India Kerala

സുഗന്ധഗിരിയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയതായി പ്രദേശവാസികള്‍

വയനാട് ലക്കിടിയില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടതിന് ശേഷവും സുഗന്ധഗിരിയില്‍ മാവോയിസ്റ്റുകളെത്തിയതായി പ്രദേശവാസികള്‍. സുഗന്ധഗിരി പ്ലാന്‍റേഷന്‍ ഏരിയയില്‍ മാവോയിസ്റ്റ് വേട്ടക്കായി സ്ഥാപിച്ച പൊലീസ് ഔട്ട് പോസ്റ്റിന് തൊട്ടടുത്താണ് ആയുധധാരികളായ മാവോയിസ്റ്റുകളെത്തിയത്. സമീപകാലത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടായ വയനാട്ടിലെ ലക്കിടി, സുഗന്ധഗിരി, അംബ, ചെന്നായ്കവല എന്നിവിടങ്ങളില്‍ തണ്ടര്‍ ബോള്‍ട്ടിന്‍റെ സ്ഥിര നിരീക്ഷണമുണ്ട്. സുഗന്ധഗിരിയില്‍ സ്ഥാപിച്ച പൊലീസ് ഔട്ട് പോസ്റ്റില്‍ ഇരുപതോളം പൊലീസുകാരാണ് ഡ്യൂട്ടിയിലുള്ളത്. ഇതിനിടയിലും തൊട്ടടുത്ത വീടുകളില്‍ മാവോയിസ്റ്റുകളെത്തിയതായാണ് സമീപവാസികള്‍ പറയുന്നത്. തോക്കുകളേന്തിയ പൊലീസുകാരുടെയും തണ്ടര്‍ബോള്‍ട്ട് സംഘത്തിന്‍റെയും നടുവിലാണ് സുഗന്ധഗിരി ഗവണ്‍മെന്‍റ് […]

India Kerala

ബി.ജെ.പി സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പൂർണ്ണം; കണ്ണന്താനം എറണാകുളത്ത് മത്സരിച്ചേക്കും

പിടിവലിക്കും കലഹത്തിനും ഒടുവിൽ കേരളത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പൂർണ്ണം. പത്തനംതിട്ടയുടെ കാര്യത്തിൽ അമിത് ഷാ അന്തിമ തീരുമാനം എടുക്കും. അൽഫോൺസ് കണ്ണന്താനം എറണാകുളത്ത് മത്സരിക്കുമെന്നാണ് സൂചന. പ്രഖ്യാപനം ഇന്നോ നാളയോ ഉണ്ടാകും. പ്രവർത്തകരുടെ എതിർപ്പുകളും വികാരവും ചർച്ചയായെന്ന് ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടക്കായിരുന്നു ബി.ജെ.പിക്കുള്ളിൽ നേതാക്കളുടെ പിടിവലി. മണ്ഡലത്തിൽ സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയോ , ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനോ ? സസ്പൻസ് തുടരുകയാണ്. സുരേന്ദ്രൻ […]

India Kerala

ഡൽഹിയിൽ ആം ആദ്മി- കോൺഗ്രസ് സഖ്യ നീക്കം വീണ്ടും സജീവമാകുന്നു

ഡൽഹിയിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള സഖ്യ നീക്കം വീണ്ടും സജീവമാകുന്നു. എൻ.സി.പി അധ്യക്ഷൻ ശരത് പവാറിന്റെ മധ്യസ്ഥതയിലാണ് ചർച്ചകൾ നടക്കുന്നത്. ഡൽഹി കോൺഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത് വർക്കിംഗ് പ്രസിഡന്റുമാരുടെ യോഗം വിളിച്ചു. സഖ്യത്തിന് കെജ്‍രിവാൾ തന്നെ മുൻകൈയെടുത്തെങ്കിലും ആം ആദ്മി പാർട്ടിയുമായി കൈകോർക്കാൻ കോൺഗ്രസ് തയ്യാറായിരുന്നില്ല. എന്നാൽ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിച്ച് പോകുന്നതിന്റെ അപകടം തിരിച്ചറിയുന്നതിന്റെ അടിസ്ഥാനത്തിൽ ആണ് വീണ്ടും സഖ്യ നീക്കം സജീവമാകുന്നത്. എൻ.സി.പി അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിലാണ് […]

