India Kerala

പെരുമാറ്റ ചട്ടം ലംഘിച്ചാൽ ഇടപെടലുണ്ടാകുമെന്ന് ടിക്കറാം മീണ

പെരുമാറ്റ ചട്ടം ലംഘിച്ചാൽ ഇടപെടലുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ.മാതൃക പെരുമാറ്റച്ചട്ടം നിലനിൽക്കുന്നുണ്ട്.ശബരിമല പ്രചരണ വിഷയമാക്കുന്നതിനെ കുറിച്ചു കൂടുതൽ പറയാനാഗ്രഹിക്കുന്നില്ലെന്നും ടിക്ക റാം മീണ പറഞ്ഞു.

India Kerala

ആര്‍.എസ്.എസ്- യു.ഡി.എഫ് അവിശുദ്ധ ബന്ധമെന്ന് കോടിയേരി; യു.ഡി.എഫിനെതിരെ സി.പി.എമ്മും ബി.ജെ.പിയും ഒരുമിച്ചെന്ന് ചെന്നിത്തല

ഉപതെരഞ്ഞെടുപ്പില്‍ വോട്ടു കച്ചവട ആരോപണം സജീവമാക്കി എല്‍.ഡി.എഫും യു.ഡി.എഫും. ശബരിമല കര്‍മസമിതി വഴി ആര്‍.എസ്.എസുമായി യു.ഡി.എഫ് അവിശുദ്ധ ബന്ധമുണ്ടാക്കിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോന്നിയിലും വട്ടിയൂര്‍ക്കാവിലും യു.ഡി.എഫും ബി.ജെ.പിയും വോട്ടു കച്ചവടം നടത്തുമെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു. യു.ഡി.എഫിനെ തോൽപിക്കാൻ സി.പി.എമ്മും ബി.ജെ.പിയും കൈകോർക്കുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലെന്ന് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. വോട്ടുകച്ചവടത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത് വിഡ്ഢിത്തമെന്ന് മന്ത്രി എം.എം മണി പറഞ്ഞു. പാലായിൽ യു.ഡി.എഫും […]

India National

ഗാന്ധി ജയന്തി ദിനത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും പദയാത്രയുമായി കോണ്‍ഗ്രസും ബിജെപിയും

ഗാന്ധി ജയന്തി ദിനത്തില്‍ എല്ലാ സംസ്ഥാനത്തും പദയാത്രയുമായി കോണ്‍ഗ്രസും ബിജെപിയും. കോണ്‍ഗ്രസ് പദയാത്രക്ക് ഡല്‍ഹിയില്‍ അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ലഖ്നൌവില്‍ പ്രിയങ്ക ഗാന്ധിയും നേതൃത്വം നല്‍കും. 120 ദിവസം നീണ്ടു നിൽക്കുന്ന ബിജെപി പരിപാടിക്കാണ് ആഭ്യന്തര മന്ത്രി അമിത് ഷാ രാം ലീല മൈതാനത്ത് തുടക്കമിടുക. ഗാന്ധിയൻ മാത്യകയിലാണ് കോൺഗ്രസ് പദയാത്ര. ദീൻ ദയാൽ മാർഗിലെ ഡൽഹി പ്രദേശ് കോൺഗ്രസ് ഓഫീസിൽ നിന്നും മഹാത്മാ ഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലമായ രാജ്ഘട്ടിലേക്കാണ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ […]

India National

രാഷ്ട്ര പിതാവിന്‍റെ ഓര്‍മ്മയില്‍ രാജ്യം ഇന്ന് ഗാന്ധിജയന്തി ആഘോഷിക്കുന്നു

രാജ്യം ഇന്ന് രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ നൂറ്റിയമ്പതാമത് ജന്മദിനം ആഘോഷിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് നെടുനായകത്വം വഹിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മഗാന്ധി സഹന സമരം എന്ന സമരായുധം ലോകത്തിന് സംഭാവന നല്‍കുകയും അംഹിംസ ജീവിതവ്രതമാക്കുകയും ചെയ്ത ചരിത്ര പുരുഷനാണ്. ഗാന്ധിയുടെ തത്വ ചിന്തകളുടെ സ്മരണയ്ക്കായി ഐക്യരാഷ്ട്ര സഭ ഒക്ടോബര്‍ രണ്ട് രാജ്യാന്തര അഹിംസ ദിനമായും ആചരിക്കുന്നു. 1869 ഒക്ടോബര്‍ രണ്ടിന് പോര്‍ബന്ദറില്‍ ജനിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യുടെ […]

India Kerala

പി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ത്തിയത് വിദ്യാര്‍ഥികളും പ്രണവും ചേര്‍ന്നെന്ന് അന്വേഷണ സംഘം

പി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ത്തിയത് യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികളും കേസില്‍ പിടിയിലായ പ്രണവും ചേര്‍ന്നെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പ്രണവും നസീമും ശിവരഞ്ജിത്തും മൊബൈല്‍ ഫോണുമായാണ് പരീക്ഷക്കെത്തിയത്.മൊബൈല്‍ വഴിയല്ലാതെയും ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് സംശയമുണ്ട്.

