എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ വീണാ വിജയന് തിരിച്ചടി. കർണാടക കോടതിയുടെ വിധി പ്രതീക്ഷിച്ചതെന്ന് മാത്യു കുഴൽനാടൻ. വീണ കേസ് നൽകേണ്ടിയിരുന്നത് കേരള ഹൈക്കോടതിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് കേരള ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ അതായിരുന്നു ശരിയായ രീതി. കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണ് എന്ന പിണറായി വിജയന്റെയും സി പി എമിന്റെയും വാദം പൊളിഞ്ഞു. ഇനിയെങ്കിലും മുൻനിലപാട് തിരുത്താൻ സിപിഐഎം തയ്യാറാകുമോ യെന്ന് മാത്യു കുഴൽ നാടൻ ചോദിച്ചു. അന്വേഷണം മുഖ്യമന്ത്രിയിലേയ്ക്ക് നീണ്ടാൽ അതിനെ തെറ്റുപറയാൻ കഴിയില്ലെന്നും. ഇതുമായി ബന്ധപ്പെട്ട് […]
India
പിണറായിയുടെ ഭാര്യ ഇന്ത്യൻ പ്രസിഡന്റാണോ ഇത്ര പണം കിട്ടാൻ; എക്സാലോജിക്ക് തുടങ്ങിയത് ഭാര്യയുടെ പെൻഷൻ കൊണ്ടെന്ന വാദം തള്ളി കെ. സുധാകരൻ
എസ്എഫ്ഐ അന്വേഷണത്തിലെ കോടതി നടപടി നേരത്തെ പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്നും സത്യത്തെ ഞെക്കിക്കൊല്ലാൻ സാധിക്കില്ലെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വസ്തുനിഷ്ഠമായ കാര്യങ്ങൾ വെച്ച് അന്വേഷണത്തെ നിരാകരിക്കാൻ കഴിയില്ല. ഭാര്യയുടെ പെൻഷൻ കൊണ്ടാണ് എക്സാ ലോജിക്ക് തുടങ്ങിയതെന്ന മുഖ്യന്റെ വാദം വിശ്വസിക്കാവുന്ന കാര്യമല്ലെന്നും അദ്ദേഹം പരിഹസിച്ചു. പിണറായിയുടെ ഭാര്യ ഇന്ത്യയുടെ പ്രസിഡന്റ് ആണോ ഇത്ര പണം കിട്ടാൻ. ഇങ്ങനെയൊക്കെ പറയാൻ പിണറായിക്ക് എന്തോ മിസ്റ്റേക്ക് ഇല്ലേ എന്നാണ് സംശയം. കോടതിയിൽ കോൺഗ്രസിന് വിശ്വാസമുണ്ട്. ഒരിക്കലും രക്ഷപ്പെടുന്ന കേസ് അല്ല […]
മുഖ്യമന്ത്രിക്ക് ഇരട്ടപ്രഹരമേറ്റു, സിപിഐഎം നാണംകെട്ടു: കെ.സുരേന്ദ്രൻ
എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകൾ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയതോടെ മുഖ്യമന്ത്രിയും സിപിഎമ്മും നാണംകെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള ഹൈക്കോടതിയിൽ നിന്നും തിരിച്ചടിയേറ്റത് വളഞ്ഞവഴിയിലൂടെ മറികടക്കാനായിരുന്നു വീണാ വിജയൻ കർണാടക ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ മുഖ്യമന്ത്രിക്ക് ഇരട്ടപ്രഹരമേറ്റു. ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നതുകൊണ്ടാണ് കേരള ഹൈക്കോടതിയ്ക്ക് പിന്നാലെ കർണാടക ഹൈക്കോടതിയും വീണാവിജയൻ്റെ ഹർജി തള്ളിയത്. ഇതോടെ രാഷ്ട്രീയ പകപോക്കലെന്ന വാദത്തിൻ്റെ മുനയൊടിഞ്ഞു കഴിഞ്ഞു. അന്വേഷണം അതിൻ്റെ വഴിക്ക് നടക്കുമെന്നും അതിൽ ഇടപെടില്ലെന്നുമായിരുന്നു സിപിഎം […]
‘മടിയിൽ കനം ഉണ്ട് എന്നതാണ് യാഥാർത്ഥ്യം; അന്വേഷണം നിയമപരമായി തടസപ്പെടുത്താൻ ശ്രമിച്ചു’: വി ഡി സതീശൻ
