കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം സംബന്ധിച്ച് ഗവര്‍ണര്‍ സര്‍ക്കാരിനോട് അടിയന്തിര റിപ്പോര്‍ട്ട് തേടി. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ ഗവര്‍ണറെ കണ്ടിരുന്നു. ഇന്നോ നാളെയോ ഈ വിഷയത്തിലുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണര്‍ക്ക് കൈമാറുമെന്നാണ് സൂചന. ഇന്ന് രാവിലെ പത്തുമണിയോടെയാണ് പ്രതിപക്ഷ നേതാവ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ പി സദാശിവത്തെ കണ്ടത്. കാസര്‍കോട് ഇരട്ടക്കൊലപാതക്കേസില്‍ പ്രതികളെ പിടികൂടിയിട്ടില്ല, കൊല്ലപ്പെട്ടവരുടെ കുടുംബാങ്ങള്‍ക്ക് ഭീഷണിയുണ്ട് തുടങ്ങിയ കാര്യങ്ങളാണ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. ഇതേ […]
India
രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഹൈക്കോടതി
രാഷ്ട്രീയ കൊലപാതകങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിദ്ധാന്തത്തിനു പരിഷ്‌കൃത സമൂഹത്തില്‍ സ്ഥാനമില്ലെന്ന് കോടതി സൂചിപ്പിച്ചു. മട്ടന്നൂര്‍ ശുഹൈബ് വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി വിമര്‍ശനം. ശുഹൈബിന്റെ കൊലപാതകം പൈശാചികവും ഹീനവുമാണെന്നാണ് കോടതി ചൂണ്ടികാട്ടിയത്. രാഷ്ട്രീയ എതിരാളിയെ നാടന്‍ബോംബും വാളും ഉപയോഗിച്ച് ഇല്ലാതാക്കിയെന്നു രേഖകളില്‍ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മാരകായുധമാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. അതിസൂക്ഷ്മമായി അസൂത്രം ചെയ്ത കൊലപാതകമാണിത്. പ്രൊഫഷണല്‍ കൊലയാളി സംഘമാണ് കൃത്യം നടപ്പാക്കിയത്. രാഷ്ട്രീയ പകപോക്കല്‍ ആണ് നടന്നതെന്നും […]
വ്യോമസേനയുടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു
വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു. ബംഗളൂരുവിലാണ് അപകടം നടന്നത്. നാളെ തുടങ്ങുന്ന എയ്റോ ഇന്ത്യ പ്രദര്‍ശനത്തിനുള്ള പരിശീലനത്തിനിടെയാണ് അപകടം.
തെരഞ്ഞെടുപ്പ് കാലമാണെന്നറിയാം; തൊട്ടാല്‍ തിരിച്ചടിക്കും: പാകിസ്താന്‍
പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്ക് നിഷേധിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. യാതൊരു തെളിവുമില്ലാതെയാണ് ഇന്ത്യ പാകിസ്താനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു. തെളിവ് കൈമാറിയാൽ നടപടി ഉണ്ടാകും. ഉറപ്പു നൽകുന്നു. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കും. പാകിസ്താനും ഭീകരവാദത്തിന്റെ ഇരയാണ്. പുല്‍വാമ ആക്രമണത്തില്‍ പാക് പങ്കിന് ഇന്ത്യ ഇതുവരെ തെളിവ് നൽകിയിട്ടില്ല. ഇന്ത്യയിൽ ഇത് തെരഞ്ഞെടുപ്പ് കാലമാണ് എന്നറിയാം. ഭീകരവാദത്തെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാണ്. കശ്മീരികൾ ഇങ്ങനെ ചിന്തിക്കുന്നതെന്തുകൊണ്ട് എന്ന് ഇന്ത്യയും പുനർവിചിന്തനം നടത്തണം. പാകിസ്താനെ പാഠം […]
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയില്‍
കാസർകോട് പെരിയ ഇരട്ട കൊലപാതകം ആസൂത്രണം ചെയ്തത് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമെന്ന് പൊലീസ്. പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ ആക്രമിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. .കൊലപാതകത്തിന് വഴികാട്ടിയായ മൂന്ന് പേർ കൂടി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായിട്ടുണ്ട്.ഇവരെ വിശദമായ ചോദ്യം ചെയ്തതിലൂടെ നിർണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. കണ്ണൂരില്‍ നിന്ന് എത്തിയവരാണ് കൊലപാതകം നടത്തിയത്.അക്രമികൾ […]
പ്രീതാ ഷാജിയുടെ വീടും പുരയിടവും ലേലത്തിൽ വിറ്റ നടപടി റദ്ദാക്കി
എറണാകുളം ഇടപ്പളളി സ്വദേശി പ്രീത ഷാജിയുടെ വീടും പുരയിടവും ലേലത്തില്‍ വിറ്റ നടപടി ഹൈക്കോടതി റദ്ദാക്കി. 43 ലക്ഷം രൂപ ബാങ്കിന് നല്‍കിയാല്‍ പുരയിടം തിരികെ ലഭിക്കുമെന്നും കോടതി വ്യക്തമാക്കി. സര്‍ഫാസി വിരുദ്ധ സമരത്തിന് പിന്തുണ നല്‍കിയ വര്‍ക്ക് പ്രീത ഷാജി നന്ദി അറിയിച്ചു . ലേല നടപടി നിയമപരമായി നിലനിൽക്കില്ലെന്ന‌് ചൂണ്ടിക്കാട്ടി പ്രീതയുടെ ഭർത്താവ‌് എം.വി ഷാജി സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി വിധി. ലേലത്തിലൂടെ സ്ഥലം വാങ്ങിയ രതീഷിന്റെ ഹരജി കോടതി തളളി. 43 ലക്ഷത്തി […]
ശിവസേന – ബി.ജെ.പി സഖ്യ ധാരണയായി
മഹാരാഷ്ട്രയില്‍ ശിവസേന – ബി.ജെ.പി സഖ്യ ധാരണയായി. ബി.ജെ.പി 25 സീറ്റുകളിലും ശിവസേന 23 സീറ്റുകളിലും മത്സരിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ പകുതി സീറ്റുകളില്‍ വീതം മത്സരിക്കാനും ധാരണയായി. ശിവസേനയും ബി.ജെ.പിയും ഒരേ പ്രത്യയശാസ്ത്രമുള്ള പാര്‍ട്ടികളെന്ന് അമിത് ഷാ. കഴിഞ്ഞ മൂന്ന് വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പിയേയും ഉദ്ധവ് താക്കറെ അടക്കമുള്ള ശിവസേന നേതാക്കള്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ നിര്‍ണ്ണായകമായ ലോകസഭ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കൊപ്പം മത്സരിക്കാനാണ് ശിവസേന തീരുമാനിച്ചിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, […]
വിവാദമായ കശ്മീര്‍ പ്രസ്താവന തിരുത്തി കമല്‍ഹാസന്‍
ജമ്മു കശ്മീരില്‍ ജനഹിത പരിശോധന നടത്തണമെന്ന പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി നടന്‍ കമല്‍ ഹാസന്‍. ജനഹിത പരിശോധന അനിവാര്യമല്ലെന്നും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും കമല്‍ പറഞ്ഞു. ദശാബ്ദങ്ങൾക്കു മുമ്പ് താന്‍ എഡിറ്റു ചെയ്ത ഒരു മാസികയുടെ പശ്ചാത്തലത്തിലാണ് ജനഹിത പരിശോധനയെക്കുറിച്ച് പറഞ്ഞതെന്നും, എന്നാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയായിരുന്നു കമല്‍ഹാസന്റെ വിവാദ പരാമര്‍ശം. കശ്മീരില്‍ ജനഹിത പരിശോധന നടത്തണമെന്നും, അതിന് ഇന്ത്യ എന്തിനാണ് ഭയപ്പെടുന്നതെന്നുമായിരുന്നു കമല്‍ ചോദിച്ചത്. പാക് […]
മുല്ലപ്പള്ളിയുടെ കരച്ചിലിനെ പരിഹസിക്കുന്നവരെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
ഇന്നലെ രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്തും കാസര്‍കോട് വെച്ച് കൊല്ലപ്പെടുന്നത്. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകനായ കൃപേഷിന്റെ മരണത്തിനുത്തരവാദി സി.പി.എം ആണെന്ന ആരോപണങ്ങള്‍ക്കിടയില്‍ ഇന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊല്ലപ്പെട്ട കൃപേഷിന്റെ വീട്ടില്‍ ആശ്വസിപ്പിക്കാനെത്തുന്നത്. വീട്ടിലെത്തിയ മുല്ലപ്പള്ളി വികാരഭരിതനായി പോവുകയും കണ്ണീര്‍ വാര്‍ക്കുകയും ചെയ്തത് വലിയ രീതിയില്‍ വാര്‍ത്തയായിരുന്നു. അതെ സമയം മുല്ലപ്പള്ളിയുടെ കരച്ചിലിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയിലെ ഇടത് അനുഭാവ പ്രൊഫൈലുകള്‍ രംഗത്ത് വന്നിരുന്നു. മുല്ലപ്പള്ളിയുടേത് നാടകമാണെന്നും കരച്ചില്‍ വ്യാജമാണെന്നുമുള്ള ആരോപണങ്ങളെ വിമര്‍ശിച്ച് […]
സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപ്പന്തലുകൾ പൊലീസ് പൊളിച്ചു നീക്കി
തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപ്പന്തലുകൾ പൊലീസ് സഹായത്തോടെ നഗരസഭ അധികൃതര്‍ പൊളിച്ചു നീക്കി . നടപ്പാത കയ്യേറി പന്തൽ കെട്ടിയത് പൊളിച്ച് നീക്കണമെന്ന മേയറുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. രാത്രി വൈകി 11 മണിയോടെയാണ് സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപ്പന്തലുകൾ പൊളിച്ച് നീക്കിയത്. സഹോദരന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തുന്ന ശ്രീജിത്തിന്റെയും കെ.എസ് ആർ.ടി.സിയിലെ എംപാനൽ ജീവനക്കാരുടെയും ഉൾപ്പെടെയുള്ള പന്തലുകളാണ് പൊളിച്ച് നീക്കിയത്. പൊലീസ് സഹായത്തോടെയായിരുന്നു നഗരസഭയുടെ നടപടി. മുന്നറിയിപ്പില്ലാതെയാണ് നഗരസഭയുടെ നീക്കമെന്ന് സമരക്കാർ പറയുന്നു. എന്നാൽ […]