India Kerala

മരട്; ഒഴിയാനുള്ള കാലപരിധി നാളെ അവസാനിക്കും,പുനരധിവാസം ആവശ്യപ്പെട്ടവര്‍ക്കെല്ലാം നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍

മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി നാളെ അവസനിക്കാനിരിക്കെ പുനരധിവാസം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. മാറി താമസിക്കാനുള്ള ഫ്ലാറ്റുകളുടെ പുതുക്കിയ പട്ടിക ഉടമകള്‍ക്ക് ലഭിച്ചില്ല. ഫ്ലാറ്റികള്‍ ഒഴിയാന്‍ 15 ദിവസം കൂടി വേണമെന്നാണ് ഫ്ലാറ്റുടമകളുടെ നിലപാട്. അതേസമയം പുനരധിവാസം ആവശ്യപ്പെട്ടവര്‍ക്കെല്ലാം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ എസ്. സുഹാസ് പറഞ്ഞു.വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. ഫ്ലാറ്റുകള്‍ ഒഴിയാന്‍ ഇനി ഒരു ദിവസം മാത്രമാണ് ഉടമകള്‍ക്ക് മുന്‍പിലുള്ളത്. പുനരധിവാസം നല്‍കാമെന്നുള്ള സര്‍ക്കാരിന്റെ ഉറപ്പ് പാലിക്കപ്പെടാതെ ഫ്ലാറ്റുകള്‍ […]

India Kerala

ശബരിമലയിൽ ആചാരലംഘകരെ നേരിടാൻ ഇത്തവണയും തയ്യാറെന്ന് കെ.സുരേന്ദ്രന്‍

ശബരിമലയിൽ ആചാരലംഘകരെ നേരിടാൻ ഇത്തവണയും തയ്യാറെന്ന് കോന്നിയിലെ ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രൻ. തെരഞ്ഞെടുപ്പിലെ ലാഭനഷ്ട കണക്കുകൾ നോക്കിയല്ല ശബരിമലയ്ക്ക് വേണ്ടി നിലകൊള്ളുന്നത്. യു.ഡി.എഫിന്റെ വോട്ടുകച്ചവട ആരോപണം പരാജയഭീതിയിലുള്ള മുൻകൂർ ജാമ്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

India Kerala

തകര്‍ന്നു വീണ സൗത്ത് ബീച്ചിലെ കടല്‍പാലം പൂര്‍ണമായും പൊളിക്കാന്‍ നീക്കം

കോഴിക്കോട് സൗത്ത് ബീച്ചിലെ കടല്‍പാലത്തിന്റെ ഒരു ഭാഗം തകർന്ന് വീണ് 13 പേർക്ക് പരിക്കേറ്റതിനെ തുടർന്ന് കടൽ പാലം പൂർണമായും പൊളിച്ചു മാറ്റാൻ നടപടി തുടങ്ങി. തകർന്ന് വീണ സ്ലാബുകൾക്കിടയിൽ ആളുകൾ കുടുങ്ങിയതായി സംശയം ഉയർന്നതിനെ തുടർന്ന് ജെ.സി.ബി എത്തിച്ച് സ്ലാബുകൾ നീക്കി പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സൗത്ത് ബീച്ചിലെ പഴയ കടൽ പാലത്തിന്റെ ഒരു ഭാഗം തകർന്ന് വീണ് 13 പേർക്ക് പരിക്കേറ്റത്. അപകടം നടന്ന ഭാഗത്ത് കടലിൽ രക്തം […]

India Kerala

ഉപതെരഞ്ഞെടുപ്പിനുള്ള പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി നാളെ അവസാനിക്കും

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി നാളെ അവസാനിക്കും. നിലവില്‍ 35 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. പ്രമുഖ സ്ഥാനാര്‍ഥികളുടെ പ്രചാരണം സജീവമായിട്ടുണ്ട്. 44 സ്ഥാനാര്‍ഥികളാണ് നേരത്തെ പത്രിക സമര്‍പ്പിച്ചിരുന്നത്. ഇതില്‍ ഒമ്പത് പേരുടെ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളിപ്പോയി. നാളെ വൈകുന്നേരം മൂന്ന് മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. അതിന്ശേഷമേ സ്ഥാനാര്‍ഥിചിത്രം വ്യക്തമാകൂ. പത്ത് പേര്‍ മത്സരിക്കുന്ന എറണാകുളത്താണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത്. സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ ചിഹ്നം പത്രിക പിൻവലിക്കുന്ന നാളെ മൂന്നു […]

India Kerala

കരുനാഗപ്പള്ളിയിൽ ആഡംബര കാറിൽ കടത്തിയ 82 കുപ്പി വ്യാജമദ്യം പിടികൂടി

കൊല്ലം കരുനാഗപ്പള്ളിയിൽ ആഡംബര കാറിൽ കടത്തിയ 82 കുപ്പി വ്യാജമദ്യം പിടികൂടി. മാഹിയിൽ നിന്നും വിൽപ്പനയ്ക്കായി കടത്തിയ മദ്യമാണ് എക്സൈസ് സംഘം പിടികൂടിയത്. രഹസ്യ വിവരത്തെതുടർന്ന് എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ വെച്ച് ആഡംബര കാറിൽ നിന്നും മദ്യം പിടികൂടിയത്. 2 കാറുകളിൽ നിന്നായി 82 കുപ്പി മദ്യം പിടിച്ചെടുത്തു. കരുനാഗപ്പള്ളി സ്വദേശികളായ ജോബിൻ, അഖിൽ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരുടെ കൂട്ടാളികളായ 4 പേർക്കായി അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ ഓണക്കാലത്ത് […]