India Kerala

ആറ്റിങ്ങലില്‍ ഇരട്ട വോട്ട് കണ്ടെത്തിയെന്ന് കലക്ടര്‍

ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ ഇരട്ട വോട്ട് ഉണ്ടെന്ന് കണ്ടെത്തിയതായി ജില്ലാ കലക്ടര്‍ കെ വാസുകി. ഒരു ലക്ഷത്തോളം ഇരട്ട വോട്ട് ഉണ്ടെന്നാണ് യു.ഡി.എഫ് പരാതിയെങ്കിലും അത്രയും വോട്ടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. അതേസമയം കള്ളവോട്ട് ചെയ്യാനുള്ള എല്‍.ഡി.എഫ് നീക്കം എങ്ങനെയും തടയുമെന്ന് ആറ്റിങ്ങലിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശും പറഞ്ഞു. ഒരു വ്യക്തിക്ക് തന്നെ രണ്ട് ബൂത്തുകളില്‍ പേര് ചേര്‍ത്ത് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് ചെയ്യാന്‍ ഇടത് മുന്നണി ശ്രമിക്കുന്നുവെന്നായിരുന്നു യു.ഡി.എഫ് പരാതി. ഒരു […]

India Kerala

അടൂരില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

പത്തനംതിട്ട അടൂർ ഏനാത്ത് മൂന്ന് വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു. ഏനാത്ത് സ്വദേശി കുരുമ്പേലിൽ നാസറിന്റെ മക്കളായ നാസിം, അജ്മൽ, ഇവരുടെ ബന്ധു നിയാസ് എന്നിവരാണ് കല്ലടയാറ്റിലെ തെങ്ങും പുഴയിൽ മുങ്ങിമരിച്ചത്.

India Kerala

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 24,970 പോളിംഗ് ബൂത്തുകൾ ആണ് ക്രമീകരിച്ചിട്ടുള്ളത്. രാവിലെ ആരംഭിച്ച പോളിംഗ് സാമഗ്രികളുടെ വിതരണം ഉച്ചയോടെ പൂര്‍ത്തിയായി . 24,970 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി സംസ്ഥാനത്ത് ക്രമീകരിച്ചിരിക്കുന്നത് . രാവിലെ 9 മണിയോടെ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. ഓരോ നിയമസഭാ മണ്ഡലങ്ങൾക്കും ഒരു കേന്ദ്രമാണ് സജ്ജീകരിച്ചത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പോളിംഗ് ബൂത്തുകൾ, 2750. കുറവ് വയനാട്, 575. പ്രശ്‌നസാധ്യതയുള്ള 3621 പോളിംഗ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. […]

India National

പോരാളിയാണ് ഈ അമ്മ; സ്വന്തം കുഞ്ഞിനെ കടിച്ച പുലിയെ തിരിച്ചാക്രമിച്ച് യുവതി

ഉറങ്ങിക്കിടക്കുന്നതിനിടെ തന്റെ കുഞ്ഞിനെ ആക്രമിക്കാന്‍ ശ്രമിച്ച പുള്ളിപ്പുലിയെ കീഴടക്കി ഒരമ്മ. കരിമ്പിന്‍ തോട്ടത്തില്‍ പണിയെടുക്കുന്ന ദിലീപ് – ദീപാലി ദമ്പതികളുടെ 18 മാസം മാത്രം പ്രായമായ മകന്‍ ധന്യനേഷ്‌വറിനെയാണ് പുലി ആക്രമിച്ചത്. മഹാരാഷ്ട്രയില്‍ പൂനെയില്‍ നിന്ന് 90 കിലോമീറ്റര്‍ മാറി ജുന്നാറിലാണ് നടുക്കുന്ന സംഭവം. മറ്റ് കുടുംബങ്ങളെപ്പോലെ വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്നു ദീപാലിയും കുഞ്ഞും. ഇതിനിടെ പുലിയെത്തിയത് അറിഞ്ഞില്ല. പുലിയുടെ മുരളല്‍ കേട്ടാണ് വീട്ടമ്മ ഉറക്കമുണര്‍ന്നത്. അപ്പോഴേക്കും പുലി കുഞ്ഞിന്റെ തലയില്‍ കടിച്ചിരുന്നു. പിന്നെ ഒന്നു നോക്കിയില്ല, […]

