തിരുവനന്തപുരം: കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. ഇരു ജില്ലകളിലെയും ചില പ്രദേശങ്ങളില്‍ മഴ പെയ്യുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മൂന്നര മുതല്‍ 3.8 കിലോമീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രവും അറിയിച്ചു. അതേ സമയം, ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും നാളെ ഇടുക്കി, […]
India
അതിതീവ്രമഴയ്ക്ക് ഇനി സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷകര്‍; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപം കൊണ്ടു
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന ശക്തമായ മഴയക്ക് നേരിയ ശമനം.ഇന്ന് എവിടെയും അതിതീവ്ര മഴയക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. റെഡ് അലര്‍ടില്ല.അതേ സമയം ഇന്ന് രണ്ടു ജില്ലകളിലും നാളെ നാലു ജില്ലകളിലും ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.ആലപ്പഴ, എറണാകുളം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട,ഇടുക്കി,പാലക്കാട്,മലപ്പുറം,വയനാട്,കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.നാളെ ആലപ്പുഴ,എറണാകുളം,ഇടുക്കി,മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിരിക്കുന്നത്.പത്തനംതിട്ട,തൃശൂര്‍,പാലക്കാട് ജില്ലകളില്‍ നാളെ മഞ്ഞ അലര്‍ടും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ […]
കവളപ്പാറയില്‍ തെരച്ചില്‍ നടത്താനൊരുങ്ങി ഇന്ത്യന്‍ സൈന്യം
പ്രളയത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആള്‍നാശമുണ്ടായ കവളപ്പാറയില്‍ വിപുലമായ രീതിയില്‍ തെരച്ചില്‍ നടത്താനൊരുങ്ങി ഇന്ത്യന്‍ സൈന്യം. ഉരുള്‍പൊട്ടല്‍ വലിയ നാശംവിതച്ച കവളപ്പാറയില്‍ ഇനി അമ്ബത് പേരെയാണ് കണ്ടെത്താനുള്ളത്. ഇന്ത്യന്‍ സൈന്യം തെരച്ചിലിന്റെ നേതൃത്വം ഏറ്റെടുക്കാനെത്തുകയും കാലാവസ്ഥ അനുകൂലമാകുകയും ചെയ്തതോടെ തെരച്ചില്‍ കുറേക്കൂടി വേഗത്തിലായിട്ടുണ്ട്. കുറേക്കൂടി ശാസ്ത്രീയമായി തെരച്ചില്‍ നടത്തി ഇനി അവശേഷിക്കുന്ന ആളുകളെ കണ്ടെത്താനാണ് ശ്രമം. കവളപ്പാറയിലെ മുത്തപ്പന്‍മല ഇടിഞ്ഞാണ് ഇത്ര വലിയം ദുരന്തം സംഭവിച്ചത്. ആ മലയുടെ കീഴിലുള്ള ബഹുഭൂരിപക്ഷം വീടുകളും ഇപ്പോള്‍ മണ്ണിനടിയിലാണ്. ആ […]
ആലപ്പുഴ- ചങ്ങനാശേരി റോഡില്‍ ഗതാഗതം സ്തംഭിച്ചു
ആലപ്പുഴ: ശക്തമായ മഴയെ തുടര്‍ന്ന് ആലപ്പുഴ- ചങ്ങനാശേരി റോഡില്‍ വീണ്ടും ഗതാഗതം സ്തംഭിച്ചു. പ്രദേശത്ത് കെഎസ്‌ആര്‍ടിസി ബസ് ഉള്‍പ്പെടെ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ് . എ സി റോഡിന്റെ ഇരു വശങ്ങളിലുമുള്ള വീടുകളില്‍ വെള്ളം കയറി. കോട്ടയത്തിന്റെ കിഴക്കന്‍ മേഖലയില്‍ നിന്നും ഇറങ്ങുന്ന വെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്കാണ് എത്തുന്നത് . ഇടവിട്ട് മഴ പെയ്യുന്നത് ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നു . അതേസമയം, മഴ മാറി നിന്നാല്‍ രണ്ട് ദിവസം കൊണ്ട് വെള്ളം ഇറങ്ങുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
മഴ കുറയുന്നു; മലബാര്‍ മേഖലയില്‍ റെയില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് റെഡ് അലേര്‍ട്ടില്ല. തെക്കന്‍ കേരളത്തിലും മഴ കുറഞ്ഞു. പുതിയ ന്യൂനമര്‍ദ്ദമുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. മലബാര്‍ മേഖലയില്‍ താറുമാറായ റെയില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. മംഗലാപുരത്തേക്കുള്ള എല്ലാ ട്രെയിനുകളും ഓടിത്തുടങ്ങി. മഴക്കെടുതിയില്‍ ഇതുവരെ 82 പേരാണ് മരിച്ചത്. തിരുവനന്തപുരത്ത് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. പാലക്കാട് ഒരാള്‍ മുങ്ങിമരിച്ചു. 286 വീടുകള്‍ തകര്‍ന്നു. രണ്ടര ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പിലാണ്.
