India Kerala

ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന നിലപാടിലുറച്ച് പി.ജെ ജോസഫ്; സാങ്കേതിക തടസമുണ്ടെന്ന് വിശദീകരണം

നീണ്ട തര്‍ക്കത്തിനൊടുവില്‍ പാലായില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞുവെങ്കിലും, മുന്നണി ക്യാമ്പിലെ അവ്യക്തത ഒഴിഞ്ഞിട്ടില്ല. ജോസ് ടോമിന് ചിഹ്നം അനുവദിക്കാനാവില്ല എന്ന നിലപാടില്‍ തുടരുകയാണ് പി.ജെ ജോസഫ്. ജോസ് ടോമിന് രണ്ടില ചിഹ്നം നൽകുന്നതിന് സാങ്കേതിക തടസം ഉണ്ടെന്ന് രമേശ്‌ ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ടെന്ന് ചിഹ്നം സംബന്ധിച്ച ചോദ്യത്തിന് പി.ജെ ജോസഫ് മറുപടി പറഞ്ഞു. എന്നാല്‍ പാലായിലെ യു.ഡി.എഫ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ പ്രവർത്തിക്കുമെന്നും പ്രചാരണ പരിപാടികളിൽ പങ്കെടുക്കുമെന്നും ജോസഫ് വ്യക്തമാക്കി. അതേസമയം ചിഹ്നം സംബന്ധിച്ച കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നെന്നും […]

India National

ഉന്നാവ് പീഡനക്കേസ്; പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി

ഉന്നാവ് പീഡനക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വാഹനാപകട കേസിലാണ് പെണ്‍കുട്ടിയുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തിയത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ പെണ്‍കുട്ടിയെ ഐ.സി.യുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയിരുന്നു. പെണ്‍കുട്ടിയുടെ മൊഴി കൂടി ഉള്‍പ്പെടുത്തി അന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ സുപ്രിം കോടതിയില്‍ ഉടന്‍ സമര്‍പ്പിച്ചേക്കും. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ കഴിയാത്തതിനാല്‍ ഉന്നാവ് വാഹനാപകട ഗൂഢാലോചന കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി.ബി.ഐക്ക് സുപ്രിം കോടതി രണ്ടാഴ്ചത്തെ ഇളവ് അനുവദിച്ചിരുന്നു. സെപ്റ്റംബര്‍ ആറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു കോടതി നിര്‍‍‍ദേശം. […]

India National

അയോധ്യ കേസിലെ മുസ്ലിം കക്ഷികളുടെ അഭിഭാഷകന് ഭീഷണി

അയോധ്യ കേസിലെ മുസ്ലിം കക്ഷികളുടെ അഭിഭാഷകന് ഭീഷണി. മുസ്ലിംകള്‍ക്ക് വേണ്ടി ഹാജരാകുന്നതിന് തന്നെ ഭീഷണിപ്പെടുത്തിയെന്ന് അഭിഭാഷകന്‍ രാജീവ് ധവാന്‍ പറഞ്ഞു. കോടതിയലക്ഷ്യ ഹരജി നാളെ പരിഗണിക്കുമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. 88കാരനായ പ്രൊഫസര്‍ എന്‍.ഷണ്‍മുഖം എന്നയാളാണ് ആഗ്സത് 14ന് ധവാന് ഭീഷണിക്കത്ത് അയച്ചത്. രാജീവ് ധവാൻ മുസ്ലീങ്ങളെ പ്രതിനിധീകരിച്ച് തന്റെ വിശ്വാസത്തെ വഞ്ചിച്ചുവെന്ന് ഷണ്‍മുഖത്തിന്റെ കത്തില്‍ പറയുന്നു. ഹിന്ദുക്കൾ നിങ്ങളോട് ക്ഷമിക്കില്ല. നിങ്ങൾക്ക് ഒരു മനസാക്ഷി ഉണ്ടെങ്കിൽ കേസില്‍ നിന്നും ഉടൻ തന്നെ സ്വയം പിൻവാങ്ങണമെന്നും കത്തിലുണ്ട്.

