എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷന് സമീപം പാരഗണ്‍ ചെരുപ്പ് ഗോഡൌണിന് തീപിടിച്ചു. ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പതിനൊന്നരയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആറ് നിലയുള്ള കെട്ടിടത്തിനാണ് തീ പിടിച്ചിരിക്കുന്നത്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ സമീപ പ്രദേശത്തുനിന്ന് ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. നേവിയുടെ സഹായം തേടേണ്ടി വരുമെന്ന് മേയര്‍ അറിയിച്ചു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.
India
കുല്‍ഭൂഷണ്‍ ജാദവ് കേസിലെ പാകിസ്താന്റെ വാദങ്ങള്‍ക്ക് ഇന്ത്യ ഇന്ന് മറുപടി നല്‍കും
കുല്‍ഭൂഷണ്‍ ജാദവ് കേസിലെ പാകിസ്താന്റെ വാദങ്ങള്‍ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യ ഇന്ന് മറുപടി നല്‍കും. അന്തിമ വാദത്തിലെ ഇന്ത്യയുടെ രണ്ടാം ഘട്ടമാണ് ഇന്ന് നടക്കുക. കുല്‍ഭൂഷണ്‍ ചാരനാണ്. ബലൂചിസ്ഥാന്‍ അക്രമിക്കലായിരുന്നു ലക്ഷ്യം. നിയമ വിരുദ്ധമായി പാകിസ്താനിലെത്തിയെന്നും വ്യാജ പാസ്പോര്‍ട്ടുമായി 17 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നുമാണ് പാക് വാദം . എന്നാല്‍ 13 തവണ ആവിശ്യപ്പെട്ടിട്ടും കുല്‍ഭൂഷണ് നയതന്ത്ര ഉദ്യോഗസ്ഥ സഹായം പാകിസ്താന്‍ നിരസിച്ചു എന്ന് ഇന്ത്യയുടെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദത്തിന്റെ ആദ്യ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. […]
ഡല്‍ഹിയില്‍ നേരിയ ഭൂചലനം
ഡല്‍ഹിയിലും പരിസര പ്രദേശത്തും നേരിയ ഭൂചലനം. 4.1 തീവ്രത രേഖപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ കാണ്ഡ്‌ലയിലാണ് പ്രഭവകേന്ദ്രം. രാവിലെ 07.05ന് താജിക്സ്ഥാനില്‍ 4.6 തീവ്രതയുള്ള ഭൂചലനമുണ്ടായെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചിരുന്നു. വൈകാതെയാണ് ഡല്‍ഹിയില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള യു.പിയിലെ കണ്ട്‌ലയില്‍ ഭൂചലനമുണ്ടായത്. ഈ മാസമാദ്യം അഫ്ഹാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ ന്യൂഡല്‍ഹിയിലും ഉത്തരേന്ത്യയിലെ ചില പ്രദേശങ്ങളിലും അനുഭവപ്പെട്ടിരുന്നു.
മലബാറിലെ മുസ്ലിം സാമുദായിക രാഷ്ട്രീയ നേതൃത്വമായി മാറിയ കൊടപ്പനക്കല്‍ കുടുംബം
കേരളത്തിലെ രാഷ്ട്രീയ സാമുദായിക രംഗങ്ങളില്‍ ഒഴിച്ച് കൂടാനാവാത്ത കുടുംബമാണ് മലപ്പുറം പാണക്കാട് കൊടപ്പനക്കല്‍ കുടുംബം. മലബാറിലെ മുസ്ലിം സാമുദായിക നേതൃത്വത്തിനൊപ്പം, മുസ്‌ലിം ലീഗ് രാഷ്ട്രീയ നേതൃത്വവും ഈ കുടുംബത്തിനാണ്. 250 വര്‍ഷങ്ങള്‍ക്കുമുമ്പാണ് യമനിലെ ഹളര്‍മൗത്തില്‍ നിന്ന് പാണക്കാട് സയ്യിദ് കുടുംബത്തിലെ ആദ്യതലമുറ ശിഹാബുദ്ധീന്‍ ബാ അലവി കേരളത്തിലെത്തുന്നത്. കണ്ണൂരിലെ വളപട്ടണത്തെത്തിയ അവര്‍ കോഴിക്കോട്ടേക്കും അവിടെ നിന്ന് മലപ്പുറത്തേക്കും ആശാകേന്ദ്രമായി പടരുകയായിരുന്നു. ഇന്നുവരെ മലപ്പുറത്തെയും കേരളത്തിലെയും ആത്മീയ സാമൂഹ്യരാഷ്ട്രീയ മണ്ഡലങ്ങളില്‍ കൊടപ്പനക്കല്‍ തറവാട് ഇഴചേര്‍ന്നു നിന്നു. ആറ് തലമുറകളായി […]
