എ.എ.പി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. കേരളത്തിൽ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനാണ് കേന്ദ്ര നേതൃത്വം നടപടി സ്വീകരിച്ചത്. കേരളത്തില്‍ എല്‍.ഡി.എഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുന്നതായും എ.എ.പി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. ദേശീയ നേതൃത്വത്തിന്റെ അനുമതിയില്ലാതെയാണ് നീലകണ്ഠൻ കോൺഗ്രസിന് പിന്തുണ നൽകിയത്. ഇത് ദേശീയ നേതൃത്വത്തിന്റെ ഇടപെടലിന് കാരണമാകുകയായിരുന്നു. കേരളത്തിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെയായിരുന്നു സി ആർ നീലകണ്ഠന് പാർട്ടി ദേശീയ നേതൃത്വം കാരണം കാണിക്കൽ […]
India
കാലുവാരികളുടെയും കൂറുമാറ്റക്കാരുടെയും തട്ടകമായ മാല്‍ദ
കാലുവാരികളുടെയും കൂറുമാറ്റക്കാരുടെയും തട്ടകമാണ് പശ്ചിമ ബംഗാളിലെ മാല്‍ദ നോര്‍ത്ത് മണ്ഡലം. കോണ്‍ഗ്രസ് ടിക്കറ്റില്‍ രണ്ടു തവണ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത ബീഗം മുഅസ്സം നൂര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്കു കൂറുമാറിയാണ് ഇത്തവണ ജനവിധി തേടുന്നത്. ബംഗാളിലെ കോണ്‍ഗ്രസിന്റെ ഏക്കാലത്തെയും അറിയപ്പെട്ട ഖനിഖാന്‍ ചൗധരി കുടുംബത്തില്‍ നിന്നായിരുന്നു മുഅസ്സമിന്റെ കൂറുമാറ്റം. മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ പ്രതിഫലനം പശ്ചിമ ബംഗാളിലെ സി.പി.എമ്മിലെയും കോണ്‍ഗ്രസിലെയും നേതാക്കളിലും അണികളിലുമുണ്ടാക്കുന്ന ചാഞ്ചാട്ടങ്ങളാണ് ബംഗ്‌ളാദേശിനോടു ചേര്‍ന്ന കിടക്കുന്ന മുര്‍ഷിദാബാദ്, മാല്‍ദ, റായിഗഞ്ച് ജില്ലകളിലുടനീളം. മാല്‍ദ മണ്ഡലത്തില്‍ നിന്നും […]
അധികാരം തന്ന ജനങ്ങളെ മറന്നാണ് ബി.ജെ.പി ഭരിച്ചതെന്ന് പ്രിയങ്ക ഗാന്ധി
ജനാധിപത്യത്തെ സംരക്ഷിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അധികാരം തന്ന ജനങ്ങളെ മറന്നാണ് ബി.ജെ.പി അഞ്ച് കൊല്ലം ഭരിച്ചതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. മാനന്തവാടിയില്‍ സഹോദരനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. യഥാര്‍ഥത്തില്‍ എന്താണോ അതിന് വിരുദ്ധമായാണ് രാഹുല്‍ ചിത്രീകരിക്കപ്പെട്ടതെന്നും പ്രിയങ്ക പറഞ്ഞു.
