മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധയുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആവശ്യമായ ഐസിയുകൾ, മൊബൈൽ ഐസിയുകൾ, ബെഡുകൾ, മെഡിക്കൽ ഉപകരങ്ങൾ ,ഡോക്ടർമാർ എന്നിവ ഉടെൻ സജ്ജീകരിക്കണമെന്നാണ് ആവശ്യം. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ വിട്ട് സാഹചര്യം പഠിക്കണം. ഗുരുതരമായ സാഹചര്യത്തിന് കാരണം സർക്കാരിന്റെ അനാസ്ഥയും ഇടപെടലില്ലായ്മയുമാണെന്നും ഹരജിയിൽ പറയുന്നു. അഭിഭാഷകരായ മനോഹർ പ്രതാപ് ,സൻ പ്രീത് സിങ് അജ്മാനി എന്നിവരാണ് ഹരജി നൽകിയത്. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇതുവരെ […]
India
ജമ്മുകശ്മീര്‍ സാമ്പത്തിക സംവരണം, ആധാര്‍ ഭേദഗതി ബില്ലുകള്‍ ഇന്ന് പാര്‍ലമെന്റില്‍
പാര്‍ലമെന്റില്‍ ജമ്മുകശ്മീര്‍ സാമ്പത്തിക സംവരണ ബില്ലും ആധാര്‍ ഭേദഗതി ബില്ലും ഇന്ന് അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ജമ്മുകശ്മീര്‍ സാമ്പത്തിക സംവരണബില്‍ അവതരിപ്പിക്കുക. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദിപ്രമേയവും പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ചക്കെടുക്കും. ജമ്മുകശ്മിരില്‍ മുന്നോക്ക വിഭാഗക്കാര്‍ക്കിടയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണബില്ലാണ് ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കുക. അമിത് ഷായുടെ ആദ്യബില്‍ അവതരണം കൂടിയാണ് ഇത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ജമ്മുകാശ്മീര്‍ സാമ്പത്തിക സംവരണത്തില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ കേന്ദ്രത്തോടും സംസ്ഥാനത്തോടും ജൂലൈ […]
പി.ജയരാജനോട് ലോഹ്യം കൂടിയാലും എതിർത്താലും കൊല്ലപ്പെടും എന്നതാണ് അവസ്ഥയെന്ന് കെ.എം ഷാജി
ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയില്‍ നഗരസഭാധ്യക്ഷക്കെതിരെ പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.പി ജയരാജനോട് ലോഹ്യം കൂടിയാലും കൊല്ലപ്പെടും ജയരാജനെ എതിർത്താലും കൊല്ലപ്പെടും എന്നതാണ് അവസ്ഥ എന്ന് കെ.എം ഷാജി ആരോപിച്ചു. ഗൌരവമായാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ടതെന്നും നാല് പേരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. അഞ്ച് അംഗ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസ് സമരം തുടങ്ങി
സംസ്ഥാനത്ത് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം ആരംഭിച്ചു. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിന്റെ പേരില്‍ ബസ് വ്യവസായത്തെ തകര്‍ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ശ്രമിക്കുന്നുവെന്നാരോപിച്ചാണ് സമരം. സമരത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് ഇന്റര്‍സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ ആരോപിച്ചു. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിന്റെ പേരില്‍ വന്‍തുക പിഴയായി ഈടാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ ഓട്ടം നിര്‍ത്തി വെച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കും സര്‍വീസുകള്‍ ഉണ്ടാവില്ല. ഇത് […]
ആദിവാസി വഞ്ചനയുടെ മറയൂര്‍
ആദിവാസി ക്ഷേമത്തിനായി വകയിരുത്തിയ ലക്ഷങ്ങള്‍ ഉദ്യോഗസ്ഥ ലോബി തട്ടിയെടുത്തതിന്റെ തെളിവുകള്‍ പുറത്ത്. മറയൂരില്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്‍. സുധാകരന്റെ നേതൃത്വത്തില്‍ നടത്തിയത് വന്‍ കൊള്ളയാണെന്ന് പട്ടിക വര്‍ഗ വകുപ്പിന്റെ ആഭ്യന്തര പരിശോധനാ വിഭാഗം കണ്ടെത്തി. ആദിവാസി മേഖലയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ നടപ്പിലാക്കിയ ജനനി ജന്മരക്ഷാ പദ്ധതി,ഭവന പദ്ധതിയായ ലൈഫ് മിഷന്‍ തുടങ്ങിയവയ്ക്ക് നീക്കി വെച്ച പണമാണ് ഉദ്യോഗസ്ഥരും ഇടനിലക്കാരും കൂടി തട്ടിയെടുത്തത്. മറയൂര്‍ മോഡല്‍ അഴിമതിയുടെ വിശദാംശങ്ങള്‍ മാധ്യമം ആഴ്ച പതിപ്പ് പുറത്ത് വിട്ടു. ഇന്ന് […]
കണ്ണൂരിലെ സി.പി.എം ആഭ്യന്തര പ്രശ്നങ്ങളാണ് ബിനോയ് കോടിയേരിക്ക് എതിരെയുള്ള ആരോപണത്തിന് കാരണമെന്ന് സി.എം.പി നേതാവ് സി.പി ജോണ്‍
കണ്ണൂരിലെ സി.പി.എം ആഭ്യന്തര പ്രശ്നങ്ങളാണ് ബിനോയ് കോടിയേരിക്ക് എതിരെയുള്ള ആരോപണം പുറുത്തുവരാനുള്ള കാരണമെന്ന് സി.എം.പി നേതാവ് സി പി ജോണ്‍. പി ജയരാജന്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റില്‍ ഉന്നയിച്ചത്. അത് തുറന്നു പറയാന്‍ സി.പി.എം തയ്യാറാകണമെന്നും സി.പി ജോണ്‍.
സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട്
കൃത്യവിലോപത്തിന് മാത്രം ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം 28 പൊലീസുകാരെയാണ് സസ്പെന്‍റ് ചെയ്തത്. കസ്റ്റഡി മരണം അടക്കം നിരവധി പഴികളാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പൊലീസ് കേള്‍ക്കേണ്ടി വന്നത്. മുന്‍കൂട്ടി വിവരം ലഭിച്ചിട്ടും കുറ്റകൃത്യങ്ങള്‍ തടയാതിരുന്നത് പൊലീസിന്‍റെ വലിയ വീഴ്ച്ചയായി കരുതപ്പെടുന്നു. എന്നാല്‍ സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പൊലീസ് കൂടുതല്‍ കാര്യക്ഷമമായെന്നാണ് ഇത്തവണയും വിശദീകരണം. ടി.പി സെന്‍കുമാറും ലോക്നാഥ് ബഹ്റയുമാണ് ഈ സര്‍ക്കാരിന്‍റെ ഇത് വരെയുളള യാത്രയില്‍ പൊലീസിന്‍റെ തലപ്പത്ത് ഉണ്ടായിരുന്നത്. ജിഷ കേസിലും നടിയെ […]
ബിഹാറി യുവതിയുമായി ബിനോയ് കോടിയേരിക്ക് ബന്ധമുണ്ടായിരുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്
ലൈംഗിക പീഡനപരാതി നല്‍കിയ യുവതിയുമായി ബിനോയ് കോടിയേരിക്ക് ബന്ധമുണ്ടായിരുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിക്കാരിയുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയത് ബിനോയ് വി ബാലകൃഷ്ണന്‍ എന്നാണ്. 2010-ല്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനിലാണ് പേര് രജിസ്റ്റർ ചെയ്തത്. പീഡന പരാതിയില്‍ ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈ ദിന്‍ഡോഷി കോടതി ഇന്ന് പരിഗണിക്കും.
ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജി വച്ചു
റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജി വെച്ചു. കാലാവധി തീരാന്‍ ആറ് മാസം ബാക്കി നില്‍ക്കെയാണ് രാജി. നേരത്തെ ആര്‍.ബി.ഐയിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെതിരെ വിമര്‍ശം ഉന്നയിച്ചിരുന്നു.
രാജു നാരായണ സ്വാമിയുടെ ഇന്നത്തെ ദുഃ സ്ഥിതിക്ക് കാരണം നമ്മളോരോരുത്തരും -സി വി ജോസഫ്
അഴിമതിയുടെ കറ പുരളാത്ത വ്യക്തിത്വം, റാങ്കുകളുടെ തോഴനും പ്രവർത്തനമേഖലകളിലെല്ലാം പ്രാഗൽഭ്യം തെളിയിച്ചവനും, സിവിൽ സർവീസിന്റെ എക്കാലത്തെയും മികച്ച കണ്ടെത്തൽ പകരം വയ്ക്കാനില്ലാത്ത ഈ അതുല്യ പ്രതിഭയാണ് അഴിമതിക്കു വശംവദനാവാതെ നീതിപൂർവം ജോലി ചെയ്യുന്നു എന്ന ഒറ്റ കാരണത്താൽ പിരിച്ചു വിടൽ ഭീഷണി നേരിടുന്നെന്നും അങ്ങനെ സംഭവിച്ചാൽ മറ്റു ജീവിത മാർഗങ്ങളൊന്നും തല്ക്കാലം മുന്നിലില്ലെന്നും വെളിപ്പെടുത്തികൊണ്ട് മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും മുൻപിൽ ഗദ്ഗദകണ്ഠനാവുന്നത്. ഇത് നേരിൽ കണ്ട സൽസ്വഭാവികളായ മലയാളികളുടെ നെഞ്ചിടിപ്പ് ഒരു നിമിഷം നിലച്ചുപോയെന്നു പറയാം! മിക്കവരിലും തന്നെ […]












