Kerala

അയ്യന്തോള്‍ സഹകരണ ബാങ്കിലും തട്ടിപ്പ്; അധ്യാപികയുടെ പേരില്‍ ലോണെടുത്ത് മുങ്ങി; 100 കോടിയുടെ തട്ടിപ്പെന്ന് അനിൽ അക്കര

അയ്യന്തോൾ സഹകരണ ബാങ്കിൽ വായ്‌പ്പാ തട്ടിപ്പിന് ഇരയായി ദമ്പതികൾ. തൃശൂർ ചിറ്റിലപ്പള്ളി സ്വദേശികളായ ശാരദ കുട്ടികൃഷ്ണൻ ദമ്പതികൾക്കാണ് പണം നഷ്ടമായത്. ദമ്പതികളുടെ പേരിൽ ഒരു കോടിയിലധികം രൂപയുടെ ലോണെടുത്ത് മലപ്പുറം സ്വദേശി മുങ്ങി. ബാങ്ക് അധികൃതരുടെ അറിവോടെയാണ് തട്ടിപ്പെന്ന ദമ്പതികൾ വ്യക്തമാക്കി.(woman alelges scam in ayyanthole bank) മലപ്പുറം സ്വദേശി ലോൺ എടുത്തത് വ്യാജ മേൽ വിലാസം സൃഷ്‌ടിച്ച്‌. മലപ്പുറം വളയംകുളം സ്വദേശി അബൂബക്കറിനെതിരെ ഇ ഡിക്ക് പരാതി നൽകും. വിഷയത്തിൽ വിമർശനവുമായി അനിൽ അക്കര […]

HEAD LINES Kerala

ലോൺ ആപ്പ് തട്ടിപ്പ്: അനധികൃത വായ്പാ ആപ്പുകൾക്കെതിരെ നടപടി കടുപ്പിക്കും

അനധികൃത വായ്പാ ആപ്പുകൾക്കെതിരെ നടപടി കടുപ്പിക്കും. അംഗീകാരമില്ലാത്ത ലോണ്‍ ആപ്പുകൾ പൂട്ടും. ആപ്പുകൾ പ്രവർത്തിക്കുന്ന 72 വെബ്‌സൈറ്റുകൾ നിരോധിക്കാൻ സൈബർ ഓപ്പറേഷൻസ് വകുപ്പ് നോട്ടീസ് നൽകി. ഭൂരിഭാഗം അനധികൃത ആപ്പുകളും പ്രവര്‍ത്തിക്കുന്നത് ഇന്തോനേഷ്യയും സിംഗപ്പൂരും കേന്ദ്രീകരിച്ചുള്ള വെബ്‌സൈറ്റുകളിലെന്നും കണ്ടെത്തല്‍. നിരവധി ആളുകള്‍ ലോണ്‍ ആപ്പ് തട്ടിപ്പിനു ഇരയാവുന്നെങ്കിലും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സംസ്ഥാന പൊലീസ് കാര്യക്ഷമമായ നടപടിയിലേക്ക് കടന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ലോണ്‍ ആപ്പ് തട്ടിപ്പിന് ഇരയായി ദമ്പതികള്‍ കുട്ടികളെ കൊന്ന് സ്വയം ജീവനൊടുക്കിയ സംഭവത്തിനുശേഷം […]

Kerala

സുരേഷ് ഗോപി തൃശൂരില്‍ തന്നെ; പുതിയ ചുമതല ഏറ്റെടുക്കാന്‍ സമ്മര്‍ദം ചെലുത്തില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം

സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ നടന്‍ സുരേഷ് ഗോപിയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തില്ലെന്ന് ബിജെപി നേതൃത്വം. പുതിയ നിയമനം തൃശൂര്‍ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ബാധിക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നു. ഇപ്പോഴത്തെ നിയമനം പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ആര്‍.മാധവനെ നിയമിച്ചതിന് തുടര്‍ച്ചയായിട്ടാണെന്നും പാര്‍ട്ടി നേതൃത്വം സൂചിപ്പിക്കുന്നു. (BJP leadership confirms Suresh gopi candidature in Thrissur) എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന തൃശൂരില്‍ സുരേഷ് ഗോപി […]

HEAD LINES Kerala

നിപ : കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങൾ നീക്കുമോയെന്ന് ഇന്നറിയാം; നിർണായക യോഗം ഇന്ന്