വീണയ്ക്ക് അന്വേഷണത്തെ ഭയം, അന്വേഷണത്തിനെതിരായ നീക്കം പൊളിഞ്ഞുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി ആദ്യം പറഞ്ഞത് അന്വേഷണത്തെ ഭയമില്ല എന്നാണ്. പിന്നീട് നിയമപരമായി അന്വേഷണം തടസ്സപ്പെടുത്താനാണ് ശ്രമിച്ചത്. ഇതിനായി മകൾ ബാംഗളൂരു ഹൈക്കോടതിയിൽ പോയി. മടിയിൽ കനം ഉണ്ട് എന്നതാണ് യാഥാർത്ഥ്യം. അന്വേഷണ സമയത്ത് ഇടപെടാൻ പാടില്ല എന്ന സുപ്രിം കോടതി വിധിയുണ്ട്. എന്നിട്ടും അന്വേഷണം തടസ്സപ്പെടുത്താൻ പോയി. ഇത് അന്വേഷണത്തെ ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ്. അന്വേഷണത്തിൽ പൂർണമായി വിശ്വാസമില്ല. എസ് എഫ് ഐ ഒയുടെ […]
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ കൊടിയേറ്റം; അവസാനഘട്ട ഒരുക്കത്തില്‍ തലസ്ഥാനനഗരം
10 ദിവസം നീണ്ടുനില്‍ക്കുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവം നാളെ ആരംഭിക്കും. അവസാനഘട്ട ഒരുക്കത്തിലാണ് തലസ്ഥാന നഗരം. കുംഭ മാസത്തിലെ പൂരം നാളായ 25 നാണ് ഭക്തര്‍ പൊങ്കാല സമര്‍പ്പിക്കുന്നത്. 27 ന് ഉത്സവം സമാപിക്കും. നാളെ രാവിലെ എട്ടിന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്.നാളെ വൈകീട്ട് ആറിന് കലാപരിപാടികളുടെ ഉദ്ഘാടനം നടി അനുശ്രീ നിര്‍വഹിക്കും. ആറ്റുകാല്‍ അംബാ പുരസ്കാരം സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂറിന് സമ്മാനിക്കും. 19 ന് രാവിലെ 9.30 ന് കുത്തിയോട്ട ബാലന്മാര്‍ക്കുള്ള വ്രതം […]
ആന്റണി രാജുവിനെ ഒഴിവാക്കാൻ വേദി മാറ്റിയെന്ന വിവാദം; വേദി തീരുമാനിച്ചത് KSRTC അല്ലെന്നും മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകിയെന്നും ഗതാഗത മന്ത്രിയുടെ ഓഫീസ്
ഇ ബസ് ഉദ്ഘാടന ചടങ്ങിൽ നിന്നും മുൻമന്ത്രി ആന്റണി രാജുവിനെ ഒഴിവാക്കാനായി വേദി മാറ്റിയെന്ന വിവാദത്തിൽ വിശദീകരണവുമായി ഗതാഗത മന്ത്രിയുടെ ഓഫീസ്. വേദി തീരുമാനിച്ചത് KSRTC അല്ലെന്നാണ് മന്ത്രി കെബി ഗണേഷ് കുമാറിന്റെ ഓഫീസ് ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. മാധ്യമങ്ങൾ വസ്തുതാ വിരുദ്ധമായ വാർത്തകൾ നൽകി മന്ത്രിയെ കുറ്റപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ഗതാഗത മന്ത്രിയുടെ ഓഫീസ് ആരോപിക്കുന്നു. ഉദ്ഘാടന ചടങ്ങിൽ നിന്നും മുൻമന്ത്രി ആന്റണി രാജുവിനെ ഒഴിവാക്കിയത് ഗതാഗത മന്ത്രി ഗണേഷ് കുമാറും മുൻ മന്ത്രി ആൻ്റണി രാജുവും […]
മുള്ളൻകൊല്ലി സുരഭിക്കവലയിലിറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്
മുള്ളൻകൊല്ലി സുരഭിക്കവലയിലെ കടുവയെ മയക്കുവെടി വയ്ക്കാൻ ഉത്തരവിറങ്ങി. ഒരു മാസത്തിലേറെയായി മുള്ളൻകൊല്ലി, പുൽപള്ളി മേഖലകളിൽ കടുവയുടെ സാനിധ്യം ഉണ്ടായിരുന്നു. പലതവണ കൂടുകൾ സ്ഥാപിച്ചിരുന്നെങ്കിലും കടുവ പിടിയിലാകാത്ത സാഹചര്യത്തിലാണ് മയക്കുവെടി വയ്ക്കാൻ ഉത്തരവ് ഇറക്കിയത്. ജനവാസമേഖലയിലിറങ്ങിയ കടുവ നിരവധി വളർത്തുമൃഗങ്ങളെ പിടികൂടുകയും കൃഷിയിടത്തിൽ തമ്പടിക്കുകയും ചെയ്തിരുന്നു. ചീഫ് വൈൽഡ്ലൈഫ് വാർഡനാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ജനങ്ങളെ ഭയപ്പെടുത്തുന്ന കടുവയെ 2 ദിവസമായി കണ്ടിട്ടില്ല. വടാനക്കവലയിൽ കണ്ടു തെരച്ചിൽ നടത്തുന്നതിനിടെ കടുവ സുരഭിക്കവലയിലേക്കു പോയെന്നാണ് കരുതുന്നത്. കടുവ രണ്ട് […]
