India Kerala

രൗദ്രഭാവത്തില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം

കനത്ത മഴയെ തുടര്‍ന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ തന്നെ മേഖലയില്‍ വിനോദസഞ്ചാരം പൂര്‍ണ്ണമായും നിരോധിച്ചിരുന്നു. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ട് വാള്‍വുകള്‍ തുറന്നതോടെയാണ് ശക്തമായ നീരൊഴുക്ക് തുടങ്ങിയത്. മേഖലയിലെ കനത്ത മഴയും ജലനിരപ്പ് കൂട്ടിയിട്ടുണ്ട്. വിനോദസഞ്ചാരത്തിനുള്ള വിലക്ക് അടുത്ത ഒരാഴ്ച കൂടി തുടരുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. അതിരപ്പള്ളി – മലക്കപ്പാറ മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മേഖലയില്‍ റോഡ് ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്

India National

കശ്മീരി പെണ്‍കുട്ടികളെ കുറിച്ച് വിവാദ പരാമര്‍ശവുമായി ഹരിയാന മുഖ്യമന്ത്രി

കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ കശ്മീരി പെണ്‍കുട്ടികളെ കുറിച്ച് നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഇനി കശ്മീരിൽ നിന്നുള്ള പെൺകുട്ടികളെ വിവാഹത്തിനായി കൊണ്ടുവരാമല്ലോയെന്നായിരുന്നു ഖട്ടാറിന്റെ പരാമര്‍ശം. ഫത്തേഹാബാദില്‍ നടന്ന ചടങ്ങിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം. ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി’ വിജയകരമായിരുന്നു എന്ന് പറഞ്ഞ ഖട്ടാര്‍, നമ്മുടെ മന്ത്രി ഒ.പി ധന്‍കര്‍ പറയാറുണ്ടായിരുന്നു, ബിഹാറില്‍ നിന്ന് മരുമക്കളെ കൊണ്ടുവരുമെന്ന്. ഇപ്പോള്‍ കശ്മീരിലേക്കുള്ള വഴി കൂടി തുറന്നുകിട്ടിയെന്ന് ആളുകള്‍ […]

India National

അടുത്തത് മതപരിവര്‍ത്തനം തടയാനുള്ള ബില്ലെന്ന് സൂചന

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.‌ഡി.‌എ സർക്കാർ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ മതപരിവർത്തന വിരുദ്ധ ബിൽ കൊണ്ടുവരുമെന്ന് സൂചന. ഏതു തരത്തിലുള്ള മതപരിവർത്തനവും തടയുന്നതിനുള്ള ബില്ലായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, അടുത്തിടെ സമാപിച്ച പാർലമെന്റ് സമ്മേളനത്തില്‍ 30 ഓളം ബില്ലുകളാണ് പാസാക്കിയത്. 17ാം ലോക്‌സഭയുടെ ഒന്നാം സെഷനിലാണ് സര്‍ക്കാര്‍ റെക്കോര്‍ഡ് ബില്ലുകള്‍ പാസാക്കിയത്. നിര്‍ണായകമായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, മുത്തലാഖ് ബില്‍, മെഡിക്കല്‍ വിദ്യാഭ്യാസ ബില്‍, […]

India Kerala

കായംകുളം – ആലപ്പുഴ – എറണാകുളം വഴിയുള്ള ട്രെയിൻ സർവീസ് പുനരാരംഭിച്ചു

കായംകുളം – ആലപ്പുഴ – എറണാകുളം വഴി ഇന്നലെ നിർത്തിവച്ച് ട്രെയിൻ സർവീസ് പുനരാരംഭിച്ചു. തിരുവനന്തപുരം – എറണാകുളം , തൃശൂര്‍ റൂട്ടിൽ കോട്ടയം, ആലപ്പുഴ വഴി ഹ്രസ്വദൂര ട്രെയിൻ സർവീസുകൾ നടത്തുന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നില നിൽക്കുന്ന ഷൊർണൂർ വഴിയുള്ള എല്ലാ ദീർഘദൂര ട്രെയിനുകളും റദ്ദ് ചെയ്തിരിക്കുന്നു. യാത്രക്കാർക്കായി ട്രെയിൻ സർവീസുകളെ സംബന്ധിച്ചുള്ള വിവരം നൽകുന്നതിനായി ഹെൽപ്പലൈൻ നമ്പറുകൾ എർപ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ നമ്പറുകള്‍: 1072, 9188292595, 9188293595.