നിപയുടെ ആശങ്ക അകലുന്ന സാചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഏർപെടുത്തിയ നിന്ത്രണങ്ങളിൽ ഇളവ് വന്നേക്കും. ഇത് സംബന്ധിച്ച് ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ചും തീരുമാനമുണ്ടാകാനാണ് സാധ്യത. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പഠനം ഓൺലൈനാക്കി മാറ്റിയത്. ജില്ലയിൽ പൊതുപരിപാടികൾക്കും നിയന്ത്രണമുണ്ട്. ( nipah kozhikode restrictions crucial meeting today ) കോഴിക്കോട് ജില്ലയിൽ നിപ ആശങ്ക ഒഴിയുകയാണ്. ഇന്നലെ ലഭിച്ച 7 പരിശോധന ഫലവും നെഗറ്റീവ് ആണ്. നിലവിൽ 915 പേരാണ് […]

Kerala

കൊച്ചിയിൽ ശക്തമായ മഴ; ഇടപ്പള്ളി ഭാഗങ്ങളിൽ വെള്ളക്കെട്ട്

കൊച്ചിയിൽ ശക്തമായ മഴ. ഇടപ്പള്ളി ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്ന് പുലർച്ചെ മുതൽ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. റോഡിലെ വെള്ളക്കെട്ട് മൂലം കാൽനട യാത്രക്കാരെല്ലാം ദുരിതത്തിലായി. ( water logging at edappally ) സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. എന്നാൽ പാലക്കയത്ത് നിന്ന് ആശ്വാസ വാർത്തയാണ് പുറത്ത് വരുന്നത്. പാലക്കയത്ത് ഇന്നലെ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിഞ്ഞു. ഇന്നലെ ശക്തമായ മഴയെതുടർന്ന് ഉരുൾപൊട്ടിയ പാലക്കയത്ത് മഴ കുറഞ്ഞു നിൽക്കുകയാണ്. റോഡുകളിൽ നിന്ന് […]

National

ഇന്ത്യ ഒരുക്കിയ താമസ സൗകര്യം നിരസിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

ഇന്ത്യ-കാനഡ പ്രതിസന്ധി രൂക്ഷമാകുകയാണ്. ഇതിനിടെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സുരക്ഷാ സംഘം ‘അസ്വസ്ഥത’ സൃഷ്ടിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്. ജി 20 ഉച്ചകോടിയ്ക്കായി ഡൽഹിയിലെത്തിയ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കേന്ദ്ര സർക്കാർ ഒരുക്കിയ പ്രസിഡൻഷ്യൽ സ്യുട്ടിൽ താമസിക്കാൻ വിസമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. സെപ്തംബര് ഒൻമ്പത്, പത്ത് തീയതികളിൽ ഡൽഹിയിൽ വെച്ച് നടന്ന ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ എല്ലാ വി ഐ പികൾക്കും സർക്കാർ പ്രത്യേക മുറികൾ ഒരുക്കിയിരുന്നു. ന്യുഡൽഹിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ ലളിതിലാണ് ട്രൂഡോയ്ക്ക് താമസ സൗകര്യം […]

National

മോദിയെ ഹാരമണിയിച്ച് സ്ത്രീകൾ; സ്ത്രീകളുടെ കാൽ തൊട്ട് വന്ദിച്ച് മോദി; വനിതാ സംവരണ ബിൽ പാസാക്കിയതിൽ പ്രധാനമന്ത്രിക്ക് സ്വീകരണം

വനിതാ സംവരണ ബിൽ പാസാക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വീകരണമൊരുക്കി ബിജെപി. സ്ത്രീയുടെ ആത്മവിശ്വാസം വാനോളം ഉയർത്താനായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇനിയും ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം തരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ചരിത്രനിമിഷമെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ട്വന്റിഫോറിനോട് പറഞ്ഞു. ( PM’s Gesture To Honour BJP’s Women Workers After Historic Bill Cleared ) വനിത പ്രവർത്തകർ ഹാരമണിയിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബിജെപി ആസ്ഥാനത്ത് സ്വീകരിച്ചത്.കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമൻ,സ്മൃതി ഇറാനിൽ കൂടാതെ വനിതാ ബിജെപി […]

