India Kerala

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ ഇന്ന് പണിമുടക്കുന്നു

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ ഇന്ന് പണിമുടക്കുന്നു. ശമ്പള പരിഷ്കരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. രാവിലെ പത്ത് മുതല്‍ പതിനൊന്ന് വരെ ഒരു മണിക്കൂറാണ് സമരം. അത്യാഹിത സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കുമെന്ന് കെ.ജി.എം.സി.ടി.എ അറിയിച്ചു. 2016ല്‍ നടപ്പാക്കേണ്ട ശമ്പള പരിഷ്കരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സൂചനാ സമരം.

India National

ജമ്മുകശ്മീര്‍ സംവരണ ബില്‍ ഇന്ന് ലോക്സഭയില്‍

ജമ്മുകശ്മീര്‍ അന്താരാഷ്ട്ര അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് സംവരണം ഉറപ്പ് വരുത്തുന്ന ഭേദഗതി ബില്ല് ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. നിയന്ത്രണ രേഖയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ സംവരണമുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ബില്ല് അവതരിപ്പിക്കും. കശ്മീരിലെ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് നിലനിര്‍ത്താനുള്ള തീരുമാനത്തിന് സഭയുടെ അംഗീകാരം തേടിയുള്ള പ്രമേയവും ഇന്ന് സഭയുടെ പരിഗണനക്ക് വരും. രാജ്യസഭയില്‍ വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങളും അംഗങ്ങള്‍ അവതരിപ്പിക്കും.

India National

ഗോ സംരക്ഷണത്തിന്‍റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും പിഴയും; നിയമത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍ അംഗീകാരം നല്‍കി

ഗോ സംരക്ഷണത്തിന്‍റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കുന്ന നിയമത്തിന് മധ്യപ്രദശ് സര്‍ക്കാര്‍ അംഗീകാരം നല്‍കി . കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും പിഴയും ശിക്ഷ നല്‍കുന്നതാണ് നിയമം. അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നവര്‍ക്കും നാശനഷ്ടങ്ങള്‍ വരുത്തുന്നവര്‍ക്കും പുതിയ നിയമമനുസരിച്ച് തടവ് ശിക്ഷ ലഭിക്കും. ഇന്നലെ ചേര്‍ന്ന ക്യാബിനെറ്റ് യോഗത്തിലാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്. ബില്‍ നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും ഗോ സംരക്ഷണത്തില്‍ പേരില്‍ രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മധ്യപ്രദേശിലെ […]

India National

ജി-20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി; ഷിന്‍സോ ആബെയുമായി കൂടിക്കാഴ്ച നടത്തി

ജി-20 ഉച്ചകോടിക്കായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഷിന്‍സോ ആബെയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ശക്തമാക്കാനുള്ള നടപടികള്‍ ചര്‍ച്ചയായി. ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റുമായും മോദി കൂടിക്കാഴ്ച നടത്തും. നാളെയും മറ്റന്നാളുമായി ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്ക് മുന്നോടിയായാണ് നരേന്ദ്രമോദിയും ഷിന്‍സോ ആബെയും കൂടിക്കാഴ്ച നടത്തിയത്. വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര തര്‍ക്കത്തിന് പരിഹാരം തേടേണ്ടതുണ്ടെന്ന് ആബെ മോദിയോട് ആവശ്യപ്പെട്ടു. കൂടാതെ ആഗോള സമ്പത് വ്യവസ്ഥ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളും‍ ചര്‍ച്ചയായി.ഇന്ത്യ- ജപ്പാന്‍ ബന്ധം […]

India Kerala

തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്

സംസ്ഥാനത്തെ 44 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 78 ശതമാനം പോളിങ് രേഖപ്പെടുത്തി. 33 ഗ്രമാപഞ്ചായത്ത് വാര്‍ഡുകളിലേക്കും രണ്ട് ബ്ലോക്ക് പഞ്ചായത്തിലേക്കും നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലേക്കും അഞ്ച് നഗരസഭാ വാർഡുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ 130 പേരാണ് മത്സരിച്ചത്. ആറ് തദ്ദേശ സ്ഥാപനങ്ങളിലെ ഭരണത്തെ ഉപതെരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കും. എല്‍.ഡി.എഫും യു.ഡി.എഫ‌ും തുല്യശാക്തിയായി നില്‍ക്കുന്നതോ ഒരു സീറ്റിന്റെ മുന്‍തൂക്കമുള്ളതോ ആയ സ്ഥലങ്ങളില്‍ ഫലം ഭരണത്തെ നിര്‍ണയിക്കുന്ന […]

