റഫാല്‍ കേസിലെ സുപ്രധാന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. അഴിമതി പോലെ ഗുരുതരകുറ്റം നടന്നെങ്കില്‍ രാജ്യസുരക്ഷയുടെ മറവില്‍ മൂടിവെക്കുമോയെന്ന് കോടതി ചോദിച്ചു. റഫാല്‍ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഉച്ചക്ക് ശേഷം അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായുള്ള മൂന്നംഗ ബെഞ്ചും തമ്മില്‍ കടുത്ത വാദപ്രതിവാദമാണ് നടന്നത്. അതേസമയം കേസില്‍ വാദം കേള്‍ക്കുന്നത് ഈ മാസം പതിനാലിലേക്ക് മാറ്റി. സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഹരജിക്കാരന്‍ […]
India
സംസ്ഥാനത്തിന്റെ അലംഭാവം; സർക്കാർ മെഡിക്കൽ കോളേജുകളിൽ 300 സീറ്റ് നഷ്ടം
സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം കാരണം സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ 300 ബിരുദാനന്തര ബിരുദ സീറ്റുകൾ നഷ്ടമായി. പി.ജി ഡിപ്ലോമ കോഴ്സുകൾ പി.ജി ഡിഗ്രി കോഴ്സുകളാക്കി മാറ്റുന്നതിന് സംസ്ഥാന സർക്കാർ അപേക്ഷ നൽകാത്തതാണ് കാരണം. കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളജുകളും മറ്റു സംസ്ഥാനങ്ങളും കൃത്യസമയത്ത് അപേക്ഷ നൽകി സീറ്റുകൾ നേടിയെടുത്തു. മെഡിക്കൽ കോളജുകളിലെ പി.ജി ഡിപ്ലോമ കോഴ്സുകൾ പി.ജി ഡിഗ്രി കോഴ്സുകളാക്കി ഉയർത്താൻ ദേശീയ മെഡിക്കൽ കൌൺസിൽ തീരുമാനിച്ചിരുന്നു. മെഡിക്കൽ കൗൺസിൽ നിബന്ധനകളിൽ ഇളവു നൽകിയതിനാൽ അടിസ്ഥാന സൗകര്യങ്ങൾ […]
ചാലക്കുടി സീറ്റില്‍ സിറ്റിങ് എം.പി ഇന്നസെന്‍റ് വേണ്ടെന്ന് സി.പി.എം മണ്ഡലം കമ്മിറ്റി
ചാലക്കുടി സീറ്റില്‍ സിറ്റിങ് എം.പി ഇന്നസെന്‍റ് വേണ്ടെന്ന് സി.പി.എം മണ്ഡലം കമ്മിറ്റി. ജയസാധ്യത കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് ഇന്നസെന്‍റെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പകരം പി രാജീവിന്‍റേയും സാജുപോളിന്റേയും പേരുകളാണ് ചാലക്കുടി പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചത്. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി എറണാകുളം മണ്ഡലം കമ്മിറ്റിയും യോഗം ചേരുകയാണ്.
‘ബലാക്കോട്ട് ആക്രമണത്തിന്റെ തെളിവ് വേണം’ കൊല്ലപ്പെട്ട മറ്റൊരു ജവാന്റെ ഭാര്യ കൂടി രംഗത്ത്
ബലാക്കോട്ട് ആക്രമണത്തിന്റെ തെളിവ് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മറ്റൊരു ജവാന്റെ ഭാര്യ കൂടി രംഗത്ത്. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ രാം വക്കീലിന്റെ ഭാര്യ ഗീതാ ദേവിയാണ് തെളിവ് ആവശ്യപ്പെട്ടത്. ”പുല്‍വാമ ഭീകരാക്രമണത്തില്‍ നമ്മുടെ ജവാന്‍മാരുടെ മൃതശരീരങ്ങള്‍ നമുക്ക് ലഭിച്ചിരുന്നു. എന്നാല്‍ അത്തരത്തില്‍ യാതൊരു തെളിവും ബലാക്കോട്ട് ആക്രമണത്തിന് ശേഷം കണ്ടെത്താനായില്ല.” ഗീതാ ദേവി പറഞ്ഞു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരില്‍ നിന്നുള്ള രാം വക്കീല്‍, ഒരു മാസത്തെ അവധിക്ക് ശേഷം ഫെബ്രുവരി 11നായിരുന്നു കശ്മീരിലേക്ക് തിരികെ പോയത്. നാലിനും പന്ത്രണ്ടിനും […]
ചോദ്യ ചിഹ്നമായി മാറി കിഡ്നി വെൽഫെയർ സൊസൈറ്റി
കിഡ്നി രോഗികൾക്ക് സഹായം നൽകുന്ന ബൃഹത് പദ്ധതി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ തന്നെ ആദ്യമായി രൂപംകൊള്ളുന്നത് മലപ്പുറത്താണ്. കിഡ്നി വെൽഫെയർ സൊസൈറ്റി എന്ന പേരിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതി ഏറെ മാതൃകാപരമായിരുന്നു. അതിനിടെ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ചില സാങ്കേതിക തടസങ്ങൾ പദ്ധതിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 2006-2007 വർഷത്തിലാണ് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കിഡ്നി വെൽഫയർ സൊസൈറ്റി രൂപംകൊള്ളുന്നത്. കിഡ്നി രോഗികൾക്ക് ഡയാലിസിസിനുൾപ്പടെ സഹായം ചെയ്യുന്ന ബൃഹത് പദ്ധതിയാണ് […]
എസ്.എസ്.എല്‍.സി എഴുതാന്‍ അനുമതി നിഷേധിച്ച വിദ്യാര്‍ഥിക്ക് പരീക്ഷ എഴുതാം
നൂറ് ശതമാനം വിജയം ഉറപ്പാക്കാന്‍ സ്കൂള്‍ അധികൃതര്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുമതി നിഷേധിച്ച ഇടപ്പള്ളി നോര്‍ത്ത് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിക്ക് പരീക്ഷ എഴുതാന്‍ ഡിപിഐ അനുമതി നല്‍കി. ഇന്ന് നടന്ന ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയില്‍ വിദ്യാര്‍ഥി പങ്കെടുത്തു. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ പരീക്ഷ എഴുതുന്നില്ലെന്ന് നിര്‍ബന്ധിച്ച് എഴുതി വാങ്ങിയ വാര്‍ത്ത മീഡിയവണാണ് ഇന്നലെ പുറത്തുകൊണ്ടുവന്നത്.
