രാജ്യത്ത് മൂന്ന് സേനാവിഭാഗങ്ങള്‍ക്കും കൂടി ഒറ്റ തലവനെ നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി ഡിഫന്‍സ് ചീഫ് സ്റ്റാഫ് തസ്തിക സൃഷ്ടിക്കും. സ്വാതന്ത്ര്യ ദിന പ്രസംഗത്തിലായിരുന്നു മോദിയുടെ പ്രഖ്യാപനം. നമ്മുടെ സുരക്ഷാ സേനകള്‍ നമ്മുടെ അഭിമാനമാണ്. സേനകള്‍ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താന്‍ ഞാന്‍ ഇന്നൊരു പ്രധാനപ്പെട്ട തീരുമാനം പ്രഖ്യാപിക്കുകയാണ്. ഇന്ത്യക്ക് ഇനിമുതല്‍ ചീഫ് ഓഫ് ഡിഫന്‍സ് ഉണ്ടാകും. ഇത് സേനകളെ കൂടുതല്‍ ശക്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഭരണ നേട്ടമായി സ്വാതന്ത്ര്യ ദിന […]
India
ബ്രാന്‍ഡഡ് ഷോറൂമിനെയും വെല്ലുന്ന ഡിസൈനുകളുമായി കരിമഠം ബ്രാന്‍ഡ്
തിരുവനന്തപുരം കരിമഠം കോളനിയിലെ സ്ത്രീ ശാക്തീകരണ സംരംഭമായ കരിമഠം ബ്രാന്‍ഡ് പുതിയ ചുവടിലേക്ക്. കരിമഠം ഡിസൈനര്‍ സ്റ്റോര്‍ എന്ന പേരില്‍ കോളനിയിലെ യുവതികള്‍ തയ്യാറാക്കിയ വസ്ത്രങ്ങളുടെ ഷോറൂം ആരംഭിച്ചു. പുതിയ ടൈലറിങ് യൂനിറ്റിനും തുടക്കമായി. ഏതൊരു ബ്രാന്‍ഡഡ് ഷോറൂമിനെയും വെല്ലുന്ന ഈ ഡിസൈനര്‍ ഷോറൂമിലുള്ളത് കരിമഠത്തെ യുവതികള്‍ തയ്ച്ച തുണിത്തരങ്ങളാണ്. ഓണ്‍ലൈനിലൂടെ നടത്തിയ ആദ്യഘട്ട വില്‍പന വിജയകരമായോതോടെയാണ് ഷോറൂം എന്ന ആശയത്തിലേക്ക് പദ്ധതി നടത്തിപ്പുകാരായ ഉര്‍വി ഫൌണ്ടേഷന്‍ എത്തിയത്. തിരുവനന്തപുരം അട്ടക്കുളങ്ങരയിലാണ് പുതിയ ഷോറൂം. ഷോറൂം ഉദ്ഘാടനം […]
കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി ലഭിച്ചു
കവളപ്പാറയിലെ തെരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഇവിടെ നിന്ന് ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം 31 ആയി. അനുകൂല കാലാവസ്ഥയെ തുടര്‍ന്ന് രാവിലെ എട്ട് മണി മുതല്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ ഇന്നും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 105 ആയി. തൃശൂര്‍ ആനന്ദ പുരത്തു വൃദ്ധയെ ഒഴുക്കില്‍ പെട്ട് മരിച്ച നിലയില്‍ കണ്ടെത്തി. കുറുവങ്ങാട് മാധവന്‍ നായരുടെ ഭാര്യ […]
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് സർക്കാരിന്റെ നേട്ടമെന്ന് മോദി
രാജ്യം എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് സർക്കാരിന്റെ നേട്ടമാണെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അനുച്ഛേദം 370 അനിവാര്യമായിരുന്നു എങ്കിൽ എന്തിന് താല്‍ക്കാലികമായി നിലനിര്‍ത്തി. കശ്മീരിന്റെ പ്രത്യേക പദവിക്കായി വാദിക്കുന്നവർ ഇതിന് മറുപടി പറയണം. 70 വര്‍ഷത്തെ തെറ്റ് 70 ദിവസം കൊണ്ട് തിരുത്തി. സര്‍ദാര്‍ പട്ടേലിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള യാത്രയിലാണ് സർക്കാരെന്നും എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും മോദി പറഞ്ഞു. മുത്തലാഖ് നിരോധിച്ചതിലൂടെ […]
