നിപ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ.കെ ശൈലജ. രോഗ ലക്ഷണങ്ങളുമായി കളമശേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ച് പേരുടെയും സാംപിളുകള്‍ പരിശോധനക്കയച്ചു. ഓസ്ട്രേലിയയില്‍ നിന്നുള്ള മരുന്നുകളടക്കം ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. എയിംസില്‍ നിന്നും കോഴിക്കോടു നിന്നുമുള്ള വിദഗ്ധ സംഘത്തിന്റെ പരിശോധനകളാണ് പുരോഗമിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയായ യുവാവിനെയും കളമശേരി മെഡിക്കല്‍ കോളജില്‍ തുടരുന്ന രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെയും വിദഗ്ധ സംഘം പരിശോധിച്ചിട്ടുണ്ട്. […]
India
പത്തനംതിട്ടയിലെ പരാജയത്തിന് കാരണം ശബരിമല വിഷയമെന്ന് സി.പി.ഐ റിപ്പോർട്ട്
പത്തനംതിട്ടയിലെ പരാജയത്തിന് കാരണം ശബരിമല വിഷയത്തിലെ സർക്കാർ നിലപാടാണെന്ന് സി.പി.ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ട്. തെരഞ്ഞെടുപ്പ് അടുത്തിരുന്ന സാഹചര്യത്തിൽ ശബരിമല യുവതി പ്രവേശനം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് വിമർശനം. ജില്ലാ കമ്മിറ്റി നൽകിയ പ്രാഥമിക റിപ്പോർട്ട് നാളെ ചേരുന്ന സംസ്ഥാന നിർവാഹക സമിതി ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം ചേർന്ന സി.പി.ഐ ജില്ലാ കമ്മിറ്റി യോഗത്തിലെ ചർച്ചകൾക്ക് ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. മികച്ച പ്രവർത്തനവും വിജയസാധ്യതയും ഉണ്ടായിരുന്നിട്ടും മണ്ഡലത്തിൽ പരാജയപ്പെട്ടതിന്‍റെ കാരണം ശബരിമല വിഷയമാണെന്നാണ് കണ്ടെത്തൽ. യുവതി […]
ബാങ്ക് തട്ടിപ്പുകളില്‍ എന്‍.ഡി.എ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്
ഒരിടവേളക്ക് ശേഷം ബാങ്ക് തട്ടിപ്പുകളില്‍ എന്‍.ഡി.എ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ബാങ്ക് തട്ടിപ്പ് നടത്തിയവരുടെ വിവരങ്ങള്‍ പുറത്ത് വിടാന്‍ ബി.ജെ.പിക്ക് ഭയമാണ്. സമ്പദ് വ്യവസ്ഥ പരിഷ്കരിക്കുന്നതിനുള്ള നടപടികള്‍ വ്യക്തമാക്കി ധവളപത്രം ഇറക്കണമെന്നും കോണ്‍ഗ്രസ് വക്താവ് ജയ് വീര്‍ ഷര്‍ഗില്‍ ആവശ്യപ്പെട്ടു. വിവരാവകാശ അപേക്ഷ പ്രകാരം ആര്‍.ബി.ഐ നല്‍കിയ 2008 മുതല്‍ 19 വരെയുള്ള കണക്കുകള്‍ പരാമര്‍ശിച്ചാണ് വിമര്‍ശം. മദ്യ വ്യവസായി വിജയ് മല്യ, വജ്ര വ്യാപാരി നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്സി തുടങിയവര്‍ വന്‍ വായ്പ […]
അരുണാചല്‍ പ്രദേശില്‍ കാണാതായ വിമാനത്തിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതം
അരുണാചല്‍ പ്രദേശില്‍ കാണാതായ വ്യോമസേന വിമാനത്തിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതം. തെരച്ചിലില്‍ ഐ.എസ്.ആര്‍.ഒയും പങ്കുചേര്‍ന്നു. വിമാനത്തിലുണ്ടായിരുന്നവരുടെ കുടുംബാഗങ്ങളെ വിവരമറിയിച്ചതായി വ്യോമസേന ട്വീറ്റ് ചെയ്തു. തെരച്ചില്‍ 24 മണിക്കൂര്‍ പിന്നിട്ടിട്ടും കാണാതായ വ്യോമ സേന വിമാനം ആന്റണോവ് എന്‍ എന്‍ 32 കണ്ടെത്താനായില്ല. ഐ.എസ്.ആര്‍.ഒ അടക്കം പങ്കുചേര്‍ന്ന് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. എം.ഐ 17 എസ്, എഎല്‍എച്ച്, പി8ഐ, സുഖോയ്-30, സി-30 എന്നീ വിമാനങ്ങളുപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്. വിമാനത്തില്‍ ഉണ്ടായിരുന്ന 8 വ്യോമസേന അംഗങ്ങള്‍ അടക്കം 13 പേരുടെ കുടുംബാംഗങ്ങളെ വ്യോമ […]
ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനെതിരായ ഗിരിരാജ് സിങിന്റെ പരാമര്‍ശത്തില്‍ അമിത് ഷാ കടുത്ത അതൃപ്തി അറിയിച്ചു
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കമുള്ളവര്‍ ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനെതിരായ കേന്ദ്രമന്ത്രി ഗിരിരാജ് സിങിന്റെ പരാമര്‍ശത്തില്‍ അമിത് ഷാ കടുത്ത അതൃപ്തി അറിയിച്ചു. മന്ത്രിസഭയില്‍ ചേരാതെ ജെ.ഡി.യു മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് അമിത്ഷാ അവശ്യപ്പെട്ടതായാണ് സൂചന. ജെ.ഡി.യു മഹാസഖ്യത്തില്‍ ചേരുന്നതില്‍ എതിര്‍പ്പില്ലെന്ന് കഴിഞ്ഞ ദിവസം ആര്‍.ജെ.ഡി നേതാവ് റാബ്രിദേവി പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. രണ്ടാം മോദി സര്‍ക്കാര്‍ രൂപീകരണത്തില്‍ ഒരു മന്ത്രി സ്ഥാനം മാത്രം ലഭിച്ചതില്‍ വലിയ അതൃപ്തിയില്‍ തുടരുകയാണ് ജെ.ഡി.യു. ഇതിന് മറുപടിയായി […]
പാലാരിവട്ടം പാലം പുതുക്കി പണിയണമെന്ന് വിജിലന്‍സ് എഫ്.ഐ.ആര്‍
പാലാരിവട്ടം മേല്‍പ്പാലം പുതുക്കി പണിയണമെന്ന് വിജിലന്‍സിന്റെ എഫ്.ഐ.ആര്‍. നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നുവെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. പാലം ആപകടാവസ്ഥയിലാണെന്നും പുതുക്കിപ്പണിയാനുള്ള തുക കരാറുകാരില്‍ നിന്ന് ഈടാക്കണമെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണത്തില്‍ അടിമുടി അഴിമതി നടന്നുവെന്നാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതിയാക്കിയിട്ടുള്ള എഫ്.ഐ.ആര്‍ ആണ് കോടതിയില്‍ സമര്‍പ്പിരിക്കുന്നത്. പാലം നിര്‍മാണത്തിന്റെ കരാര്‍ ഏറ്റെടുത്തിരുന്ന കമ്പനി എം.ഡി സുമീത്ത് ഗോയലാണ് ഒന്നാം പ്രതി. നിലവില്‍ അഞ്ച് പേര്‍ക്കെതിരെയാണ് കേസ് […]
ബാലഭാസ്കറിന്‍റെ മരണം: ഭാര്യയും പിതാവും നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യം
വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തില്‍ ഭാര്യയും പിതാവും ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യം. പ്രകാശന്‍ തമ്പി മാനേജരല്ലെന്ന് ഭാര്യ ലക്ഷ്മി മൊഴി നല്‍കിയപ്പോള്‍ പ്രകാശന്‍ തമ്പി മാനേജര്‍ ആണെന്നും വിഷ്ണു സാമ്പത്തിക ഇടപാട് നടത്തിയ ആളാണെന്നുമാണ് പിതാവ് കെ.സി ഉണ്ണി നല്‍കിയ മൊഴി. ഇരുവരുടെയും മൊഴി തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. റിമാന്‍ഡില്‍ കഴിയുന്ന പ്രകാശന്‍ തമ്പിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷ കൊച്ചിയിലെ സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി മൂന്ന് ദിവസത്തിനുള്ളില്‍ പരിഗണിക്കും. […]
അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ വ്യോമസേന വിമാനത്തിൽ മലയാളിയും
അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ വ്യോമസേന വിമാനത്തിൽ മലയാളിയും. വ്യോമസേന ഉദ്യോഗസ്ഥനായ അനൂപ് കുമാറാണ്(29) കാണാതായ എ എൻ 32 വിമാനത്തിൽ ഉണ്ടായിരുന്നത്. കൊല്ലം അഞ്ചൽ സ്വദേശിയാണ് അനൂപ്. വിമാനത്തിനായുള്ള തെരച്ചിൽ തുടരുകയാണ്. അസമിൽ നിന്ന് അരുണാചൽ പ്രദേശിലേക്കുള്ള യാത്ര മധ്യേ തിങ്കളാഴ്ചയാണ് വിമാനം കാണാതായത്. 11 വര്‍ഷമായി സൈന്യത്തിലുള്ള അനൂപ് ഒന്നരമാസം മുന്‍പ് നാട്ടിലെത്തിയിരുന്നു. ഭാര്യ വൃന്ദ. ആറുമാസം പ്രായമായ കുട്ടിയുമുണ്ട്. വിമാനം തകര്‍ന്നുവീണതിന്റെ അവശിഷ്ടങ്ങളോ മറ്റു വിവരങ്ങളോ കിട്ടിയിട്ടില്ലെന്ന് വ്യോമസേനാ അധികൃതര്‍ അറിയിച്ചു.
രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; തോല്‍വിയുടെ ഉത്തരവാദിത്തം സച്ചിന്‍ പൈലറ്റിനെന്ന് ഗഹ്ലോട്ട്
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടതിനു പിന്നാലെ പാര്‍ട്ടിയ്ക്കുള്ളിലെ തമ്മിലടി പുറത്ത്. മകന്‍ വൈഭവ് ഗഹ്ലോട്ടിന്റെ പരാജയത്തിന് കാരണം പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റാണെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്തം സച്ചിൻ പൈലറ്റ് ഏറ്റെടുക്കണമെന്നും ഗഹ്ലോട്ട് ആവശ്യപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം രൂക്ഷമായതാണ് രാജസ്ഥാന്‍ കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നത. മുഖ്യമന്ത്രി പദത്തിനായി അശോക് ഗഹ്ലോട്ടും സച്ചിന്‍ പൈലറ്റും ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആറു മാസത്തിന് ശേഷം വന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം […]
പുതുച്ചേരിയിലെ അധികാര തര്‍ക്കത്തില്‍ മുഖ്യമന്ത്രി വി. നാരയാണസ്വാമിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്
പുതുച്ചേരിയിലെ അധികാര തര്‍ക്കത്തില്‍ മുഖ്യമന്ത്രി വി. നാരയാണസ്വാമിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച ക്യാബിനറ്റ് തീരുമാനങ്ങള്‍ ജൂണ്‍ 21 വരെ നടപ്പാക്കരുതെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ ഹരജിയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ഉത്തരവ്. പുതുച്ചേരിയിലെ സര്‍ക്കാരിന്‍റെ ദൈന്യംദിന കാര്യങ്ങളില്‍ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ ഇടപെടരുതെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്താണ് കിരണ്‍ ബേദി സുപ്രീംകോടതിയെ സമീപിച്ചത്. തുടര്‍ന്ന് സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച മുമ്പത്തെ ക്യാബിനറ്റ് തീരുമാനങ്ങള്‍ നടപ്പാക്കരുതെന്ന് പുതുച്ചേരി സര്‍ക്കാരിനോട് […]