ബാബരി ഭൂമി തര്‍ക്കം സുപ്രിം കോടതിയില്‍; മധ്യസ്ഥ ചര്‍ച്ചയില്‍ ഉത്തരവ് ഇന്ന്
ബാബരി മസ്ജിദ് ഭൂമി തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥരെ നിയോഗിക്കുന്നത് സംബന്ധിച്ച സുപ്രിം കോടതി ഉത്തരവ് ഇന്ന്. കേസില്‍ കോടതി മേല്‍നോട്ടത്തിലുള്ള മധ്യസ്ഥതക്കാണ് ശ്രമം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന 2 ഏക്കര്‍77 സെന്റ് ഭൂമി യുടെ മേലുള്ള തര്‍ക്കത്തിലാണ് സുപ്രിം കോടതിയുടെ മധ്യസ്ഥ ശ്രമം. സ്വകാര്യ ഭൂതര്‍ക്കമായല്ല ഇതിനെ കാണുന്നത് എന്നും വിശാവസ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയം കൂടി ആയാണ് എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒത്തു […]
ഭീകരതയോട് കോണ്‍ഗ്രസിന് മൃദുസമീപനമെന്ന് മോദി
ഭീകരതയോട് കോണ്‍ഗ്രസിന് മൃദുസമീപനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിറ്റാണ്ടുകള്‍ രാജ്യം ഭരിച്ച പാര്‍ട്ടിയാണ് സൈന്യത്തിന്റെ കഴിവിനെ ചോദ്യം ചെയ്യുന്നത്. മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താന് ക്ലീന്‍ ചിറ്റ് നല്‍കിയ കോണ്‍ഗ്രസ് നേതാവാണ് പുല്‍വാമ ആക്രമണത്തെ അപകടമെന്ന് വിളിച്ചതെന്നും മധ്യപ്രദേശിലെ ധാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു. അതേസമയം ബലാകോട്ട് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയില്ല. ആക്രമണത്തെ കുറിച്ച് വിദേശകാര്യ സെക്രട്ടറി പറഞ്ഞതാണ് കേന്ദ്രസര്‍ക്കാറിന്റെ നിലപാടെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.
‘ഡോക്ടറാവണം, ഉപരിപഠനത്തിന് വിദേശത്ത് പോകാന്‍ പാസ്പോര്‍ട്ട് വേണം’: അഫ്സല്‍ ഗുരുവിന്റെ മകന്‍
ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ പാസ്‌പോര്‍ട്ട് അനുവദിക്കണമെന്ന അഭ്യര്‍ഥനയുമായി അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഗാലിബ് ഗുരു. തനിക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്. ഡോക്ടറാവണമെന്നാണ് ആഗ്രഹം. പാസ്പോര്‍ട്ട് കിട്ടിയാല്‍ സ്കോളര്‍ഷിപ്പോടെ പഠനം നടത്താന്‍ കഴിയുമെന്നും ഗാലിബ് എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പത്താം ക്ലാസ് പരീക്ഷയില്‍ 95 ശതമാനവും പ്ലസ് ടു പരീക്ഷയില്‍ 88 ശതമാനവും മാര്‍ക്ക് നേടി ഗാലിബ് ഇതിന് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മെയ് അഞ്ചിന് നടക്കുന്ന നീറ്റ് പരീക്ഷക്കായി തയ്യാറെടുക്കുകയാണ് ഗാലിബ്. “ഭൂതകാലത്തിലെ തെറ്റുകളില്‍ […]
ആര്‍.എസ്.എസ് സംഘം കുടുംബത്തെ ആക്രമിച്ചതായി പരാതി; നാലംഗ കുടുംബം ആശുപത്രിയില്‍
കൊല്ലം മനയില്‍കുളങ്ങരയില്‍ നാലംഗ കുടുംബത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വീടുകയറി ആക്രമിച്ചതായി പരാതി. ടാക്സി ഡ്രൈവറായ മനയിന്‍കുളങ്ങര സ്വദേശി രഞ്ജുവിനും കുടുംബത്തിനുമാണ് മര്‍ദനമേറ്റത്. വീടിന്റെ വേലി പൊളിച്ചത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് ആക്രമണമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. വീടിന്റെ വേലി വാഹനം ഉപയോഗിച്ച് തകര്‍ത്തത് ചോദ്യം ചെയ്ത രഞ്ജുവിനെ അയല്‍വാസിയായ സുദര്‍ശന്‍ മര്‍ദിക്കുകയായിരുന്നു. രഞ്ജുവിന്റെ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയ ഭാര്യ ശ്രീദേവി ആക്രമണം തടയാന്‍ ശ്രമിച്ചതോടെ സുദര്‍ശന്റെ സഹോരന്‍മാരടക്കം 9 അംഗ സംഘമെത്തി രഞ്ജുവിനെയും കുടുംബത്തെയും […]












