National

5 വയസുകാരിയെ 7 വയസുകാരൻ പീഡിപ്പിച്ചതായി പരാതി

അയൽവാസിയായ അഞ്ചു വയസുകാരിയെ ഏഴ് വയസുകാരൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ കാൺപൂരിൽ ദേഹത് ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ജില്ലയിലെ അക്ബർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിൽ ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം. കളിച്ചുകൊണ്ടിരുന്ന മകളെ ഏഴുവയസ്സുകാരൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അഞ്ചുവയസ്സുകാരിയുടെ അമ്മ പരാതിയിൽ പറയുന്നു. കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പരിശോധനക്ക് വിധേയരാക്കി. ബലാത്സംഗം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അക്ബര്‍പുര്‍ പൊലീസ് കേസെടുത്തത്. ഐപിസി […]

National

വനിതാ സംവരണ ബിൽ; രാജീവ് ഗാന്ധിയുടെ ആശയവും സ്വപ്‌നവും; സോണിയ ഗാന്ധി

വനിതാസംവരണ ബില്ലിന്മേല്‍ ലോക്‌സഭയില്‍ ചര്‍ച്ച തുടങ്ങി.പ്രതിപക്ഷത്ത് നിന്നും ആദ്യം സംസാരിച്ച സോണിഗാന്ധി ബില്ലിന് പൂര്‍ണപിന്തുണ അറിയിച്ചു. വനിതാ സംവരണ നീക്കം തുടങ്ങിയത് രാജീവ് ഗാന്ധിയാണ്. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളില്‍ സംവരണം യാഥാര്‍ത്ഥ്യമായി. എന്നാല്‍ രാജീവിന്റെ സ്വപ്‌നം ഇപ്പോഴും അപൂര്‍ണമാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.(loksabha discuss womens reservation bill) ബില്‍ നടപ്പിലാക്കുന്നതില്‍ ഏതെങ്കിലും തരത്തില്‍ വൈകുന്നത് ഇന്ത്യയിലെ സ്ത്രീകളോട് കാണിക്കുന്ന നീതി നിഷേധമാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. സാധ്യമായ രീതിയില്‍ എല്ലാ തടസങ്ങളും നീക്കി വനിതാ സംവരണ […]

Kerala

തൊടുപുഴയില്‍ പതിനൊന്നുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനയ്ക്ക് വെച്ചു; പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മ

തൊടുപുഴയില്‍ പതിനൊന്നുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനക്ക് വെച്ച് സംഭവത്തില്‍ പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മയെന്ന് പൊലീസ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. രണ്ടാനമ്മയുടെ മൊബൈല്‍ ഉപയോഗിച്ചാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്. പിതാവിന്റെ ഫേയ്‌സ്ബുക്ക് ഐഡി ഉപയോഗിച്ചായിരുന്നു പോസ്റ്റിട്ടത്. പെണ്‍കുട്ടിയുടെ പിതാവുമായുള്ള വഴിക്കിനെ തുടര്‍ന്നാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതെന്ന് രണ്ടാനമ്മ പൊലീസിനെ അറിയിച്ചു. പെണ്‍കുട്ടിയുടെ ചിത്രം ഉള്‍പ്പെടെയായിരുന്നു വില്‍പന പോസ്റ്റ് സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത്. പെണ്‍കുട്ടിയെ പോലീസ് കൗണ്‍സിലിംഗിന് വിധേയമാക്കും. അതേസമയം രണ്ടാനമ്മക്ക് ആറു മാസം പ്രായമുള്ള കുട്ടിയുള്ളതിനാല്‍ അറസ്റ്റിന് ചൈല്‍ഡ് […]

