India National

രണ്ടു വര്‍ഷത്തിനിടെ 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായി; തൊഴിലില്ലായ്മ രൂക്ഷമായത് മോദിയുടെ ഒരു തീരുമാനത്തിന് ശേഷം

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ രാജ്യത്ത് 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായതായി പഠന റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബറില്‍ നോട്ട് നിരോധം പ്രഖ്യാപിച്ചതിന് ശേഷമാണ് തൊഴില്‍ നഷ്ടം രൂക്ഷമായത്. ബംഗളൂരു അസിം പ്രേംജി സര്‍വകലാശാലയിലെ ദ സെന്റര്‍ ഫോര്‍ സസ്‍റ്റെയിനബിള്‍ എംപ്ലോയ്‍മെന്റ് പുറത്തിറക്കിയ സ്റ്റേറ്റ് ഓഫ് വര്‍ക്കിങ് ഇന്ത്യ 2019 എന്ന പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2016 നവംബര്‍ മുതലാണ് തൊഴില്‍ നഷ്ടം രൂക്ഷമായതെങ്കിലും ഇതിന് നോട്ട് നിരോധവുമായി നേരിട്ട് ബന്ധമുള്ളതായി റിപ്പോര്‍ട്ടില്‍ […]

India National

ഒരു വിഭാഗത്തിന്റെ മാത്രം പ്രധാനമന്ത്രിയാണ് മോദി: ഖുശ്ബു

തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം താന്‍ ഒരു വിഭാഗത്തിന്റെ മാത്രം പ്രധാനമന്ത്രിയാണെന്ന് നരേന്ദ്ര മോദി തെളിയിച്ചതായി കോണ്‍ഗ്രസ് വക്താവ് ഖുശ്ബു. ഹിന്ദുത്വത്തെ കുറിച്ച് മാത്രമാണ് മോദി സംസാരിക്കുന്നത്. ബി.ജെ.പിയ്ക്ക് ഇനി ഒരിക്കലും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും ഖുശ്ബു പറഞ്ഞു. ഹിന്ദുക്കളുടെ മാത്രം പ്രധാനമന്ത്രിയാണ് താനെന്നാണ് നരേന്ദ്ര മോദി പറഞ്ഞ് കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഒരിക്കല്‍ പോലും മറ്റ് വിഭാഗങ്ങളെ കുറിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിക്കാത്തതെന്നും ഖുശ്ബു പറഞ്ഞു. രാജ്യത്തിന്‍റെ ഐക്യത്തിനായി, മതേതരത്വത്തിനായി നിലകൊള്ളുന്നത് കോണ്‍ഗ്രസാണ്. ഇത്തവണ കോണ്‍ഗ്രസും സഖ്യകക്ഷികളും […]

India Kerala

തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി ഓട്ടന്‍തുള്ളൽ

കലാരൂപങ്ങള്‍ക്ക് എളുപ്പത്തില്‍ ജനങ്ങളുടെ മനസ്സിലേക്ക് ഇറങ്ങി ചെല്ലാന്‍ കഴിയും. ഈ സാധ്യത കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി ഓട്ടന്‍തുള്ളലുമായി ഇറങ്ങിയിരിക്കുകയാണ് കോഴിക്കോട് ജില്ലാഭരണകൂടം. സ്വീപ്പ് പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജനാധിപത്യം നിലനിര്‍ത്താന്‍ നമ്മുടെ കൈവശമുള്ള വോട്ടവകാശം ശരിയായ രീതിയില്‍ വിനിയോഗിക്കണമെന്ന് സരസമായി പറയുകയായിരുന്നു ഓട്ടന്‍തുള്ളല്‍. പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ആഹ്വാനം ചെയ്യുന്ന പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഓട്ടന്‍തുള്ളലാണ് അവതരിപ്പിച്ചത്. ബാലുശ്ശേരി മഞ്ഞപ്പാലം സ്വദേശി സുരേഷ്ബാബുവാണ് അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെ പരമാവധി വോട്ടർമാരെ പോളിങ് […]

