സംസ്ഥാനത്തുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡാം മാനേജ്മെന്റിലെ പിഴവാണ് പ്രളയത്തിലേക്ക് നയിച്ചത് എന്ന് ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിച്ചതിനുശേഷം ആദ്യമായിട്ടാണ് ഹരജികൾ ബെഞ്ചിലെത്തുന്നത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും ഡാം മാനേജ്മെന്റിലെ പിഴവ് പരിശോധിക്കണമെന്നും ഹരജികളില്‍ ആവശ്യപ്പെടുന്നു. ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ അടക്കമുളളവർ സമർപ്പിച്ച മുപ്പതോളം ഹരജികളാണ് ചീഫ് ജസ്റ്റീസ് അടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. പ്രളയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം വേണമെന്നായിരുന്നു അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. ഈ […]
India
ശബരിമല: സ്വകാര്യ ബില്ലിന് അനുമതി തേടി വിൻസെന്‍റ് എം.എല്‍.എ കത്ത് നൽകി
ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യ ബില്ലിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം.എല്‍.എ എം വിൻസെൻറ് സ്പീക്കർക്ക് കത്ത് നൽകി. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ വിൻസെന്റ് സ്വകാര്യ ബിൽ കൊണ്ടുവന്നിരുന്നെങ്കിലും നിയമ വകുപ്പിന്റെ എതിർപ്പ് പരിഗണിച്ച് സ്പീക്കർ അനുമതി നൽകിയിരുന്നില്ല. എൻ.കെ പ്രേമചന്ദ്രൻ എം.പി പാർലമെന്റിൽ ഇതേ വിഷയത്തിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച പശ്ചാത്തലത്തിലാണ് വിൻസെന്റിന്റെ പുതിയ നീക്കം.
ഝാര്‍ഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം
ഝാര്‍ഖണ്ഡില്‍ യാത്രക്കാരുമായി പോവുകയായിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. 43 പേര്‍ക്ക് പരിക്കേറ്റു. ഝാര്‍ഖണ്ഡിലെ ഗര്‍ഹ്വയിലാണ് അപകടമുണ്ടായത്. ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. എങ്ങനെ അപകടമുണ്ടായി എന്നതിനെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പുലര്‍ച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്. ഗര്‍ഹ്വയിലെ അനുരാജ് ഘാട്ടിയിലെ കൊക്കയിലേക്ക് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജോസ് കെ മാണി ചെയർമാനായുള്ള അനുരഞ്ജനത്തിന് തയ്യാറല്ല: പി.ജെ ജോസഫ്
ജോസ് കെ മാണി കേരളാ കോണ്‍ഗ്രസ് ചെയർമാനായി തുടർന്നു കൊണ്ടുള്ള അനുരഞ്ജനത്തിന് തയ്യാറല്ലെന്ന് പി.ജെ ജോസഫ്. ജോസ് കെ മാണിയുടെ ചെയർമാൻ സ്ഥാനം നിയമപരമല്ല എന്നുള്ളതിനുള്ള തെളിവാണ് കോടതിയുടെ ഇടപെടൽ. ജോസ് കെ മാണിക്ക് മനംമാറ്റം ഉണ്ടാകുകയാണെങ്കിൽ ചർച്ചയെ പറ്റി ആലോചിക്കാമെന്നും പി.ജെ ജോസഫ് പറഞ്ഞു.
കര്‍ഷക കടങ്ങളുടെ മൊറട്ടോറിയം നീട്ടാന്‍ വീണ്ടും റിസര്‍വ് ബാങ്കിനെ സമീപിക്കും
പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയത്തിന്റെ കാലാവധി ഈ വര്‍ഷം അവസാനം വരെ നീട്ടുന്നതിന് വീണ്ടും റിസര്‍വ് ബാങ്കിനെ സമീപിക്കും. ഇന്ന് ചേര്‍ന്ന സംസ്ഥാന തല ബാങ്കേര്‍സ് സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. മൊറട്ടോറിയത്തിന്‍റെ നിലവിലെ കാലവധിയായ ജൂലൈ 31ന് ശേഷവും ജപ്തി നടപടികളുണ്ടാവില്ലെന്ന് ബാങ്കുകള്‍ സര്‍ക്കാരിന് ഉറപ്പുനല്‍കി. സര്‍ഫാസി നിയമത്തിലെ കൃഷി ഭൂമിയുടെ നിര്‍വചനം സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കാന്‍ ഉപസമിതി രൂപീകരിക്കാനും ബാങ്കേര്‍സ് സമിതിയുടെ നിര്‍ണായക യോഗത്തില്‍ തീരുമാനമായി. മൊറട്ടോറിയം കാലാവധി ജൂലൈ […]
ബാലഭാസ്കറിന്റെ മരണം: ഹൈക്കോടതി റിപ്പോര്‍ട്ട് തേടി
ബാലഭാസ്കറിന്റെ അപകട മരണത്തിൽ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി നിര്‍ദേശം. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി ക്രൈംബ്രാഞ്ചിനോട് നിര്‍ദേശിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ വിഷ്ണു, പ്രകാശന്‍ തമ്പി എന്നിവര്‍ക്ക് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി റിപ്പോര്‍ട്ട് തേടിയത്. പ്രതികളുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും.
