ശ്രദ്ധേയമായ നിയമപരിഷ്കാരങ്ങള്‍ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് പ്രകടനപത്രിക. അധികാരത്തിലെത്തിയാല്‍ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട കരിനിയമങ്ങള്‍ റദ്ദാക്കുമെന്നാണ് വാഗ്ദാനം. വിവര സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് പ്രകടനപത്രിക പറയുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പഴുത് നല്‍കുന്ന നിയമങ്ങളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടിയാണ് നിയമപരിഷ്കരണത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ബ്രിട്ടീഷ് കാലം മുതല്‍ നിലനില്‍ക്കുന്ന ഐ.പി.സി 124എ, യു.എ.പി.എയിലെ സെക്ഷന്‍ 2 തുടങ്ങിയവ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ മോദി സര്‍ക്കാര്‍ വ്യാപകമായി ദുരുപയോഗം ചെയ്തുവെന്ന ആക്ഷേപം കോണ്‍ഗ്രസ് അടക്കം ഉന്നയിച്ചിട്ടുണ്ട്. ഈ കരിനിയമങ്ങള്‍ ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് പ്രകടന […]
India
ഇത്രയും നാള്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചയാളാണ് ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്നത്: സുര്‍ജേവാല
നല്ല ഭാവി പ്രതീക്ഷിച്ചാകും ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. ഇത്രയും നാള്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചയാളാണ് ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും സുര്‍ജേവാല പറഞ്ഞു. കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ഇന്നാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പുല്‍വാമ ആക്രമണത്തിലെ കോണ്‍ഗ്രസിന്റെ പ്രതികരണം ഖേദകരമാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് വിടുന്നതെന്നും വടക്കന്‍ പറഞ്ഞു. ഉപയോഗിച്ച് വലിച്ചെറിയുന്ന സംസ്കാരമാണ് കോണ്‍ഗ്രസിന്റേതെന്നും വടക്കന്‍ പ്രതികരിച്ചു. ഡൽഹി ബി.ജെ.പി ആസ്ഥാനത്ത് വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രി രവിശങ്കർ […]
രാഹുല്‍ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിലെത്തി
രാഹുല്‍ ഗാന്ധി പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ചു. ആദ്യം കൃപേഷിന്റെ വീട്ടിലെത്തിയ രാഹുല്‍, ശരത് ലാലിന്റെ കുടുംബത്തെയും സന്ദര്‍ശിച്ചു. ഇരുവരുടെയും കുടുംബങ്ങള്‍ക്കായി കോൺഗ്രസ് സമാഹരിച്ച സഹായധനം കൈമാറി. ഇരുവരുടെയും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. തൃശൂർ തൃപ്രയാറിൽ ഫിഷർമെൻ പാർലമെന്റിൽ സംസാരിച്ച ശേഷമാണ് രാഹുല്‍ പെരിയയിലെത്തിയത്. വന്‍കിടക്കാരുടെ കടം എഴുതിത്തള്ളാന്‍ തയ്യാറാകുന്ന പ്രധാനമന്ത്രി, കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കടവും എഴുതിത്തള്ളണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം യാഥാര്‍ഥ്യമാക്കുമെന്നും […]
സോളാര്‍: മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ ലൈംഗിക പീഡന കേസ്
കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസ്. അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സോളാര്‍ കേസുമായി ബന്ധപ്പെട്ടാണ് മൂന്ന് എഫ്.ഐ.ആര്‍ കൂടി രജിസ്റ്റര്‍ ചെയ്തത്. സഹായം വാഗ്ദാനം ചെയ്ത് ഇരയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. എറണാകുളം സ്പെഷ്യല്‍ കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
‘പ്രളയസമയത്ത് കേരളത്തെ ബി.ജെ.പി വഞ്ചിച്ചു’ അഖിലേഷ് യാദവ്
എസ്.പി – ബി.എസ്.പി സഖ്യത്തിനെതിരെ കോണ്‍ഗ്രസ് മത്സരിക്കുന്നത് നല്ലതെന്ന് സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഇതിന് പ്രാദേശിക പാര്‍ട്ടികളെ പിന്തുണക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ട്. ഇന്ത്യയിലെവിടെയും ഇത് ബാധകമാണെന്നും അഖിലേഷ് യാദവ് മീഡിയവണിനോട് പറഞ്ഞു. പ്രളയസമയത്ത് കേരളത്തെ ബി.ജെ.പി വഞ്ചിച്ചുവെന്നും കേരളത്തിലെ ജനങ്ങള്‍ ബി.ജെ.പിയെ തിരിച്ചറിയണമെന്നും അഖിലേഷ് യാദവ് പറഞ്ഞു. അഖിലേഷ് യാദവവുമായി എ. റഷീദുദ്ദീന്‍ നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പുരോഗമിക്കുന്നു ? യു.പി രാജ്യത്തെ […]
പബ്ജി കളിച്ചു; രാജ്‌കോട്ടില്‍ 10 പേര്‍ അറസ്റ്റില്‍
നിരോധം വകവെക്കാതെ ഓണ്‍ലൈന്‍ ഗെയിമായ പബ്ജി കളിച്ചതിന് ഗുജറാത്തിലെ രാജ്‌കോട്ടില്‍ പത്ത് പേര്‍ അറസ്റ്റില്‍. മാര്‍ച്ച് ആദ്യത്തില്‍ ഇവിടെ പബ്ജി നിരോധിച്ചിരുന്നു. അറസ്റ്റിലായവരില്‍ ആറ് പേര്‍ കോളേജ് വിദ്യാര്‍ത്ഥികളാണ്. രാജ്കോട്ട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പാണ് പബ്ജി കളിച്ച യുവാക്കളെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് ആറിനാണ് രാജ്‌കോട്ടില്‍ പൊലീസ് പബ്ജി നിരോധിച്ചത്. നിരോധനത്തിന് ശേഷം ഇതുവരെ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. അതേസമയം അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കുമെന്നും ഉത്തരവ് പാലിക്കാത്തതിന് കോടതിയില്‍ വിചാരണ നേരിട്ടാല്‍ […]
ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. പുല്‍വാമ ആക്രമണത്തിലെ കോണ്‍ഗ്രസിന്റെ പ്രതികരണം ഖേദകരമാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് വിടുന്നതെന്നും വടക്കന്‍ പറഞ്ഞു. ഉപയോഗിച്ച് വലിച്ചെറിയുന്ന സംസ്കാരമാണ് കോണ്‍ഗ്രസിന്റേതെന്നും വടക്കന്‍ പ്രതികരിച്ചു. ഡൽഹി ബി.ജെ.പി ആസ്ഥാനത്ത് വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിൽ നിന്ന് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു. സോണിയ ഗാന്ധിയുടെ അടുത്ത അനുയായിയും എ.ഐ.സി.സി മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു.
മൂന്നാം സീറ്റിന്റെ കാര്യത്തില്‍ ലീഗില്‍ വീണ്ടും ചര്‍ച്ച
മൂന്നാം സീറ്റിന്റെ കാര്യത്തില്‍ മുസ്ലിം ലീഗില്‍ വീണ്ടും ചര്‍ച്ച. പി.ജെ ജോസഫിന് സീറ്റ് നല്‍കുകയാണങ്കില്‍ വടകര സീറ്റ് കൂടി വാങ്ങിയെടുക്കണമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി തങ്ങളെ ആവശ്യപ്പെട്ടു. പി.ജെ ജോസഫ് – കോണ്‍ഗ്രസ് ചര്‍ച്ചകളുടെ ഗതിയനുസരിച്ച് മൂന്നാം സീറ്റാവശ്യം യു.ഡി.എഫില്‍ വീണ്ടും ഉയര്‍ത്താനാണ് നേതൃതലത്തിലുണ്ടായിരിക്കുന്ന ധാരണ. പി.ജെ ജോസഫിന് ഇടുക്കി സീറ്റ് നല്‍കി കേരളാ കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന സൂചനകള്‍ക്കിടെയാണ് മൂന്നാം സീറ്റെന്ന ആവശ്യം ലീഗില്‍ വീണ്ടും ഉയര്‍ന്നത്.വടകര സീറ്റ് നേടിയെടുക്കണമെന്ന ആവശ്യം […]
കോട്ടയം സീറ്റിന്റെ കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകുമെന്ന് ജോസഫ്
കോട്ടയം സീറ്റ് തര്‍ക്കത്തില്‍ തീരുമാനം കോണ്‍ഗ്രസ് നേതാക്കള്‍ നാളെ തീരുമാനമറിയിക്കുമെന്ന് പി.ജെ ജോസഫ്. യു.ഡി.എഫുമായുള്ള ചര്‍ച്ചയില്‍ പല നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്. ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഇപ്പോഴും ശുഭാപ്തി വിശ്വാസമുണ്ടെന്നും ജോസഫ് തൊടുപുഴയില്‍ പറഞ്ഞു. കോട്ടയം സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മാണി വിഭാഗം. സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയിലില്ല. കോട്ടയം സീറ്റ് പിടിച്ചെടുക്കാന്‍ പി.ജെ ജോസഫിനെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉപയോഗിക്കുകയാണെന്നും മാണി വിഭാഗം ആരോപിച്ചു. എന്നാല്‍ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയെ മാറ്റേണ്ട ആവശ്യമില്ലെന്നും ഇടുക്കിയില്‍ മത്സിക്കണമെന്ന ആവശ്യം സ്വാഗതാര്‍ഹമാണെന്നും […]
കോണ്‍ഗ്രസിന്റെ രണ്ടാമത് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങി
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ രണ്ടാമത് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങി. യു.പി പി.സി.സി അധ്യക്ഷന്‍ രാജ് ബബ്ബാര്‍ മൊറാദാബാദിലും സാവിത്രി ഫൂലെ ബറൂച്ചിലും മത്സരിക്കും. സുശീല്‍ കുമാര്‍ ഷിന്‍ഡെ മഹാരാഷ്ട്രയിലെ സോലാപൂരിലും പ്രിയ ദത്ത് മുംബൈ നോര്‍ത്തിലും ജനവിധി തേടും. അതേസമയം കര്‍ണാടകയില്‍ 20 സീറ്റില്‍ കോണ്‍ഗ്രസും 8ല്‍ ജെഡിഎസും മത്സരിക്കാന്‍ ധാരണയായി. മഹാരാഷ്ട്രയിലെ 5 ഉം ഉത്തര്‍പ്രദേശിലെ 16ഉം സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് കോണ്‍ഗ്രസിന്റെ രണ്ടാം പട്ടികയിലുള്ളത്. ഉത്തര്‍പ്രദേശ് പി.സി.സി അധ്യക്ഷന്‍ രാജ് ബബ്ബാര്‍ മൊറാബാദില്‍ നിന്ന് ജനവിധി […]












