പരിസ്ഥിതി പ്രവർത്തകനും കലാകാരനുമായ ബൈജു കെ. വാസുദേവൻ അന്തരിച്ചു. തൃശൂർ വാഴച്ചാൽ സ്വദേശിയാണ്.അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ തൃശൂരിലെ കാടുകളിൽ വാർത്തകൾക്കെത്തുമ്പോൾ വഴികാട്ടിയായിരുന്നു ബൈജു. രണ്ട് ദിവസം മുൻപ് വീട്ടിലെ വാട്ടർ ടാങ്ക് നന്നാക്കുന്നതിനിടെ വീണ് ബൈജുവിന് പരിക്കേറ്റിരുന്നു. കാടും കാനന ജീവികളും.. ഇവർക്കൊപ്പമുള്ള സഞ്ചാരമായിരുന്നു ബൈജുവിന്റെ ഇക്കാലമത്രയുമുള്ള ജീവിതം.. പരിക്കിനുള്ള ചികിത്സയും ഈ നിലപാടിനൊപ്പമായിരുന്നു. പക്ഷെ രണ്ടു ദിവസം മുൻപ് അസുഖം മൂർച്ഛിച്ചു. വാരിയെല്ല് പൊട്ടുകയും കരളിന് ക്ഷതമേൽക്കുകയും ചെയ്തിരുന്നു. തൃശൂരിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ശ്വാസ തടസം […]
India
കേരളാകോൺഗ്രസിലെ സംഭവവികാസങ്ങള്‍ നിർഭാഗ്യകരമെന്ന് ബെന്നി ബഹ്നാന്‍
കേരളാകോൺഗ്രസിലെ സംഭവവികാസങ്ങള്‍ നിർഭാഗ്യകരമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന്‍. ജനങ്ങളുടെ വിശ്വാസം ഏറ്റെടുത്ത് പ്രവര്‍ത്തിക്കാനുള്ള രാഷ്ട്രീയ പക്വത കേരളാകോണ്‍ഗ്രസ് നേതാക്കള്‍ കാണിക്കണം. കോണ്‍ഗ്രസ് അനുരഞ്ജന ചര്‍ച്ചകള്‍ക്ക് എപ്പോഴും തയ്യാറാണെന്നും ബെന്നി ബഹ്നാന്‍ പറഞ്ഞു. കേരള കോൺഗ്രസിലെ പ്രശ്നം രമ്യമായി പരിഹരിക്കണമെന്നതാണ് കോൺഗ്രസിന്റെയും യു.ഡി.എഫിലെ കക്ഷികളുടെയും ആഗ്രഹമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രശ്ന പരിഹാര ശ്രമങ്ങൾ നടത്തും. യു.ഡി.എഫിൽ നിലവിൽ പ്രതിസന്ധിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പൊലീസുകാരിയുടെ കൊലപാതകം പ്രണയനൈരാശ്യം മൂലമെന്ന് പ്രതിയുടെ മൊഴി
മാവേലിക്കരയിലെ പൊലീസുകാരിയുടെ കൊലപാതകം പ്രണയനൈരാശ്യം മൂലമെന്ന് പ്രതി അജാസിന്റെ മൊഴി. സൗമ്യയെ കൊലപ്പെടുത്തി ആത്മഹത്യാ ചെയ്യുകയായിരുന്നു ലക്ഷ്യം. സൗമ്യയുടെ ശരീരത്തിലും തന്റെ ശരീരത്തിലും പെട്രോൾ ഒഴിച്ചു. കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും അജാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കി.