India National

ത്രിപുരയില്‍ ബി.ജെ.പി ഉപാദ്ധ്യക്ഷന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ത്രിപുരയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി സംസ്ഥാന ബി.ജെ.പി ഉപാദ്ധ്യക്ഷന്‍ സുഭല്‍ ബൗമിക്‌ ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ ത്രിപുരയില്‍ നിന്ന് അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കും. നാളെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ത്രിപുരയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നുണ്ട്. ഇവിടെ വെച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ത്രിപുരയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ വീഴ്ത്തി ബി.ജെ.പിക്ക് ഭരണം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് സുഭല്‍. കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുമായി കഴിഞ്ഞ ദിവസം രാത്രിയില്‍ അദ്ദേഹം ചര്‍ച്ച […]

India Kerala

കാലുമാറില്ലെന്ന് ഉറപ്പുള്ളവരെ തെരഞ്ഞെടുക്കണമെന്ന് മുഖ്യമന്ത്രി

ജനപ്രതിനിധികളെ തെരഞ്ഞെടുക്കുമ്പോള്‍ കാലുമാറ്റമുണ്ടാകില്ലെന്ന് ഉറപ്പു വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷ പ്രതിനിധികള്‍ മതനിരപേക്ഷതയുടെ ഭാഗത്ത് ഉറച്ച് നില്‍ക്കുമെന്നും പിണറായി പറഞ്ഞു. ഇടത് തരംഗത്തിനുള്ള രാഷ്ട്രീയ സാഹചര്യമാണ് നിലവിലുളളതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇ.എം.എസ് ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ജനപ്രതിനിധികളെ തെരെഞ്ഞെടുക്കുമ്പോള്‍ കാലുമാറ്റമുണ്ടാകില്ലെന്ന് ഉറപ്പുള്ളവരെയാണ് തെരഞ്ഞെടുക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസാണെങ്കില്‍ അക്കാര്യത്തില്‍ ഒരു ഉറപ്പുമില്ല. ആരുടെ കൂടെ നില്‍ക്കുമെന്ന് പറയാനാവില്ല. വര്‍ഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന നയം കൊണ്ടാണ് കോണ്‍ഗ്രസിന് അപചയമുണ്ടായതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. […]

India Kerala

കൊല്ലത്ത് 13കാരിയെ തട്ടിക്കൊണ്ടുപോയി

കൊല്ലം ഓച്ചിറയില്‍ 13 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി. വാടകവീട്ടില്‍ അതിക്രമിച്ച് കയറിയാണ് രാജസ്ഥാന്‍ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടുപോയത്. ഓച്ചിറ പൊലീസില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കി.

India Kerala

സീറ്റ് വിഭജനത്തിൽ അതൃപ്തിയുമായി ഐ ഗ്രൂപ്പ്

ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ അതൃപ്തിയുമായി ഐ ഗ്രൂപ്പ്. അർഹിക്കുന്ന പ്രാധാന്യം ലഭിച്ചില്ലെന്നാണ് ആരോപണം. പ്രാദേശിക തലത്തിൽ യോഗങ്ങൾ ചേരാൻ ആലോചിക്കുകയാണ് ഐ ഗ്രൂപ്പ്. വയനാട് സീറ്റ് എ ഗ്രൂപ്പിന് നൽകേണ്ടി വന്നതാണ് പ്രധാനമായും ഐ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്. രമേഷ് ചെന്നിത്തലയുടെ പിടിപ്പ് കേടാണ് വിജയ സാധ്യതയുള്ള സിറ്റിംഗ് സീറ്റ് വിട്ട് കൊടുക്കേണ്ടി വന്നതിന് പിന്നിലെന്നാണ് പ്രവർത്തകരുടെ ആരോപണം.2009 ൽ കോഴിക്കോട് സീറ്റ് ഇതേ രീതിയിൽകൈവിട്ടു പോയതാണെന്ന് പ്രവർത്തകർ ആരോപിക്കുന്നു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് സ്ഥാനവും ഐ […]