കണ്ണൂരില്‍ മഴക്കെടുതികളുടെ കണക്കെടുപ്പ് തുടങ്ങി
കണ്ണൂര്‍ ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്നുണ്ടായ നാശ നഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. ഒമ്പത് മരണമാണ് ജില്ലയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത്. 133 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 49.67 കോടിയുടെ കൃഷി നാശമുണ്ടായതായാണ് പ്രാഥമിക കണക്ക്. മൂന്ന് ദിവസത്തിനുളളില്‍ നാശനഷ്ടങ്ങള്‍ സംബന്ധിച്ച അന്തിമ കണക്കെടുക്കാനാണ് കലക്ടറുടെ നിര്‍ദേശം. കനത്ത മഴയിലും ഉരുള്‍ പൊട്ടലിലും കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് കണ്ണൂര്‍ ജില്ലയിലുണ്ടായത്. 10164 വീടുകളില്‍ വെളളം കയറി. 133 വീടുകള്‍ പൂര്‍ണ്ണമായും 2022 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 9000 ഓളം വീടുകള്‍ […]
കാരുണ്യ പദ്ധതി വഴി വിദേശ രോഗിക്ക് മരുന്ന് ; പാലക്കാട്ടെ കാര്യണ്യ ഫാര്‍മസിയില്‍ നിന്നാണ് മരുന്ന് നല്‍കിയത്
കാരുണ്യ ഫാര്‍മസി വഴി സംസ്ഥാനത്തിന് പുറത്തുള്ള സ്വകാര്യ ആശുപത്രിയിലെ രോഗികള്‍ക്ക് വിദേശത്തേക്ക് മരുന്ന് നല്‍കുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ വിദേശിയായ രോഗിക്ക് പാലക്കാട് ജില്ലാ ആശുപത്രിയോട് ചേര്‍ന്നുള്ള കാരുണ്യ ഫാര്‍മസിയില്‍ നിന്നും ഒരു വര്‍ഷത്തേക്കുള്ള മരുന്ന് നല്‍കിയത് ജനങ്ങള്‍ ചോദ്യം ചെയ്തു. 60 ശതമാനം വരെ വിലക്കുറവില്‍ സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട മരുന്നുകളാണ് സ്വകാര്യ ആശുപത്രിയിലെ രോഗികള്‍ക്ക് നല്‍കുന്നത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ വിദേശിക്കും കാരുണ്യ ഫാര്‍മസി വഴി ഒരു വര്‍ഷത്തേക്ക് മരുന്നു […]
രാജകുമാരി പെരിയ കനാലിന് സമീപത്തെ മണ്ണിടിച്ചിലിന് കാരണം മലമുകളിലെ റോഡ് നിര്‍മാണമെന്ന് നാട്ടുകാര്‍
ഇടുക്കി രാജകുമാരി പെരിയ കനാലിന് സമീപത്തെ മണ്ണിടിച്ചിലിന് കാരണം മലമുകളിലെ റോഡ് നിര്‍മാണമെന്ന് നാട്ടുകാര്‍. വലിയ തോതിലുള്ള പാറഖനനം ഭൂമി ഇടിഞ്ഞുതാഴാന്‍ കാരണമാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. അപകടഭീഷണിയെത്തുടര്‍ന്ന് മലയടിവാരത്തുള്ള ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. രാജകുമാരി പഞ്ചായത്തിലെ ബി-ഡിവിഷന്‍ പെരിയകനാല്‍ പീക്കാട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭൂമി വിണ്ടുകീറി ഇടിഞ്ഞു താന്നത്. പെരിയകനാല്‍ മുതല്‍ ബി ഡിവിഷന്‍ വരെയുള്ള റോഡിന്‍റെ അശാസ്ത്രീയ നിര്‍മാണമാണ് ഇതിനുപിന്നിലെന്ന് നാട്ടുകാര്‍തന്നെ പരാതിപ്പെടുന്നു. റോഡ് നിര്‍മാണം ആരംഭിച്ചതുമുതല്‍ കഴിഞ്ഞ പ്രളയകാലത്തും ഇവിടെ ഭൂമി ഇടിഞ്ഞു […]
