India National

നേതൃത്വത്തിലേക്ക് പ്രിയങ്കയെ നിര്‍ദേശിച്ച് മുതിര്‍ന്ന നേതാക്കള്‍

കോൺഗ്രസ് അധ്യക്ഷ പദത്തിലേക്ക് സമവായ നീക്കമെന്ന നിലയിൽ പ്രിയങ്ക ഗാന്ധിയുടെ പേരുയർത്തി മുതിർന്ന നേതാക്കൾ. പ്രവർത്തക സമിതിയിൽ നിർദേശം പങ്കുവക്കും. കർണാടക പ്രതിസന്ധി അവസാനിക്കുകയാണെങ്കിൽ ഈ മാസം 22 ന് പ്രവർത്തക സമിതി ചേരും. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദത്തിൽ നിന്ന് രാജി പ്രഖ്യാപിച്ചിട്ട് 50 ദിവസം കഴിഞ്ഞു. അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തിൽ മുതിർന്ന നേതാക്കൾ പല തവണ യോഗം ചേർന്നെങ്കിലും ഫലമുണ്ടായില്ല. അധ്യക്ഷനായി യുവ നേതാവ് വേണം, പരിചയ സമ്പന്നൻ വേണം എന്നിങ്ങനെ രണ്ട് […]

India Kerala

ജീവനില്‍ പേടിയുണ്ട്, പൊലീസിനെ വിശ്വാസമില്ലെന്നും നിഖില

പൊലീസിന് മൊഴി കൊടുക്കാന്‍ താത്പര്യമില്ലെന്ന് നിഖില.യൂണിവേഴ്സിറ്റി കോളജില്‍ പ്രശ്നമുണ്ടായ സമയത്ത് തന്റെ ഒപ്പം നില്‍ക്കാതെ ആത്മഹത്യാ ശ്രമത്തിന്റെ പേരില്‍ കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. ജീവനില്‍ പേടിയുണ്ടെന്നും പൊലീസിനെ വിശ്വാസമില്ലെന്നും നിഖില മീഡിയവണിനോട് പറഞ്ഞു.

India Kerala

കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കും

നെടുങ്കണ്ടത്ത് പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കും. കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

India Kerala

കര്‍ക്കിടകം പിറന്നു; രാമായണ മാസത്തിന് തുടക്കമായി

കര്‍ക്കിടകമാസത്തിന് ഇന്ന് തുടക്കം. രാമായണ മാസത്തിന്റെ തുടക്കം കൂടിയാണ് കര്‍ക്കിടകം ഒന്ന്. ക്ഷേത്രങ്ങളിലും വീടുകളിലും രാമായണ പാരായണത്തിനും തുടക്കമായി. മിഥുനത്തിന് ശേഷമെത്തുന്ന കര്‍ക്കിടകം കോരിച്ചൊരിയുന്ന മഴയാണ് സമ്മാനിക്കാറ്. ഇത്തവണ പക്ഷേ മഴയില്ല . ഹൈന്ദവ ഭവനങ്ങളില്‍ രാമായണ പാരായണത്തിനും തുടക്കമായി. മനുഷ്യമനസ്സിലെ തിന്‍മയെ ഇല്ലാതാക്കി നന്‍മയെ കണ്ടെത്താന്‍ രാമായണ പാരായണത്തിലൂടെ കഴിയുമെന്നാണ് വിശ്വാസം. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന ഒരു കാലത്ത് കള്ളകര്‍ക്കടകത്തിന്റെ ആകുലതകളെ അകറ്റാന്‍ ഭക്തിയിലൂടെ സഞ്ചരിക്കുകയായിരുന്നു ഒരു തലമുറ. കര്‍ക്കിടകത്തിന് തലേ നാള്‍ വീടും […]

India National

ഓഫീസിലിരുന്ന് ടിക് ടോക് അഭിനയം; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ഓഫീസില്‍ ജോലിക്കിടെ ടിക് ടോക് ആപ്പില്‍ അഭിനയിച്ച് തകര്‍ത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. തെലങ്കാനയിലെ ഖമ്മം മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ സര്‍ക്കാര്‍ ജീവനക്കാരാണ് ടിക് ടോക്കില്‍ അഭിനയിച്ച് ‘പണി’ വാങ്ങിയിരിക്കുന്നത്. സിനിമ പാട്ടുകളുടെയും ഡയലോഗുകളുടെയും അകമ്പടിയോടെയായിരുന്നു അഭിനയം. വീഡിയോകളില്‍ പലതും സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്തു. ഇതിന് പിന്നാലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് ടിക് ടോക്കില്‍ കളിച്ചിരിക്കുകയാണെന്ന തെലങ്ക് വാര്‍ത്താ ചാനലുകളുടെ റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ ജില്ലാ കലക്ടര്‍ ഇടപെടുകയായിരുന്നു. സ്ഥലംമാറ്റ നടപടിക്ക് പുറമെ ഇവരുടെ വേതനം […]

India National

കുല്‍ഭൂഷണ്‍ ജാദവിനെ വിട്ടയക്കണമെന്ന ഇന്ത്യയുടെ ഹരജിയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും

ചാരവൃത്തി കുറ്റം ആരോപിച്ച് പാകിസ്താനില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട കുല്‍ഭൂഷണ്‍ ജാദവിനെ വിട്ടയക്കണമെന്ന ഇന്ത്യയുടെ ഹരജിയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും. കുല്‍ഭൂഷണ്‍ ജാദവിന്റെ കാര്യത്തില്‍ പാകിസ്ഥാന്‍ വിയന്ന പ്രമാണങ്ങള്‍ പാലിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് നിയമസഹായം നല്‍കാന്‍ കൗണ്‍സുലേറ്റിനെ അനുവദിച്ചിട്ടില്ലെന്നുമാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചത്. കേസില്‍ വിധി അനുകൂലമാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. നാവിക സേനയില്‍ നിന്നും വിരമിച്ചതിനു ശേഷം ഇറാനില്‍ ബിസിനസ് നടത്തി വന്ന കുല്‍ഭൂഷണ്‍ ജാദവിനെ 2016 മാര്‍ച്ചില്‍ ചബഹര്‍ തുറമുഖത്തിനു സമീപത്തു നിന്നും […]