India Kerala

അട്ടക്കുളങ്ങര വനിത ജയിലിൽ നിന്ന് തടവ് ചാടിയവർ പിടിയിലായി

തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിൽ നിന്ന് തടവ് ചാടിയവർ പിടിയിലായി.വർക്കല സ്വദേശി സന്ധ്യ, കല്ലറ പാങ്ങോട് സ്വദേശി ശില്പമോൾ എന്നിവരെയാണ് ഇന്നലെ രാത്രി പിടികൂടിയത്. രണ്ടു ദിവസം മുമ്പാണ് സന്ധ്യയും ശിൽപ മോളും അട്ടക്കുളങ്ങര ജയിലിൽ നിന്ന് തടവ് ചാടിയത്. സന്ധ്യക്കും ശിൽപ്പക്കുമായി പൊലീസ് വ്യാഴാഴ്ച ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ഷാഡോ പൊലീസിന്റെ ഒരു ടീം ഇവർക്കായി തിരിച്ചിലും നടത്തി .റെയിൽവേ സ്റ്റേഷനുകൾ, ബസ് റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ ഇവരുടെ ചിത്രങ്ങൾ നൽകുകയും ചെയ്തിരുന്നു. തമിഴ്നാട്ടിലേക്ക് […]

India Kerala

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുമെന്ന നിലപാടില്‍ ഉറച്ച് കേന്ദ്രം

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുമെന്ന നിലപാടില്‍ ഉറച്ച് കേന്ദ്ര സർക്കാർ. തിരുവനന്തപുരം അടക്കം ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കാനാണ് തീരുമാനമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പൂരി ലോക്സഭയില്‍ രേഖാമൂലം അറിയിച്ചു. കെ മുരളീധരന്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ കത്ത് അയക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കാണുകയും ചെയ്തിരുന്നു. ഇതെല്ലാം തള്ളിയാണ് കേന്ദ്ര നീക്കം.

India Kerala

അന്തർ സംസ്ഥാന സ്വകാര്യ ബസ് സമരം പൊളിയുന്നു

അന്തർസംസ്ഥാന സ്വകാര്യ ബസുകളുടെ സമരം പൊളിയുന്നു. സമരം തുടരുമ്പോഴും പല ബസുകളും ബുക്കിംഗ് പുനരാരംഭിച്ചു. ബുക്കിംഗ് സ്വീകരിക്കുന്നുണ്ടെങ്കിലും ആരും യാത്ര ചെയ്യാൻ വരില്ലെന്ന വിചിത്ര വാദമാണ് ബസുടമകൾ ഉയര്‍ത്തുന്നത്. ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായി ബസുകളിൽ നടത്തുന്ന പരിശോധനയും പിഴ ചുമത്തലും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അന്തർ സംസ്ഥാന ബസുകൾ സമരമാരംഭിച്ചത്. ആദ്യഘട്ട ചർച്ച പരാജയപ്പെട്ടതോടെ ഇനി ചർച്ച വേണ്ടെന്ന് സർക്കാരും നിലപാടെടുത്തു. സമരം നീളുന്നത് ഭീമമായ നഷ്ടമുണ്ടാക്കുമെന്ന് ഒരു വിഭാഗം ബസുടമകൾ ആശങ്ക ഉയർത്തി. ഇപ്പോൾ സമരം […]

India Kerala

കോഴിക്കോട് ഫോറസ്റ്റ് ഓഫീസില്‍ കര്‍ഷകന്‍റെ ആത്മഹത്യാ ഭീഷണി

കോഴിക്കോട് ഡി.എഫ്.ഒ ഓഫീസില്‍ കര്‍ഷകന്‍റെ ആത്മഹത്യാ ഭീഷണി. ചക്കിട്ടപ്പാറ സ്വദേശി സണ്ണി ജോസഫാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. പുരയിടത്തിലെ തേക്ക്മരം മുറിക്കാന്‍ കലക്ടര്‍ അനുവദിച്ചിട്ടും ഡി.എഫ്.ഒ തടസ്സം നില്‍ക്കുന്നുവെന്ന് ആരോപണം.

India Kerala

പ്രളയം: ധനസഹായത്തിന് അപേക്ഷിക്കാനുള്ള കാലാവധി നീട്ടില്ലെന്ന് മന്ത്രി

പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് ധനസഹായത്തിന് അപേക്ഷിക്കാനുള്ള കാലാവധി നീട്ടില്ലെന്ന് റവന്യുമന്ത്രി. നിലവിൽ ജൂൺ 30 ആണ് ധനസഹായത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതിയെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. അൻവർ സാദത്ത് എം.എൽ.എയുടെ ശ്രദ്ധ ക്ഷണിക്കലിനായിരുന്നു മന്ത്രിയുടെ മറുപടി. റേഷൻ കടത്ത് തടയാൻ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമനും സഭയെ അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ ഗോഡൗണുകളിലും സി.സി.ടി.വി ക്യാമറ സ്ഥാപിക്കുമെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു. അഞ്ച് സർക്കാർ മെഡിക്കൽ കോളേജുകൾ സ്റ്റെന്റ് വിതരണ കമ്പനികൾക്ക് […]