India National

‘ചൗക്കിദാറൊക്കെ പണമുള്ളവന് വേണ്ടിയുള്ളതല്ലേ..!’ മോദിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ചൌക്കിദാര്‍ ചോര്‍ ഹെ..’ കാവല്‍ക്കാരന്‍ കള്ളനാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മുദ്രാവാക്യം തെല്ലൊന്നുമല്ല ബി.ജെ.പിയെ കുരുക്കിലാക്കിയത്. രാഹുലിന്റെ കള്ളന്‍ വിളിയെ പ്രതിരോധിക്കാന്‍ ബി.ജെ.പിയുണ്ടാക്കിയ, ഞാനും കാവല്‍ക്കാരനാണെന്ന ‘മേം ഭീ ചൌക്കീദാര്‍’ പ്രചാരണവും ഇപ്പോള്‍ ബി.ജെ.പിയെ തന്നെ തിരിഞ്ഞുകൊത്തുന്ന സ്ഥിതിയാണ്. ഇപ്പോഴിതാ, ‘രാജ്യത്തിന്റെ കാവല്‍ക്കാരനെ’ പരിഹസിച്ച് കോണ്‍ഗ്രസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. ചൌക്കിദാറൊക്കെ പണമുള്ളവന് വേണ്ടിയുള്ളതാണെന്നും, പാവപ്പെട്ട കര്‍ഷകന് കാവല്‍ക്കാരുണ്ടാവില്ല‍െന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. കാവല്‍ക്കാരൊക്കെ പണമുള്ളവര്‍ക്ക് വേണ്ടിയുള്ളതല്ലേ എന്നും ഞങ്ങളുടെ കാവല്‍ക്കാര്‍ ഞങ്ങള്‍ […]

India Kerala

പ്രചാരണത്തില്‍ സജീവമാകും, സ്ഥാനമാനങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ല: കെ.വി തോമസ്

എറണാകുളം എം.പി കെ.വി തോമസ് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി‌. സ്ഥാനമാനങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായുണ്ടാകുമെന്നും കെ.വി തോമസ് പറഞ്ഞു. “എന്നോട് കോണ്‍ഗ്രസ് കുടുംബം കാണിക്കുന്ന സ്നേഹത്തില്‍ നൂറ് ശതമാനം സന്തോഷവാനാണ്. ഈ തിരക്കിനിടയിലും അര മണിക്കൂര്‍ എന്നോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എന്നോട് ഒരു വാക്ക് പറയാതിരുന്നതിലാണ് വിഷമമുണ്ടായത്. സീറ്റ് കിട്ടാത്തതില്‍ അല്ല”- കെ.വി തോമസ് പറഞ്ഞു. എറണാകുളത്ത് ഹൈബി ഈഡനെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെയാണ് കെ.വി തോമസ് പൊട്ടിത്തെറിച്ച് മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിയത്. എന്തുകൊണ്ട് […]

India Kerala

കാസര്‍കോട് കോണ്‍ഗ്രസില്‍ തര്‍ക്കം; രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രചരണം നിര്‍ത്തിവെച്ചു

കാസർകോട് ഡി.സി.സിയിൽ വീണ്ടും പൊട്ടിത്തെറി. ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ ശൈലി മാറ്റാതെ മുന്നോട്ട് പോകാനില്ലെന്ന നിലപാടിലാണ് സ്ഥാനാര്‍ഥി രാജ് മോഹൻ ഉണ്ണിത്താൻ. യു.ഡി.എഫ് നേതൃയോഗത്തിൽ നിന്നും രാജ്മോഹൻ ഉണ്ണിത്താൻ ഇറങ്ങിപ്പോയി. തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചിട്ടും കാസർകോട് ഡി.സി.സിയില്‍ സ്ഥാനാർഥി പ്രഖ്യാപനത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾക്ക് ഇതുവരെയും പരിഹാരമായില്ല. ഇന്ന് രാവിലെ ചേർന്ന ഡി.സി.സി നേതൃയോഗത്തിൽ നിന്നും രാജ് മോഹൻ ഉണ്ണിത്താൻ ഇറങ്ങിപ്പോയി. പിന്നീട് യു.ഡി.എഫ് നേതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ഉണ്ണിത്താന്‍ യോഗത്തിലേക്ക് മടങ്ങി എത്തിയത്. ഇന്നലെ മണ്ഡലത്തിലെത്തിയ […]