India Kerala

നെടുമ്പാശേരിയില്‍ നിന്നും നാളെ മൂന്ന് മണിക്ക് വിമാന സർവീസ് പുനരാരംഭിക്കുമെന്ന് സിയാൽ ഡയറക്ടർ

നിലവിലെ സാഹചര്യത്തിൽ നാളെ മൂന്ന് മണിക്ക് വിമാന സർവീസ് പുനരാരംഭിക്കുമെന്ന് സിയാൽ ഡയറക്ടർ. കാലാവസ്ഥ അനുകൂലമായാൽ മൂന്ന് മണിക്ക് മുൻപെ സർവീസ് തുടങ്ങും. പെരിയാറിൽ ജലനിരപ്പ് താഴ്ന്നതിനാൽ ആശങ്കയില്ല. കുടങ്ങിക്കിടന്ന വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ നിന്നും മറ്റിടങ്ങളിലേക്ക് മാറ്റാനായെന്നും സിയാൽ ഡയറക്ടർ എസി.കെ നായർ. എറണാകുളം കൊച്ചി മേഖലകളില്‍ മഴ കുറഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനം

India Kerala

യാത്രക്കാരുടെ തിരക്കിലെ വര്‍ദ്ധനവ്; ചില റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും

മലബാർ മേഖലയിൽ കോഴിക്കോട് കണ്ണൂർ കാസർകോട് ഡിപ്പോകൾ കേന്ദീകരിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സർവീസ് ഓപ്പറേറ്റ് ചെയ്യുന്നുവെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. പോലീസ് നിയന്ത്രണ മേഖലകളിലൊഴികെ എല്ലായിടത്തു० സർവീസ് പുനരരാരംഭിക്കാനിരിക്കുകയാണ്. ബാംഗ്ലൂർ സർവീസുകള്‍ കോയമ്പത്തൂർ വഴി മാത്രമേ നടത്താൻ സാധിക്കുന്നുള്ളൂ. അതിനുള്ള അടിയന്തിര അനുമതിക്ക് തമിഴ്നാട് മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ടു വരുന്നു. എറണാകുളം – തൃശൂര്‍ – കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് ഉണ്ട്. തൃശൂര്‍ – പാലക്കാട് – സേലം – കോയമ്പത്തൂര്‍ റൂട്ടിലും […]

India Kerala

മഴക്കെടുതി: റദ്ദ് ചെയ്യപ്പെട്ട ഇന്നത്തെ ട്രെയിനുകള്‍…

മഴ ദുരന്തം വിതച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മലബാര്‍ മേഖല തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ്. അതിനോടൊപ്പം തന്നെ കേരളത്തിലുടനീളം ട്രെയിന്‍ റോഡ് ഗതാഗതം പൂര്‍ണ്ണമായോ ഭാഗികമായോ തടസപ്പെട്ടിരിക്കുന്നു. ആയതിനാല്‍ റദ്ദ് ചെയ്യപ്പെട്ട ചെയ്യപ്പെട്ട ട്രെയിനുകളുടെ വിശദ വിവരങ്ങള്‍. പൂര്‍ണ്ണമായും റദ്ദ് ചെയ്യപ്പെട്ട ട്രെയിനുകള്‍ ട്രെയിന്‍ നമ്പര്‍ 16308 കണ്ണൂര്‍ ആലപ്പുഴ എക്സ്പ്രസ് ട്രെയിന്‍ നമ്പര്‍ 16857 പുതുച്ചേരി മാംഗ്ലൂര്‍ എക്സ്പ്രസ് ട്രെയിന്‍ നമ്പര്‍ 22610 കോയമ്പത്തൂര്‍ മാംഗ്ലൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ് ട്രെയിന്‍ നമ്പര്‍ 22609 മാംഗ്ലൂര്‍ കോയമ്പത്തൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ് ട്രെയിന്‍ […]