India Kerala

ഒളിക്യാമറ വിവാദം; എം.കെ രാഘവനെതിരെ കേസെടുത്തു

ഒളിക്യാമറാ വിവാദത്തില്‍ കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവെതിരെ കേസെടുത്തു.അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.ടിവി 9 ചാനല്‍ പുറത്ത് വിട്ട ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. സ്വകാര്യ കമ്പനിക്ക് ഭൂമി വാങ്ങാന്‍ സഹായത്തിന് എം.കെ രാഘവന്‍ അഞ്ചുകോടി ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഹിന്ദി ചാനലായ ടിവി 9 ഭാരത് വര്‍ഷ് ഈ മാസം ആദ്യം പുറത്ത് വിട്ടത്. ദൃശ്യങ്ങള്‍ കൃത്രിമമാണെന്ന് രാഘവന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.

India Kerala

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; 3 പേര്‍ കസ്റ്റഡിയില്‍, ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ നിര്‍ദ്ദേശം

കൊച്ചിയില്‍ ബസ് യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ഗതാഗത മന്ത്രിയുടെ നിര്‍ദേശം. കേസില്‍ ബസ് ജീവനക്കാരായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു . വിഷയത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയും വ്യക്തമാക്കി. ജയേഷ്,ജിതിന്‍,ഗിരിലാല്‍ എന്നീ ബസ് ജീവനക്കാരെയാണ് മരട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ മൂന്ന് പേരും സുരേഷ് കല്ലട ബസിലെ ജീവനക്കാരാണ്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് ആലപ്പുഴ ഹരിപ്പാട് വെച്ച് […]

India National

വോട്ടു ചെയ്യാന്‍ പോയപ്പോള്‍ പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു യുവാവിന് പരിക്ക്

വോട്ടു ചെയ്യാന്‍ പോകുമ്ബോള്‍ പോക്കറ്റിലിരുന്ന ​സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന് പൊള്ളലേറ്റു. ബംഗലുരുവില്‍ നടന്ന സംഭവത്തില്‍ ഗംഗാധര്‍ എന്ന യുവാവിനാണ് പരിക്കേറ്റത്. പാന്‍സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണാണ് ചൂടായി പൊട്ടിത്തെറിച്ചത്. കാലുകളിലും മറ്റ് ശരീരഭാഗങ്ങളിലും സാരമായ പൊള്ളലേറ്റിട്ടുണ്ട്. ഫോണ്‍ അമിതമായി ചൂടായിരുന്നതായി ഗംഗാധര്‍ പൊലീസില്‍ മൊഴി നല്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ 17-ാം തിയതിയാണ് ഗംഗാധര്‍ മൊബൈല്‍ വാങ്ങിയത്. പൊട്ടിത്തെറിയില്‍ ഭയന്ന് പോയ ഗംഗാധര്‍ ബൈക്കില്‍ നിന്ന് വീണതിന്റെയും പരിക്കുകള്‍ ഉണ്ട്.വോട്ട് ചെയ്യുന്നതിനായി ബൈക്കില്‍ പോകുന്നതിനിടെയാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്.ഇതോടെ ബൈക്ക് നിയന്ത്രണം […]

India Kerala

ചതിക്കല്ലെടായെന്ന് അനില്‍ അക്കരെ; രമ്യയെ കല്ലെറിയുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോ?