Kerala

കാസര്‍ഗോഡ് – തിരുവനന്തപുരം റൂട്ടില്‍ രണ്ടാം വന്ദേഭാരത്; സമയക്രമം ആയി

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഞായറാഴ്ച മുതല്‍ ഓടിത്തുടങ്ങും. ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുക. രാവിലെ ഏഴിന് കാസര്‍ഗോഡ് നിന്ന് പുറപ്പെടും. തിരുവനന്തപുരം കാസര്‍ഗോഡ് റൂട്ടില്‍ തിങ്കളാഴ്ചയും കാസര്‍ഗോഡ് തിരുവനന്തപുരം റൂട്ടില്‍ ചൊവ്വാഴ്ചയും ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല. ഒന്നാം വന്ദേ ഭാരത് ട്രെയിനിന് കേരളത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 24നു ‘മന്‍കി ബാത്ത്’ പ്രഭാഷണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒന്‍പത് വന്ദേഭാരത് ട്രെയിനുകളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനദിവസം […]

Kerala

ജനവാസ മേഖലയിൽ നിന്ന് മാറാതെ അരിക്കൊമ്പൻ; നിരീക്ഷിച്ച് വനംവകുപ്പ്

തമിഴ്നാട് മാഞ്ചോലയിലെ എസ്റ്റേറ്റിൽ നിന്ന് പിന്മാറാതെ അരികൊമ്പൻ. 80ലധികം വനവകുപ്പ് ഉദ്യോഗസ്ഥരാണ് അരികൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്. വെറ്റിനറി ഡോക്ടർമാരുടെ സംഘവും വനംവകുപ്പും അരികൊമ്പനെ നിരീക്ഷിച്ചു വരികയാണ്. അപ്പർ കോതയാർ മേഖലയിൽ എത്തിയതോടെ, സാധാരണ കാട്ടാനയുടെ ഭക്ഷണ രീതിയിലേക്ക് അരിക്കൊമ്പൻ മാറിയെന്ന് തമിഴ്നാട് വനം വകുപ്പ് പറഞ്ഞു. നിലയുറപ്പിച്ച അരിക്കൊമ്പനെ മയക്കുവേടിവച്ച് പിടികൂടില്ലെന്നും കേരളത്തിലുള്ളവർ ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ലെന്നും തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കി. ആന കേരള അതിർത്തിയുടെ അടുത്തെത്തിയെന്ന പ്രചാരണം ശരിയല്ലെന്നും വനം വകുപ്പ് അറിയിച്ചു.

Kerala

ശുദ്ധി പാലിക്കുന്നത്, ജാതി തിരിച്ചുള്ള വിവേചനം അല്ല; വിശദീകരണവുമായി തന്ത്രി സമാജം

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ ജാതി വിവേചന വെളിപ്പെടുത്തലിൽ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം. ശുദ്ധാശുദ്ധങ്ങൾ പാലിക്കുന്നത് അയിത്തമായി തെറ്റിദ്ധരിക്കുന്നുവെന്നും ശുദ്ധി പാലിക്കുന്നത്, ജാതി തിരിച്ചുള്ള വിവേചനം അല്ലെന്നും അഖില കേരള തന്ത്രി സമാജം വ്യക്തമാക്കി. മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണ്. പൂജാരി ദേവപൂജ കഴിയുന്നതുവരെ ആരെയും സ്പർശിക്കാറില്ല. ഇക്കാര്യത്തിൽ ബ്രാഹ്മണ അബ്രാഹ്മണ ഭേദമില്ല. മാസങ്ങൾക്ക് ശേഷമുള്ള വിവാദത്തിൽ ദുഷ്ടലാക്ക് സംശയിക്കുന്നുവെന്ന് തന്ത്രി സമാജം വാർത്താകുറിപ്പിൽ പറയുന്നു. മന്ത്രിയുടെ ജാതി വിവേചന വെളിപ്പെടുത്തലിലാണ് അഖില കേരള […]

National

‘ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതേതരത്വവും സോഷ്യലിസവും ഒഴിവാക്കി’; ആരോപണവുമായി അധീര്‍ രഞ്ജന്‍ ചൗധരി

