India Kerala

ആദിവാസിയുടെ ഭൂമി വ്യാജരേഖ ഉണ്ടാക്കി മറിച്ച് വിറ്റു

അട്ടപ്പാടിയില്‍ ആദിവാസി കുടുംബത്തിന്റെ ഭൂമി വ്യാജ രേഖ ഉണ്ടാക്കി മറിച്ചു വിറ്റു.ഭൂമിക്കായി അവകാശവാദം ഉന്നയിക്കുന്ന ആദിവാസി കുടുംബത്തെ ഭൂമാഫിയ ഭീഷണിപ്പെടുത്തി.ആനക്കട്ടിയിലെ സുധീറിന്റെ ഭൂമിയാണ് സ്വകാര്യ വ്യക്തി കയ്യേറി പലര്‍ക്കായി വിറ്റത്. മിച്ച ഭൂമിയായാണ് സുധീറിന്റെ അമ്മ തങ്കമണിക്ക് 1983ല്‍ 71 സെന്‍റ് ഭൂമി ലഭിച്ചത്. അമ്മയുടെ മരണശേഷം അന്യാധീനപ്പെട്ട ഈ ഭൂമി 18 വര്‍ഷത്തെ പോരാട്ടത്തിനെടുവിലാണ് സുധീര്‍ തിരിച്ചുപിടിച്ചത്.71 സെന്റുള്ള ഭൂമിയില്‍ 61 സെന്റും തിരികെ ലഭിച്ചു. എന്നാല്‍ 10 സെന്റ് ഭൂമി തമിഴ്നാട്ടിലുള്ള വ്യക്തി കയ്യേറി […]

Kerala

9 ജില്ലകളില്‍ നിന്നുള്ളവര്‍ നിരീക്ഷണത്തില്‍, സംസ്ഥാനത്ത് അതീവ ജാഗ്രത

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എറണാകുളം കലക്ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ആരോഗ്യ വകുപ്പിന്റെ ദിശ സെന്ററുമായും പൊതു ജനങ്ങൾക്ക് ബന്ധപ്പെടാമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നില മാറ്റമില്ലാതെ തുടരുകയാണ് .വിദ്യാര്‍ത്ഥിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഒന്‍പത് ജില്ലകളില്‍ നിന്നുള്ളവര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. പൂനെ വൈറോളജി ലാബില്‍ നിന്നും ഔദ്യോഗിക ഫലം വരുന്നതിന് മുന്‍പ് തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാനാണ് ആരോഗ്യ വകുപ്പിന്റെ […]

India Kerala

പാലാരിവട്ടം മേൽപ്പാല നിർമ്മാണം; വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു

പാലാരിവട്ടം മേൽപ്പാല നിർമ്മാണ അഴിമതിയിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതിയാക്കിയുള്ള എഫ്.ഐ.ആര്‍ മൂവാറ്റുപുഴ കോടതിയിൽ സമർപ്പിച്ചു. കരാറുകാരൻ ഒന്നാം പ്രതിയാണ്. നിലവിൽ 5 പേരെ പ്രതികളാക്കിയാണ് കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തത്. എഫ്.ഐ.ആറിൽ കരാറുകാരും ഉദ്യോഗസ്ഥരും ചേർന്ന് പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിൽ ഗുരുതരമായ അഴിമതി നടത്തിയെന്നണ് വ്യക്തമാക്കുന്നത്. പാലം നിർമ്മാണത്തിന് നിലവാരമില്ലത്ത സിമന്ർറാണ് ഉപയോഗിച്ചത്. ആവശ്യത്തിന് അളവിൽ കമ്പി ഉപയോഗിച്ചില്ല.രണ്ട് വർഷത്തിനുള്ളിൽ പാലത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടാനുള്ള കാരണം ഇതാണെന്നും പ്രാഥമിക അന്വേഷണത്തിൽ […]

India Kerala

നിപ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എറണാകുളം കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു

നിപ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എറണാകുളം കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. 1077 എന്ന നമ്പറില്‍ പൊതു ജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭിക്കുമെന്നും ആരോഗ്യ വകുപ്പിന്റെ ദിശ സെന്ററില്‍ നിന്ന് 1056 എന്ന നമ്പറിലും വിവരങ്ങള്‍ ലഭിക്കുമെന്നും ശൈലജ ടീച്ചര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

India National

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇടക്കാല ജാമ്യത്തില്‍ കഴിയുന്ന റോബര്‍ട്ട് വദ്രക്ക് വിദേശയാത്രക്ക് അനുമതി

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇടക്കാല ജാമ്യത്തില്‍ കഴിയുന്ന റോബര്‍ട്ട് വദ്രക്ക് വിദേശയാത്രക്ക് അനുമതി. അമേരിക്കയിലും നെതര്‍ലന്റിലും പോകാനാണ് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയത്. അതേസമയം യു.കെ സന്ദര്‍ശനത്തിന് അനുമതിയില്ല. വിദഗ്ധ ചികിത്സക്കായി വിദേശത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ടാണ് വാദ്ര അപേക്ഷ നല്‍കിയത്

India Kerala

എ.പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

എ.പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ പൊതുവികാരത്തിനെതിരായ പ്രസ്താവന നടത്തിയതിനാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചതിന് പാര്‍ട്ടി അബ്ദുള്ളക്കുട്ടിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ച് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് വന്‍ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. തെരഞ്ഞെടുപ്പ് വിജയം മോദിയുടെ വികസന അജണ്ടക്കുള്ള അംഗീകാരമാണ് . ബി.ജെ.പിക്ക് അകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് മോദിയുടേത്. മോദിയുടെ വിജയം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും വിശകലനം ചെയ്യണം. രാഷ്ട്രീയം മാറുകയാണ്, വിജയം വികസനത്തിനൊപ്പമാണ്. ജനങ്ങളുടെ […]