ബിഹാറില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം
ബീഹാർ ഭഗൽപൂരിൽ 17 വയസുകാരിയെ ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തിൽ അയൽവാസിയായ പ്രിൻസിനെ അറസ്റ്റ് ചെയ്തു .വെള്ളിയാഴ്ച ഉച്ചയോടെ യുവതിയുടെ വീട്ടിൽ എത്തിയ പ്രതി അമ്മയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്തു. അമ്മയെ തോക്കിന്‍മുനയില്‍ നിര്‍ത്തിയ ശേഷമായിരുന്നു ആക്രമണം. സംഭവ സ്ഥലത്തു നിന്ന് തോക്ക് കണ്ടെത്തിയതായി ഡെപ്യൂട്ടി സൂപ്രണ്ട് പോലീസ് രൂപ് രഞ്ജൻ ഹർഗവ് മാധ്യമങ്ങളോട് പറഞ്ഞു .തുടർ ചികിത്സക്കായി പെൺകുട്ടിയെ പട്ന മെഡിക്കൽ കോളേജ് ആശുപത്രി (പി.എം.എച്ച്) […]
‘മുസ്‍ലിംകളെ ഇല്ലാതാക്കാന്‍ ബി.ജെ.പിയെ വിജയിപ്പിക്കുക’ വിവാദ പ്രസംഗവുമായി ബി.ജെ.പി നേതാവ്
മുസ്‍ലിംകളെ നശിപ്പിക്കണമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ടു ചെയ്യണമെന്ന വിവാദ പരാമര്‍ശവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് രജ്ഞീത് ബഹദൂര്‍ ശ്രീവാസ്തവ. ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതം നേരിടാന്‍ തയായറായിക്കോളാനും ശ്രീവാസ്തവ ജനങ്ങളെ ഭീഷണിപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബറാബങ്കിയില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കവെയാണ് ബി.ജെ.പി നേതാവിന്റെ വിവാദ പരാമര്‍ശം. ‘’കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ ഭരണംകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുസ്‍ലിംകളുടെ ആചാരമുറകള്‍ തകര്‍ക്കാന്‍ കഴിഞ്ഞു. നിങ്ങള്‍ മുസ്‍ലിം വര്‍ഗ്ഗത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മോദിയെന്ന പ്രധാനമന്ത്രിക്ക് വോട്ട് ചെയ്യൂ. വിഭജനമായിട്ടു […]
മൂന്ന് വയസുകാരന്റെ മരണം; അച്ഛനും അറസ്റ്റില്‍
ആലുവയില്‍ അമ്മയുടെ മര്‍ദ്ദനമേറ്റ് കുഞ്ഞ് മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനെയും അറസ്റ്റ് ചെയ്തു. മർദ്ദന വിവരം മറച്ചുവെച്ചതിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനുമാണ് അറസ്റ്റ്. കുട്ടിയുടെ മൃതദേഹം കളമശേരി പാലയ്ക്കാ മുഗൾ വടകോട് ജുമാമസ്ജിദില്‍ ഖബറടക്കി. കളമശേരി പാലയ്ക്കാ മുഗൾ വടകോട് ജുമാമസ്ജിദ് ഖബർസ്ഥാനിലായിരുന്നു 12.30 ഓടെ കുഞ്ഞിനെ മറവ് ചെയ്തത്. കളമശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാന്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ കസ്റ്റഡിയിലുളള മാതാപിതാക്കള്‍ക്ക് അവസരമൊരുക്കിയിരുന്നു. കുഞ്ഞിന്റെ മാതാപിതാക്കള്‍ ഇവര്‍ തന്നെയാണെന്ന് ഝാര്‍ഖണ്ഡില്‍ എത്തി പൊലീസ് […]
ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം
ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം. മുന്‍ ജീവനക്കാരിയാണ് രഞ്ജന്‍ ഗോഗോയ്ക്കെതിരെ ലൈംഗികാരോപണം ചുമത്തിയിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയില്‍ അടിയന്തിര സിറ്റിംഗ് വിളിച്ചിരിക്കുന്നത്. കോടതിയുടെ സ്വാതന്ത്ര്യം സംബന്ധിച്ച പ്രധാന വിഷയം പരിഗണിക്കുന്നു. സോളിസ്റ്റര്‍ ജനറലാണ് വിഷയം ശ്രദ്ധയില്‍പ്പെടുത്തുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചേരുന്നു. പൊതുതാല്‍പര്യമുള്ള പ്രധാനവിഷയം പരിഗണനയിലാണെന്ന് അറിയിപ്പ്. അരുണ്‍ മിശ്ര, സഞ്ജയ് ഘന്ന ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന ബെഞ്ച്. സോളിസ്റ്റര്‍ ജനറല്‍ കോടതിയിലെത്തി. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ ഭാരവാഹികളും കോടതിയിലെത്തി.