ദുരിതക്കയത്തിലും നന്മയുടെ വറ്റാത്ത ഉറവായി മഞ്ജി
കേരളം മുഴുവന്‍ പെരുമഴക്കാലം ദുരിതം തീര്‍ത്തപ്പോള്‍ നിരവധി മനുഷ്യരാണ് ദുരിത ബാധിതരെ സഹായിക്കാനെത്തിയത്. പലരും പല രീതിയിലാണ് സഹായങ്ങള്‍ നല്‍കിയത്. അങ്ങനെ തന്നാലാവുന്നതിനപ്പുറം ചെയ്ത കാസര്‍കോട് കുറ്റിക്കോല്‍ സ്വദേശിയായ ഒരു വിദ്യാര്‍ഥിനിയെ പരിചയപ്പെടാം. മനുഷ്യര്‍ ദുരിതമനുഭവിക്കുമ്പോള്‍ അവരെ സഹായിക്കാനുള്ള ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന പ്രചരണം വ്യാപകമായപ്പോഴാണ് മറ്റനേകം മനുഷ്യരെ പോലെ എന്തെങ്കിലും ചെയ്യണമെന്ന് മഞ്ജിയും ആഗ്രഹിച്ചത്. ആ ആഗ്രഹം ഇങ്ങനെ ഒരു ഫേസ്ബുക്ക് പോസ്റ്റായി മാറി. ഈ പോസ്റ്റ് കൊണ്ട് മിട്ടായി വാങ്ങാന്‍ പോലും കാശില്ലാതിരുന്ന […]
മറൈൻ ഡ്രൈവിലെ അനധികൃത വ്യാപാര സ്ഥാപനങ്ങൾ ഒഴിപ്പിക്കും
മറൈൻ ഡ്രൈവിലെ അനധികൃത വ്യാപാര സ്ഥാപനങ്ങൾ ഉടൻ ഒഴിപ്പിക്കും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. മറൈന്‍ ഡ്രൈവ് നടപ്പാതയിലെ എല്ലാ അനധികൃത വ്യാപാരസ്ഥാപനങ്ങളും പൊളിച്ചുനീക്കാന്‍ ഇന്നലെയാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഉടന്‍ നടപടിയെടുക്കാന്‍ കൊച്ചി കോര്‍പ്പറേഷനോടാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പൊലീസിന്‍റെ സഹായത്തോടെ എത്രയും വേഗം അനധികൃത വ്യാപാരസ്ഥാപനങ്ങള്‍ പൊളിച്ചുമാറ്റണമെന്നാണ് കോടതി ഉത്തരവ്. നടപ്പാതയിലെ ബെഞ്ചുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്നും, പാതയോരത്ത് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചെറുകിട കച്ചവടക്കാർ ഇപ്പെടെ നിരവധി പേരാണ് മറൈൻ ഡ്രൈവിലെ നടപ്പാതയുടെ ഇരുവശത്തും കച്ചവടം […]
ദുരന്തനിവാരണത്തിനൊപ്പം ദുരിതബാധിതര്‍ക്ക് ആശ്വാസവുമായി ഫയര്‍ ഫോഴ്സും
പ്രളയം നാശം വിതച്ച കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുമ്പോഴും ദുരിതബാധിതര്‍ക്ക് ആശ്വാസത്തിന്‍റെ സഹായഹസ്തവുമായി ഫയര്‍ഫോഴ്സ് ജീവനക്കാരും. കേരളത്തിലെ 124 ഫയര്‍സ്റ്റേഷനുകളില്‍ നിന്ന് ആഹാരസാധനങ്ങളും വസ്ത്രങ്ങളും മറ്റ് സാധനങ്ങളുമായി ദുരിതമേഖലകളിലേക്ക് കേരള ഫയര്‍ ആന്‍റ് റെസ്ക്യൂ ടീമിന്‍റെ പ്രത്യേക വാഹനം തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ചു. മറ്റ് ജില്ലകളില്‍ നിന്നുള്ള യൂണിറ്റുകളും സാധനസാമഗ്രികളുമായി യാത്രയില്‍ ഒപ്പം ചേരും. ദുരന്തനിവാരണ ഡ്യൂട്ടിക്ക് നില്‍ക്കുന്ന 2000 ഉദ്യോഗസ്ഥരടക്കം മുഴുവന്‍ ഉദ്യോഗസ്ഥരും ഇതിലേക്കായി സഹായം നല്‍കിയെന്ന് വാഹനം ഫ്ലാഗ് ഓഫ് […]












