India

കനത്ത ചൂടിലുരുകി കേരളം; ചുട്ടു പൊള്ളിച്ച് രോഗങ്ങളും

കേരളം ചുട്ടുപൊള്ളുമ്പോള്‍ രോഗങ്ങളും മലയാളിയെ പൊള്ളിക്കുന്നു. ക്ഷീണം, നിര്‍ജ്ജലീകരണം, മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വ്യാപകമാണ്. സൂര്യാതപം, സൂര്യാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. വെയിലേറ്റ് പണിയെടുക്കുന്നവര്‍ക്കാണ് കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുക. കടുത്ത ക്ഷീണം, നിര്‍ജ്ജലീകരണം എന്നിവ വ്യാപകമാകുന്നു. നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് തടയാന്‍ മുന്‍കരുതലെടുക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. പലയിടത്ത് നിന്നും ചൂട് അകറ്റാന്‍ തണുത്ത ജ്യൂസ് ഉള്‍പ്പെടെയുള്ളവ കഴിക്കുന്നത് കാരണം നിരവധി പേരാണ് വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ അസുഖങ്ങളുമായി ആശുപത്രികളില്‍ […]

India Kerala

മലമ്പുഴയില്‍ കടുത്ത കുടിവെള്ള ക്ഷാമം

വേനല്‍ കടുത്തതോടെ കുടിവെള്ളത്തിനായി ആളുകള്‍ ഏറെ പ്രയാസപെടുകയാണ്. പാലക്കാട് ജില്ലയിലെ മലമ്പുഴ പഞ്ചായത്തിലെ മിക്ക സ്ഥലത്തും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. വരള്‍ച്ച നേരിടാനായി സ്ഥാപിച്ച ടാങ്കുകളിലും നിലവില്‍ വെള്ളം നിറക്കുന്നില്ല. മലമ്പുഴ ഡാമിനോട് ചേര്‍ന്നാണ് ജീവിക്കുന്നതെങ്കിലും കുടിവെള്ളം എന്നും ഇവര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കുടിവെള്ള ക്ഷാമം നേരിടുന്നതിനായി 2016- 2017 സാമ്പത്തിക വര്‍ഷത്തില്‍ മലമ്പുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായ 22 കുടിവെള്ള ടാങ്കുകള്‍ സ്ഥാപിച്ചു. ഇവയിലൊന്നും ഇപ്പോള്‍ വെള്ളമില്ല. പ്രദേശത്തെ മിക്ക കിണറുകളും വറ്റി. […]

India National

ഡല്‍ഹിയില്‍ എ.എ.പിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹി പി.സി.സി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ സഖ്യം തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്നായിരുന്നു തുടക്കം മുതലേ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. മുഖ്യ എതിരാളിയുമായി സഖ്യത്തിലേര്‍പ്പെടുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നും ഒറ്റക്ക് മത്സരിക്കാമെന്നുമുള്ള നിലപാടിലായിരുന്നു പി.സി.സി അധ്യക്ഷ ഷീല ദീക്ഷിത്. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച് […]

India Kerala

തെരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധി 14ന് കോഴിക്കോട്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പ് റാലി 14ന് കോഴിക്കോട് നടക്കും. ജനമഹാറാലി എന്ന് പേരിട്ടിരിക്കുന്ന പരിപാടിയോടെ കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കൂടി തുടക്കമാവും. 2010ല്‍ ഉദ്ഘാടനം ചെയ്ത ഫാക്ടറിയുടെ ശിലാസ്ഥാപനം നടത്താന്‍ പ്രധാനമന്ത്രിക്ക് നാണമില്ലേയെന്ന് രാഹുല്‍ ഗാന്ധി 13ന് കൊച്ചിയിലെത്തുന്ന രാഹുല്‍ ഗാന്ധി 14ന് രാവിലെ തൃശൂരില്‍ നടക്കുന്ന ഫിഷര്‍മെന്‍ പാര്‍ലമെന്റിലാണ് ആദ്യം പങ്കെടുക്കുക. തുടര്‍ന്ന് പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്റെ വയനാട്ടിലെ വീട്ടില്‍ പോകും. കാസര്‍ഗോഡ് കൊല്ലപ്പെട്ട കൃപേഷിന്റെയും […]