സര്‍ക്കാര്‍ സ്കൂളില്‍ താമസിച്ച്, തറയില്‍ കിടന്നുറങ്ങി കുമാരസ്വാമി
ഗ്രാമസന്ദര്‍ശന പരിപാടിയുടെ ഭാഗമായി വെറും നിലത്ത് ഷീറ്റ് വിരിച്ച് കിടന്നുറങ്ങുന്ന കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രം കണ്ടവര്‍ മുഖ്യമന്ത്രിയുടെ ലാളിത്യത്തെ പുകഴ്ത്താനും മറന്നില്ല. എന്നാല്‍ ഈ ലാളിത്യം ചിത്രത്തില്‍ മാത്രമേയുള്ളുവെന്നാണ് പുതിയ കണ്ടെത്തല്‍. ഒരു കോടി രൂപയാണ് ഗ്രാമസന്ദര്‍ശന പരിപാടിയുടെ ഒരു ദിവസത്തെ ചെലവ്. ഗ്രാമ വാസ്തവ്യ പദ്ധതിയുടെ ഭാഗമായി ചണ്ടര്‍കി ഗ്രാമത്തിലാണ് കുമാരസ്വാമി ഒരു ദിവസം ചെലവഴിച്ചത്. ഗ്രാമത്തിലെത്തിയ കുമാരസ്വാമി ഗ്രാമത്തിലുള്ളവരോട് സംവദിക്കുകയും ചെയ്തു. സര്‍ക്കാര്‍ ബസിലായിരുന്നു കുമാരസ്വാമി […]
കര്‍ഷക കടങ്ങളുടെ മൊറട്ടോറിയം നീട്ടാന്‍ വീണ്ടും റിസര്‍വ് ബാങ്കിനെ സമീപിക്കും
മൊറട്ടോറിയം ദീര്‍ഘിപ്പിച്ച് കിട്ടുന്നതിന് റിസർവ് ബാങ്കിനെ നേരിട്ട് സമീപിക്കാനാണ് സർക്കാർ ആലോചനയെന്ന് മുഖ്യമന്ത്രി. ബാങ്കേഴ്സ് സമിതി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം നീട്ടാന്‍ ആവശ്യപ്പെട്ട് വീണ്ടും റിസര്‍വ് ബാങ്കിനെ സമീപിക്കാമെന്ന് ബാങ്കേഴ്സ് സമിതിയും അറിയിച്ചു. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ബാങ്കേഴ്സ് സമിതി നിലപാട് അറിയിച്ചത്.
പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ പരാജയമാണെന്ന് പ്രതിപക്ഷം;
പ്രളയ പുനർനിർമാണത്തിനുള്ള വിഭവ സമാഹരണത്തെ പ്രതിപക്ഷം പരാജയപ്പെടുത്തുന്നുവെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രി. പുനർ നിർമാണത്തെ എതിർക്കുന്നത് പ്രത്യേക മാനസികാവസ്ഥയാണ്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചാനലുകളുമായുള്ള ഒത്തുകളിയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. പുനർനിർമാണം ഉദ്യോഗസ്ഥർക്ക് വിട്ടുകൊടുത്ത് സർക്കാർ കൈയൊഴിയുകയാണെന് പ്രതിപക്ഷം വിമർശിച്ചു. പ്രളയ പുനർനിർമാണ പ്രവർത്തനങ്ങൾ പരാജയമാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. 10,000 രൂപ ധനസഹായം കിട്ടാത്തവർ ഇപ്പോഴുമുണ്ട്, വീടു തകർന്നവർ ഇപ്പോൾ പെരുവഴിയിലാണ്, കർഷകർക്കുള്ള പ്രത്യേക പാക്കേജ് നടപ്പാക്കിയില്ല, തകർന്ന ഒരു റോഡു പോലും പുനർ നിർമ്മിച്ചില്ല, റീ ബിൽഡ് കേരളക്ക് […]
ഝാര്‍ഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം
ഝാര്‍ഖണ്ഡില്‍ യാത്രക്കാരുമായി പോവുകയായിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. 43 പേര്‍ക്ക് പരിക്കേറ്റു. ഝാര്‍ഖണ്ഡിലെ ഗര്‍ഹ്വയിലാണ് അപകടമുണ്ടായത്. ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. എങ്ങനെ അപകടമുണ്ടായി എന്നതിനെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പുലര്‍ച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്. ഗര്‍ഹ്വയിലെ അനുരാജ് ഘാട്ടിയിലെ കൊക്കയിലേക്ക് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