മാവേലിക്കരയില്‍ പൊലീസുകാരിയെ തീ കൊളുത്തി കൊന്നു; പ്രതി പൊലീസുകാരന്‍
മാവേലിക്കരയില്‍ പൊലീസുകാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം തീ കൊളുത്തി കൊന്നു. വള്ളിക്കുന്നം സ്റ്റേഷനിലെ സി.പി.ഒ സൌമ്യയെയാണ് കൊലപ്പെടുത്തിയത്. ആലുവ ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനായ അജാസാണ് പ്രതി. വള്ളിക്കുന്നം വട്ടയ്ക്കാട് സ്കൂളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ക്യാംപില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു സൌമ്യ. കാറില്‍ പിന്തുടര്‍ന്ന അക്രമി സൌമ്യയെ പിന്തുടര്‍ന്ന് ഇടിച്ചു വീഴ്ത്തി. സ്കൂട്ടറില്‍ നിന്ന് വീണ സൌമ്യയുടെ കഴുത്തിന് വെട്ടി. മരണ വെപ്രാളത്തില്‍ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച സൌമ്യയെ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. വള്ളിക്കുന്നം കാഞ്ഞിപ്പുഴ പള്ളിക്ക് സമീപത്തെ […]
രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ രാഷ്ട്രീയക്കാരനാണ് തെലങ്കാന മുഖ്യമന്ത്രിയെന്ന് ബി.ജെ.പി എം.പി
തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെതിരെ ആഞ്ഞടിച്ച് നിസാമാബാദില്‍ നിന്നുള്ള ബി.ജെ.പി എം.പി ഡി.അരവിന്ദ്. രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ രാഷ്ട്രീയക്കാരനാണ് ചന്ദ്രശേഖര റാവുവെന്ന് അരവിന്ദ് ആരോപിച്ചു. നിസാം പഞ്ചസാര ഫാക്ടറിയെക്കുറിച്ച് എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍പ് ഏഷ്യയിലെ ഏറ്റവും വലിയ പഞ്ചസാര ഫാക്ടറിയായിരുന്നു നിസാം ഫാക്ടറി. എന്നാലിന്ന് അതിന്റെ അവസ്ഥ വളരെ മോശമാണ്. സംസ്ഥാന സര്‍ക്കാരാണ് അതിന് കാരണം. ഫാക്ടറിയെ സ്വകാര്യവത്ക്കരിക്കുക എന്ന മണ്ടത്തരം ചെയ്തത് ചന്ദ്ര ബാബു നായിഡുവിന്റെ കാലത്താണ്. തുടര്‍ന്ന് ഭരണത്തിലേറിയ കോണ്‍ഗ്രസ് ഫാക്ടറിയെ സര്‍ക്കാരിന് […]
സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ലീവ് കിട്ടിയില്ല; യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു
സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ലീവ് കിട്ടാത്തതിനാല്‍ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഹരിയാനയിലെ രോഹ്തകില്‍ പീഡിയാട്രിക്സില്‍ എം.ഡി ചെയ്യുന്ന ഡോക്ടര്‍ ഓംകര്‍ ധര്‍വാര്‍ഡാണ്(30) പണ്ഡിറ്റ് ഭഗവത് ദയാല്‍ ശര്‍മ്മ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(PGIMS) ആശുപത്രി ക്യാമ്പസിലുള്ള ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. സഹോദരിക്ക് വിവാഹ സമ്മാനമായി നല്‍കാന്‍ വാങ്ങിയ ചുരിദാറിന്റെ ഷാള്‍ ഫാനില്‍ കെട്ടിയാണ് ഓംകര്‍ ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ ഓംകറിന്റെ ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. ഗീത ഗാത്‍വാളിനെതിരെ ആത്മഹത്യാ […]
ഫ്രാങ്കോ മുളക്കല്‍ പ്രതിയായ പീഡനക്കേസ് അന്വേഷിച്ച ഡി.വൈ.എസ്.പിയുടെ സ്ഥലം മാറ്റം റദ്ദാക്കി
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ സ്ത്രീപീഡനക്കേസ് അന്വേഷിച്ച വൈക്കം ഡി.വൈ.എസ്.പി കെ സുഭാഷിന്റെ സ്ഥലംമാറ്റം റദ്ദാക്കി. ഇടുക്കിയിലേക്കായിരുന്നു ഡി.വൈ.എസ്.പിയെ സ്ഥലംമാറ്റിയത്. കോട്ടയം ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി ആയാണ് പുതിയ നിയമനം. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ സുഭാഷിനെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റിയത് വിവാദമായിരുന്നു.