India Kerala

ഐസ്‌ക്രീംപാര്‍ലര്‍ അട്ടിമറി കേസില്‍ വി.എസിനെ തള്ളി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഐസ്‌ക്രീംപാര്‍ലര്‍ അട്ടിമറി കേസ് വി.എസിനെ തള്ളി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പിച്ചു. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അവസാനിപ്പിച്ച കേസ് പുനരന്വേഷിക്കണം. കേസില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെയും ബന്ധു റൗഫിനെയും കക്ഷി ചേര്‍ക്കണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഹരജി. വി.എസിന്റെ ഹരജി തള്ളിയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം. ഐസ്‌ക്രീം പാര്‍ലര്‍ കേസ് പുനരന്വേഷിയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പിച്ചിട്ടുള്ളത്. റൗഫിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും തെളിവുകള്‍ ലഭിച്ചില്ല. റൗഫും ഷെറീഫും ഇരകള്‍ക്ക് നല്‍കിയ പണം കുഞ്ഞാലിക്കുട്ടിയുടേതെന്ന് തെളിവില്ലെന്നും […]

India Kerala

അപകടത്തില്‍പെട്ട മത്സ്യത്തൊഴിലാളികളെ നാവിസേന രക്ഷപ്പെടുത്തി

മത്സ്യബന്ധന ബോട്ട് മുങ്ങി കടലില്‍ വീണ അഞ്ച് മത്സ്യത്തൊഴിലാളികളെ നാവിക സേന രക്ഷപ്പെടുത്തി. കാസര്‍കോട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. നാവിക സേനയുടെ ശാരദ എന്ന കപ്പലിലാണ് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത്. ഇന്നലെ പുലര്‍ച്ചെ കാസര്‍കോട് നിന്ന് മത്സ്യബന്ധനത്തിന് പോയ ഓംകാര എന്ന മത്സ്യബന്ധന ബോട്ടാണ് ചോര്‍ച്ചയെ തുടര്‍ന്ന് മുങ്ങിയത്. കണ്ണൂര്‍ അഴീക്കോട് തുറമുഖത്തിനു 35 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറു മാറിയാണ് അപകടം ഉണ്ടായത്. അപകട മുന്നറിയിപ്പ് സംവിധാനങ്ങളോ ജീവന്‍രക്ഷാ സാമഗ്രികളോ ബോട്ടില്‍ ഉണ്ടായിരുന്നില്ല. കടലില്‍ നിരീക്ഷണം നടത്തുകയായിരുന്ന ഐ.എന്‍.എസ് ശാരദയിലെ നാവികരാണ് […]

India National

പുല്‍വാമയില്‍ 80 വര്‍ഷം പഴക്കമുള്ള അമ്പലം പുതുക്കിപ്പണിയാന്‍ മുസ്‍ലിംകള്‍

മതത്തിന്റെ പേരില്‍ വിദ്വേഷം പടര്‍ത്തുന്നവര്‍ക്കിടയില്‍, മതസൌഹാര്‍ദ്ദത്തിന്റെ പുതിയൊരു മാതൃക തീര്‍ക്കുകയാണ് പുല്‍വാമയിലെ ഒരു ഗ്രാമം. ഗ്രാമത്തിലെ 80 വര്‍ഷത്തോളം പഴക്കമുള്ള അമ്പലം പുതുക്കിപ്പണിയാന്‍ മുന്‍കൈ എടുക്കുകയാണ് ഗ്രാമവാസികളായ മുസ്‍ലിംകള്‍‍. പുല്‍വാമ ആക്രമണം നടന്നിടത്തു നിന്ന് ഏകദേശം 12 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലാണ്, മൂന്ന് പതിറ്റാണ്ട് കാലത്തെ നീണ്ട ഇടവേളക്കൊടുവില്‍ അമ്പലം പതുക്കിപ്പണിയാന്‍ ഒരുങ്ങുന്നത്‍. പ്രദേശത്തെ മുസ്‍ലിംകളും കശ്മീരി പണ്ഡിറ്റ് കുടുംബവുമാണ് അമ്പലം നവീകരണത്തിന് നേതൃത്വം നല്‍കുന്നത്. പുല്‍വാമയിലെ അച്ചാന്‍ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ അടുത്തടുത്തായിരുന്നു […]