കൊട്ടിക്കലാശത്തിനിടെ ആലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി രമ്യഹരിദാസിനെതിരെയുണ്ടായ ആക്രമണത്തെ സംശയത്തിന്റെ നിഴലിലാക്കി വീഡിയോ. സംഘര്‍ഷത്തിനിടെ പ്രചരണവാഹനത്തില്‍ നിന്ന് അനില്‍ അക്കരെ എംഎല്‍എ ചതിക്കല്ലേടാ എന്ന് വിളിച്ചുപറയുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. കല്ലേറ് നടത്തിയത് സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നവര്‍ തന്നെയാണെന്ന് വീഡിയോ ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നു. ആലത്തൂര്‍ മണ്ഡലത്തിലെ കൊട്ടിക്കലാശത്തിനിടെയായിരുന്നു രമ്യയ്ക്ക് നേരെ കല്ലേറുണ്ടായത്. സ്ഥാനാര്‍ത്ഥിക്കൊപ്പം എംഎല്‍എ അനില്‍ അക്കരെയുമുണ്ടായിരുന്നു. സംഭവത്തിന് പിന്നലെ കല്ലേറിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ആരോപിച്ച്‌ അനില്‍ അക്കരെ രംഗത്തെത്തി. പൊലീസ് നിഷ്‌ക്രിയരായി നോക്കിനിന്നെന്ന് ആരോപിച്ച്‌് എംഎല്‍എ റോഡില്‍ […]

India National

വൈശാലി തിരിച്ചു പിടിക്കാന്‍ രഘുവംശ പ്രസാദ്

ആര്‍.ജെ.ഡി ദേശീയ ഉപാധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. രഘുവംശപ്രസാദ് സിങ്ങിന്റെ പേരിലായിരുന്നു പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് രംഗത്ത് വൈശാലി മണ്ഡലം അറിയപ്പെട്ടിരുന്നത്. 2014-ലെ മോഡി തരംഗത്തില്‍ കൈവിട്ട വൈശാലി തിരിച്ച് പിടിക്കാന്‍ 72-ാം വയസിലും ആവേശത്തോടെ രഘുവംശപ്രസാദ് രംഗത്തുണ്ട്. എല്‍.ജെ.പിയുടെ സീറ്റില്‍ മത്സരിക്കുന്നത് ബി.ജെ.പിയുടെ ഗായ്ഘാട്ട് എം.എല്‍.എ വീണാദേവിയാണ്. ദേശീയ തൊഴിലുറപ്പ് നിയമം നടപ്പാക്കിയ മന്ത്രി എന്നതാണ് ഡോ.രഘുവംശപ്രസാദ് സിങ്ങിന്റെ ഖ്യാതി. ഒന്നാം യു.പി.എ സര്‍ക്കാരില്‍ ഗ്രാമവികസന മന്ത്രിയെന്ന നിലയില്‍ തിളങ്ങിയ രഘുവംശപ്രസാദ് 2009-ല്‍ ആര്‍.ജെ.ഡിയുടെ തകര്‍ച്ച കാലത്തും […]

India National

രാജ്യസുരക്ഷാ പത്രികയുമായി കോണ്‍ഗ്രസ്

രാജ്യസുരക്ഷാ പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. അധികാരത്തിലെത്തിയാല്‍ രാജ്യസുരക്ഷയില്‍ നടപ്പാക്കുന്ന അഞ്ചിന പദ്ധതികളാണ് പത്രികയിലുള്ളത്. സുരക്ഷിതമായ അതിര്‍ത്തി, അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം, ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം, ജനങ്ങളുടെ സുരക്ഷ, സൈനിക ശക്തിയുടെ വര്‍ധന എന്നിവയിലൂന്നിയാണ് കര്‍മ പരിപാടികള്‍. മിന്നലാക്രമണത്തിന് നേതൃത്വം നല്‍കിയ റിട്ട. ലൈഫ്റ്റനന്റ് ജനറല്‍ ഡി.എസ് ഹൂഡയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കോണ്‍ഗ്രസ് സെക്യൂരിറ്റി ടാസ്‌ക് ഫോഴ്‌സാണ് പത്രിക തയ്യാറാക്കിയത്. മോദിയുടെയും കോണ്‍ഗ്രസിന്റെയും രാജ്യസ്‌നേഹം തമ്മില്‍ ആകാശവും ഭൂമിയും പോലെ വ്യത്യാസമുണ്ടെന്ന് ജയറാം രമേശ് പറഞ്ഞു. പത്രിക […]