തിരുവനന്തപുരം ഭരതന്നൂരില്‍ 10 വര്‍ഷം മുമ്പ് മരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹം പുറത്തെടുത്ത് റീപോസ്റ്റ്മോര്‍ട്ടം ചെയ്യും.ഏഴാം ക്ലാസ് വിദ്യാര്‍ഥി ആദര്‍ശിന്റെ മൃതദേഹമാണ് പുറത്തെടുക്കുക. തിങ്കളാഴ്ച പതിനൊന്ന് മണിക്ക് മൃതദേഹം പുറത്തെടുക്കും. ഫോറന്‍സിക് സര്‍ജന്‍മാരുടെ സംഘം നല്‍കിയ നിര്‍ദേശം അനുസരിച്ചാണ് ക്രൈംബ്രാഞ്ച് നീക്കം. 2009 ഏപ്രില്‍ 5നാണ് വീട്ടില്‍ നിന്ന് കടയിലേക്ക് പോയ ആദര്‍ശ് വിജയനെ കാണാതാകുന്നത്. തെരച്ചിലിനൊടുവില്‍ വീടിന് സമീപത്തെ കുളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. അന്ന് ബന്ധുക്കള്‍ക്ക് ദുരൂഹത തോന്നിയിരുന്നില്ല. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് ദുരൂഹത സംശയിക്കാന്‍ കാരണമായത്. […]
India
‘ഹിന്ദുവിന്റെ അട്ടിപ്പേറവകാശം രമേശ് ചെന്നിത്തലക്ക് ആരാണ് കൊടുത്തത്; മുഖ്യമന്ത്രി
ഹിന്ദുവിന്റെ അട്ടിപ്പേറവകാശം രമേശ് ചെന്നിത്തലക്ക് ആരാണ് കൊടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഞ്ചേശ്വരത്ത് തോല്‍വി മണക്കുന്നത് കൊണ്ടാണ് എല്‍.ഡി.എഫ് സ്ഥാനാർത്ഥിയെ വ്യക്തിപരമായി ആക്രമിക്കുന്നത്, ശങ്കർ റൈ വിശ്വാസിയായതിൽ പ്രതിപക്ഷ നേതാക്കൾക്കെന്തിനാണ് വേവലാതിയെന്നും മുഖ്യമന്ത്രി ചോദിച്ചു. മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബംഗാളില്‍ കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് സോണിയ ഗാന്ധിയുടെ അനുമതി
ബംഗാളിൽ ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കാൻ കോൺഗ്രസ് പ്രവർത്തകരോട് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശം. ഭരണത്തിലിരിക്കുന്ന തൃണമൂൽ കോൺഗ്രസിനും ബി.ജെ.പിക്കുമെതിരെ യോജിച്ച് പ്രവർത്തിക്കാനാണ് പാർട്ടിയുടെ തീരുമാനമെന്ന് കോൺഗ്രസ് വക്താവ് അബ്ദുൽ മന്നാനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ബംഗാളിൽ പാർട്ടിയുടെ അടിത്തറ ദുർബലമാകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് സോണിയാ ഗാന്ധിയുടെ പുതിയ നീക്കം. 2016ലെ നിയമസഭാ തെരഞ്ഞടുപ്പിന് ശേഷം സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികൾക്ക് മാറ്റമുണ്ടായിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയ ശേഷം സഖ്യനീക്കവുമായി മുന്നോട്ട് പോകാൻ സോണിയാ ഗാന്ധി തീരുമാനിക്കുകയായിരുന്നുവെന്ന് അബ്ദുൽ മന്നാൻ പറഞ്ഞു. […]
വ്യാജ ഒസ്യത്ത് നിര്‍മ്മിച്ച കേസില്‍ ജോളിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് കാണാനില്ല
