India Kerala

രാഹുലിന്റെ വയനാട് സ്ഥാനാർഥിത്വത്തിൽ എതിർപ്പുമായി മുതിർന്ന നേതാക്കൾ; രാഹുല്‍ ഉടന്‍ മാധ്യമങ്ങളെ കാണും

വയനാട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ അനിശ്ചിതാവസ്ഥ തുടരുന്നു. മുതിർന്ന കേന്ദ്ര നേതാക്കളിൽ പലരും എതിർപ്പ് അറിയിച്ചതായാണ് വിവരം. വിഷയത്തിൽ അടുത്ത നേതാക്കളോട് പോലും മനസ്സ് തുറക്കാൻ രാഹുൽ തയ്യാറായിട്ടില്ല. എന്നാല്‍ വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി ഉടന്‍ മാധ്യമങ്ങളെ കാണുമെന്നാണ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് പ്രതികരിച്ചേക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിന് ശേഷമായിരിക്കും വാര്‍ത്താസമ്മേളനം. രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ മത്സരിക്കുമെന്ന ഉമ്മൻ ചാണ്ടി അടക്കമുള്ളവരുടെ പ്രഖ്യാപനം നടന്ന് രണ്ടു ദിവസമായി. […]

India Kerala

വേനല്‍ കനക്കുന്നു; ഇന്ന് അഞ്ച് ജില്ലകളിൽ സൂര്യാതപ മുന്നറിയിപ്പ്

വേനൽ കടുത്ത സാഹചര്യത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ സൂര്യാതപ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഇന്നും നാളെയും ഉയർന്ന താപനില ശരാശരിയിൽ നിന്ന് നാല് ഡിഗ്രി വരെ ഉയരുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പൊതുജനം നേരത്തെ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. ഒരു മാസത്തിനിടെ സൂര്യാതപമേറ്റ് മരിച്ചവരുടെ എണ്ണം നാലായി. 140 പേർക്ക് സൂര്യാതപമേറ്റതായി ആരോഗ്യ വകുപ്പിന്റെ കണക്കിൽ പറയുന്നു. പത്തനംതിട്ടയിലാണ് കൂടുതൽ, 40പേർക്ക്. സൂര്യാതപം നേരിടാൻ ആരോഗ്യ […]

India National

യു.പിയില്‍ കേന്ദ്രത്തിനെതിരെ കര്‍ഷക രോഷം കത്തുന്നു

കരിമ്പുകര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി ഇത്തവണയും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയങ്ങളിലൊന്നാണ്. കര്‍ഷകര്‍ക്കുള്ള കുടിശ്ശിക 10,000 കോടി കടന്നുവെന്നാണ് ഏറ്റവും പുതിയ കണക്ക്. വിളവെടുത്ത് ആറു മാസത്തിനകം കുടിശ്ശിക കൊടുത്തു തീര്‍ക്കുമെന്ന മോദിയുടെ വാഗ്ദാനം അഞ്ച് കൊല്ലമായിട്ടും നടപ്പാക്കാത്തതിലെ പ്രതിഷേധം കര്‍ഷകര്‍ക്കിടയില്‍ ശക്തമാണ്. കരിമ്പു കര്‍ഷകരുടെ പ്രതിസന്ധികള്‍ക്ക് പ്രത്യേകിച്ച് ഒരു പരിഹാരവും യു.പിയിലെയോ കേന്ദ്രത്തിലെയോ സര്‍ക്കാറുകള്‍ക്ക് ഉണ്ടാക്കാനായിട്ടില്ല. കഴിഞ്ഞ സീസണില്‍ കൊയ്ത കരിമ്പിന്റെ വില ഇപ്പോഴും കൊടുത്തു തീര്‍ക്കാത്ത മില്ലുകളാണ് യു.പിയില്‍ അധികവും. ലഖ്‌നൗവിലെ കരിമ്പ് കമ്മീഷണറുടെ ഓഫീസ് […]

India National

എ.എ.പിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നതില്‍ അന്തിമ തീരുമാനം ഇന്ന്

ആം ആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നതില്‍ അന്തിമ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേ ആകും നിര്‍ണായകമാകുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കളുമായി വൈകാതെ കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയിലും ഹരിയാനയിലും സഖ്യമുണ്ടാക്കാന്‍ നിരവധി തവണ എ.എ.പി ക്ഷണിച്ചെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയിരുന്നില്ല. ഡല്‍ഹി പി.സി.സി പ്രസിഡ‍ന്റ് ഷീല ദീക്ഷിതാണ് ഏറ്റവും എതിര്‍പ്പ് പ്രകടിപ്പിച്ച ഒരാള്‍.നേരത്തെ തള്ളിയ തീരുമാനം ആണെങ്കിലും അത് പുനഃപരിശോധിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചതോടെയാണ് […]

India Kerala

പള്ളിത്തർക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് യാക്കോബായ വിഭാഗം ഉപവസിക്കും

യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുള്ള പള്ളിത്തർക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് യാക്കോബായ വിഭാഗം ഉപവസിക്കും. ഓർത്തഡോക്സ് വിഭാഗം ചർച്ചകൾക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ ആണ് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗം ഉപവസിക്കുന്നത്. കോട്ടയം പഴയ പൊലീസ് മൈതാനിയിൽ രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് ഉപവാസം. യാക്കോബായ സഭയുടെ വിവിധ മതമേലധ്യക്ഷന്മാർ ഉപവാസത്തിൽ പങ്കെടുക്കും. പ്രശ്നം പരിഹരിക്കാതെ സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണെന്ന് ഉള്ള ആക്ഷേപവും ഇവർ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വിവിധ പള്ളികളിൽ ഉണ്ടായ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ […]

India Kerala

രാഹുൽ ഗാന്ധി വയനാട് മത്സരിച്ചേക്കില്ല

കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് മത്സരിച്ചേക്കില്ല. സ്ഥാനാര്‍ഥിത്വം വിവാദമായത് സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് പോര് മൂലമെന്നാണെന്നാണ് ദേശീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇന്ന് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. പ്രവര്‍ത്തക സമിതി യോഗവും ഇന്ന് ചേരുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഹൈക്കമാന്‍ഡില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന സൂചന നല്‍കിയത് സംസ്ഥാനത്തെ […]

India Kerala

ചെര്‍പ്പുളശ്ശേരി പീഡനം: പ്രതിയെ റിമാന്‍ഡ് ചെയ്തു

സി.പി.എം ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അറസ്റ്റിലായ പ്രകാശിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പട്ടാമ്പി മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വ്യക്തത ആവശ്യമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പ്രതിയെ ചോദ്യംചെയ്യാന്‍ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും ഇന്നലെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഒറ്റപ്പാലം സബ് ജയിലില്‍ പ്രവേശിപ്പിച്ചു. സി.പി.എം പാര്‍ട്ടി ഓഫീസില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്ന് പ്രകാശ് മജിസ്ട്രേറ്റിനോട് പറഞ്ഞു. പ്രണയത്തിലായിരുന്ന യുവതിയുടെ സമ്മതത്തോടെയാണ് […]

India Kerala

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ തോല്‍പിക്കുമെന്ന് കോടിയേരി

രാഹുൽ ഗാന്ധിയെ തോൽപിക്കാൻ എൽ.ഡി.എഫിന് അവസരം ലഭിക്കും എന്നതാണ് അദ്ദേഹം കേരളത്തിൽ മത്സരിച്ചാലുള്ള ഗുണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ. കോൺഗ്രസ് നടത്തുന്നത് രാഷ്ട്രീയ ഞാണിമേൽ കളിയാണെന്നും വയനാടിന് വേണ്ടത് റോഡിലൂടെ പോകുന്ന നേതാക്കളെയാണെന്നും അദ്ദേഹം വടകരയിൽ പറഞ്ഞു. രാഹുൽ ഗാന്ധി പോയിടത്തൊക്കെ കോൺഗ്രസ് ജയിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. അങ്ങനെയെങ്കിൽ ആന്ധ്രയിലും യു. പിയിലും കോൺഗ്രസ് എവിടെയെന്ന് കോടിയേരി ചോദിച്ചു. താമര ചിഹ്നത്തിൽ ഒരു സ്ഥാനാർഥി പോലുമില്ലാത്തിടത്താണ് രാഹുൽ ഗാന്ധി മത്സരിക്കുന്നത്. മോദിക്കെതിരെ വരാണസിയിൽ […]

India Kerala

രാഹുൽ ഗാന്ധി വയനാട് മത്സരിച്ചേക്കില്ല

കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് മത്സരിച്ചേക്കില്ല. സ്ഥാനാര്‍ഥിത്വം വിവാദമായത് സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് പോര് മൂലമെന്നാണെന്നാണ് ദേശീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇന്ന് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. പ്രവര്‍ത്തക സമിതി യോഗവും ഇന്ന് ചേരുന്നുണ്ട്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന സൂചന നല്‍കിയത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളായിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് രാഹുലാണെന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങിയത്. രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ അത് അമേഠിയില്‍ പരാജയം ഭയന്നാണെന്ന ബി.ജെ.പി വിമര്‍ശനത്തിന് […]

India Kerala

‘മോദി തിരുവനന്തപുരത്ത് മത്സരിക്കട്ടേ…’

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് കേരളത്തിലെ 20 മണ്ഡലങ്ങളിലും ഗുണം ചെയ്യുമെന്ന് ശശി തരൂര്‍. നരേന്ദ്ര മോദി തിരുവനന്തപുരത്ത് വന്ന് മത്സരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെ പോലെ ദക്ഷിണേന്ത്യയിൽ മത്സരിക്കാൻ മോദി തയ്യാറാകുമോയെന്നും തരൂര്‍ ചോദിച്ചു. വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയോട് കെ.പി.സി.സി ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ പ്രതികരണം. ദക്ഷിണേന്ത്യയിൽ നിന്ന് രാഹുൽ മത്സരിക്കുന്നത് പാർട്ടിക്കാകെ ഗുണം ചെയ്യുമെന്നും രാഹുൽ ഗാന്ധി ആവശ്യം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ […]