India Kerala

കോണ്‍ഗ്രസിലെ തര്‍ക്ക സീറ്റുകളില്‍ തീരുമാനം വൈകുന്നു; വടകരയില്‍ മത്സരിക്കാന്‍ മുല്ലപ്പള്ളിക്ക് മേല്‍ സമ്മര്‍ദം

വടകരയില്‍ മത്സരിക്കാന്‍ സിറ്റിങ് എം.പി മുല്ലപ്പള്ളി രാമചന്ദ്രന് മേല്‍ സമ്മര്‍ദ്ദം ശക്തമാകുന്നു. ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്ന് എ.ഐ.സി.സിയിലേക്ക് സന്ദേശ പ്രവാഹം. മുല്ലപ്പള്ളിയെ തന്നെ മത്സരിപ്പിക്കണമെന്ന് ആര്‍.എം.പി ആവശ്യപ്പെട്ടതായാണ് സൂചന. വടകരയില്‍ ദുര്‍ബല സ്ഥാനാര്‍ഥി പാടില്ലെന്ന് മലബാറിലെ യുഡി.എഫ് സ്ഥാനാര്‍ഥികളും ആവശ്യപ്പെട്ടു. ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ മറ്റ് മണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിക്കും. വടകരയില്‍ ശക്തമായ രാഷ്ട്രീയ പോരാട്ടമാണ് ആവശ്യമെന്നും സ്ഥാനാര്‍ഥികള്‍ കെ.പി.സി.സി, എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചു. വയനാട് ടി സിദ്ദിഖ് സ്ഥാനാര്‍ഥിയായേക്കും. മുല്ലപ്പള്ളിയും സിദ്ദിഖും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുകയാണ്. […]

India Kerala

വിട്ടുവീഴ്ചക്കില്ലാതെ എ – ഐ ഗ്രൂപ്പുകൾ; ചർച്ച പരാജയം

വയനാട് സീറ്റിലെ സ്ഥാനാർത്ഥിത്വത്തിനായി നടത്തിയ അന്തിമഘട്ട ചർച്ചയിലും വിട്ട് വീഴ്ചക്കില്ലാതെ എ – ഐ ഗ്രൂപ്പുകൾ. ടി സിദ്ധീഖിന് വയനാട് സീറ്റ് എന്ന നിലപാടിൽ ഉമ്മൻ ചാണ്ടി ഉറച്ചു നിന്നതോടെ ചർച്ച പരാജയപ്പെട്ടു. ചർച്ച പൂർത്തിയാകും മുമ്പേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരളത്തിലേക്ക് മടങ്ങി. അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ടു. ഇന്ന് തന്നെ പ്രഖ്യാപനമുണ്ടാകുമെന്ന് മുല്ലപ്പള്ളിയും പ്രതീക്ഷ പ്രകടിപ്പിച്ചു. എ- ഐ ഗ്രൂപ്പുകളുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിനെ തുടർന്ന് അനിശ്ചിതത്വത്തിലായ വയനാട് സീറ്റിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച അന്തിമഘട്ട […]

India

പ്രിയങ്ക ഗാന്ധിയുടെ ഗംഗ യാത്ര ആരംഭിച്ചു

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഗംഗ യാത്രക്ക് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ തുടക്കമായി. ഗംഗ നദിയിലൂടെ ബോട്ടില്‍ മൂന്ന് ദിവസം നീളുന്നതാണ് പര്യടനം. മോദിയുടെ മണ്ഡലമായ വാരണാസിയിലെ പൊതുപരിപാടിയോടെ ഗംഗ യാത്ര അവസാനിക്കും. മൂന്ന് ദിവസങ്ങളിലായി 140 കിലോമീറ്റര്‍ നീളുന്നതാണ് പ്രിയങ്ക ഗാന്ധിയുടെ ഗംഗ യാത്ര. പ്രയാഗ് രാജിലെ മന്യയില്‍ നിന്ന് തുടങ്ങി. മോദിയുടെ മണ്ഡലമായ വാരണാസിയില്‍ ഹോളിയുടെ തലേന്ന് യാത്ര അവസാനിക്കും. പ്രയാഗ് രാജിലെ ഹനുമാന്‍ ക്ഷേത്രത്തിലും ത്രിവേണി സംഗമത്തിലും പൂജ നടത്തിയാണ് പ്രിയങ്കയുടെ […]

India National

ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ടും ന്യൂസിലന്റ് ഭീകരാക്രമണത്തെ അപലപിക്കാതെ മോദി

മാര്‍ച്ച് 15ന് ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ 50 പേരെയാണ് തോക്കുധാരി വെടിവെച്ച് കൊന്നത്. ലോകം നടുങ്ങിയ ആ ഭീകരാക്രമണത്തിന് പിന്നാലെ നിരവധി ലോക നേതാക്കള്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. അഞ്ച് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവമായിട്ട് പോലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം ട്വിറ്ററിലൂടെ സംഭവത്തെ അപലപിക്കാന്‍ തയ്യാറായിട്ടില്ല. ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ മെഹ്ബൂബ് ഖോക്കര്‍, റാമിസ് വോറ, ആസിഫ് വോറ, അന്‍സി അലിബാവ, ഒസൈര്‍ ഖാദിര്‍ എന്നീ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി ന്യൂസിലന്റിലെ ഇന്ത്യന്‍ […]

India Kerala

ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ സ്ഥാനാര്‍ത്ഥിയാകും

ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. അതേസമയം വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. വടകരയില്‍ പ്രവീണ്‍ കുമാറും സജീവ് മാറോളിയും പരിഗണനയിലുണ്ട്.