India Kerala

ജാതി മാറി വിവാഹം; യുവതിയുടെ മൊഴി രേഖപ്പെടുത്തി

പാലക്കാട് തൃത്താലയിൽ ദലിത് യുവാവിനെ വിവാഹം ചെയ്തതിന് യുവതിയെ വീട്ടു തടങ്കലിലാക്കിയെന്ന പരാതിയില്‍ മജിസ്ട്രേറ്റ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഭർത്താവ് ഷാജിയുടെ പരാതിയില്‍ മണ്ണാർക്കാട് എസ്.സി/ എസ്.ടി കോടതിയിലാണ് യുവതിയെ ഹാജരാക്കിയത്. പരാതി പൊലീസ് ഗൌരവത്തിലെടുത്തില്ലെന്ന് ഷാജി മീഡിയവണിനോട് പറഞ്ഞു. തന്റെ ഭാര്യയെ രക്ഷിതാക്കൾ ബലം പ്രയോഗിച്ച് കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കുകയാണെ പരതൂർ സ്വദേശി ഷാജിയുടെ പരാതി.സംഭവത്തിൽ ഇടപെട്ട വനിത കമ്മീഷൻ യുവതിയെ ഹാജരാക്കാൻ പൊലീസിന് നിർദ്ദേശം നൽകി.10 മണിക്ക് ഷൊർണൂർ ഡി.വൈ.എസ്.പിയുടെ ഓഫീസിൽ യുവതിയും രക്ഷിതാക്കളും […]

India Kerala

മുല്ലപ്പള്ളിയില്‍ നിന്നും പ്രതീക്ഷിച്ച നടപടി

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് ദുഃഖവും പ്രയാസവും ഉണ്ടാക്കുന്ന കാര്യമാണെന്ന് എ.പി അബ്ദുല്ലക്കുട്ടി. മുല്ലപ്പള്ളി രാമചന്ദ്രനില്‍ നിന്ന് ഇത് നേരത്തെ പ്രതീക്ഷിച്ചതാണ്. വീക്ഷണം നേരത്തെ തനിക്കെതിരെ കുറ്റപത്രം തയ്യാറാക്കി. പാര്‍ട്ടി നടപടി പ്രതീക്ഷിച്ചതാണെന്നും തന്റെ നിലപാട് ശരിയാണെന്ന് കാലം തെളിയിക്കുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. വികസനത്തെ കുറിച്ചുളള നിലപാടില്‍ മാറ്റമില്ല. ഫേസ്ബുക്ക് പോസ്റ്റുകളില്‍ കൂടുതല്‍ പുകഴ്ത്തിയിട്ടുള്ളത് ഗാന്ധിയെയാണ്. താന്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ല. കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ആഴം കണ്ടെത്തണമെങ്കില്‍ മുല്ലപ്പള്ളി ബി.ജെ.പിയുടെ വിജയത്തിന്റെ ഉയരം കണ്ടെത്തണം. സീറ്റ് ആഗ്രഹിച്ചല്ല കോണ്‍ഗ്രസില്‍ പോയത്. […]

India Kerala

കൊച്ചിയില്‍ നിപ സ്ഥിരീകരിച്ച യുവാവ് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍

കൊച്ചിയില്‍ നിപ സ്ഥിരീകരിച്ച യുവാവ് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും ആരോഗ്യ വകുപ്പ് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. എറണാകുളം കലക്ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മെയ് 30ന് ചികിത്സ തേടിയെത്തുമ്പോള്‍ നടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു യുവാവ്. തുടര്‍ന്ന് ന്യൂറോ വിഭാഗത്തിലാണ് ചികിത്സ തേടിയത്. എറണാകുളം ജില്ലയിലെ വടക്കേക്കര തുരുത്തിപുറത്തുള്ള യുവാവിന്‍റെ കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശവാസികളും വിവരമറിഞ്ഞതില്‍ പിന്നെ ജാഗ്രതയിലാണ്. നിപ സൂചനയെ തുടര്‍ന്ന് […]

India Kerala

പാഠപുസ്തക വിതരണം അവസാന ഘട്ടത്തിലേക്ക്

സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലേക്കുള്ള പാഠപുസ്തക വിതരണം അവസാനഘട്ടത്തില്‍. ഭൂരിഭാഗം പുസ്തകങ്ങളും വിതരണം ചെയ്ത് കഴിഞ്ഞുവെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. പ്രളയത്തില്‍ നഷ്ടപ്പെട്ട 7 ലക്ഷം പുസ്തകങ്ങളും കൊടുത്ത് തീര്‍ത്തു. മൂന്ന് കോടി 25 ലക്ഷം പുസ്തകളാണ് ഇത്തവണ വേണ്ടി വന്നിരുന്നത്. ഇതില്‍ മൂന്ന് കോടി 14 ലക്ഷം പുസ്തകങ്ങളും വിതരണം ചെയ്തു കഴിഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ ബാക്കിയുള്ള പുസ്തകങ്ങളും വിതരണം ചെയ്യുന്നതോടെ പുസ്തക വിതരണം പൂര്‍ണ്ണമാകുമെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. കണക്കുകള്‍ പ്രകാരം 97 ശതമാനം […]