സ്വന്തം വ്യക്തിത്വം നിലനിര്‍ത്തി വോട്ട് ചെയ്യാനാകുന്നതിന്‍റെ സന്തോഷത്തിലാണ് കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം. ഇത്തവണ 119 ട്രാന്‍സ് ജെന്‍ഡറുകള്‍ക്കാണ് വോട്ടവകാശം ലഭിച്ചത്. പക്ഷേ തേര്‍ഡ് ജെന്‍റര്‍ എന്ന് രേഖപ്പെടുത്തിയാണ് ഇവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ട്രാന്‍സ്ജെന്‍ഡര്‍ എന്ന് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് കേരളത്തിലെ ട്രാന്‍സ് ജെന്‍ഡര്‍ സമൂഹം. മുമ്പ് രണ്ട് തവണ വോട്ട് ചെയ്തിട്ടുണ്ടെങ്കിലും കോഴിക്കോട് ഉള്ള്യേരി സ്വദേശി ഭാവന സുരേഷിന് ഇത്തവണത്തെ വോട്ട് ഇത്തിരി സ്പെഷ്യലാണ്. റപ്പായി എന്ന പേരിലായിരുന്നു രണ്ട് […]
India
പൊന്നാനിയില്‍ പ്രചാരണം ശക്തമാക്കി യു.ഡി.എഫ്-എല്‍.ഡി.എഫ് മുന്നണികള്‍
കടുത്ത മത്സരം നടക്കുന്ന പൊന്നാനിയിൽ യു.ഡി.എഫ്-എൽ.ഡി.എഫ് മുന്നണികൾ പ്രചാരണം ശക്തമാക്കി. ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ പാർലമെന്റ് മണ്ഡലം കൺവെൻഷൻ ഇന്ന് നടക്കും. ഇടത് മുന്നണി സ്ഥാനാർത്ഥി പി.വി അൻവർ രണ്ടാംഘട്ട പ്രചാരണത്തിലാണ്. സിറ്റിങ് എം.പിയായ ഇ.ടി മുഹമ്മദ് ബഷീർ ഒന്നാംഘട്ട പ്രചാരണത്തിന്റെ അന്തിമഘട്ടത്തിലാണ്. നിറഞ്ഞ ആത്മവിശ്വാസത്തിലാണ് ഇ.ടിയുടെ പ്രചാരണം. രാവിലെ വിവാഹ വീടുകളിൽ സന്ദർശനം നടത്തിയാണ് ഇടി മുഹമ്മദ് ബഷീർ ഇന്നലെ പര്യടനം ആരംഭിച്ചത്. തുല്യതാ പഠന കേന്ദ്രത്തിലെ വിദ്യാഭ്യാസ […]
ഫ്രാങ്കോ മുളക്കലിനെതിരെ സാക്ഷി പറഞ്ഞ കന്യാസ്ത്രീക്ക് വധഭീഷണി
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സാക്ഷി പറഞ്ഞ കന്യാസ്ത്രീക്ക് വധഭീഷണി. മൊഴിമാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും, മൊഴികൊടുത്തതിന്റെ പേരില്‍ മാനസികമായി പീഡിപ്പിക്കുന്നതായും സിസ്റ്റര്‍ ലിസി വടക്കേയിലിന്റെ വെളിപ്പെടുത്തല്‍. മഠത്തിനുളളില്‍ നേരിടുന്നത് തടങ്കല്‍ ജീവിതമാണെന്നും സിസ്റ്റര്‍ ലിസി വ്യക്തമാക്കി. ബിഷപ്പിനെതിരെ നല്‍കിയ മൊഴി മാറ്റാന്‍ ആവശ്യപ്പെട്ട് നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും മൊഴികൊടുത്തതിന്റെ പേരില്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും സിസ്റ്റര്‍ ലിസി വടക്കേയില്‍ പറഞ്ഞു. വിജയവാഡ വിട്ട് കേരളത്തിലെത്തിയത് മരണ ഭയത്താലാണ്. വീണ്ടും സ്ഥലം മാറ്റിയത് സമ്മര്‍ദ്ദത്തിന്റെ ഭാഗമായിട്ടെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും […]
ബി.ജെ.പിക്ക് വന്‍ തിരിച്ചടി; മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
മുതിര്‍ന്ന ബി.ജെ.പി നേതാവും ഉത്തരാഖണ്ഡിലെ മുൻ മുഖ്യമന്ത്രിയുമായ ഭുവന്‍ ചന്ദ്ര ഖണ്ഡൂരിയുടെ മകൻ മനീഷ് ഖണ്ഡൂരി കോൺഗ്രസിൽ ചേർന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഡെറാഡൂണില്‍ നടന്ന റാലിയിലാണ് മനീഷ് ഖണ്ഡൂരി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മനീഷിന്റെ വരവ് ഉത്തരാഖണ്ഡില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പിതാവായ ഭുവന്‍ ചന്ദ്ര ഖണ്ഡൂരിയുടെ മണ്ഡലമായ പൗരിയില്‍ മനീഷ് മത്സരിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിരോധ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് കഴിഞ്ഞ വര്‍ഷം ബി.സി ഖണ്ഡൂരിയെ […]
കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന്, മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കില്ല
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കില്ല. ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കില്ല. വൈകിട്ട് തെരഞ്ഞെടുപ്പ് സമിതി ചേരുമെന്നും ഇതിന് ശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കി. സ്ക്രീനിംഗ് കമ്മിറ്റിയിൽ ഭൂരിഭാഗം സീറ്റുകളിലും ധാരണ ആയെങ്കിലും ചില സീറ്റുകളിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. ഈ മണ്ഡലങ്ങളിൽ ഒന്നിലധികം പേരുകളോടെയുള്ള പട്ടിക തെരഞ്ഞെടുപ്പ് സമിതിക്ക് വിട്ടു. 10 മണിക്ക് വീണ്ടും സ്ക്രീനിംഗ് കമ്മിറ്റി ചേരും. രണ്ടു തവണ സ്ക്രീനിംഗ് കമ്മറ്റി ചേർന്ന് മണിക്കൂറുകൾ ചർച്ച […]
മുസ്ലിംലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് എസ്.ഡി.പി.ഐ
എസ്.ഡി.പി.ഐ- ലീഗ് നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് എസ്.ഡി.പി.ഐ. കൂടിക്കാഴ്ചക്ക് മുന്‍കയ്യെടുത്തത് മുസ്ലീം ലീഗെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി മീഡിയവണിനോട് പറഞ്ഞു. കൊണ്ടോട്ടിയിലെ കൂടിക്കാഴ്ച യാദൃശ്ചികമായിരുന്നെങ്കിലും കാണണമെന്ന് അറിയിച്ചത് മുസ്ലിംലീഗ് നേതൃത്വമാണ്. തെരഞ്ഞെടുപ്പ് അല്ലാത്തപ്പോഴും ലീഗുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അബ്ദുള്‍ മജീദ് ഫൈസി പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന്, മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കില്ല
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കില്ല. ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കില്ല. വൈകിട്ട് തെരഞ്ഞെടുപ്പ് സമിതി ചേരുമെന്നും ഇതിന് ശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കി. സ്ക്രീനിംഗ് കമ്മിറ്റിയിൽ ഭൂരിഭാഗം സീറ്റുകളിലും ധാരണ ആയെങ്കിലും ചില സീറ്റുകളിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. ഈ മണ്ഡലങ്ങളിൽ ഒന്നിലധികം പേരുകളോടെയുള്ള പട്ടിക തെരഞ്ഞെടുപ്പ് സമിതിക്ക് വിട്ടു. 10 മണിക്ക് വീണ്ടും സ്ക്രീനിംഗ് കമ്മിറ്റി ചേരും. രണ്ടു തവണ സ്ക്രീനിംഗ് കമ്മറ്റി ചേർന്ന് മണിക്കൂറുകൾ ചർച്ച […]
ഗുജറാത്ത് പട്ടീദാര്‍ നേതാവ് രേഷ്മ പട്ടേല്‍ ബി.ജെ.പി വിട്ടു
പട്ടീദാർ നേതാവും ഹാർദ്ദിക് പട്ടേലിന്റെ സഹപ്രവർത്തകയുമായ രേഷ്മ പട്ടേൽ ബി.ജെ.പിയിൽ നിന്നും രാജി വെച്ചു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മറ്റു പട്ടേൽ പ്രക്ഷോഭകർക്കൊപ്പം ബി.ജെ.പിയിൽ ചേർന്ന, രേഷ്മ പട്ടേൽ രാജി കത്ത്സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ജിത്തു വഘാനിക്ക് കെെമാറി. ബി.ജെ.പിയിൽ നിന്ന് താൻ നേരത്തെ തന്നെ വിട പറഞ്ഞതാണെന്ന് അറിയിച്ച രേഷ്മ പട്ടേൽ, പൊതുതെരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. പ്രക്ഷോഭ സമയത്ത് ബി.ജെ.പി നൽകിയ വാഗ്ദാനങ്ങളൊന്നും തന്നെ പാലിച്ചിരുന്നില്ലെന്നും ജനങ്ങളുടെ താൽപ്പര്യത്തിന് എതിരായി പ്രവർത്തിക്കുകയാണ് […]
ന്യൂസിലാന്റ് ഭീകരാക്രമണം: വീണ്ടും വര്‍ഗീയ പോസ്റ്റുമായി നവോത്ഥാന നേതാവ് സി.പി സുഗതൻ
ഫേസ്ബുക്കിലൂടെ നിരന്തം വര്‍ഗീയ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്ന ഹിന്ദു പാർലമെന്റ് നേതാവ് സി.പി സുഗതൻ വീണ്ടും വിവാദവുമായി രംഗത്ത്. ന്യൂസിലാന്റിൽ 49 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ വര്‍ഗീയവത്കരിച്ചാണ് നവോത്ഥാന വനിതാ മതില്‍ സംഘാടന സമിതി ജോയിന്റ് കണ്‍വീനറായിരുന്ന സി.പി സുഗതന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്‍. ന്യൂസിലാന്റിൽ മുസ്‍ലിംകള്‍ക്കെതിരെ വലതുപക്ഷ ഭീകരവാദി നടത്തിയ ഭീകരാക്രമണത്തെ കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാണ് സുഗതന്‍ വിശേഷിപ്പിച്ചത്. അതാണ് പ്രകൃതി നിയമമെന്നും, ഐ.എസ് ചെയ്തതിനുള്ളതാണ് ഇപ്പോള്‍ കിട്ടിയതെന്നും സുഗതന്‍ പോസ്റ്റില്‍ പറയുന്നു. എന്നാല്‍ പോസ്റ്റിനെതിരെ […]
ഇത്തവണയും സ്ത്രീകള്‍ക്ക് പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ലതിക സുഭാഷ്
എല്ലാത്തവണത്തെയും പോലെ ഇത്തവണയും സ്ത്രീകള്‍ക്ക് പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ലതിക സുഭാഷ്. മൂന്ന് സീറ്റെന്ന ആവശ്യത്തിൽ ഉറച്ച് നില്‍ക്കുന്നതായും അവര്‍ വ്യക്തമാക്കി. സീറ്റ് കുറഞ്ഞെന്ന് കരുതി വനിത കോൺഗ്രസ് വിപ്ലവം ഉണ്ടാക്കില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു.