‘എന്തുകൊണ്ട് ജാമ്യത്തിലിറങ്ങി മത്സരിക്കുന്ന രാഹുലിനെയും സോണിയയെയും ചോദ്യം ചെയ്യുന്നില്ല?
മാലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രഗ്യ സിങ് ഠാക്കൂറിന്റെ ബി.ജെ.പി സ്ഥാനാര്‍ഥിത്വത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ജാമ്യത്തിലിറങ്ങിയാണ് മത്സരിക്കുന്നതെന്നും എന്തുകൊണ്ട് അവരാരും അതിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടുന്നില്ലെന്നുമായിരുന്നു മോദിയുടെ പ്രതികരണം. ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാണ് പ്രഗ്യ സിംങ് ഠാക്കൂര്‍. ”അമേഠിയില്‍ അവര്‍ക്കൊരു(കോണ്‍ഗ്രസിന്) സ്ഥാനാര്‍ഥിയുണ്ട്(രാഹുല്‍ ഗാന്ധി), ജാമ്യത്തിലിറങ്ങിയ ആളാണ്. റായ്ബറേലിയിലുമുണ്ട് മറ്റൊരു സ്ഥാനാര്‍ഥി(സോണിയ ഗാന്ധി), അവരും ജാമ്യത്തിലിറങ്ങിയതാണ്. പക്ഷേ ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി ജാമ്യത്തിലിറങ്ങിയ ആളാകുമ്പോള്‍ മാത്രമാണ് പ്രശ്നം.” ടൈംസ് നൌവിന് […]
മാവേലിക്കരയിൽ ഇഞ്ചോടിഞ്ച്; ഇരു മുന്നണികളും പ്രതീക്ഷയിൽ
പരസ്യപ്രചാരണത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കേ മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. യു.ഡി.എഫിന്റെ ആത്മ വിശ്വാസത്തെ മറികടക്കുന്ന പ്രചാരണവുമായി ഇടതു മുന്നണി മത്സരം കനത്തതാക്കി. ഇരു മുന്നണികളും വിജയം അവകാശപ്പെടുന്ന പോരാട്ടമാണ് മാവേലിക്കരയിൽ. നില മെച്ചപ്പെടുത്താനാണ് എൻ.ഡി.എ ശ്രമം. കഴിഞ്ഞ രണ്ട് തവണയായി മണ്ഡലം നിലനിര്‍ത്തുന്ന യു.ഡി.എഫ് ഇക്കുറിയും വിജയ പ്രതീക്ഷയിലാണ് തുടങ്ങിയത്. എന്നാൽ പ്രചാരണത്തിലെ ചിട്ടയായ പ്രവർത്തനം കൊണ്ട് ഇടതു മുന്നണി മത്സരം തീ പാറുന്നതാക്കി. സിറ്റിംഗ് എം.എൽ.എ ചിറ്റയം ഗോപകുമാറിനെ ഇറക്കിയതും. ബാലകൃഷ്ണ പിള്ളയുടെ […]
ഇന്ധനവിലയില്‍ വര്‍ധനവ്
ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടില്‍ ഇന്ധനവില വര്‍ധിക്കുന്നത് ശ്രദ്ധയില്‍പ്പെടാതെ പോവുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രുടോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയമാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇന്ന് ഇന്ധന വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് ആറ് പൈസയും ഡീസലിന് 8 പൈസയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില 76.28രൂപയും ഡീസല്‍ വില 71.34 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന്റെ വില 74.95രൂപയും ഡീസലിന് 69.93 രൂപയുമാണ്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 73 രൂപയും ഡീസല്‍ ലിറ്ററിന് 66.39 രൂപയുമാണ് […]