മുത്തങ്ങ ദിനാചരണവും ജോഗി അനുസ്മരണവും നടത്തി
ആദിവാസി ഗോത്രമഹാസഭയുടെ ആഭിമുഖ്യത്തില്‍ വയനാട് മാനന്തവാടിയില്‍ മുത്തങ്ങ ദിനാചരണവും ജോഗി അനുസ്മരണവും നടത്തി. മാനന്തവാടി നഗരസഭ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങ് ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു ഉദ്ഘാടനം ചെയ്തു. മുത്തങ്ങയിലെ പൊലീസ് വെടിവെപ്പിന്റെ പതിനാറാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഗോത്ര മഹാസഭ മുത്തങ്ങ അനുസ്മരണവും ജോഗി രക്ഷസാക്ഷി ദിനാചരണവും സംഘടിപ്പിച്ചത്. ജോഗി സ്മൃതി മണ്ഡപത്തില്‍ ഗോത്രപൂജയും നടത്തിയ ശേഷമാണ് പരിപാടികള്‍ ആരംഭിച്ചത്. ഭൂമിക്കു വേണ്ടിയുള്ള സമരം തുടരുക തന്നെ ചെയ്യുമെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന അദ്ധ്യക്ഷ സി.കെ.ജാനു […]
പൊലീസ് ആസ്ഥാനത്ത് ഇനി റോബോട്ട് സന്ദര്‍ശകരെ സ്വീകരിക്കും
സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ഇനി സന്ദര്‍ശകരെ സ്വീകരിക്കുന്നത് യന്ത്രമനുഷ്യനാണ്. സന്ദര്‍ശകര്‍ക്ക് ആവശ്യങ്ങള്‍ക്കനുസരിച്ച് അവരെ ഓഫീസിന്റെ വിവിധയിടങ്ങളിലേക്ക് നയിക്കാനും ഈ യന്ത്രമനുഷ്യന് കഴിയും. പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മുഖ്യമന്ത്രി പൊലീസ് ആസ്ഥാനത്ത് എത്തിയതോടെ അതിഥിയെ സ്വീകരിക്കാനായ് പുതിയ ചുമതലക്കാരന്‍ വാതില്‍ തുറന്നെത്തി. എത്തിയത് സംസ്ഥാന മുഖ്യമന്ത്രിയാണെന്ന് കണ്ടതോടെ റോബോട്ട് സല്യൂട്ട് ചെയ്താണ് സ്വീകരിച്ചത്. പൊലീസ് ആസ്ഥാനത്ത് ലഭ്യമായ സേവനങ്ങളുടെ കൃത്യവും വിശദവുമായ വിവരങ്ങള്‍ യന്ത്രമനുഷ്യന്‍ നല്‍കും. നേരിട്ട് ചോദ്യങ്ങള്‍ ചോദിച്ച് വിവരങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. […]
പെരിയ ഇരട്ടക്കൊലപാതകം; പീതാംബരന് നേരിട്ട് പങ്ക്, അപമാനം സഹിക്കാനാകാതെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും മൊഴി
കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പീതാംബരന് കൊലയില്‍ നേരിട്ട് പങ്കെന്ന് മൊഴി. സി.പി.എം ലോക്കല്‍ കമ്മറ്റിയംഗമായ പീതാംബരനാണ് കൃപേഷിനെ തലക്ക് വെട്ടിയതെന്നാണ് സൂചന. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് അപമാനം സഹിക്കാനാകാതെയെന്ന് പീതാംബരന്‍ മൊഴി നല്‍കി. തനിക്കെതിരെ ആക്രമണമുണ്ടായിട്ടും പാര്‍ട്ടി അര്‍ഹമായ പരിഗണന നല്‍കിയില്ല. ഇക്കാരണത്താലാണ് സുഹൃത്തുക്കളുമായി ചേർന്ന് കൊല ആസൂത്രണം ചെയ്തതെന്നും പീതാംബരന്‍ മൊഴി നല്‍കി. പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാവിലെ 11ന് കാഞ്ഞങ്ങാട് ഹൊസ്ദുർഗ് കോടതിയിലാണ് പീതാംബരനെ […]