ആദിവാസി സ്ത്രീക്ക് 28 വര്‍ഷം അടിമവേല, വനിതാ കമ്മീഷന്‍ കേസെടുത്തു
28 വര്‍ഷമായി ആദിവാസി യുവതിയെ വീട്ടുതടങ്കലില്‍ വെച്ച് അടിമവേല ചെയ്യിപ്പിച്ചെന്ന ആരോപണത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കോഴിക്കോട് കല്ലായിലെ വീട്ടിലെത്തി കമ്മീഷന്‍ അംഗം യുവതിയുടെ മൊഴി രേഖപ്പെടുത്തി. പതിനൊന്ന് വയസുള്ളപ്പോഴാണ് അട്ടപ്പാടിയില്‍ നിന്ന് ആദിവാസി യുവതിയെ കോഴിക്കോട് കല്ലായില്‍ എത്തിച്ചത്. പതിനൊന്നാമത്തെ വയസിലാണ് അട്ടപ്പാടിയില്‍ നിന്ന് ആദിവാസി യുവതിയെ കല്ലായി ഗീതാലയത്തില്‍ വീട്ടില്‍ ജോലിക്കായെത്തിച്ചത്. പിന്നീട് വീട്ടുകാരുമായി ബന്ധപ്പെടാന്‍ അനുവദിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. ഇപ്പോള്‍ 39 വയസുള്ള ആദിവാസി യുവതിക്ക് ഒരു തിരിച്ചറിയല്‍ രേഖപോലും ഇല്ല. ഇത്രയും […]
ശൈലജ ടീച്ചറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ
സമൂഹമാധ്യമങ്ങളിലൂടെയുള്ള ചികിത്സാ സഹായ തട്ടിപ്പുകള്‍ തുറന്നു കാട്ടണമെന്ന ആരോഗ്യമന്ത്രി കെ.ക ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. ”സർക്കാർ സഹായം ഒക്കെ കിട്ടി വരുമ്പോഴേക്കും വീട്ടുകാർ വർക്കല കടപ്പുറത്തും തിരുനാവായിലും ഇരുന്നു രണ്ടാമത്തെ ആണ്ടു ബലി ഇടുന്നുണ്ടാവും. 24 മണിക്കൂറിനുള്ളിൽ രോഗിക്ക് വേണ്ടത് ചെയ്യാൻ കഴിഞ്ഞാൽ ഏതു സർക്കാർ ആണേലും അംഗീകരിക്കാം” തുടങ്ങിയ കമന്റുകളാണ് മന്ത്രിയുടെ കുറിപ്പിന് താഴെ നിറയുന്നത്. ചാരിറ്റിയില്‍ ക്ലാരിറ്റി വേണമെന്നും കമന്റുകള്‍ പറയുന്നു. ശൈലജ ടീച്ചറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഓണ്‍ലൈന്‍ ചികിത്സ […]
സംസ്ഥാന സമിതി വിളിക്കണമെന്ന് ജോസ് കെ മാണി വിഭാഗം
കേരള കോണ്‍ഗ്രസില്‍ സംസ്ഥാന സമിതി വിളിക്കണമെന്ന ആവശ്യം ശക്തമാക്കി ജോസ് കെ മാണി വിഭാഗം. സമ്മര്‍ദം ശക്തമായതോടെ ജോസഫ് വിഭാഗത്തിന്റെ നീക്കങ്ങള്‍ പാളുന്നതായാണ് സൂചന. ഇതോടെ നേതാക്കളെ ഒപ്പം നിര്‍ത്താന്‍ ജോസഫ് വിഭാഗം നിര്‍ണ്ണായക നീക്കങ്ങള്‍ ആരംഭിച്ചു. നിലവില്‍ സമവായം വേണമെന്ന് ആവശ്യപ്പെടുന്ന എല്ലാവരെയും ഒപ്പം നിര്‍ത്താനാണ് ജോസഫ് വിഭാഗത്തിന്റെ ശ്രമം. കേരള കോണ്‍ഗ്രസില്‍ ഒത്ത് തീര്‍പ്പിനുള്ള സാധ്യതകള്‍ പൂര്‍ണ്ണമായും മങ്ങിയിരിക്കുകയാണ്. ചെയര്‍മാന്‍ സ്ഥാനം വിട്ട് നല്കിക്കൊണ്ട് ഒരു വിട്ട് വീഴ്ചയ്കക്കും ഇരുവിഭാഗവും തയ്യാറല്ല. സംസ്ഥാന സമിതിയില്‍ […]