India Kerala

രാഹുല്‍ ഗാന്ധി നാളെ കോഴിക്കോട് എത്തും

വയനാട് എം.പി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. വൈകുന്നേരം നാലു മണിയോടെ കരിപ്പൂർ വിമാനത്താവളത്തിലാണ് രാഹുല്‍ എത്തുക. തുടർന്ന് മലപ്പുറം ജില്ലയിലെ ദുരിത മേഖലയിൽ സന്ദർശിക്കും. മലപ്പുറം കലക്ടറേറ്റില്‍ നടക്കുന്ന പ്രളയ അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുക്കും. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന അദ്ദേഹം തിങ്കളാഴ്ച്ച വയനാട് ജില്ലയിലെ ദുരന്ത മേഖലയിലും സന്ദർശിക്കും. നേരത്തെ കേരളത്തിലെത്താന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായേക്കുമെന്ന സൂചനയെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റിവെക്കുകയായിരുന്നു.

India Kerala

ബാണാസുര ഡാം ഇന്ന് വൈകിട്ട് 3 മണിക്ക് തുറക്കും

ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് (10.8.2019) വൈകുന്നേരം 3 മണിക്ക്‌ തുറക്കും. 8.5 ക്യുമെക്സ്‌, അതായത്‌ ഒരു സെക്കന്റിൽ 8500 ലിറ്റർ വെള്ളം, എന്ന നിലയിലായിരിക്കും തുറക്കുന്നത്‌. പരിഭ്രാന്തരാവേണ്ട യാതൊരു ആവശ്യവും ഇല്ല. ബാണാസുര സാഗറിന്റെ ജലനിർഗ്ഗമന പാതയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കർണ്ണാടകയിലെ കബിനി അണക്കെട്ടിൽ നിന്ന് നിലവിൽ പരമാവധി വെള്ളം തുറന്ന് വിടുന്നുണ്ട്‌. കഴിഞ്ഞ പ്രളയകാലത്ത്‌ തുറന്ന് വിട്ടതിനേക്കാൾ അധികം ജലം ഈ വർഷം കബിനി അണക്കെട്ടിൽ നിന്ന് തുറന്ന് വിടുന്നുണ്ട്‌. മൈസൂരു […]

India National

മഴക്കെടുതിയില്‍ ദക്ഷിണേന്ത്യ; തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര സംസ്ഥാനങ്ങളില്‍ മഴ തുടരുന്നു

കേരളത്തിന് പുറമെ തമിഴ്നാട്ടിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും ആന്ധ്രയിലും കനത്ത മഴ തുടരുകയാണ്. പ്രശ്ന ബാധിത പ്രദേശങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളെയാണ് വിവിധ സംസ്ഥാനങ്ങളിലായി മാറ്റിപ്പര്‍പ്പിച്ചത്. ഒഡീഷയിലും മധ്യപ്രദേശിലും മഴക്ക് കുറവുണ്ടെങ്കിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഗോവ, ബംഗാള്‍, ഗുജറത്ത് എന്നിടങ്ങളിലും രണ്ട് ദിവത്തിനുള്ളല്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. കര്‍ണാടകയിലെ കുടക് ജില്ലയിലാണ് മഴ ഏറെ നാശം വിതച്ചത്. മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ദേശീയ ദുരന്തനിവാരണ സേനക്കൊപ്പം, സൈന്യവും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമണ്. ബഗല്‍കോട്ട്, വിജയപുര, റായ്ചൂര്‍, […]