പുതിയ പാര്‍ലമെന്റിലേക്ക് മാറുന്നതിന് മുന്നോടിയായി അംഗങ്ങള്‍ക്ക് വിതരണം ചെയ്ത ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ വാക്കുകള്‍ ഒഴിവാക്കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ഭരണഘടനയുടെ പുതിയപതിപ്പില്‍ ഈ വാക്കുകള്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് അധീര്‍ രഞ്ജന്‍ ചൗധരി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കു പ്രവേശിക്കുമ്പോള്‍ ഞങ്ങളുടെ കൈവശം ഉണ്ടായിരുന്ന ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ് സെക്യുലര്‍ എന്ന വാക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 1976ലെ ഭേദഗതിക്കുശേഷമാണ് ഈ വാക്കുകള്‍ ഭരണഘടനയില്‍ […]

Kerala

വനിതാ ഡോക്ടറെയും നേഴ്സുമാരെയും ആക്രമിക്കാൻ ശ്രമം; തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിൽ യുവാവിന്റെ പരാക്രമം

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ കഞ്ചാവ് ലഹരിയിൽ ഇതര സംസ്ഥാനക്കാരനായ യുവാവിന്റെ പരാക്രമം. തൃപ്പൂണിത്തുറയിലെ സർക്കാർ ആശുപത്രിയിൽ ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് സംഭവം. അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ എത്തിയ യുവാവ് വനിതാ ഡോക്ടറെയും നേഴ്സുമാരെയും ആക്രമിക്കാൻ ശ്രമിച്ചു. ലേബർ റൂമിൽ പ്രവേശിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തൃപ്പൂണിത്തുറ പോലീസ് സ്ഥലത്തെത്തിയാണ് അക്രമിയെ കീഴടക്കിയത്. ആശുപത്രിയിൽ കെട്ടിയിട്ട ശേഷവും ഇയാള്‍ പരാക്രമത്തിന് ശ്രമിച്ചു.

Kerala

കരുവന്നൂരില്‍ ഹവാല ഇടപാട്; പണം വിദേശത്തേക്ക് ഒഴുകി, ഇടപാടിന് ചുക്കാന്‍ പിടിച്ചത് പി.സതീഷ്കുമാറെന്ന് ഇ ഡി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിൽ ഹവാല ഇടപാട് നടന്നതായി ഇ ഡി വെളിപ്പെടുത്തല്‍. വിദേശത്തേക്ക് ഹവാല ഇടപാട് നടന്നെന്ന് ഇഡി വിചാരണ കോടതിയിൽ വ്യക്തമാക്കി. ഒന്നാം പ്രതി പി.സതീഷ്കുമാറാണ് ഇടപാടിന് ചുക്കാന്‍ പിടിച്ചത്. സതീശന്റെ ബഹ്റിനില്‍ ഉള്ള കമ്പനിയിലേക്ക് ഹവാല നെറ്റ്‌വർക്ക് വഴി പണം കടത്തി, സഹോദരന്‍ ശ്രീജിത്, സഹോദരി വസന്തകുമാരി എന്നിവരുടെ പേരിലും കോടികള്‍ സതീഷ്കുമാര്‍ നിക്ഷേപിച്ചുവെന്നും സുഹൃത്തുക്കളുടെ പേരിലും സതീശന്‍ പണം നിക്ഷേപിച്ചുവെന്നും ഇ ഡി വിചാരണ കോടതിയിൽ വെളിപ്പെടുത്തി. പി. സതീശന്റെ വിദേശ […]

National

തമിഴ്നാട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്: ചെന്നൈ ഉൾപ്പെടെ 30 ഇടങ്ങളിൽ പരിശോധന

തമിഴ്നാട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. വൈദ്യുതി വകുപ്പ് കരാറുകാരുടെയും വിതരണക്കാരുടെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന. ചെന്നൈ ഉൾപ്പെടെ 30 ഇടങ്ങളിൽ പരിശോധന പുരോഗമിക്കുന്നു. മന്ത്രി സെന്തിൽ ബാലാജിയുടെ മുൻ സെക്രട്ടറി കാശിയുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് (ടിഎൻഇബി), ടാംഗേഡോ (തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ) എന്നിവയുടെ കരാറുകാരുടെയും വിതരണക്കാരുടെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് ആദായനികുതി വകുപ്പ് പരിശോധന. ആദായനികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ചെന്നൈയിലെ ദുരൈ പാക്കം, പള്ളികരണൈ, […]