വാഗമണ്‍ സൂയിസൈഡ് പോയിന്റില്‍ തൂക്കുപാലം പൊട്ടിവീണ് ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. അങ്കമാലി മഞ്ഞപ്ര ചുള്ളി സെന്റ് ജോര്‍ജ് പള്ളിയിലെ വേദപാഠ അധ്യാപകരാണ് അപകടത്തില്‍പ്പെട്ടത്. വീഴ്ച്ചയില്‍ നട്ടെല്ലിന് പരിക്കേറ്റ ഒരു കന്യാസ്ത്രീയുടെ നില ഗുരുതരമാണ്. ഡി.ടി.പി.സി വാടകക്ക് കൊടുത്ത പാലമാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് പേര്‍ കയറേണ്ടിടത്ത് 25 പേരോളം കയറിയതാണ് അപകടകാരണമെന്നാണ് സൂചന.
India
സര്‍ക്കാരിന്റെ പരസ്യബോര്‍ഡുകള്‍ റെയില്‍വെ എടുത്ത് മാറ്റിയതില്‍ എം.പിയുടെ പ്രതിഷേധം
കരാര്‍ ഏറ്റെടുത്ത പരസ്യകമ്പനി റെയില്‍വെക്ക് നല്‍കാനുള്ള 55 ലക്ഷം രൂപ ഇതുവരെ നല്‍കാത്തതിനെ തുടര്‍ന്നാണ് ബോര്‍ഡുകള്‍ എടുത്ത് മാറ്റിയത്. പണം അടച്ചാല്‍ ഉടന് പരസ്യബോര്‍ഡ് പുനസ്ഥാപിക്കാമെന്ന് റെയില്‍വെ ഉറപ്പ് നല്‍കി. പി.ആര്‍.ഡി വഴി സ്വകാര്യ പരസ്യക്കമ്പനിക്കാണ് സര്‍ക്കാര്‍ പരസ്യങ്ങള്‍ തയ്യാറാക്കാന്‍ കരാര്‍ നല്‍കിയിരിക്കുന്നത്. പരസ്യകമ്പനിയും റെയില്‍വെയും തമ്മിലുള്ള കരാറില്‍ 55 ലക്ഷം രൂപയുടെ കുടിശ്ശിക വന്നു. ഇതേ തുടര്ന്ന് ബോര്‍ഡുകള്‍ എടുത്ത് മാറ്റാന്‍ റെയില്‍വെ തന്നെ നിര്‍ദേശം നല്‍കുകായിരുന്നു. ചില ബോര്‍ഡുകള്‍ എടുത്തു മാറ്റിയപ്പോള്‍ ചിലത് മറച്ചുവെച്ചു. […]
പെരിയയില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
പെരിയയില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിനിടെ ആക്രമിക്കപ്പെട്ട സി.പി.എം ഓഫീസ് സന്ദര്‍ശിക്കാനെത്തിയ പി.കരുണാകരന്‍ എം.പിക്കും ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമനെതിരെയുമാണ് പ്രതിഷേധമുണ്ടായത്. സി.പി.എം നേതാക്കളുടെ വാഹനം തടയാനുള്ള ശ്രമമുണ്ടായി. ആക്രമിക്കപ്പെട്ട സി.പി.എം പ്രവര്‍ത്തകരുടെ വീടുകളും നേതാക്കള്‍ സന്ദര്‍ശിക്കുന്നുണ്ട്. പെരിയയില്‍ കോണ്‍ഗ്രസിന്റെ അക്രമവും കൊള്ളയുമെന്ന് പി.കരുണാകരന്‍ എം.പി പറഞ്ഞു.
മാടമ്പികളുടെ പിന്നാലെ നടക്കുന്ന രീതി സി.പി.എമ്മിനില്ല; കോടിയേരി
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാടമ്പികളുടെ പിന്നാലെ നടക്കുന്ന രീതി സി.പി.എമ്മിനില്ല. ജാതിയും മതവും പറഞ്ഞ് ഇടത് പക്ഷത്തെ തോല്‍പ്പിക്കാനാകില്ല. ഏതെങ്കിലും സമുദായ നേതാവ് പറയുന്നത് കേട്ടല്ല കേരളം വിധിയെഴുന്നത്. ജി.സുകുമാരന്‍ നായരുടെ നിലപാട് എന്‍.എസ്.എസിന്റെ പൊതുനിലപാടാണെന്ന് പറയാന്‍ കഴിയില്ലെന്നും കോടിയേരി ആലപ്പുഴയില്‍ പറഞ്ഞു. കൊലക്ക് പകരം കൊല സി.പി.എം നയമല്ലെന്ന് കോടിയേരി പറഞ്ഞു. സി.പി.എം അക്രമത്തിന് എതിരാണ്. അക്രമങ്ങളില്‍ പങ്കാളിയായ കോണ്‍ഗ്രസ് ഇപ്പോള്‍ ഗാന്ധി വേഷം […]
സ്വാമി ഹന്‍സ്ദേവാചാര്യ റോഡപകടത്തില്‍ മരിച്ചു
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണമെന്ന ആവശ്യമുയര്‍ത്തി ഉയര്‍ന്നുവന്ന രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ പ്രധാനികളിലൊരാളായ സ്വാമി ഹന്‍സ്ദേവാചാര്യ, റോഡപകടത്തില്‍ കൊല്ലപ്പെട്ടു. യു.പിയിലെ ഉന്നാവോ ജില്ലയിലാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്നു മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ബന്‍മറൌ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ആഗ്ര- ലക്നൌ അതിവേഗ പാതയില്‍ ദേവ്ഖരി ഗ്രാമത്തില്‍വെച്ച് ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പ്രയാഗ്‍രാജില്‍ നിന്ന് ഹരിദ്വാരിലേക്ക് പോകുകയായിരുന്നു സംഘം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന […]
കുടി ഒഴിപ്പിക്കൽ ഭീഷണി
സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കുടി ഒഴിപ്പിക്കൽ ഭീഷണി നേരിടുന്ന ആദിവാസികളുടെ കണക്ക് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടതായി സൂചന. വനാവകാശ നിയമപ്രകാരം വനത്തില്‍ കഴിയാന്‍ അയോഗ്യരെന്ന് കണ്ടത്തിയവരുടെ കണക്കാണ് ആവശ്യപ്പെട്ടത്. എണ്ണം വളരെ കൂടുതലാണെങ്കില്‍ ഉചിതമായ ഇടപെടലുണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 2006ലെ വനാവകാശ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് വൈല്‍ഡ് ലൈഫ് ഫസ്റ്റ് എന്ന പരിസ്ഥിതി സംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി നിര്‍ണായക ഉത്തരവിട്ടത്. വനാവകാശ നിയമപ്രകാരം വനഭൂമിക്ക് […]
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി: അധികാരത്തിലെത്തിയാല്‍ അക്കാര്യം കോണ്‍ഗ്രസ് നിറവേറ്റുമെന്ന് രാഹുല്‍
ദേശസ്നേഹി എന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവത്യാഗം ചെയ്ത ജവാന്‍മാരെ ഓര്‍ത്തത് മണിക്കൂറുകള്‍ക്ക് ശേഷം മാത്രമെന്ന് രാഹുല്‍ ഗാന്ധി. ദുഃഖത്തില്‍ പങ്കുചേരുന്നതിന് പകരം ചിരിച്ചുകൊണ്ട് പ്രചാരണദൃശ്യം ചിത്രീകരിച്ചു. പ്രധാനമന്ത്രിയുടെ പെരുമാറ്റം അപമാനകരമാണെന്നും രാഹുല്‍ ഗാന്ധി ആന്ധ്രാപ്രദേശില്‍ പറഞ്ഞു. ആന്ധ്രാപ്രദേശില്‍ പി.സി.സി 25 മണ്ഡലങ്ങളിലൂടെ നടത്തുന്ന പ്രചാരണ റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രിക്കെതിരായ വിമര്‍ശം. ദേശസ്നേഹി അവകാശപ്പെടുന്ന പ്രധാനമന്ത്രി പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവത്യാഗം ചെയ്ത സൈനികരെ ഓര്‍ത്തത് മണിക്കൂറുകള്‍ക്ക് ശേഷമാണ്. ഇക്കാര്യം […]
തിരുവനന്തപുരത്ത് കുമ്മനത്തെ മല്‍സരിപ്പിക്കണമെന്ന് ആര്‍.എസ്.എസ്
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആര്‍.എസ്.എസ്. കുമ്മനം രാജശേഖരനെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുകൊണ്ട് വരണമെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആര്‍.എസ്.എസ് നേതാക്കള്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പാലക്കാട് എത്തിയ അമിത് ഷാ ബി.ജെ.പി നേതാക്കളെ ഒഴിവാക്കിയാണ് ആര്‍.എസ്.എസ് നേതാക്കളുമായി കൂടികാഴ്ച നടത്തിയത്. ആര്‍.എസ്.എസ് നേതാക്കളായ ഹരി കൃഷ്ണന്‍, എം.രാധാകൃഷ്ണന്‍, പി.എന്‍ ഈശ്വരന്‍ എന്നിവരാണ് അമിത് ഷായുമായി ചര്‍ച്ച നടത്തിയത്. കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്നാണ് ആര്‍.എസ്.എസ് നേതാക്കള്‍ മുന്നോട്ട് വെച്ചത്. ബി.ജെ.പിക്ക് […]
എയ്ഡഡ് കോളേജുകള്‍ക്ക് മാതൃകയായി പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ്
സംസ്ഥാനത്തെ എയ്ഡഡ് കോളേജുകള്‍ക്ക് മാതൃകയായി പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം മലപ്പുറത്തുണ്ട്. അര നൂറ്റാണ്ട് മുന്‍പ് തുടങ്ങിയ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജാണ് ഈ സ്ഥാപനം. യോഗ്യത മാത്രം മാനദണ്ഡമാക്കിയും കോഴ വാങ്ങാതെയുമാണ് ഇവിടെ അധ്യാപക നിയമനം നടത്തുന്നത്. 1943ല്‍ മലബാറിലുണ്ടായ കോളറ മരണങ്ങള്‍ അനാഥമാക്കിയ ബാല്യങ്ങളെ സംരക്ഷിക്കാനായി തുടങ്ങിയതാണ് തിരൂരങ്ങാടി യതീംഖാന. മുജാഹിദ് നേതാക്കളായ കെഎം മൌലവിയും എം കെ ഹാജിയും ചേര്ന്ന് ആരംഭിച്ച യതീംഖാന പിന്നീട് സ്കൂളും കോളജും ആശുപത്രിയുമെല്ലാം ആയി വളര്‍ന്നു. 1700 വിദ്യാര്‍ത്ഥികളുള്ള […]
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ രൂക്ഷമായ പുകശല്യം
കൊച്ചി നഗരത്തിന്റെ പലയിടങ്ങളിലും പുകശല്യം. ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഇന്നലെയുണ്ടായ തീപിടിത്തമാണ് പുക ഉയരാന്‍ കാരണം. വൈറ്റില, കടവന്ത്ര,മരട്,ചമ്പക്കര,അമ്പലമുകൾ തുടങ്ങിയ പ്രദേശങ്ങളിലാണ് പുക വ്യാപിക്കുന്നത്. പ്ലാന്റിലെ പ്ലാസ്റ്റിക് സംസ്‌കരിക്കുന്ന മേഖലയിലാണ് ഇന്നലെ തീപിടുത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. വൈകിട്ട് നാല് മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. അഗ്‌നിശമന സേന, ബി.പി.സി.എല്‍ എന്നിവയുടേതടക്കം 15 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. കഴിഞ്ഞ മാസം രണ്ട് തവണ ഇവിടെ തീ പിടുത്തമുണ്ടായിരുന്നു