India National

ജെ.എന്‍.യു യൂണിന്‍ തെരഞ്ഞെടുപ്പ്: മലയാളി വിദ്യാര്‍ഥികളാല്‍ സമൃദ്ധമായി സ്ഥാനാര്‍ഥി പട്ടിക

മലയാളി വിദ്യാര്‍ഥികളാല്‍ ശ്രദ്ധേയമാവുകയാണ് ഇത്തവണത്തെ ജെ.എന്‍.യുവിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടിക. ബാപ്സ-ഫ്രട്ടേണിറ്റി മൂവ്മെന്‍റ് സഖ്യ സ്ഥാനാര്‍ഥി വസീം ആര്‍.എസും എബി.വി.പി സ്ഥാനാര്‍ഥി ശബരീ‌ഷ് പി.എയുമാണ് ജനറല്‍ സീറ്റുകളില്‍ മത്സരിക്കുന്നവര്‍. ഇതിന് പുറമെ കൌണ്‍സിലര്‍ സീറ്റുകളിലേക്ക് അഞ്ച് മലയാളി വിദ്യാര്‍ഥികളും മത്സരരംഗത്തുണ്ട്. ഈ മാസം ആറിനാണ് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥിയൂണിയന്‍ തെരഞ്ഞെടുപ്പ്. ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഭൂരിപക്ഷമുള്ള കാന്പസില്‍ ഇത്തവണ പക്ഷെ മലയാളി സാന്നിധ്യം ശക്തമാണ്. ഏഴ് മലയാളി […]

India National

കുല്‍ഭൂഷന്‍ ജാദവിന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാനുള്ള സൌകര്യമൊരുക്കുമെന്ന് പാകിസ്താന്‍

ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ തടവിലിട്ട കുല്‍ഭൂഷന്‍ ജാദവിന് ഇന്ന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാനുള്ള സൌകര്യമൊരുക്കുമെന്ന് പാകിസ്താന്‍‍. അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവ് മാനിച്ചും വിയന്ന കണ്‍വെന്‍ഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് നടപടിയെന്നാണ് വിശദീകരണം. പാകിസ്താന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2017ല്‍ പാകിസ്താന്‍ സൈനിക കോടതി വധശിക്ഷക്ക് വിധിച്ചതിന് ശേഷം ഇതാദ്യമായാണ് കുല്‍ഭൂഷന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാന്‍ അവസരമൊരുങ്ങുന്നത്.

India National

ചന്ദ്രയാന്‍ രണ്ടിന്റെ യാത്ര നിര്‍ണായക ഘട്ടത്തിലേക്ക്; പേടകം ഇന്ന് വേര്‍പെടും

ചന്ദ്രയാന്‍ രണ്ടിന്റെ യാത്ര നിര്‍ണായക ഘട്ടത്തിലേക്ക്. വിക്രം ലാന്‍ഡറും ഓര്‍ബിറ്ററുമായി പേടകം ഇന്ന് വേര്‍പെടും. ദൌത്യത്തിലെ വെല്ലുവിളി നിറഞ്ഞ ഘട്ടമാണിതെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ചന്ദ്രയാന്‍ രണ്ട് അതിന്റെ ലക്ഷ്യത്തിലേക്കടുക്കുകയാണ്. പേടകത്തെ ചന്ദ്രന് ചുറ്റമുള്ള അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥത്തിലേക്ക് ഇന്നലെ മാറ്റിയിരുന്നു. ഇപ്പോള്‍ ചന്ദ്രനോട് 119 കി. മീ അടുത്തും, 127 കി.മീ അകലെയുമുള്ള ഭ്രമണപഥത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഇന്ന് പേടകത്തിലെ ഓര്‍ബിറ്ററിനെയും റോവര്‍ കൂടി ഉള്‍ക്കൊള്ളുന്ന വിക്രം ലാന്‍ഡറിനെയും വേര്‍പിരിക്കും. ഉച്ചക്ക് 12.45നും 1.45നും ഇടയിലുള്ള സമയത്താണ് നിര്‍ണായകമായ […]