India Kerala

ഡോ.കഫീല്‍ഖാന്‍ പങ്കെടുത്ത പരിപാടിയെ കുറിച്ച് പൊലീസ് അന്വേഷണം; വിവാദത്തില്‍

പത്ത് മാസം മുന്‍പ് ഡോ കഫീല്‍ഖാന്‍ പങ്കെടുത്ത കോഴിക്കോട് മെഡിക്കല്‍ കോളജിലെ സംവാദത്തെക്കുറിച്ച് പോലീസ് അന്വേഷണം. രാജ്യദ്രോഹ പ്രവര്‍ത്തനം നടന്നുവെന്ന ബിജെപിയുടെ ആവശ്യം പരിഗണിച്ച് ആശുപത്രി വികസന സമിതിയാണ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. ഇതിനെതിരെ അധ്യാപകരും വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിട്ടുണ്ട്. 2018 മെയ് മാസത്തിലാണ് ഡോ കഫീല്‍ ഖാനെ പങ്കെടുപ്പിച്ച് കോളേജ് യൂണിയന്‍ സംവാദം സംഘടിപ്പിച്ചത്. പ്രിന്‍സിപ്പാള്‍ പരിപാടിക്ക് അനുമതി നല്‍കിയിരുന്നില്ല.രണ്ട് അധ്യാപകരും മുപ്പതോളം വിദ്യാര്‍ത്ഥികളും സംവാദത്തില്‍ പങ്കെടുത്തു. കോളേജ് യൂണിയന്റെ ഫേസ്ബുക്ക് പേജില്‍ പരിപാടി ലൈവായി നല്‍കുകയും […]

India Kerala

100 ശതമാനം വിജയത്തിനായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥിക്ക് അനുമതി നിഷേധിച്ചതായി പരാതി

നൂറ് ശതമാതമാനം വിജയം ഉറപ്പാക്കാന്‍ വിദ്യാര്‍ഥിക്ക് എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ സ്കൂള്‍ അധികൃതര്‍ അനുമതി നിഷേധിച്ചതായി പരാതി. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ പരീക്ഷ എഴുതുന്നില്ലെന്ന് നിര്‍ബന്ധിച്ച് എഴുതി വാങ്ങിയതായി വിദ്യാര്‍ഥി പറഞ്ഞു. എറണാകുളം ഇടപ്പള്ളി നോര്‍ത്ത് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലാണ് സംഭവം.എന്നാല്‍ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

India Kerala

ശിവരാത്രിയിൽ അലിഞ്ഞ് ആലുവാ മണപ്പുറം

ശൈവ നാദത്തിൽ മുഴുകി ആലുവാ മണപ്പുറം. മഹാ ശിവരാത്രി ദിനത്തിൽ പിതൃക്കൾക്ക് തർപ്പണം ചെയ്ത് ദർശന പുണ്യം നേടിയത് പതിനായിരങ്ങൾ ആലുവ ക്ഷേത്ര സന്നിധിയിൽ ബലിയിടാൻ നാളെയും ഭക്തരെത്തും. ഇന്നലെ വൈകുന്നേരം 6.30ന് തുടങ്ങിയ വിശേഷാൽ പൂജകളോടെയാണ് ആലുവ ശിവരാത്രിക്ക് ആരംഭം കുറിച്ചത്. പിന്നീട് അർദ്ധരാത്രിയോടെ നടന്ന ശിവരാത്രി വിളക്കിന് ശേഷം മണപ്പുറമാകെ തിങ്ങി നിറഞ്ഞ പതിനായിരങ്ങൾ ഭക്തിയുടെ നിറവിലൊഴുകയായിരുന്നു ഇത്തവണത്തെ ശിവരാത്രി. കറുത്ത വാവ് ദിനം കൂടിയായതിനാൽ മൂന്ന് ദിവസത്തോളം ഭക്തർക്ക് ബലിയിടാൻ അവസരമുണ്ട്. പൂർവികർക്ക് […]