ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വേണമെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് ജനതാദൾ എസ്. കോട്ടയം സീറ്റിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. എറണാകുളം സീറ്റിനാണ് മുന്‍ഗണന നല്‍കുന്നത്. സീറ്റ് നിഷേധിച്ചപ്പോൾ പാർട്ടി പിളർന്ന് മുന്നണി വിട്ട പാരമ്പര്യം ഉണ്ടെന്നും ജനതാദള്‍ എസ് വൈസ് പ്രസിഡന്റ് ജോസ് തെറ്റയില്‍ കൊച്ചിയില്‍ പറഞ്ഞു.
India
ലോക്സഭ തെരഞ്ഞെടുപ്പ്: സി.പി.ഐ സ്ഥാനാര്‍ത്ഥി പട്ടികയായി
ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സി.പി.ഐ സ്ഥാനാര്‍ത്ഥി പട്ടികയായി. സി ദിവാകരന്‍ തിരുവനന്തപുരത്തും, ചിറ്റയം ഗോപകുമാര്‍ മാവേലിക്കരയിലും രാജാജി മാത്യു തോമസ് തൃശൂരിലും, പി.പി സുനീര്‍ വയനാട്ടിലും സ്ഥാനാര്‍ഥികളാകും. തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.ഐ നേതൃയോഗത്തിലാണ് തീരുമാനം. 7, 8 തീയ്യതികളില്‍ ചേരുന്ന ദേശീയ എക്സിക്യൂട്ടീവിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
എല്‍.പി സ്കൂൾ അധ്യാപകനെതിരെ പോക്സോ കേസ്; പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
കൊല്ലം ആര്യങ്കാവിൽ ആറാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എല്‍.പി സ്കൂൾ പ്രഥമാധ്യാപകനെതിരെ പോക്സോ കേസ്. കുളത്തൂപ്പുഴ സ്വദേശി മുഹമ്മദ് ബുസിരിയ്ക്കെതിരെയാണ് കേസെടുത്തത്. ഒളിവിലായിരുന്ന പ്രതി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പ്രതിയെ ഇപ്പോള്‍ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കാനം രാജേന്ദ്രന്‍
പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തിരുവനന്തപുരത്ത് മത്സരിക്കാനില്ലെന്ന് കാനം സി.പി.ഐ എക്സിക്യൂട്ടീവിനെ അറിയിച്ചു. മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാര്‍ സ്ഥാനാര്‍ഥിയായേക്കും. സി.പി.ഐ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള യോഗങ്ങള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.
മൗലാന ജലാലുദ്ദീന്‍ ഉമരിക്കെതിരെ വ്യാജവാര്‍ത്ത, റിപ്പബ്ലിക്ക് ടി.വി മാപ്പ് പറഞ്ഞു
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യ പ്രസിഡന്റ് മൗലാന ജലാലുദ്ദീന്‍ ഉമരിയുടെ ചിത്രം ജമ്മുകശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേതാവെന്ന നിലയില്‍ സംപ്രേക്ഷണം ചെയ്ത സംഭവത്തില്‍ റിപ്പബ്ലിക് ടി.വി മാപ്പ് പറഞ്ഞു. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് റിപ്പബ്ലിക് ടി.വിയുടെ മാപ്പപേക്ഷ. റിപ്പബ്ലിക് ടി.വിയുടെ വ്യാജവാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മൗലാന ജലാലുദ്ദീന്‍ ഉമരി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 60 വര്‍ഷമായി ജമാഅത്തെ ഇസ്‌ലാമി ഹിന്ദില്‍ പ്രവര്‍ത്തിക്കുന്ന തന്റെ പൊതുജീവിതം ജനങ്ങള്‍ക്ക് മുമ്പിലുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി ഒരു ത്രൈമാസികയുടെ എഡിറ്ററായും ഡല്‍ഹിയില്‍ […]
കശ്മീരില്‍ ‘ഇന്ത്യന്‍ ഭീകരത’യെന്ന്; ഒ.ഐ.സി പ്രമേയം ഇന്ത്യ തള്ളി
കശ്മീരിലെ സൈനിക ‘അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍’ക്കുമെതിരെ മുസ്ലിം രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര വേദിയായ ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍) പാസാക്കിയ പ്രമേയം ഇന്ത്യ തള്ളി. യു.എ.ഇ തലസ്ഥാനമായ അബൂദബിയില്‍ ചേര്‍ന്ന ഒ.ഐ.സിയുടെ 46ാം വിദേശകാര്യ മന്ത്രിതല സമ്മേളനം കശ്മീരിലെ ‘ഇന്ത്യന്‍ ഭീകരത’യെയും ജനങ്ങളെ ‘കൂട്ടമായി അന്ധന്മാരാക്കുന്ന’ പെല്ലറ്റ് ആക്രമണത്തെയും അപലപിച്ച് പാസാക്കിയ പ്രമേയമാണ് ശക്തമായ പ്രതിഷേധത്തോടെ ഇന്ത്യ തള്ളിയത്. ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കശ്മീര്‍ പ്രശ്‌നം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും വിദേശകാര്യ മന്ത്രാലയം വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി. ശനിയാഴ്ച […]
കാസർഗോഡ് ബീവറേജ് ഔട്ട്ലറ്റിൽ തീപിടിത്തം
കാസർഗോഡ് വെള്ളരിക്കുണ്ട് ബീവറേജ് ഔട്ട്ലറ്റിൽ തീപിടിത്തം. മദ്യവില്‍പ്പനശാല പൂര്‍ണമായും കത്തിനശിച്ചു. ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.