India Kerala

മോദി രാജ്യത്തെ വിഭജിച്ചെന്ന് രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിഭജിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഏറ്റവും വലിയ ദേശവിരുദ്ധ പ്രവര്‍ത്തനമാണിതെന്നും രാഹുല്‍ പറഞ്ഞു. കണ്ണൂരിലാണ് രാഹുലിന്‍റെ പ്രതികരണം. സാമ്പത്തിക പിന്നാക്കാവസ്ഥയും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും അഴിമതിയും പൊതുതെരഞ്ഞെടുപ്പില്‍ വിഷയമാകും. ഇതിനെതിരെയാണ് കോണ്‍ഗ്രസിന്റെ പോരാട്ടം. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ നേരിടാന്‍ മോദി തയ്യാറല്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. കണ്ണൂരില്‍ യു.ഡി.എഫ് നേതൃയോഗത്തില്‍ പങ്കെടുത്ത ശേഷം രാഹുല്‍ വയനാട്ടിലെത്തി. വയനാട്ടിലെത്തിയ രാഹുല്‍ തിരുനെല്ലി ക്ഷേത്രത്തിലാണ് ആദ്യമെത്തിയത്. പാപനാശിനിയില്‍ രാജീവ് ഗാന്ധിക്ക് ബലിതര്‍പ്പണം നടത്തും.

India Kerala

തോമസ് ചാഴിക്കാടന്റെ പ്രചാരണ പരിപാടികൾ പുനരാരംഭിച്ചു

കെ.എം മാണിയുടെ മരണത്തോടെ പാലാ നിയോജക മണ്ഡലത്തിൽ നിര്‍ത്തിവെച്ച യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടന്റെ പ്രചാരണ പരിപാടികൾ പുനരാരംഭിച്ചു. പാലായിൽ കെ.എം മാണി അനുസ്മരണത്തോടെ ആയിരുന്നു പ്രചാരണ പരിപാടികൾ വീണ്ടും തുടങ്ങിയത്. പാലായിലെ എല്ലാ പഞ്ചായത്തുകളിലും കെ.എം മാണി സ്മൃതിസംഗമം നടത്താനും യു.ഡി.എഫ് തീരുമാനിച്ചു. കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് ഒരാഴ്ചയോളം പാലാ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടൻ പ്രചാരണം നടത്തിയിരുന്നില്ല. ദുഃഖാചരണം ഒരാഴ്ച പിന്നിട്ടതോടെയാണ് വീണ്ടും പ്രചാരണം പുനരാരംഭിക്കാൻ തീരുമാനിച്ചത്. പാലാ ടൗണിൽ […]

India Kerala

പരാജയപ്പെട്ടാല്‍ പൊതുപ്രവർത്തനം അവസാനിപ്പിക്കും; പി.വി അൻവർ

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറിനെതിരെ പരാജയപ്പെട്ടാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വര്‍. പൊന്നാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത വേദിയില്‍ വെച്ചായിരുന്നു പി.വി അന്‍വര്‍ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. ‘ഈ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തിവെക്കും, അത്ര മാത്രം ആളുകള്‍ ഇടതുപക്ഷത്തോടൊപ്പം ഈ പാര്‍ലമെന്റ് മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പിന്തുണക്കുകയാണ്. ഒരു ദിവസം ആയിരക്കണക്കിന് വാട്ടസ്ആപ്പ് മെസ്സേജുകള്‍ വരുന്നത് ഇടത്പക്ഷത്തിനെതിരെ മാത്രമല്ല. വലത് പക്ഷത്ത് നിന്നും നമ്മളെ […]

India National

പുരിയില്‍ ഇത്തവണ ബി.ജെ.പി പരീക്ഷണങ്ങള്‍ വില പോകുമോ?

ഒഡീഷയിൽ ബി.ജെ.പിയുടെ പരീക്ഷണശാലയാണ് പുരി ലോക്സഭാ മണ്ഡലം. ഏറ്റവും കൂടുതൽ സവർണ്ണ വോട്ടുകളുള്ള ഇടം. ഒഡീഷയുടെ നാഥനായ ശ്രീ ജഗന്നാഥന്റെ പുരി 93% ഹൈന്ദവരുള്ള ഒഡീഷയിലാണ് ബി.ജെ.പി പുതിയ തന്ത്രങ്ങൾ പയറ്റുന്നത്. ദേശീയ വക്താവ് സംപീത് പാത്രയാണ് ബി.ജെ.പി സ്ഥാനാർഥി. ബി.ജെ.ഡിയുടെ സിറ്റിങ്ങ് സീറ്റിൽ പിനാകി മിശ്ര തന്നെ മത്സരിക്കുന്നു. ടി.വി അവതാരകനായ സത്യനായക് ആണ് കോൺഗ്രസ് സ്ഥാനാർഥി എന്നാൽ ബി.ജെ.പിയുടെ തന്ത്രങ്ങൾക്ക് ബി.ജെ.പിക്ക് കൃത്യമായ മറുപടി ഉണ്ട്. ബി.ജെ.പിയുടെ തീവ്ര ദേശിയവാദത്തെ ഒഡീഷ ഗൗരവ് എന്ന […]