വ്യാജ ഒസ്യത്ത് നിര്‍മിച്ച് ഭൂമി തട്ടിയെടുത്ത സംഭവത്തില്‍ ജോളിക്ക് എതിരായ അന്വേഷണ റിപോര്‍ട്ട് കാണാതായതായി സ്ഥിരീകരണം. ജോളിക്ക് എതിരെ വില്ലേജ് ഓഫീസര്‍ തയ്യാറാക്കിയ റിപോര്‍ട്ടാണ് കാണാതായത്. ഓമശേരി പഞ്ചായത്തില്‍ നിന്നും റിപോര്‍ട്ട് കാണാതായതായി നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ പഞ്ചായത്ത് അധികൃതരോട് പഞ്ചായത്ത് വിശദീകരണം തേടി. ടോം തോമസിന്റെ പേരിലുള്ള വീടും സ്ഥലവും വ്യാജ ഒസ്യത്തും അനുബന്ധ രേഖകളും ഹാജരാക്കി ജോളി സ്വന്തം പേരിലേക്ക് മാറ്റിയിരുന്നു. മറ്റ് ബന്ധുക്കള്‍ പരാതിയുമായി രംഗത്ത് വന്നപ്പോള്‍ വില്ലേജ് ഓഫീസര്‍ ഇക്കാര്യം […]
പി.എസ്.സിയില്‍ വീണ്ടും പരീക്ഷ തട്ടിപ്പ്
പി.എസ്.സിയില്‍ വീണ്ടും മാര്‍ക്ക് തട്ടിപ്പ്. ആസൂത്രണ ബോര്‍ഡില്‍ മൂന്ന് ചീഫ് തസ്തികകളിലേക്ക് തയാറാക്കിയ റാങ്ക് ലിസ്റ്റിലാണ് സംശയകരമായ രീതിയില്‍ മാര്‍ക്ക് ദാനം നടന്നത്. എഴുത്തുപരീക്ഷയില്‍ പിന്നിലായിരുന്ന മൂന്ന് പേര്‍ക്ക് അഭിമുഖത്തില്‍ വാരിക്കോരി മാര്‍ക്ക് നല്‍കി. അഭിമുഖത്തില്‍ 90 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചതോടെ റാങ്ക് പട്ടികയില്‍ മുന്നിലെത്തിയ മൂന്നുപേരും ഇടത് സര്‍വീസ് സംഘടനാ ഭാരവാഹികളാണ്. ആസൂത്രണ ബോര്‍ഡിലെ സോഷ്യല്‍ സര്‍വീസ്, പ്ലാന്‍ കോ ഓര്‍ഡിനേഷന്‍, ഡീ സെന്‍ട്രലൈസ്ഡ് പ്ലാനിങ് എന്നീ വിഭാഗങ്ങളിലെ ചീഫ് തസ്തിയുടെ റാങ്ക് ലിസ്റ്റ് ഈ […]
മറിയം ത്രേസ്യയെ നാളെ വിശുദ്ധയായി പ്രഖ്യാപിക്കും
മറിയം ത്രേസ്യയെ നാളെ റോമില്‍ വെച്ച് വിശുദ്ധയായി പ്രഖ്യാപിക്കും. തൃശൂരിലെ കുഴിക്കാട്ടുശ്ശേരിക്കാര്‍ ഏറെ ആഹ്ളാദത്തിലാണ്. മറിയം ത്ര്യേസ്യ സ്ഥാപിച്ച മഠവും മറിയം ത്രേസ്യയുടെ കബറിടവും കുഴിക്കാട്ടുശ്ശേരിയിലാണ് സ്ഥിതി ചെയ്യുന്നത്. സന്ദര്‍ശകര്‍ പതിവായി ഏറെ എത്താറുണ്ട് കുഴിക്കാട്ടുശ്ശേരിയില്‍. വിശുദ്ധ പദവിയിലേക്ക് മറിയം ത്ര്യേസയെ ഉയര്‍ത്തുന്നുവെന്ന വാര്‍ത്ത വന്നതുമുതല്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടിവിടെ. നാളെ വലിയ രീതിയിലുള്ള ആഘോഷങ്ങള്‍ ഒന്നും ആസൂത്രണം ചെയ്തിട്ടില്ല. ഇന്ത്യന്‍ സഭയുടെ ആഘോഷങ്ങള്‍ പിന്നീടാണ് നടക്കുക. രാവിലെ കുഴിക്കാട്ടുശ്ശേരി മഠത്തില്‍ പ്രത്യേക കുര്‍ബാന നടക്കും. […]
ഇന്ത്യയിലെ സമ്പന്നരില്‍ മുകേഷ് അംബാനി ഒന്നാമത്; മലയാളികളില്‍ യൂസുഫലി
തുടർച്ചയായ 12ാം വർഷവും രാജ്യത്തെ സമ്പന്നരിൽ ഒന്നാം സ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. 3.65 ലക്ഷം കോടി രൂപയാണ് അംബാനിയുടെ ആസ്തി. ഫോബ്സ് ഇന്ത്യയുടെ ഏറ്റവും പുതിയ പട്ടികയിലാണ് അംബാനി വീണ്ടും ഒന്നാം നമ്പറായത്. അതിവേഗത്തില്‍ വളര്‍ന്ന ജിയോയുടെ കുതിപ്പില്‍ നിന്നാണ് അംബാനി ആസ്തി പലകോടികള്‍ വര്‍ധിപ്പിച്ച് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഇതേസമയം, പട്ടികയില്‍ വിസ്മയിപ്പിക്കുന്ന നേട്ടമുണ്ടാക്കിയത് അദാനി ഗ്രൂപ്പ് അധ്യക്ഷന്‍ ഗൗതം അദാനിയാണ്. എട്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അദാനി രണ്ടാം സ്ഥാനത്തേക്കാണ് കുതിച്ചെത്തിയത്. […]
ഉന്നാവോ കേസ്; ബി.ജെ.പി എം.എല്‍.എക്കെതിരെ കൊലപാതക കുറ്റം ചുമത്തിയില്ല
ഉന്നാവോ വാഹനാപകടക്കേസിൽ ബി.ജെ.പി എം.എൽ.എ കുൽദീപ് സെങ്കാറിനെതിരെ കൊലപാതക കുറ്റമില്ല. പകരം ക്രിമിനൽ ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ലഖ്നൗ പ്രത്യേക കോടതിയിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. ജൂലൈ 28നാണ് ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരിയും ബന്ധുക്കളും അഭിഭാഷനും സഞ്ചരിച്ചിരുന്ന കാർ ദുരൂഹ സാഹചര്യത്തിൽ അപകടത്തിൽപ്പെട്ടത്. സംഭവത്തില്‍ 2 പേർ മരിക്കുകയും പരാതിക്കാരിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പീഡനക്കേസിൽ പ്രതിയായ ബി.ജെ.പി എം.എൽ.എ കുൽദീപ് സെനഗർ ആസൂത്രിതമായി നടത്തിയ അപകടമാണിത് എന്നായിരുന്നു ആരോപണം. തുടർന്ന് കുൽദീപ് […]
ഇന്ന് സുപ്രധാന ചര്‍ച്ച
ഇന്ത്യ – ചൈന അനൗദ്യോഗിക ഉച്ചകോടിയുടെ സുപ്രധാന ചർച്ച ഇന്ന് നടക്കും. രാവിലെ പത്തിന് മഹാബലിപുരത്തെ റിസോർട്ടിലാണ് കൂടിക്കാഴ്ച്ച. ഒരു മണിക്കൂർ നീളുന്ന ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങും മാത്രമാണ് പങ്കെടുക്കുക. അതിന് ശേഷം പ്രതിനിധി തല ചർച്ചയുമുണ്ടാകും. അതിർത്തി, പ്രതിരോധം, വ്യാപാരം എന്നിവയാണ് പ്രധാന വിഷയങ്ങൾ എങ്കിലും ജമ്മു കശ്മീർ വിഷയത്തിൽ ചർച്ചയുണ്ടാകുമോ എന്നാണ് ലോക രാജ്യങ്ങൾ ഉറ്റുനോക്കുന്നത്. ചർച്ചകൾക്ക് ശേഷം സംയുക്ത പ്രതികരണം ഉണ്ടാവില്ലെന്നാണ് സൂചനകൾ. ഇരു […]
പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതി;ബി.ജെ.പി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ്
പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതിയില്‍ ബി.ജെ.പി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ്. മുളുന്ദ് എം.എല്‍.എയുടെ മകന്‍ രഞ്ജീത് സിങ് ഒരേ സമയം പി.എം.സി ബാങ്ക് ഡയറക്ടറും എച്ച്.ഡി.ഐ.എല്‍ ബോര്‍ഡ് അംഗവുമായിരുന്നു. ബാങ്കിന്‍റെ 12 ഡയറക്ടര്‍മാരുമായി ബി.ജെ.പിക്ക് അടുത്ത ബന്ധമാണുള്ളതെന്നും കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ആരോപിച്ചു. പി.എം.സി ബാങ്കിന്റെ പരമാവധി വായ്പ പരിധിയുടെ 75 ശതമാനം എച്ച്.ഡി.ഐ.എല്‍ അടക്കമുള്ള ബാധ്യതയുള്ള സ്ഥാപനങ്ങള്‍ക്ക് ചട്ടം ലംഘിച്ച് നല്‍കി എന്നാണ് കേസ്. വായ്പയുമായി ബന്ധപ്പെട്ട് 4,355 കോടിയുടെ അഴിമതി നടന്നതായും […]