ചിതറയിലെ കൊലപാതകം രാഷ്ട്രീയ പകപോക്കലാണെന്ന നിലപാടിലുറച്ച് സി.പി.എം
കൊല്ലം ചിതറയിലെ ബഷീറിന്റെ കൊലപാതകം രാഷ്ട്രീയ പകപോക്കലാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സി.പി.എം. എന്നാല്‍ കൊലപാതകം വ്യക്തിവിരോധം മൂലമാണെന്നും രാഷ്ട്രീയാരോപണം അന്വേഷിക്കുമെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. നിരന്തരം അക്രമസ്വഭാവം കാണിക്കുന്നയാളാണ് പ്രതി ഷാജഹാനെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കേസിലെ രാഷ്ട്രീയ ആരോപണങ്ങളെല്ലാം ബഷീറിന്റെയും ഷാജഹാന്റെയും ബന്ധുക്കള്‍ തള്ളിയിരുന്നു. മരച്ചീനി കച്ചവടക്കാരനായിരുന്ന ബഷീറിനെ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അയല്‍വാസിയായ ഷാജഹാന്‍ കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഇരട്ടപ്പേര് വിളിച്ചതിനെത്തുടര്‍ന്നുണ്ടായ വാക്കേറ്റവും കയ്യേറ്റവുമാണ് കൊലപാതകത്തിലവസാനിച്ചതെന്ന് […]
കേരളത്തില്‍ എല്‍നിനോ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകര്‍
കേരളത്തില്‍ എല്‍നിനോ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകര്‍. കഴിഞ്ഞ വര്‍ഷത്തെ ഉഷ്ണ തരംഗത്തേക്കാള്‍ കടുത്ത രീതിയില്‍ വരുന്ന ആഴ്ചകളില്‍ ചൂട് ഉയരും. കാലാവസ്ഥാ വ്യതിയാനമാണ് എല്‍നിനോ പ്രതിഭാസം കേരളത്തിലെത്താനുളള സാധ്യത വര്‍ധിപ്പിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. പ്രളയാനന്തരം കേരളത്തില്‍ എല്‍നിനോ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും കടുത്ത വരള്‍ച്ച ഉണ്ടാകുമെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ ശരിവെക്കുന്ന രീതിയിലാണ് അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്നതും ചൂട് കൂടുന്നതും. ഇത് കേരളത്തില്‍ വരാനിരിക്കുന്ന എല്‍നിനോ പ്രതിഭാസത്തിനുളള മുന്നോടിയാവാനുളള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് കാലവസ്ഥാ ശാസ്ത്രഞ്ജര്‍മാര്‍ വിലയിരുത്തുന്നു. […]
ശിവരാത്രി മഹോത്സവത്തിന് ആലുവ മണപ്പുറത്ത് ഒരുക്കങ്ങൾ പൂർത്തിയായി
ശിവരാത്രി മഹോത്സവത്തിന് ആലുവ മണപ്പുറത്ത് ഒരുക്കങ്ങൾ പൂർത്തിയായി. പതിനായിരക്കണക്കിന് ഭക്തർ ബലിതർപ്പണത്തിനെത്തുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്. ബലിതർപ്പണത്തിനെത്തുന്ന ഭക്തർക്ക് എല്ലാ സൗകര്യങ്ങളും ഒരുങ്ങിയിട്ടുണ്ട്. പ്രളയത്തിന് ശേഷമുള്ള ആദ്യ ശിവരാത്രി മഹോത്സവത്തിന് ആലുവ മണപ്പുറം ഒരുങ്ങി കഴിഞ്ഞു. ഇന്ന് രാത്രി 12 മണി മുതൽ ചൊവ്വാഴ്ച്ച പകൽ 12 മണി വരെ വിശ്വാസികൾ ബലിതർപ്പണം നടത്തും. 178 ബലിത്തറകളാണ് ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. ഭക്തർക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം മണപ്പുറത്ത് ഒരുക്കിയിട്ടുണ്ട്. പെരിയാറിന്റെ ഇരുകരകളിലുമായി വിപുലമായ […]