ആറ്റുകാല്‍ പൊങ്കാല ഇന്ന്
ആറ്റുകാല്‍ പൊങ്കാല ഇന്ന്. ക്ഷേത്രം തന്ത്രി ശ്രീകോവിലില്‍ നിന്ന് ദീപം കൈമാറുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുക. നഗരത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഭക്തര്‍ ഒരുക്കിയ അടുപ്പുകളിലും ദീപം തെളിക്കും. സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി നേരത്തെ എത്തി അടുപ്പ് കൂടി കാത്തിരിക്കുന്ന ഭക്തരുണ്ട്. നഗരത്തില്‍ ഇന്നലെ ഉച്ച മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കായി മൂവായിരത്തി എണ്ണൂറ് പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. ജില്ലയില്‍ ഇന്ന് പ്രാദേശിക അവധിയാണ്.
പാക് പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ ഒഴിയണം; ഉത്തരവുമായി രാജസ്ഥാനിലെ ജില്ലാ മജിസ്ട്രേറ്റ്
രാജസ്ഥാനിലെ ബികാനിരില്‍ താമസിക്കുന്ന പാക് പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞുപോകണമെന്ന് കോടതി. ബികാനിരിലെ ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. സി.ആര്‍.പി.സി 144 പ്രകാരമാണ് ഉത്തരവ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടല്‍. ജില്ലയിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും പാക് സ്വദേശികളെ പ്രവേശിപ്പിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. പാക് പൗരന്മാര്‍ക്ക് ജോലി നല്‍കരുത്. നേരിട്ടോ അല്ലാതെയോ പാകിസ്താനുമായി കച്ചവട ബന്ധങ്ങള്‍ നടത്തരുതെന്നും ഉത്തരവില്‍ പറയുന്നു. ബികാനിരില്‍ ആരും പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് ഉപയോഗിക്കരുതെന്നും മജിസ്ട്രേറ്റ് നിര്‍ദേശം നല്‍കി. രണ്ട് […]
കശ്മീര്‍ സന്ദര്‍ശിക്കരുത്, അവരുടെ ഉത്പന്നങ്ങള്‍ വാങ്ങരുത്: വിവാദമായി മേഘാലയ ഗവര്‍ണറുടെ ട്വീറ്റ്
കശ്മീരിലെ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന മേഘാലയ ഗവര്‍ണര്‍ തഥാഗതാ റോയിയുടെ ട്വീറ്റ് വിവാദമാകുന്നു. 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിന് കാരണമായ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം, പൊതുജനങ്ങളോടുള്ള ആഹ്വാനമെന്ന നിലയിലായിരുന്നു കശ്മീരി ഉത്പന്നങ്ങളെല്ലാം ബഹിഷ്കരിക്കണമെന്ന അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ ട്വീറ്റ്. ”കശ്മീര്‍ സന്ദര്‍ശിക്കരുത്. രണ്ട് വര്‍ഷത്തേക്ക് അമര്‍നാഥിലേക്ക് പോകരുത്. കശ്മീരികളുടെ കടകളില്‍ നിന്നോ കച്ചവടക്കാരില്‍ നിന്നോ ഒന്നും വാങ്ങരുത്.. എല്ലാ മഞ്ഞുകാലങ്ങളിലും അവരിവിടെ കച്ചവടത്തിന് വരുമ്പോള്‍ പ്രത്യേകിച്ചും. കശ്മിരികളുടെ എല്ലാ ഉത്പന്നങ്ങളും ബഹിഷ്കരിക്കണം.” ഗവര്‍ണര്‍ ട്വീറ്റിലൂടെ ആഹ്വാനം ചെയ്തു. ആര്‍മിയില്‍ റിട്ടയറായ […]