India Kerala

തെരഞ്ഞെടുപ്പ് ചൂടില്‍ പത്തനംതിട്ട; നയം വ്യക്തമാക്കി വോട്ടര്‍മാര്‍

സ്ഥാനാർഥി നിർണയം പൂർത്തിയായതോടെ പത്തനംതിട്ട തെരഞ്ഞെടുപ്പ് ചൂടിലാണ്. പ്രചാരണം കൊഴുക്കുമ്പോൾ പൊതുജനങ്ങൾക്കുമുണ്ട് തെരഞ്ഞെടുപ്പ് കാഴ്ച്ചപ്പാടും പ്രതീക്ഷകളുമൊക്കെ പറയാൻ.

India Kerala

ഡ്രോണ്‍ പറത്തിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു

തിരുവനന്തപുരത്ത് അതീവ സുരക്ഷാ മേഖലയില്‍ ഡ്രോണ്‍ പറത്തിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഓപ്പറേഷന്‍ ഉഡാന്‍ എന്നാണ് അന്വേഷണത്തിന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരത്ത് ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്നവരോടും അതാത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി. അന്വേഷണത്തിന് കേന്ദ്രസേനയുടെ സഹായം തേടിയതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. തീരദേശ റെയില്‍ പാതയ്ക്കായി സര്‍വേ നടത്തുന്ന ഏജന്‍സി ഉദ്യോഗസ്ഥരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. എ.സി.പി ശംഖുമുഖത്തിന്റെ നേതൃത്വത്തിലാണ് പ്രത്യോക അന്വേഷണ സംഘമാണ് ഓപ്പറേഷന്‍ ഉഡാന്‍ എന്ന പേരില്‍ […]

India Kerala

തലസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടം ; പൊലീസ് പൂര്‍ണ പരാജയമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തില്‍ ഗുണ്ടകളുടെയും സാമൂഹ്യ വിരുദ്ധരുടെയും മാഫിയാ സംഘങ്ങളുടെയും അഴിഞ്ഞാട്ടം തടയുന്നതില്‍ പൊലീസ് പൂര്‍ണമായും പരാജയമാണ് . ഇതിന്റെ തെളിവാണ് തിരുവനന്തപുരത്ത് നടന്ന മൂന്നാമത്തെ കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു . കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഡി.ജി.പിയുടെയും മൂക്കിന് താഴെ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ നടന്നത് മൂന്ന് കൊലപാതകങ്ങളാണ്.പൊലീസ് സ്റ്റേഷനില്‍ നിന്നറങ്ങി വന്ന് കൊലപാതകം നടത്തുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്.കേരളത്തിലെ മാഫിയ സംഘങ്ങള്‍ വളര്‍ന്നിട്ടും ആഭ്യന്തര വകുപ്പും ആ വകുപ്പ് കൈകാര്യം ചെയ്യുന്ന […]

India Kerala

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സിപിഎം അപ്രസക്തം: ബിജെപി

മട്ടാഞ്ചേരി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപ്രസക്തമായ പാര്‍ട്ടിയായി സിപിഎം മാറിയെന്നും തെരഞ്ഞെടുപ്പ് കഴിയുമ്ബോള്‍ കേരളത്തില്‍ നിന്നും സി പിഎം തൂത്തെറിയപ്പെടുമെന്നും ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍. സിപിഎം ദേശീയ പാര്‍ട്ടിയില്‍ നിന്നും പ്രാദേശിക തലത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയ്ക്ക് സമൂഹം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പാണ്ടിക്കുടി അജന്ത റോഡില്‍ ഛത്രപതി ശിവജി വായനശാലയുടെ ഉദ്ഘാട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗോപാലകൃഷ്ണന്‍.അമേത്തിയില്‍ നിന്നും ഭയം കൊണ്ട് വയനാട്ടിലേക്ക് ഓടി വന്ന രാഹുലിനെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫ് തയ്യാറാകുമോയെന്നും അദ്ദേഹം […]

India Kerala

പള്ളി തര്‍ക്കം ഇടത് മുന്നണിക്ക് തലവേദനയാകും

ചര്‍ച്ച് ആക്ടിന് പിന്നാലെ ഓര്‍ത്തഡോക്സ് യാക്കോബായ സഭാ തര്‍ക്കവും സര്‍ക്കാരിന് തലവേദനയാകുന്നു. തെര‍ഞ്ഞെടുപ്പിന് മുന്‍പ് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇരു വിഭാഗവും നിലപാട് കടുപ്പിച്ചത് വെല്ലുവിളിയാണ്. തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ സഭകളുടെ പിന്തുണ ലഭിക്കുമോ എന്ന കാര്യത്തില്‍ ഇടത് മുന്നണിയും ആശങ്കയിലാണ്. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് ഇടഞ്ഞ് നില്‍ക്കുന്നത് സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് ഈ തര്‍ക്കം തീര്‍ക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി അടക്കം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിന് പിന്നാലെയാണ് സഭാ തര്‍ക്കം വീണ്ടും […]

India Kerala

ഓച്ചിറ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം ; പെണ്‍കുട്ടിയെ മുബൈയില്‍ നിന്ന് കണ്ടെത്തി

തിരുവനന്തപുരം : രാജസ്ഥാന്‍ സ്വദേശിനിയായ പതിമ്മൂന്ന്കാരിയെ ഒരു സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുംബൈയില്‍ നിന്ന് നാടോടി പെണ്‍കുട്ടിയെ കണ്ടെത്തി.പെണ്‍കുട്ടിയെയും ഒപ്പമുള്ള റോഷന്‍ എന്ന യുവാവിനെയും പത്ത് ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് കണ്ടെത്തിയത് . അന്വേഷണ സംഘം മുഹമ്മദ് റോഷനെ സ്റ്റഡിയിലെടുക്കുകയും ചെയ്തു . മുംബൈയില്‍ നിന്ന് ഇരുവരെയും ഇന്നലെ രാത്രിയോടെയാണ് കണ്ടെത്തിയത് .നിരന്തമായി ഇരുവരും യാത്ര ചെയ്തുപോന്നിരുന്ന സാഹചര്യത്തില്‍ ഇവരെ കണ്ടുപിടിക്കുക എന്നാണ് ഏറെ പ്രയാസകരമായിരുന്നു എന്ന് പൊലീസ് അറിയിച്ചു . പെണ്‍കുട്ടിയും യുവാവും നാല് […]

India National

പ്രായം നൂറ് കവിഞ്ഞു; ആവേശം ചോരാതെ ഇന്ത്യയിലെ ആദ്യ വോട്ടര്‍

പ്രായം നൂറ് കവിഞ്ഞു. 1951 ലാണ് ആദ്യമായി വോട്ട് ചെയ്തത്. ഇതുവരെ നടന്ന 16 ലോക്സഭാ തെരഞ്ഞെടുപ്പിലും 12 നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തു. ഇക്കൊല്ലവും വോട്ട് ചെയ്യാനുള്ള ആവേശത്തിലാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടറായ ഹിമാചല്‍ പ്രദേശ് സ്വദേശിയായ ശ്യാം സരണ്‍ നേഗി. ഹിമാചലിലെ കനത്ത മഞ്ഞ് വീഴ്ച കണക്കിലെടുത്താണ് ഈ മേഖലയില്‍ അന്ന് ആദ്യം തെരഞ്ഞെടുപ്പ് നടത്തിയത്. 2010ല്‍ അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗള കിന്നോറിലെത്തി നേഗിയെ ആദരിച്ചിരുന്നു. 2014ല്‍ ഹിമാചല്‍ […]

India Kerala

രാഹുല്‍ മത്സരിച്ചാല്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി മാറുമെന്ന സൂചന നല്‍കി ശ്രീധരന്‍ പിള്ള

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ വന്നാല്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി മാറുമെന്ന സൂചന നല്‍കി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. എന്‍.ഡി.എ യോഗത്തില്‍ ഇക്കാര്യം അടക്കം ചര്‍ച്ച ചെയ്യുമെന്നും പിള്ള പറഞ്ഞു.

India Kerala

പാലിയേക്കര ടോള്‍ പിരിവിന്റെ പിന്നില്‍ വന്‍ അഴിമതി; കരാര്‍ കമ്പനി തട്ടിയെടുക്കുന്നത് കോടികള്‍

ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയിലെ പാലിയേക്കര ടോള്‍ പിരിവിലൂടെ നടക്കുന്നത് വന്‍കൊള്ള. ടോള്‍ പിരിവ് അവസാനിക്കാന്‍ ഇനിയും 9 വര്‍ഷം ശേഷിക്കെ കമ്പനി തട്ടിയത് കോടികളാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. അങ്കമാലി മുതല്‍ മണ്ണുത്തി വരെയുള്ള പാത നാലു വരിയാക്കുന്നതിനുള്ള പദ്ധതിക്കു പിന്നിലും വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. 2012 ഫ്രെബുവരി മുതലാണ് ഇടപ്പള്ളി – മണ്ണുത്തി ദേശീയ പാതയില്‍ ടോള്‍ പിരിക്കാന്‍ ആരംഭിച്ചത്. ഗുരുവായൂര്‍ ഇന്‍ഫ്രാ സ്ട്രെക്ചര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായുള്ള കരാര്‍ പ്രകാരം ആറ് മേല്‍പ്പാലങ്ങളും രണ്ട് […]

India National

ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്

ബി.ജെ.പി എം.പി ശത്രുഘന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. ബിജെപി നേതൃത്വവുമായി വിയോജിപ്പുകള്‍ ഉണ്ടായിരുന്ന സിന്‍ഹക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. സിന്‍ഹ മത്സരിച്ചിരുന്ന പാറ്റ്ന സാഹിബ് മണ്ഡലത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. ഈ മാസം അവസാനമാകും കോണ്‍ഗ്രസില്‍ ചേരുക.