തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാരിയുടെ ആത്മഹത്യ ശ്രമം. സമരപ്പന്തല്‍ പൊളിച്ച് നീക്കിയതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യ ശ്രമം. സെക്രട്ടേറിയറ്റിന് മുമ്പിലെ മരത്തില്‍ കഴുത്തിന് കുരുക്കിട്ടാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ജീവനക്കാരിയെ താഴെയിറക്കി. ആലപ്പുഴ സ്വദേശിനിയായ യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെയാണ് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകള്‍ നഗരസഭ പൊളിച്ചുനീക്കിയത്. പൊലീസ് സഹായത്തോടെ ഇന്നലെ രാത്രി 11.30 നാണ് പൊളിച്ചുനീക്കല്‍ ആരംഭിച്ചത്. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തെ തുടര്‍ന്ന് പത്തോളം വരുന്ന സമരപ്പന്തലുകള്‍ പൊളിച്ചുമാറ്റുകയായിരുന്നു. […]
India
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയില്‍
കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയില്‍. സി.പി.എം പെരിയ ലോക്കൽ കമ്മിറ്റിയംഗം പീതാംബരനാണ് കസ്റ്റഡിയിലായത്. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പുറത്ത് നിന്നുള്ള ക്വട്ടേഷന്‍ സംഘമാണ് കൊലപാതകം നടത്തിയതെന്നും പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.
പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഐ ഒ സി സ്വിറ്റ്സർലൻഡ് കേരളാ ചാപ്റ്ററിന്റെ ആദരാഞ്ജലികൾ
കൊലപാതക രാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളായ് കാസർകോഡ് പെരിയയിൽ വെട്ടേറ്റ് മരിച്ച കൃപേഷ്, ശരത്ലാൽ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് INOC സ്വിസ്സ് കേരള ചാപ്റ്ററിന്റെ ആദരാജ്ഞലികൾ അർപ്പിക്കുന്നതോടൊപ്പം കേരള മനസാക്ഷിയുടെ മുഖത്ത് 51 തവണ വെട്ടിയിട്ടും ചോര കണ്ട് കൊതിതീരാതെ കൊലവിളി നടത്തുന്ന CPM ന്റെ അതി നിഷ്ഠൂരമായ ഈ നിലപാടിനോടുള്ള അമർഷവും പ്രതിഷേധവും അറിയിക്കുന്നു. കേരള സമൂഹം ഒരിക്കലും കാണാനാഗ്രഹിക്കാത്ത കൊലപാതകങ്ങളുടെ പരമ്പര തീർത്തു കൊണ്ട് രാഷ്ട്രീയ മര്യാദയുടെ ഒരംശം പോലും തൊട്ടു തീണ്ടാത്ത […]
കാസര്‍കോട് ഇരട്ടക്കൊല: രണ്ട് പേര്‍ കസ്റ്റഡിയില്‍
കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. രണ്ട് മോട്ടോര്‍ ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണത്തിനായി കര്‍ണാടക പൊലീസിന്റെ സഹായം തേടിയതായി ഡി.ജി.പിയുടെ ഓഫീസ് അറിയിച്ചു. ക്രൈം ബ്രാഞ്ചിനെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. ഇന്നലെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വിലാപ യാത്രയായി മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുപോകുകയാണ്. വിലാപയാത്ര കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരെത്തി. കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേത് […]
ഇനി ചര്‍ച്ചയില്ല, ആ കാലം കഴിഞ്ഞുവെന്ന് മോദി; മുഴക്കുന്നത് യുദ്ധ ഭീഷണിയോ ?
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്താലത്തില്‍ പാകിസ്താനെതിരെ പരോക്ഷമായി ഭീഷണി മുഴക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താനുമായി ഇനി ചര്‍ച്ചയില്ലെന്നും അതിന്റെ കാലമൊക്കെ കഴിഞ്ഞുവെന്നുമാണ് മോദിയുടെ വാക്കുകളുടെ ഉള്ളടക്കം. പുല്‍വാമയില്‍ നടന്ന നിഷ്ഠൂരമായ ഭീകരാക്രമണം ചൂണ്ടിക്കാട്ടുന്നത് പാകിസ്താനുമായി ഇനി സംസാരിച്ചിട്ട് കാര്യമില്ലെന്നതാണെന്ന് മോദി പറയുന്നു. ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഭീകരവാദികള്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കുമെതിരെ കടുത്ത നടപടി എടുക്കുന്നതിന് വിസമ്മതിക്കുന്നത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും മോദി പറഞ്ഞു. അര്‍ജന്‍റീന പ്രസിഡന്‍റ് മൌറീഷ്യോ മാക്രിയുമായുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് […]
പുല്‍വാമ ഭീകരാക്രമണം: പാക് വെബ് സൈറ്റുകള്‍ക്കു നേരെ സൈബര്‍ ആക്രമണം