ഭാര്യയുടെ അറുത്തെടുത്ത തലയുമായി ഭര്‍ത്താവ് റോഡിലൂടെ നടന്നു; ദമ്പതികള്‍ ജാതി എതിര്‍പ്പുകളെ അതിജീവിച്ച് വിവാഹിതരായവര്‍
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അവരുടെ അറുത്തെടുത്ത തലയുമായി ഭര്‍ത്താവ് റോഡിലൂടെ നടന്നു. ആന്ധ്രാപ്രദേശിലെ വിജയവാഡ ശ്രീനഗര്‍ കോളനിയില്‍ ഞായറാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രദീപ് കുമാര്‍ എന്ന യുവാവാണ് ഭാര്യ മണിക്രാന്തി(23)യെ കൊലപ്പെടുത്തിയ ശേഷം തല അറുത്തെടുത്ത് റോഡിലൂടെ നടന്നത്. ഒരു കയ്യില്‍ തലയും മറുകയ്യില്‍ കത്തിയുമായിട്ടാണ് ഇയാള്‍ തിരക്കേറിയ റോഡിലൂടെ നടന്നത്. തുടര്‍ന്ന് തല സമീപത്തുള്ള കനാലില്‍ വലിച്ചെറിഞ്ഞ ശേഷം ഇയാള്‍ സത്യനാരായണപുരം പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഇയാള്‍ ഭാര്യയുടെ രക്തമൊലിക്കുന്ന ശിരസുമായി നീങ്ങുന്ന ദൃശ്യങ്ങള്‍ […]
പാറക്കെട്ടില്‍ ബോട്ടിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു
തിരുവനന്തപുരം-പെരുമാതുറ പാറക്കെട്ടില്‍ ബോട്ടിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ റോക്കി ബെഞ്ചിനോസ്, ലാസര്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറയിൻകീഴ് തലുക്കിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് ആണ് അപകടത്തിൽ പെട്ടത്.
ഷൊര്‍ണൂര്‍ -കോഴിക്കോട് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം ഉച്ചക്ക് ശേഷം പുനരാരംഭിക്കും
ഷൊര്‍ണൂര്‍ -കോഴിക്കോട് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം ഉച്ചക്ക് ശേഷം പുനരാരംഭിക്കുമെന്ന് റെയില്‍വേ. ഫറോഖ് പാലത്തിന് മുകളില്‍ വീണ മരച്ചില്ലകള്‍ നീക്കം ചെയ്ത ശേഷമാണ് ട്രെയിനുകള്‍ ഓടിത്തുടങ്ങുക.
ബലിപെരുന്നാളിലും ജമ്മുകാശ്മീരില്‍ കടുത്ത നിയന്ത്രണങ്ങള്‍
ബലിപെരുന്നാള്‍ ദിനമായ ഇന്നും ജമ്മുകാശ്മീരില്‍ കടുത്ത നിരോധനാജ്ഞയും നിയന്ത്രണങ്ങളും തുടരുന്നു. നേരത്തെ ശ്രീനഗറിലെ വിവിധ മേഖലകളില്‍ നിരോധനാജ്ഞക്ക് നേരിയ ഇളവ് നല്‍കിയിരുന്നങ്കിലും ഇന്നലെ പോലീസ് അത് പിന്‍വലിച്ചു. കൂട്ടം കൂടി നില്‍ക്കാന്‍ അനുവാദമില്ലാത്തത് ഈദ് ഗാഹുകളെ ബാധിച്ചേക്കും. പെരുന്നാള്‍ ആഘോഷത്തിന് കശ്മീരില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഉറപ്പ്. എന്നാല്‍, ശ്രീനഗറടക്കം വിവിധ മേഖലകളില്‍ ഇന്നലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ആളുകളോട് വീടുകളിലേക്ക് മടങ്ങാനും കൂട്ടത്തോടെ പുറത്തിറങ്ങരുതെന്നും സുരഷാ സേന മൈക്കിലൂടെ ആഹ്വാനം ചെയ്തു. കടുത്ത നിയന്ത്രണങ്ങളുള്ള സ്ഥലങ്ങളില്‍, […]
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഭീകരവാദത്തിന് അറുതിവരുത്തുമെന്ന് അമിത് ഷാ
ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനാല്‍ ജമ്മു കശ്മീരിലെ ഭീകരവാദം അവസാനിപ്പിക്കാനാവുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന് ഉപകാരപ്രദമായിരുന്നില്ല ആര്‍ട്ടിക്കിള്‍ 370 എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രചിച്ച ലിസണിങ്, ലേണിങ് ആന്‍ഡ് ലീഡിങ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കൊണ്ട് കശ്മീരിനോ രാജ്യത്തിനോ ഒരു ഗുണവുമുണ്ടായില്ലെന്ന് അമിത് ഷാ പറഞ്ഞു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനാല്‍ ജമ്മു കശ്മീരിന്റെ സാമ്പത്തിക വികസനത്തിന് […]