India National

ഇന്ധനം തീരാന്‍ പത്ത് മിനിറ്റ് ശേഷിക്കെ ലഖ്നൗവില്‍ വിമാനം തിരിച്ചിറക്കി

ഇന്ധനം തീരാൻ പത്ത് മിനിറ്റ് മാത്രം ശേഷിക്കെ ലഖ്നൗവിൽ വിമാനത്തിന് സുരക്ഷിത ലാൻഡിങ്. മുംബെെ – ഡൽഹി വിസ്താര ഫ്ലെെറ്റാണ് വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. ഡൽഹിയിലെ മോശം കാലാവസ്ഥയെ തുടർന്ന് ലാൻഡ് ചെയ്യാൻ കഴിയാതിരുന്ന വിമാനം അധിക ദൂരം പറന്നതാണ് ഇന്ധനം തീരാൻ കാരണം. മുംബെെയിൽ നിന്നും ഡൽഹിയിലേക്ക് പറന്ന വിമാനം, മോശം കാലാവസ്ഥയെ തുടർന്ന് ലഖ്നൗവിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു. എന്നാൽ ലഖ്നൗവിലും‍ സേഫ് ലാൻഡിങ് സാധ്യമല്ലെന്ന വിവരം ലഭിച്ചതോടെ കാൺപൂരിലേക്ക് തിരച്ചു. കാൺപൂരിലേക്കുള്ള യാത്രക്കിടെ […]

India National

പ്രളയം; ബിഹാറിലും അസ്സമിലും സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക്

പ്രളയം തുടരുന്ന ബിഹാറിലും അസ്സമിലും സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക്. മഴ തുടരുന്നതിനാല്‍ കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ബീഹാറില്‍ 25ഉം അസ്സമില്‍ 15 പേരുമടക്കം മരിച്ചവരുടെ എണ്ണം 44 കവിഞ്ഞു. ബിഹാര്‍, ത്രിപുര, ഉത്തര്‍പ്രദേശിലെ ചില ഭാഗങ്ങള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രളയം തുടരുന്നത്. മഴ തുടരുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കി. രണ്ട് ദിവസം കൂടി മഴതുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഏഴു മില്യണ്‍ ജനങ്ങളെ മഴക്കെടുതി ബാധിച്ചു. നദികളിലെ ജലനിരപ്പ് അപകടനില കവിഞ്ഞ് ഒഴുകുകയാണ്. വടക്കുകിഴക്കന്‍ […]

India National

കര്‍ണാടക പ്രതിസന്ധിയില്‍ സുപ്രിം കോടതി വിധി ഇന്ന്

കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രിം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ് ഇന്ന്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പറയുക. രാജിയില്‍ എത്രയും വേഗം തീരുമാനമെടുക്കാന്‍ സ്പീക്കറോട് നിര്‍ദ്ദേശിക്കണം എന്നാണ് വിമത എം.എല്‍.എ മാരുടെ ആവശ്യം. രാജികളിലും വിമതര്‍ക്കെതിരായ അയോഗ്യത നടപടിയിലും ഒരേ സമയം തീരുമാനം എടുക്കാം എന്നാണ് സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും നിലപാട്. കര്‍ണാടക നിയമ സഭയില്‍ നാളെയാണ് വിശ്വാസവോട്ടെടുപ്പ് നിശ്ചയിച്ചരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസ്സ്-ജെ.ഡി.എസ് സഖ്യത്തിനും വിമത എം.എല്‍.എമാര്‍ക്കും […]

India Kerala

പഠന സൌകര്യമില്ല; വിദ്യാഭ്യാസ സ്ഥാപനം വഞ്ചിച്ചതായി വിദ്യാര്‍ത്ഥികള്‍

പഠന സൌകര്യമോ അടിസ്ഥാന സൌകര്യമോ ഒരുക്കാതെ വിദ്യാഭ്യാസ സ്ഥാപനം വഞ്ചിച്ചതായി വിദ്യാര്‍ത്ഥികള്‍. തൃശൂര്‍ വഴക്കുമ്പാറ ശ്രീനാരായണഗുരു കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിനെതിരെയാണ് വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തിയത്. പ്രഗല്‍ഭരായ സ്ഥിരം അധ്യാപകര്‍ ഇവര്‍ക്ക് പുറമെ വിരമിച്ച പ്രമുഖരായ അധ്യാപകരുടെ ക്ലാസുകള്‍. വിശാലമായ ലൈബ്രറി, താമസിക്കാന്‍ സൌകര്യപ്രദമായ ഇടങ്ങള്‍,കമ്പ്യൂട്ടര്‍ ലാബുകള്‍ വാഗ്ദാനങ്ങള്‍ ഏറെയായിരുന്നു സ്ഥാപനത്തിന്റെ ബ്രോഷറില്‍. അതുകൊണ്ട് തന്നെ പ്രതീക്ഷയോടെയാണ് സ്ഥാപനത്തില്‍‌ പ്രവേശനം നേടിയതെന്ന് വിദ്യാര്‍ത്ഥികള്‍. ഇതിനൊക്കെ പുറമെയാണ് ചോര്‍ന്നൊലിക്കുന്ന ക്ലാസ് മുറിയില്‍ ഇരിക്കേണ്ട ഗതികേട്. അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍. […]