India Kerala

കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി തുടരുന്നു; കൂടുതല്‍ സര്‍വീസുകള്‍ ഇന്നും റദ്ദാക്കിയേക്കും

എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയിലുണ്ടായ പ്രതിസന്ധി തുടരുന്നു. കൂടുതല്‍ സര്‍വീസുകള്‍ ഇന്നും റദ്ദാക്കിയേക്കും. പ്രതിസന്ധി പരിഹരിക്കാന്‍ വീണ്ടും ഹൈകോടതിയെ സമീപിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചിട്ടുണ്ട്. ഡ്രൈവർമാരില്ലാത്തതിനാൽ സംസ്ഥാനത്താകെ ഇന്നലെ കെ.എസ്.ആര്‍.ടി.സിയുടെ 637 സർവീസുകളാണ് മുടങ്ങിയത്.തെക്കൻ മേഖലയിൽ 339 ഉം,സെൻട്രൽ മേഖലയിൽ – 241ഉം വടക്കൻ മേഖലയിൽ – 57 ഉം സർവീസുകൾ മുടങ്ങി. 2 ദിവസങ്ങളിലായി 1200ഓളം സർവീസുകളാണ് കെഎസ്ആർടിസി നിർത്തിവെച്ചത്. എക്സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ്, ബസുകള്‍ എടുത്തതിന് ശേഷം മാത്രം ഓര്‍ഡിനറികള്‍ സര്‍വീസ് നടത്താനുളള തീരുമാനം […]

India National

ഡയപ്പര്‍ ഇട്ട കൊച്ചുകുട്ടിയാണ് ഹിന്ദി ഭാഷയെന്ന് ചലച്ചിത്ര താരം കമല്‍ ഹാസന്‍

ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും ചെറുപ്പമേറിയ ഭാഷയാണ് ഹിന്ദിയെന്ന് നടന്‍ കമല്‍ ഹാസന്‍. ഡയപ്പര്‍ ഇട്ട കൊച്ചുകുട്ടിയാണ് ഹിന്ദി ഭാഷയെന്നാണ് ചലച്ചിത്ര താരവും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ ചെന്നൈയില്‍ പറഞ്ഞത്. ‘ഡയപ്പര്‍ ഇട്ട കൊച്ചുകുട്ടിയാണ് ഹിന്ദി ഭാഷ. തമിഴ്, തെലുഗു, സംസ്കൃതം എന്നിവയെ അപേക്ഷിച്ച് ഹിന്ദി ചെറിയ ഭാഷയാണ്. പരിഹസിച്ചു കൊണ്ട് പറയുന്നതല്ല, ആ ഭാഷയോടുള്ള എല്ലാ വിധ ബഹുമാനത്തോടും കൂടി പറയുന്നതാണ്. കഴുത്തിന് താഴെ മുറുക്കി പിടിച്ചോ അടിച്ചേല്‍പ്പിച്ചോ ഹിന്ദി ഭാഷ പ്രയോഗിക്കരുത്.’; […]

India National

ഉന്നാവോ പീഡന കേസ്; സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

ഉന്നാവോ പീഡന കേസുകളൊന്നിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. ബി.ജെ.പി എം.എൽ എ കുൽദീപ് സിങ് സെൻഗർ പീഡത്തിന് ഇരയാക്കിയ ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി വീണ്ടും പീഡനത്തിനിരയാക്കിയ കേസിലാണ് നടപടി. കുൽദീപ് സെനഗറിന്റെ അനുയായികൾ ആയ മൂന്ന് പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. 2017 ജൂണ്‍ പതിനൊന്നിന് പെൺകുട്ടിയെ തട്ടി കൊണ്ടുപോയി പീഡനത്തിനിരയാക്കിയ കേസിലാണ് നടപടി. ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെൻഗർ പീഡത്തിന് ഇരയാക്കിയ ശേഷമായിരുന്നു സംഭവം. കുൽദീപ് സിങ്ങിന്റെ അനുയായികളായ നരേഷ് തിവാരി, ബ്രിജേഷ് യാദവ് […]

India National

റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് കുറച്ചു

റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് കുറച്ചു. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ആര്‍.ബി.ഐ റിപ്പോ നിരക്ക് കുറക്കുന്നത്. 5.40 ശതമാനത്തില്‍ നിന്ന് 5.15 ശതമാനമായാണ് നിരക്ക് കുറച്ചത്. ഇതോടെ റിപ്പോ 2010 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ജിഡിപി വളര്‍ച്ച ലക്ഷ്യത്തിലും റിസര്‍വ് ബാങ്ക് കുറവ് വരുത്തി. 2019 -2020 സാമ്പത്തിക വര്‍ഷത്തില്‍ ജി.ഡി.പി 6.1ശതമാനമേ പ്രതീക്ഷിക്കുന്നുള്ളുവെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ഇനിയും കരകയറാത്ത സാഹചര്യത്തില്‍ ആര്‍.ബി.ഐ റിപ്പോ നിരക്കില്‍ ഇനിയും കുറവ് […]

India Kerala

കോൺഗ്രസിന്റെ മുഖ്യ ശത്രു ആർ.എസ്.എസാണെന്ന് ബെന്നി ബെഹ്നാൻ

കോൺഗ്രസിന്റെ മുഖ്യ ശത്രു ആർ.എസ്.എസാണെന്ന് ബെന്നി ബെഹ്നാൻ. ഇത് നെഹ്റുവിന്റെ കാലം മുതലുള്ള നിലപാടാണ്. സി.പി.എമ്മാണ് ആർ.എസ്.എസുമായി ബന്ധം പുലർത്തിയിരുന്നത്. സി.പി.എമ്മും ബി.ജെ.പിയും വോട്ട് കച്ചവടം നടത്തിയതിന് തെളിവാണ് പാല ഉപതെരഞ്ഞെടുപ്പ് ഫലമെന്നും ബെന്നി ബെഹ്നാന്‍ വ്യക്തമാക്കി.

India Kerala

കോന്നിയിലെ വോട്ടർ പട്ടികയിൽ സി.പി.എം ക്രമക്കേട് നടത്തി: അടൂർ പ്രകാശ്

കോന്നി മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ സി.പി.എം വ്യാപക ക്രമക്കേട് നടത്തിയെന്ന് അടൂർ പ്രകാശ് എം.പി. അർഹതപ്പെട്ട ആളുകളെ ഒഴിവാക്കി. സി.പി.എം ഉദ്യോഗസ്ഥരെക്കൊണ്ടാണ് ഇത് ചെയ്യിപ്പിച്ചത്. രണ്ട് ദിവസം കഴിഞ്ഞാൽ ക്രമക്കേടിന്‍റെ കൃത്യമായ കണക്ക് പറയുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. അതേസമയം അടൂര്‍ പ്രകാശിന് മറുപടിയുമായി സി.പി.എം രംഗത്തെത്തി. ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ അനന്തഗോപൻ പറഞ്ഞു. പരാജയഭീതി കൊണ്ടാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. അനർഹരെ കണ്ടെത്തിയാൽ പട്ടികയിൽ നിന്ന് പുറത്താക്കണമെന്നും അനന്തഗോപൻ […]

India Kerala

പാലാരിവട്ടം അഴിമതി കേസ്; ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് അനുമതി തേടി

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ സ്വത്ത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുന്നു. ഇബ്രാഹിംകുഞ്ഞ് മന്ത്രിയായിരുന്നപ്പോള്‍ സമ്പാദിച്ച സ്വത്തിനെ കുറിച്ചാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിനായി വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടി. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് പൊതുവായ അന്വോഷണമാണ് വിജിലന്‍സ് ഇതുവരെ നടത്തിയിരുന്നത്. മുന് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് അന്വേഷണം നടത്താനൊരുങ്ങുകയാണ് വിജിലന്‍സ്. ഇതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ അനുമതി തേടിയത്. അഴിമതി നിരോധന നിയമത്തിൽ 2018ൽ വരുത്തിയ ഭേദഗതി പ്രകാരം […]

India Kerala

കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി; വീണ്ടും ഹൈക്കോടതിയെ സമീപിക്കും

താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടത് മൂലമുണ്ടായ പ്രതിസന്ധി മറി കടക്കാൻ വീണ്ടും ഹൈകോടതിയെ സമീപിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. ദിവസ വേതനത്തിൽ താത്കാലിക ഡ്രൈവർമാരെ കോർപ്പറേഷനിൽ നിയമിക്കേണ്ടി വരുമെന്ന ആവശ്യം ഹൈകോടതിയെ അറിയിക്കും. തിരക്കുള്ള ദിവസം യാത്രാ ക്ലേശം പരിഹരിക്കാൻ ഒരു ദിവസത്തേക്ക് ജീവനക്കാരെ നിയമിക്കാൻ കഴിയുമോ എന്ന സാധ്യത തേടാനും തീരുമാനിച്ചു. അതേ സമയം പ്രതിസന്ധി കാരണം ഇന്ന് 637 സർവീസുകൾ റദ്ദാക്കി. ബദൽ മാർഗം തേടി ഗതാഗത മന്ത്രി വിളിച്ചു ചേർത്ത ചർച്ചയിലാണ് വീണ്ടും ഹൈക്കോടതിയെ കാര്യങ്ങൾ ധരിപ്പിക്കാൻ […]

India Kerala

വട്ടിയൂര്‍ക്കാവില്‍ നാളെ മുതല്‍ പ്രചരണത്തിനിറങ്ങുമെന്ന് ശശി തരൂര്‍

വട്ടിയൂർക്കാവിൽ പ്രചരണത്തിൽ സജീവമല്ലെന്ന ആരോപണത്തിൽ വിശദീകരണവുമായി ശശി തരൂർ എംപി. പാർലമെന്റി കമ്മറ്റിയുടെ യോഗമുളളതിനാലാണ് ഡൽഹിയിൽ തുടരുന്നതെന്നും നാളെ മുതൽ പ്രചരണത്തിനിറങ്ങുമെന്നും തരൂർ പറഞ്ഞു. നേതാക്കൾ പ്രചാരണത്തിനെത്തുന്നില്ലെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി മോഹന്‍കുമാര്‍ പ്രതികരിച്ചു. വട്ടിയൂർക്കാവിൽ പ്രചരണം മന്ദഗതിയാലാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി കഴിഞ്ഞ ദിവസം പരാതി ഉന്നയിച്ചിരുന്നു. ശശി തരൂർ എം.പിയടക്കമുളള നേതാക്കൾ പ്രചാരണത്തിനെത്തതിലും പാർട്ടിക്കുളളിൽ അതൃപ്തിയുണ്ടായിരുന്നു. ഇതോടെയാണ് വിശദീകരണവുമായി തരൂര്‍ രംഗത്തെത്തിയത്. പാർലമെന്ററി കമ്മറ്റിയുടെ യോഗത്തിൽ പങ്കെടുക്കേണ്ടതിനാലാണ് ഡൽഹിയിൽ തുടരുന്നതെന്ന് തരൂർ ഫേസ്ബുക്കിൽ […]

India Kerala

‘എത്രയും പെട്ടെന്ന് ഫ്ലാറ്റില്‍ നിന്ന് പുറത്തിറങ്ങണം, ഒരു മണിക്കൂര്‍ പോലും നല്‍കില്ല’; ഫ്ലാറ്റുടമകളോട് പൊട്ടിത്തെറിച്ച് സുപ്രീം കോടതി

മരടില്‍ നിന്ന് ഒഴിയാന്‍ ഒരാഴ്ച കൂടി സമയം വേണമെന്ന ഫ്ലാറ്റുടമകളുടെ ഹരജി സുപ്രീം കോടതി തള്ളി. ഒരു മണിക്കൂര്‍ പോലും സമയം നീട്ടി നല്‍കാനാകില്ലെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. പരമാവധി ക്ഷമിച്ചെന്നും ഇനി ക്ഷമിക്കാനാകില്ലെന്നും വിഷയത്തില്‍ ഒരു റിട്ട് ഹരജിയും ഇനി കേള്‍ക്കാനാകില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ‘എത്രയും പെട്ടെന്ന് എല്ലാവരും ഫ്ലാറ്റില്‍ നിന്ന് പുറത്തിറങ്ങണം. ഒരു മണിക്കൂര്‍ പോലും നല്‍കില്ല’; ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. മരടുമായി ബന്ധപ്പെട്ട് മൂന്ന് […]