India Kerala

വടകരയില്‍ രക്തസാക്ഷി കുടുംബങ്ങളുടെ സംഗമം

അക്രമ രാഷ്ട്രീയം സജീവ ചര്‍ച്ചയാകുന്ന വടകരയില്‍ എല്‍.ഡി.എഫ് രക്തസാക്ഷി കുടുംബങ്ങളുടെ സംഗമം സംഘടിപ്പിക്കുന്നു. വടകര മണ്ഡലത്തില്‍ കൊല ചെയ്യപ്പെട്ട സി.പി.എം പ്രവര്‍ത്തകരുടെ കുടുംബങ്ങളെയാണ് സംഗമത്തില്‍ പങ്കെടുപ്പിക്കുന്നത്. കോണ്‍ഗ്രസും ആര്‍.എം.പിയും മണ്ഡലത്തിലുടനീളം രക്തസാക്ഷി കുടുംബങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന സംഗമങ്ങള്‍ക്ക് മറുപടിയായാണ് എല്‍.ഡി.എഫിന്‍റെ പരിപാടി. യു.ഡിഎഫും ആര്‍.എം.പിയും അക്രമ രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടിയാണ് വടകര മണ്ഡലത്തില്‍ പ്രചാരണം നയിക്കുന്നത്. മണ്ഡലത്തിലുടനീളം സി.പി.എം പ്രതിസ്ഥാനത്തു വന്ന കൊലപാതകക്കേസുകളിലെ ഇരകളുടെ കുടുംബങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് യു.ഡി.എഫും സംഗമങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രക്തസാക്ഷി കുടുംബങ്ങളുടെ […]

India Kerala

പ്രചാരണ രംഗത്ത് വീണ്ടും സജീവമായി ബെന്നി ബെഹനാന്‍

രണ്ടാഴ്ചത്തെ വിശ്രമത്തിന് ശേഷം പ്രചാരണ രംഗത്ത് സജീവമായി ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്‍. അങ്കമാലി നിയോജക മണ്ഡലത്തിലായിരുന്നു കഴിഞ്ഞ ദിവസം ബെന്നി ബെഹനാന്റെ പ്രചാരണം. രാവിലെ അങ്കമാലി റയിൽവേ സ്റ്റേഷനിൽ നിന്നാണ് ബെന്നി ബെഹനാൻ പ്രചാരണം തുടങ്ങിയത്. തുടര്‍ന്ന് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം. വൈകീട്ട് അങ്കമാലി നഗരത്തെ പ്രകമ്പനം കൊള്ളിച്ച റോഡ്ഷോ അരങ്ങേറി. റോജി ജോൺ എം.എൽ.എയോടൊപ്പം തുറന്ന വാഹനത്തിലാണ് ബെന്നി ബെഹനാൻ റോഡ് ഷോയില്‍ പങ്കെടുത്തത്. വാഹനത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടത്തിലിരുന്നാണ് സ്ഥാനാര്‍ഥി […]

India Kerala

‘ആ പുഞ്ചിരിക്കുന്ന മുഖം ചില ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്’

തെരഞ്ഞെടുപ്പ് ചൂടിനിടയിലും എല്ലാം മറന്ന് ഒരിക്കൽ കൂടി കേരളം പരസ്പരം കെെകോർത്തപ്പോൾ, ഒരു മഹായാത്ര കൂടി അതിന്റെ ലക്ഷ്യത്തിലെത്തിയിരിക്കുന്നു. ‘KL-60 – J 7739’ എന്ന നമ്പറിലുള്ള ആംബുലൻസ് ആ കുഞ്ഞിനേയും വഹിച്ച് കൊണ്ട് കേരളത്തിന്റെ നിരത്തിലൂടെ ചീറപ്പാഞ്ഞപ്പോൾ, അത് രാജ്യത്തിനാകെ മാതൃകയാവുകയായിരുന്നു. അതിനിടെ കുരുന്നിന്റെ ജീവനും കൊണ്ട് ചീറി പാഞ്ഞ ആംബുലൻസ് ‘പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയലി’ന്റേത് ആണെന്നത് യാദൃശ്ചികമാണെങ്കിലും, അത് ഞങ്ങളുടെ ഉത്തരവാദിത്തത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണെന്നാണ് മുഹമ്മദ് അലി ശിഹാബ് […]