India Kerala

കെ സുരേന്ദ്രന്‍റെ സീറ്റില്‍ അനിശ്ചിതത്വം; തൃശൂര്‍ വിട്ട് തരില്ലെന്ന് ബി.ഡി.ജെ.എസ്

ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിൽ കടുത്ത അനിശ്ചിതത്വം. സുരേന്ദ്രനായി തൃശൂര്‍ മണ്ഡലം വിട്ട് നല്‍‌കാന്‍ ബി.ഡി.ജെ.എസ് തയ്യാറായില്ല. പത്തനംതിട്ടയില്‍‌ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള സ്ഥാനാര്‍‌ഥിത്വം ഉറപ്പിച്ച സ്ഥിതിയാണ്. ഇന്ന് ചേരുന്ന ബി.ജെ.പി കേന്ദ്ര തെരെഞ്ഞെടുപ്പ് സമിതി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചേക്കും. പത്തനംതിട്ടയിൽ മത്സരിക്കണം എന്ന കാര്യത്തില്‍‌ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള നിലപാട് കടുപ്പിച്ചതാണ് ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് തിരിച്ചടി ആയത്. ഇതോടെ തൃശൂരില്‍ സുരേന്ദ്രനെ പരിഗണിച്ചു. എന്നാല്‍ തൃശൂര്‍ വിട്ട് നല്‍കാനാകില്ലെന്നാണ് […]

India National

ബി.ജെ.പി- എ.ജി.പി സഖ്യം: അസംഗണ പരിശത്തില്‍ ഭിന്നത

ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ നടപടിയില്‍ അസം ഗണപരിശത്തിനുള്ളില്‍ ഭിന്നത. പാര്‍ട്ടി നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് മുന്‍ മുഖ്യമന്ത്രിയും അസം ഗണപരിശത്ത് മുതിര്‍ന്ന നേതാവുമായ പ്രഫുല്ല കുമാര്‍ മൊഹന്ത മീഡിയവണിനോട് പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെച്ചൊല്ലി ബി.ജെ.പിയുമായി പിണങ്ങിയ അസം ഗണപരിശത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യമുണ്ടാക്കിയതിലെ ഭിന്നതയാണ് ഇതോടെ മറനീക്കി പുറത്തുവരുന്നത്. പൗരത്വ ഭേദഗതി ബില്ല് കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് അസം ഗണപരിശത്ത് എന്‍.ഡി.എ മുന്നണി വിട്ടിട്ട് മാസങ്ങളാകുന്നേയുള്ളൂ. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കഴിഞ്ഞയാഴ്ച വീണ്ടും പാര്‍ട്ടികള്‍ തമ്മില്‍ […]

India Kerala

എസ്.ഡി.പി.ഐയുടെ സഹായത്തോടെ സ്ഥാനം നേടുന്നതിലും ഭേദം ലീഗ് പിരിച്ചു വിടുന്നതാണെന്ന് എം.കെ മുനീര്‍

എസ്.ഡി.പി.ഐയുടെ സഹായത്തോടെ ഏതെങ്കിലും സ്ഥാനം നേടുന്നതിലും ഭേദം ലീഗ് പിരിച്ചു വിടുന്നതാണെന്ന് എം.കെ മുനീര്‍. ആരെങ്കിലും വഴിയെ പോകുമ്പോൾ കൈ പിടിച്ചു കുലുക്കിയാൽ നിലപാടിൽ മാറ്റമുണ്ടാകില്ല. പറപ്പൂര്‍ പഞ്ചായത്തിൽ എസ്.ഡി.പി.ഐയുമായി ഒന്നിച്ച് ഭരിക്കുന്ന സിപിഎം ആ ബന്ധം അവസാനിപ്പിച്ച് വേണം ലീഗിനെ വിമര്‍ശിക്കാനെന്നും മുനീര്‍ പറഞ്ഞു.

India Kerala

വെസ്റ്റ് നൈല്‍ പനി: ആറ് വയസുകാരന്‍ മരിച്ചു

വെസ്റ്റ് നൈല്‍ പനി ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ആറ് വയസുകാരന്‍ മരിച്ചു. മലപ്പുറം എ.ആര്‍ നഗര്‍ സ്വദേശി മുഹമ്മദ് ഷാനാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ഷാനിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

India National

നാലു കോടി ദലിതർക്കും മൂന്നു കോടി മുസ്​ലിംകൾക്കും വോട്ടില്ല

രാജ്യത്തെ മൊത്തം വോട്ടര്‍മാരില്‍ 15 ശതമാനവും മുസ്ലിം വോട്ടര്‍മാരില്‍ 25 ശതമാനവും വോട്ടര്‍പട്ടികയില്‍നിന്ന് പുറത്താണെന്ന അമ്പരപ്പിക്കുന്ന കണക്കുകളുമായി പഠനറിപ്പോര്‍ട്ട്. ആകെ വോട്ടര്‍മാരില്‍ 12.7 കോടി പേര്‍ക്കും മുസ്ലിംകളില്‍ മൂന്നുകോടിക്കും വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തിയ ഐ.ടി വിദഗ്ധനായ ഖാലിദ് സെയ്ഫുല്ല ചൂണ്ടിക്കാട്ടുന്നു. 20 കോടി വരുന്ന ദലിത് വോട്ടര്‍മാരില്‍ നാലു കോടിയും വോട്ടര്‍പട്ടികയില്‍നിന്ന് പുറത്താണെന്ന ഞെട്ടിക്കുന്ന കണക്കും അദ്ദേഹം അവതരിപ്പിക്കുന്നു. വോട്ടര്‍പട്ടികയില്‍നിന്ന് എത്ര മുസ്ലിംകളും ദലിതരും പുറത്തായിട്ടുണ്ടെന്ന, സെയ്ഫുല്ല […]