‘കോൺഗ്രസിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു’; കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി അജയ് മാക്കൻ
കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി അജയ് മാക്കൻ. കോൺഗ്രസിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്രസർക്കാർ മരവിപ്പിച്ചു എന്നാണ് ആരോപണം. കോൺഗ്രസ് നൽകുന്ന ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കുന്നില്ല. കേന്ദ്രസർക്കാർ ജനാധിപത്യത്തെ കശാപ്പു ചെയ്തു എന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യത്തെയാണ് കേന്ദ്രം മരവിപ്പിച്ചത്. ഇന്നലെ മുതൽ യൂത്ത് കോൺഗ്രസിന്റെ അക്കൗണ്ടുകളും മരവിപ്പിച്ചു. യൂത്ത് കോണ്ഗ്രസ് മെമ്പർഷിപ് ഫീ വാങ്ങിയ അക്കൗണ്ടും മരവിപ്പിച്ചു. 210 കോടിയുടെ രൂപയുടെ കണ്ടുകെട്ടൽ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. ആ പണം കോർപറേറ്റ് ഫണ്ടിങ് അല്ല. ക്രൗഡ് ഫണ്ടിങ്ങിലൂടെ […]
മലയാറ്റൂരിൽ റബ്ബർ തോട്ടത്തിലെ കിണറ്റിൽ കുട്ടിയാന വീണു; രക്ഷിക്കാൻ ശ്രമം തുടരുന്നു
മലയാറ്റൂരിൽ കിണറ്റിൽ കുട്ടിയാന വീണു. മലയാറ്റൂർ ഇല്ലിത്തോട്ടിൽ റബ്ബർ തോട്ടത്തിലെ കിണറ്റിലാണ് കുട്ടിയാന വീണത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കുട്ടിയാനയെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. ആദ്യം സമീപത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നതിനാൽ കിണറിന് സമീപത്തേക്കെത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട്, ഈ ആനക്കൂട്ടത്തെ തുരത്തുകയായിരുന്നു. കിണറിൻ്റെ വാവട്ടം ജെസിബി കൊണ്ട് വലുതാക്കി കുട്ടിയാനയെ രക്ഷിക്കാനാണ് ശ്രമം.
‘മോഹൻലാലിൻ്റെ പാത പിന്തുടരേണ്ടതായിരുന്നു, പ്രിയദർശാ നീയും’; വിമർശനവുമായി കെ.ടി ജലീൽ
ദേശീയ പുരസ്കാരത്തില്‍ നിന്നും ഇന്ദിരാഗാന്ധിയുടെ നര്‍ഗീസ് ദത്തിന്‍റെയെും പേര് വെട്ടിയ സംഭവത്തില്‍ സംവിധായകന്‍ പ്രിയദര്‍ശനെതിരെ വിമര്‍ശനവുമായി കെ.ടി ജലീല്‍. പേരുകൾ വെട്ടിമാറ്റാനുള്ള ശിപാർശ നൽകിയ കമ്മിറ്റിയിൽ മലയാളിയായ സംവിധായകൻ പ്രിയദർശൻ അംഗമായി എന്നത് ലോക മലയാളി സമൂഹത്തിന് തന്നെ വലിയ അപമാനമായിയെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടും അതിൽനിന്നു വിട്ടുനിന്ന മോഹൻലാലിൻ്റെ പാത പ്രിയദർശനും പിന്തുടരേണ്ടതായിരുന്നെന്നും ജലീല്‍ അഭിപ്രായപ്പെട്ടു. ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം; ഇന്ദിരാഗാന്ധിയേയും നർഗീസ്ദത്തിനെയുംവെട്ടിമാറ്റിയവരിൽ പ്രിയദർശനും! ദേശീയ ഫിലിം […]