്‍ശന്‍

കൈ നിറയെ ചിത്രങ്ങളുമായി കല്യാണി പ്രിയദര്‍ശന്‍. ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലിൻറെ നായികയായി എത്തുന്ന താരം തമിഴിൽ രണ്ടാമത്തെ ചിത്രത്തിനായി ഒരുങ്ങുകുകയാണ് . പി.എസ് മിത്രൻ സംവിധാനം ചെയ്യുന്ന ‘എസ്കെ15’ എന്ന ചിത്രത്തിൽ നായികയായാണ് കല്യാണി എത്തുന്നത്. ചിത്രത്തിൽ ശിവകാർത്തികേയനാണ് നായകൻ. ട്വിറ്ററിലൂടെ താരം തന്നെയാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്.

India Kerala

എം പാനല്‍ സമരം ഒത്തുതീര്‍പ്പിലേക്ക്

കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തി വരുന്ന സമരം ഒത്തുതീര്‍പ്പിലേക്ക്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിതല ചര്‍ച്ച ഉടന്‍ ഉണ്ടാകും. എല്‍.ഡി.എഫ് കണ്‍വീനറുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. പിരിച്ചുവിടപ്പെട്ടവരെ തിരിച്ചെടുക്കുന്നതിന് പ്രധാന തടസം നിയമപ്രശ്‌നമാണ്. അതിനാല്‍ നിയമവശം പരിശോധിക്കും. അതിന് എല്‍.ഡി.എഫ് പിന്തുണയുണ്ടാകുമെന്നും സമരക്കാര്‍ക്ക് ഉറപ്പ് ലഭിച്ചു. സമരക്കാരുടെ പ്രശ്‌നം പരിഹരിക്കാനുള്ള എല്ലാ സാധ്യതകളും തേടുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. സമരം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് […]

India Kerala

പാരഗണ്‍ ഗോഡൗണിലെ തീപിടുത്തം; കെട്ടിട ഉടമക്കെതിരെ കേസെടുത്തു

എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം പാരഗണ്‍ ചെരുപ്പ് കമ്പനി ഗോഡൗണില്‍ ഉണ്ടായ തീപിടുത്തത്തില്‍ കെട്ടിട ഉടമക്കെതിരെ കേസെടുത്തു. ഫയര്‍ ആന്റ് സേഫ്റ്റി സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കെട്ടിടം പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ റീജിയണല്‍ ഫയര്‍ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. 2006 ല്‍ അഗ്‌നിശമന സുരക്ഷ ലൈസന്‍സ് ലഭിച്ചുവെങ്കിലും പിന്നീട് ഇതുവരെ പുതുക്കിയില്ല. ഓരോ വര്‍ഷവും ലൈസന്‍സ് പുതുക്കണമെന്നാണ് മാനദണ്ഡം. ഇത് പാലിക്കാത്തതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശമുള്ള ഫാല്‍ക്കണ്‍ കമ്പനി ഉടമക്കെതിരെ കേസ് […]

India Kerala

പെരിയ ഇരട്ടക്കൊല: പീതാംബരന്റെ മൊഴിയില്‍ വൈരുദ്ധ്യം

പെരിയ ഇരട്ട കൊലപാതകത്തില്‍ റിമാന്‍ഡിലുള്ള മുഖ്യപ്രതി പീതാംബരന്റെ മൊഴിയില്‍ വൈരുദ്ധ്യം. പീതാംബരന്‍ നാല് തവണ മാറ്റി പറഞ്ഞതോടെ മൊഴി വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് പൊലീസ്. പുറത്ത് നിന്നുള്ള ആളുകളെ പ്രതി ഭയക്കുന്നതായാണ് പൊലീസ് നിഗമനം. കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കുമെന്നാണ് സൂചന. അറസറ്റിലായതോടെ കടുത്ത മാനസിക സമ്മര്‍ദത്തിലായ മുഖ്യപ്രതി പീതാംബരന്‍ ചോദ്യം ചെയ്യലില്‍ നാല് തവണ പീതാംബരന്‍ മൊഴി മാറ്റിയെന്നാണ് വിവരം. ഇരുവരെയും താന്‍ കല്ല് കൊണ്ടിടിച്ചെന്നായിരുന്നു ആദ്യ മൊഴി. പിന്നീട് ഇത് തിരുത്തി രണ്ട് പേരെയും താന്‍ വെട്ടിയെന്നാക്കി. […]

India National

സൗദി ജയിലില്‍ കഴിയുന്ന 850 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം

സൗദി ജയിലില്‍ കഴിയുന്ന 850 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും സൌദി കിരീടാവകാശിയും തമ്മില്‍ നടത്തിയ കൂഴിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ഇന്ത്യ ആവശ്യപ്പെട്ടതനുസരിച്ചാണ് പുതിയ തീരുമാനം. നിലവില്‍ 2884 ഇന്ത്യന്‍ തടവുകാര്‍ സൌദി അറേബ്യയിലെ വിവിധ ജയിലുകളിലായി ഉണ്ടെന്നാണ് കേന്ദ്ര മന്ത്രാലയം പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച കണക്കുകളില്‍ നിന്നും ലഭിച്ച വിവരം.

India Kerala

ഗള്‍ഫ് പണം, മലപ്പുറം സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്

മലപ്പുറത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് പ്രവാസികള്‍ അയക്കുന്ന പണമാണ്. ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ നാട്ടില്‍ ഉപജീവനം കണ്ടെത്താനുള്ള പ്രവാസികളുടെ ശ്രമങ്ങള്‍ക്ക് പക്ഷേ സര്‍ക്കാരിന്റെ പിന്തുണ ലഭിക്കുന്നില്ല. 1960കളില്‍ പത്തേമാരികളില്‍ അറബിപ്പൊന്ന് തേടിപ്പോയ ആയിരങ്ങളുടെ നാട് കൂടിയാണ് മലപ്പുറം. യാത്രാ സൗകര്യങ്ങള്‍ വികസിച്ചതോടെ ഗള്‍ഫിലേക്ക് തൊഴില്‍ തേടിപ്പോകുന്നവരുടെ എണ്ണം കുത്തനെ വര്‍ധിച്ചു. അവിദഗ്ധ തൊഴിലുകളിലാണ് ജില്ലയില്‍ നിന്നുള്ളവര്‍ ഏര്‍പ്പെട്ടിരുന്നതെങ്കിലും 2000 മുതല്‍ ഇതില്‍ വലിയ മാറ്റം വന്നു. ജില്ലയിലെ 15 ലക്ഷം പേരെങ്കിലും ഗള്‍ഫില്‍ തൊഴിലെടുക്കുന്നുവെന്നാണ് അനൗദ്യോഗിക […]

India National

തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പിലെ സഖ്യം പ്രഖ്യാപിച്ച് ഡി.എം.കെയും കോണ്‍ഗ്രസും

തമിഴ്നാട്ടില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സഖ്യം പ്രഖ്യാപിച്ച് ഡി.എം.കെയും കോണ്‍ഗ്രസും. ദിവസങ്ങളായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പുതുച്ചേരി ഉള്‍പ്പെടെ പത്ത് സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാന്‍ ധാരണയായി. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്, ഡി.എം.കെ സഖ്യമുണ്ടാകുമ്പോള്‍ ഫലത്തില്‍ ഒരിയ്ക്കല്‍ കൂടി യു.പി.എയുടെ ഭാഗമാവുകയാണ് ഡി.എം.കെ. സംസ്ഥാനത്ത് നടക്കാനിരിയ്ക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ സഖ്യമുണ്ടാകുമോ എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പാവുമ്പോള്‍ തീരുമാനം അറിയിക്കാമെന്നായിരുന്നു മറുപടി. അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തിലുണ്ടാക്കിയ മുന്നണി ജനങ്ങളുടെതല്ലെന്നും പണത്തിന്റെതു മാത്രമാണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. വലിയ പ്രതീക്ഷയാണ് ഡിഎംകെ മുന്നണിയില്‍ ഉള്ളതെന്നും രാജ്യത്തെ ജനങ്ങള്‍ ഇത് ആഗ്രഹിയ്ക്കുന്നുണ്ടെന്നുമായിരുന്നു […]

India Kerala

സുരക്ഷിതമല്ലാതെ കൊച്ചി നഗരം; തീപിടുത്തം പതിവാകുന്നു

അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങള്‍ നേരിടാന്‍ കഴിയാത്ത വിധത്തിലാണ് കൊച്ചി നഗരത്തിന്റെ വികസനം മുന്നോട്ട് പോകുന്നതെന്നാണ് ഇന്നലെ നഗരത്തില്‍ ഉണ്ടായ തീപിടുത്തം വ്യക്തമാക്കുന്നത്. കെട്ടിട നിര്‍മാണചട്ടലംഘനം തുടരുമ്പോള്‍ സുരക്ഷാവാഹനങ്ങള്‍ക്ക് പോലും കടന്ന് പോകാന്‍ കഴിയാത്ത പൊതു വഴികളാണ് ഇന്ന് നഗരത്തിലുള്ളത്. ഇഴഞ്ഞ് നീങ്ങുന്ന വികസന പ്രവര്‍ത്തനങ്ങളും നഗരത്തിന്റെ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നുണ്ട്. ദിനംപ്രതി വികസിച്ച് കൊണ്ടിരിക്കുകയാണ് കൊച്ചി നഗരം. പക്ഷേ ആ വികസനങ്ങള്‍ക്ക് വേണ്ട മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നതാണ് സംശയം. ഒരു മാസത്തിനിടെ നഗരത്തിലുണ്ടാകുന്ന മൂന്നാമത്തെ തീപിടുത്തമാണിത്. തീയണക്കാനുള്ള […]

India Kerala

പെരിയ ഇരട്ടക്കൊല; അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ ആലോചന, കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ ആലോചന. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായും ഇവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായും പൊലീസ്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. പെരിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് കാരണം രാഷ്ട്രീയവിരോധമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊലക്ക് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണ്. വധിക്കണമെന്ന ഉദ്ദേശത്തോടെയാണ് കൃപേഷിനെയും ശരത് ലാലിനെയും പ്രതികള്‍ ആക്രമിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നാം പ്രതി പീതാംബരൻ ഇരുമ്പ് പൈപ്പ് ഉപയോഗിച്ചും കൂട്ടുപ്രതികൾ വടിവാൾ ഉപയോഗിച്ചുമാണ് […]