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ 200ലേറെ പാകിസ്താനി വെബ് സൈറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം. ‘Team I Crew’ എന്ന ഇന്ത്യന്‍ ഹാക്കര്‍മാരുടെ സംഘമാണ് സൈബര്‍ ആക്രമണത്തിന് പിന്നില്‍. പാക് സര്‍ക്കാരുമായി ബന്ധപ്പെട്ട വെബ് സൈറ്റുകളാണ് കൂടുതലും ആക്രമണത്തിനിരയായത്. ഹാക്കിംങിനിരയായ വെബ് സൈറ്റുകളുടെ പട്ടിക സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പാക് വെബ് സൈറ്റുകള്‍ക്ക് നേരെ ഇന്ത്യന്‍ ഹാക്കര്‍മാര്‍ നടത്തുന്ന ഏറ്റവും വലിയ സൈബര്‍ ആക്രമണമാണിത്. “We will never forget #14/02/2019,” ‘Dedicated to the martyrs sacrificed their […]
പാക് അനുകൂല പരാമര്‍ശം: സിദ്ധുവിനെതിരെ പഞ്ചാബ് നിയമസഭയില്‍ പ്രതിഷേധം
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക് അനുകൂല പ്രസ്താവന നടത്തിയതിന് നവ്‌ജ്യോത് സിങ് സിദ്ധുവിനെതിരെ പഞ്ചാബ് നിയമസഭയില്‍ പ്രതിഷേധം. സിദ്ധുവിന്റെ ഫോട്ടോ കത്തിച്ചും മുദ്രാവാക്യം വിളിച്ചുമുള്ള ശിരോമണി അകാലിദളിന്റെ പ്രതിഷേധം ബജറ്റ് സെഷന്‍ തടസപ്പെടുത്തി. സിദ്ധുവിനെ തള്ളി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും രംഗത്തെത്തി. എന്നാല്‍ ഭീകരാക്രമണത്തിന്റെ പേരില്‍ പാകിസ്താനെ ഒന്നടങ്കം അപലപിക്കുന്നത് ശരിയല്ലെന്ന് സിദ്ധു പ്രതികരിച്ചു. ഭീകരാക്രമത്തെ കുറിച്ച് പരാമര്‍ശം; കപില്‍ ശര്‍മ ഷോയില്‍ നിന്നും സിദ്ധു പുറത്ത് സിദ്ധുവിന്റെ ഫോട്ടോ കത്തിച്ചും മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിപക്ഷമായ […]
മകളെ തട്ടിക്കൊണ്ടുപോയത് ബി.ജെ.പി നേതാവ് തന്നെ; നടന്നത് നാടകീയ സംഭവങ്ങള്‍
പശ്ചിമ ബംഗാളില്‍ മകളെ തട്ടിക്കൊണ്ടുപോയ കേസില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അച്ഛനും ബി.ജെ.പി പ്രാദേശിക നേതാവുമായ സുപ്രഭാത് ഭട്യാപാലാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ സഹായിച്ച ഇയാളുടെ രണ്ട് കൂട്ടാളികളും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. പശ്ചിമബാംഗാളിലെ ബിര്‍ഭും ജില്ലയിലാണ് സംഭവം. 22 കാരിയായ പെണ്‍കുട്ടിയെ ദല്‍ഖോല റെയില്‍വെ സ്‌റ്റേഷന്‍ സമീപത്ത് വെച്ച് ഇന്നലെ പൊലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ആരോപിച്ച് കഴിഞ്ഞ മൂന്നു ദിവസമായി റോഡ് ഉപരോധമടക്കമുള്ള പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവുകയായിരുന്നു ബി.ജെ.പി. […]
അംബേദ്കറുടെ ജീവിത കഥ പറയുന്ന പുതിയ ടി.വി പരമ്പര വരുന്നു
ബാബ സാഹിബ് ഭീംറാവു അംബേദ്കറുടെ ജീവിത കഥ പറയുന്ന പുതിയ ടെലിവിഷന്‍ പരമ്പര വരുന്നു. മറാത്തിയിലാണ് അംബേദ്കറുടെ ജീവിതം ആസ്പദമാക്കിയുള്ള ചാനല്‍ പരിപാടി സ്ക്രീനില്‍ തെളിയാനൊരുങ്ങുന്നത്. ഷോയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങിയിട്ടുണ്ട്. ‘ഭീംറാവ്, ഏക് ബൌരവ് ഗാഥ’ എന്നാണ് പരമ്പരക്ക് പേര് നല്‍കിയിരിക്കുന്നത്. ചാനല്‍ സ്റ്റാര്‍ പ്രവാഹാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. ആദ്യ ടീസര്‍ സ്റ്റാര്‍ പ്രവാഹ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. ബി. ആർ. അംബേദ്കറുടെ ജന്മദിനമായ ഏപ്രിൽ 14നാണ് പരമ്പര ആരംഭിക്കുക. പരമ്പരയില്‍ ആരാവും അംബേദ്കറായി എത്തുക […]
പുല്‍വാമ: മുഖ്യ സൂത്രധാരനെ വധിച്ചു; നാല് സൈനികര്‍ക്ക് വീരമൃത്യു
പുല്‍വാമ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനെ ഇന്ത്യന്‍ സൈന്യം വധിച്ചതായി സൂചന. ഇന്നലെ രാത്രി തുടങ്ങിയ ഏറ്റുമുട്ടലില്‍ ഒരു മേജര്‍ ഉള്‍പ്പെടെ നാല് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടു. അതിനിടെ ഭീകരാക്രണത്തിന് ശേഷമുള്ള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഇന്ത്യയിലെ ഹൈക്കമ്മിഷണറെ പാകിസ്താന്‍ വിളിപ്പിച്ചു. പുല്‍വാമയില്‍ ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലിലാണ് പാകിസ്താന്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കമാന്റര്‍ അബ്ദുല്‍ റഷീദ് ഖാസി കൊല്ലപ്പെട്ടത്. സംഘടനയിലെ സ്ഫോടന വിദഗ്ധനാണ് കംറാന്‍ എന്നറിയപ്പെടുന്ന റഷീദ് ഖാസി. ഫെബ്രുവരി 14ന് പുല്‍വാമയില്‍ 40 […]