India Kerala

എറണാകുളത്തെ കിഴക്കന്‍ കടുങ്ങല്ലൂരില്‍ റീപോളിങ് വേണമെന്ന് കലക്ടര്‍

എറണാകുളം ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട കിഴക്കന്‍ കടുങ്ങല്ലൂരിലെ 83ആം നമ്പര്‍ ബൂത്തില്‍ റീപോളിങ് വേണമെന്ന് ജില്ലാ കലക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് ഇ.വി.എം മെഷീനില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് റീപോളിങ് വേണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടത്. 716 ആണ് രജിസ്റ്റര്‍ പ്രകാരം പോള്‍ ചെയ്ത വോട്ട്. എന്നാല്‍ പോളിങിന് ശേഷം ഇ.വി.എം മെഷീന്‍ പരിശോധിച്ചപ്പോള്‍ 758 വോട്ട് പോള്‍ ചെയ്തതായി കണ്ടെത്തി. തുടര്‍ന്നാണ് കലക്ടര്‍ റീപോളിങ് ആവശ്യപ്പെട്ടത്.

India National

നാലാം ഘട്ടത്തിന് നാല് നാള്‍: പ്രചാരണം ശക്തമാക്കി പാര്‍ട്ടികള്‍

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടത്തിന് നാല് നാള്‍ ശേഷിക്കെ പ്രചാരണം ശക്തമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. തന്നെ അപഹസിച്ചവര്‍ ഇന്നലെ മുതല്‍ വോട്ടിങ് യന്ത്രത്തെ അവഹേളിക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി എം.പിയും ദലിത് നേതാവുമായ ഉദിത്ത് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജാര്‍ഖണ്ഡ്, ബംഗാള്‍ എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രചാരണത്തിനെത്തിയത്. തന്നെ അപഹസിച്ചവര്‍ വോട്ടിങ് യന്ത്രത്തെയാണ് ഇന്നലെ മുതല്‍ അപഹസിക്കുന്നതെന്നും തോല്‍വി മറക്കാനുള്ള ശ്രമമാണിതെന്നും മോദി പരിഹസിച്ചു. കോണ്‍ഗ്രസ് […]

India Kerala

കള്ളവോട്ടുകള്‍ വ്യാപകമായി നടന്നതായി സുധാകരനും ആന്‍റോ ആന്‍റണിയും

വോട്ടെടുപ്പിന് പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികള്‍. കണ്ണൂരിലും പത്തനംതിട്ടയിലും വ്യാപകമായി കള്ളോവോട്ടു നടന്നതായി കെ. സുധാകരനും ആന്‍റോ ആന്‍റണിയും പറഞ്ഞു. പലയിടത്തും കോണ്‍ഗ്രസ് ബി.ജെ.പി വോട്ടുക്കച്ചടമുണ്ടെന്നായിരുന്നു സി.പി.എം നേതാക്കളുടെ ആരോപണം. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ അഴിക്കോട് മട്ടന്നൂര്‍ ധര്‍മ്മടം തളിപ്പറമ്പ് എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ വ്യപകമായി കള്ളവോട്ടു നടന്നതായാണ് കെ. സുധാകരന്‍റെ ആരോപണം. മുഖ്യമന്ത്രിയുടെ നാട്ടിലടക്കം കള്ളോവോട്ടുകള്‍ നടന്നു. വടകരയിലും സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചിരുന്നതായി കെ. മുരളീധരനും പറഞ്ഞു. പത്തനംതിട്ടയില്‍ 25000 പേരുടെ വോട്ടുകൾ […]

India Kerala

യു.ഡി.എഫിന് തിളക്കമാര്‍ന്ന വിജയം ഉണ്ടാകുമെന്ന് ആന്റണി

മോദി സര്‍ക്കാറിനെതിരായ വികാരവും പിണറായി സര്‍ക്കാര്‍ ശബരിമല വിഷയം കൈകാര്യം ചെയ്ത രീതിയും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമതിയംഗം എ.കെ ആന്‍റണി. തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിയുമെന്ന് വ്യക്തമായതായും ആന്‍റണി പറഞ്ഞു. കേരളത്തില്‍ യു.ഡി.എഫ് അനുകൂല തരംഗമുണ്ടായെന്നാണ് ആന്‍റണി വിലയിരുത്തുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വികാരം തെരഞ്ഞെുടുപ്പില്‍ പ്രതിഫലിച്ചു. രാഹുല്‍, പ്രിയങ്ക എന്നിവരുടെ സാന്നിധ്യം യുവ വോട്ടര്‍മാരെ സ്വാധീനിച്ചു. യു.ഡി.എഫിന് തിളക്കമാര്‍ന്ന വിജയം ഉണ്ടാകും. കോണ്‍ഗ്രസ് സംഖ്യ […]

India Kerala

മാധ്യമപ്രവര്‍ത്തകരോട് വീണ്ടും ക്ഷുഭിതനായി മുഖ്യമന്ത്രി

പോളിങ് ശതമാനത്തെക്കുറിച്ച് പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകരോട് ‘മാറിനില്‍ക്കങ്ങോട്ട്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയുമില്ല. എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത് സംബന്ധിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ഇതിനോട് വളരെ ദേഷ്യത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തുടര്‍ന്ന് അദ്ദേഹം കാറില്‍ കയറി പോവുകയും ചെയ്തു.

India Kerala

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധം; നാലു പ്രതികൾക്ക് ഹൈക്കോടതിയുടെ ജാമ്യം

കണ്ണൂർ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിലെ നാലു പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ആകാശ് എന്ന ആകാശ് തില്ലങ്കേരി, രണ്ടാം പ്രതി രഞ്ജി രാജ്, മുന്നാം പ്രതി കെ ജിതിൻ, നാലാം പ്രതി ദീപ് ചന്ദ് എന്നിവർക്കാണ് ജാമ്യം. ഒരു ലക്ഷം രൂപയുടെ ബോണ്ട്. മട്ടന്നൂർ പോലിസ് സ്റ്റേഷൻ പരിധിയിൽ കടക്കരുത് തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥ. 2018 ഫെബ്രുവരി 12നാണ് രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായുണ്ടായ ആക്രമണത്തിൽ ഷുഹൈബ് കൊല്ലപ്പെട്ടത്.

India Kerala

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; 7 പ്രതികൾ റിമാൻഡിൽ

കല്ലട ബസില്‍ യാത്രക്കാരെ മർദ്ദിച്ച കേസിൽ ബസ് ജീവനക്കാരായ 7 പ്രതികൾ റിമാൻഡിൽ. വധശ്രമം, പിടിച്ചുപറി എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേ സമയം ബസ് ഉടമ സുരേഷ് കല്ലട ഇന്ന് പൊലീസിന് മുമ്പാകെ ഹാജരായേക്കും. യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിൽ ഏഴു ജീവനക്കാരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബസിലെയും വൈറ്റില ഓഫീസിലെയും ജീവനക്കാര്‍ ഇക്കൂട്ടത്തിലുണ്ട്. വധശ്രമത്തിനും പിടിച്ചുപറിക്കും കേസെടുത്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതിനിടെ പരാതിക്കാരുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. തൃക്കാക്കര എ.സി.പി സ്റ്റുവർട്ട് […]

India National

പതിറ്റാണ്ടുകൾക്ക് ശേഷം, സ്ഥാനാർഥിയല്ലാത്ത അദ്വാനി പോളിങ് ബൂത്തിലെത്തി

പതിറ്റാണ്ടുകൾക്ക് ശേഷം ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി വോട്ട് രേഖപ്പെടുത്താനെത്തിയത് മത്സരാർഥിയായല്ലാതെ. പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും, ശക്തികേന്ദ്രവുമായിരുന്ന അദ്വാനി, പാർട്ടിയിൽ പുതിയ നേതൃത്വം വന്നതോടെ സെെഡ് ബെഞ്ചിലേക്ക് മാറുകയായിരുന്നു. അഹമ്മദാബാദിലെ പ്രാദേശിക സ്കൂളിലാണ് അദ്വാനി തന്റെ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഗാന്ധിനഗറിൽ നിന്നും ആറാം തവണയായിരുന്നു അദ്വാനി മത്സരിച്ച് വിജയിച്ചത്. 2014 തെരഞ്ഞെടുപ്പിൽ, 75 വയസ്സിന് മുകളിൽ പ്രായമായവർ മത്സരിക്കേണ്ടതില്ലെന്ന് പാർ‌ട്ടി ഉത്തരവിറക്കിയെങ്കിലും, മുതിർന്ന നേതാക്കളായ അദ്വാനിയും, മുരളി മനോഹർ ജോഷിയും അന്നത് മറികടക്കുകയായിരുന്നു. […]

India National

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം അന്വേഷിക്കാൻ മൂന്നംഗ സമിതി

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കെതിരായ ലൈംഗികാരോപണം അന്വേഷിക്കാൻ മൂന്നംഗ സമിതി. സുപ്രീം കോടതിയിലെ മുതിർന്ന ജസ്റ്റിസുമാരടങ്ങിയ സമിതിയാണ് ആരോപണം അന്വേഷിക്കുക. ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണത്തിന് കോഴ വാഗ്ദാനം ചെയ്തെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തൽ കോടതി ഇന്ന് പരിഗണിക്കും സുപ്രീം കോടതിയിലെ മുതിർന്ന ന്യായാധിപരായ ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് ഇന്ദിര ബാനർജി എന്നിവരടങ്ങുന്ന സമിതിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗികാരോപണം അന്വേഷിക്കുക. പരാതിയിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന ആവശ്യം അഭിഭാഷക […]

India National

പ്രഗ്യാ സിങിനെ അയോഗ്യയാക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിക്കാമെന്ന് എന്‍.ഐ.എ

മലേഗാവ് ഭീകരാക്രമണ കേസിലെ പ്രതി പ്രഗ്യാ സിങ് താക്കൂറിനെ അയോഗ്യയാക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനം എടുക്കാമെന്ന് എന്‍.ഐ.എ. സ്ഥാനാര്‍ഥിത്വം ന്യായീകരിച്ച പ്രഗ്യാ സിങ്, പരാതി രാഷ്ട്രീയ പ്രേരിതമെന്ന് കാണിച്ച് എന്‍.ഐ.എ കോടതിയില്‍ മറുപടി നല്‍കി. മലേഗാവ് ഭീകരാക്രമണക്കേസില്‍ യു.എ.പി.എ കുറ്റം ചുമത്തപ്പെട്ട പ്രഗ്യാ സിങ് മത്സരിക്കുന്നതിനെ ചോദ്യം ചെയ്ത് ഇരയുടെ പിതാവ് എന്‍.ഐ.എ കോടതിയില്‍ നല്‍കിയ ഹരജിയിലാണ് എന്‍.ഐ.എയുടെ മറുപടി. വിഷയം തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും തങ്ങള്‍ക്ക് പ്രത്യേക നിലപാടില്ലെന്നും എന്‍.ഐ.എ അറിയിച്ചു. […]