India National

ചന്ദ്രനോടടുത്ത് ചന്ദ്രയാന്‍; നാളെ നിര്‍ണായകം

ചന്ദ്രനോടടുത്ത് ചന്ദ്രയാന്‍ രണ്ട്. പേടകത്തിന്റെ ചന്ദ്രന് ചുറ്റുമുള്ള അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂര്‍ത്തിയാക്കി. പേടകം ഇപ്പോള്‍ ചന്ദ്രനോട് 119 കി. മീ അടുത്തും 127 കി.മീ അകലെയുമുള്ള ഭ്രമണപഥത്തിലൂടെയാണ് സഞ്ചരിക്കുന്നത്. നാളെ 12 മണിക്ക് ശേഷമാണ് ഓര്‍ബിറ്ററിനെയും ലാന്‍ഡറിനെയും വേര്‍പിരിക്കുകയെന്ന നിര്‍ണായക ഘട്ടം പിന്നിടാനുള്ളത്. ഈ മാസം 7നാണ് പേടകത്തിലെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലിറങ്ങുക. ആഗസ്റ്റ് 20ന് പേടകം ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ച ശേഷമുള്ള അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥ മാറ്റമാണ് ഇന്ന് നടന്നത്. വൈകിട്ട് ആറ് […]

India Kerala

രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് ജോസ് ടോം

രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം.ജോസഫ് വിഭാഗത്തിന്റെ വോട്ടും വേണം..കെ.എം മാണിയുടെ അനുഗ്രഹം വിജയത്തിലെത്തിക്കുമെന്നും ജോസ് ടോം മീഡിയവണിനോട് പറഞ്ഞു.

India Kerala

മാണി കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ഥിയില്ലാത്തത് അനുകൂല ഘടകമെന്ന് മാണി സി.കാപ്പന്‍

പാലായില്‍ മാണി കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ഥിയില്ലാത്തത് അനുകൂല ഘടകമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍. ഇത് ബോണാസായാണ് കരുതുന്നത്. പി.ജെ ജോസഫിന്റെ സഹായം തേടില്ലെന്നും കാപ്പന്‍ മീഡിയവണിനോട് പറഞ്ഞു.

India Kerala

കോരയാർ പുഴയിൽ തടയണ നിർമ്മാണം: തമിഴ്നാട് നിലപാടിനെ അനുകൂലിച്ച് കേരളം

കോരയാർ പുഴയിൽ തടയണ നിർമ്മിച്ച തമിഴ്നാടിനെ അനുകൂലിക്കുന്ന നിലപാടാണ് കേരള സർക്കാർ സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാകുന്നു. കോരയാർ പുഴ പറമ്പിക്കുളം ആളിയാർ കരാറിന്‍റെ ഭാഗമല്ലെന്ന ജലവിഭവ വകുപ്പ് മന്ത്രിയുടെ വാദങ്ങൾ തെറ്റാണെന്നും നിയമ വിദഗ്തർ ചൂണ്ടി കാട്ടുന്നു. ഒരു സംസ്ഥാനത്ത് നിന്നും മറ്റെരു സംസ്ഥാനത്തേക്ക് ഒഴുകുന്ന നദികൾ തടസപ്പെടുത്തരുത്. ഇതിന് അന്തർ സംസ്ഥാന നദീജല കരാർ ബാധകമല്ല. പുതിയ തടയണ നിർമ്മിച്ചത് പറമ്പിക്കുളം-ആളിയാർ കരാറിന്‍റെ ലംഘനമല്ലെന്ന മന്ത്രിയുടെ വാദവും തെറ്റാണെന്ന് നേരത്തെ കേസ് നടത്തിയിരുന്ന അഭിഭാഷകൻ പറയുന്നു. […]