Kerala Technology

മണിക്കൂറുകളോളം വരി നിന്ന് ആപ്പിൾ ആരാധകർ; ഐഫോണ്‍ 15 വിൽപന തുടങ്ങി

ഐഫോണ്‍ സ്മാര്‍ട്‌ഫോണ്‍ പരമ്പര പുറത്തിറക്കുന്ന ഐഫോണ്‍ 15 സീരീസിന്റെയും മറ്റ് ഉപകരണങ്ങളുടെയും വില്‍പന ആരംഭിച്ചു. ആദ്യ ദിവസം തന്നെ ഫോൺ സ്വന്തമാക്കാനുള്ള ആവേശത്തിലാണ് ആപ്പിള്‍ ആരാധകര്‍. മുംബൈയിലെ ആപ്പിളിന്റെ ഓഫിഷ്യല്‍ സ്റ്റോറിന് മുന്നില്‍ ഉപഭോക്താക്കളുടെ വന്‍ നിരയാണുള്ളതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈയിലെ ബികെസിയില്‍ തുടക്കമിട്ട ഇന്ത്യയിലെ ആദ്യ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ആദ്യ ഐഫോണ്‍ 15 സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് പലരും. ഇവിടെ മിക്കവാറും 17 മണിക്കൂറോളം വരി നില്‍ക്കുകയാണ്. മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നും ഫോൺ […]

HEAD LINES Kerala

‘ഇഡിക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് ഇല്ല, മൊയ്തീനെതിരെ വ്യാജ തെളിവുണ്ടാക്കാൻ ശ്രമിച്ചു’; എം.വി ഗോവിന്ദന്‍

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഇഡി നടപടിക്കെതിരെ സി.പി.ഐ.എം. സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര നീക്കമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രശ്നങ്ങൾക്ക് കാരണം പാർട്ടി നേതൃത്വമാണെന്ന് വരുത്തി തീർക്കാൻ ഇഡി ശ്രമിക്കുന്നു. മുന്‍ മന്ത്രി എ.സി മൊയ്തീനെതിരെ വ്യാജ തെളിവുണ്ടാക്കാൻ ഇഡി ശ്രമിച്ചതായും കൗൺസിലർ അരവിന്ദാക്ഷനെ ഇഡി മർദിച്ചതായും എം.വി ഗോവിന്ദന്‍ ആരോപിച്ചു. സഹകരണ മേഖല കേരളത്തിന്റെ വികസനത്തിന്റെ ഭാഗം. കരുവന്നൂര്‍ പ്രശ്നം സര്‍ക്കാര്‍ ഫലപ്രദമായ അന്വേഷണം നടത്തിയ വിഷയമാണ്. അതിന് ശേഷം […]

Kerala

‘കെബി ഗണേഷ് കുമാറിൻ്റെ ഗുണവും ദോഷവും പരിശോധിച്ചിട്ടുണ്ട്’; അദ്ദേഹം മന്ത്രിയാകാൻ യോഗ്യനെന്ന് എകെ ശശീന്ദ്രൻ

ഗണേഷ് കുമാർ മന്ത്രിയാകാൻ യോഗ്യനെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. കെബി ഗണേഷ് കുമാറിൻ്റെ ഗുണവും ദോഷവും പരിശോധിച്ചിട്ടുണ്ട്. അതിനാൽ അദ്ദേഹത്തിൻ്റെ കാര്യത്തിൽ പുനർചിന്തയില്ല എന്നും അദ്ദേഹം പറഞ്ഞു. (ganesh kumar saseendran minister) മന്ത്രിസഭാ പുനസംഘടന മാധ്യമങ്ങൾ സൃഷ്ടിച്ചതാണ്. ഒരു ചർച്ചയും ഇപ്പോൾ നടക്കുന്നില്ല. മുൻധാരണ പ്രകാരമുള്ള മാറ്റം മാത്രമേ ഉണ്ടാകൂ. വകുപ്പുകൾ ഏതാണ് എന്നുള്ളത് മുൻപ് തീരുമാനിച്ചതാണ്. തുറമുഖം – മ്യൂസിയം, ഗതാഗതം വകുപ്പുകളിൽ മാത്രമേ മാറ്റമുണ്ടാകൂ. വകുപ്പുകളും മന്ത്രിമാരെ തീരുമാനിക്കുന്നതും മുഖ്യമന്ത്രിയുടെ അവകാശമാണ്. […]