കൂടത്തായി കൂട്ട കൊലപാതക കേസിൽ തെളിവ് ശേഖരിക്കാൻ എത്തിയ വിദഗ്ധസംഘം പൊന്നാമറ്റം വീട്ടിൽ നിന്നും സയനൈഡ് കണ്ടെടുത്തു. മുഖ്യപ്രതി ജോളിയെ വീണ്ടും തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് സുപ്രധാന തെളിവ് കണ്ടെടുക്കാനായത്. ഐ.സി.ടി എസ്.പി ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ വിദഗ്ധ സംഘമാണ് ജോളിയെ വീണ്ടും തെളിവെടുപ്പിനായി പൊന്നാമറ്റം വീട്ടിലെത്തിച്ചത്. രാത്രി ഒമ്പതരയോടെ വീട്ടിലെത്തി തെളിവെടുപ്പ് ആരംഭിച്ചെങ്കിലും ആദ്യം സയനൈഡ് സൂക്ഷിച്ച് സ്ഥലം തനിക്ക് ഓർമ്മയില്ലയെന്ന മറുപടിയായിരുന്നു ജോളി നൽകിയത്. പിന്നീട് രണ്ടര മണിക്കൂർ നീണ്ട പരിശോധനയ്ക്കിടെ അടുക്കളയുടെ ഭാഗത്തുനിന്നും ജോളി […]
India
സാമ്പത്തിക രംഗത്ത് റാവുവിനെയും മന്‍മോഹന്‍ സിങിനെയും മാതൃകയാക്കണമെന്ന് നിര്‍മ്മല സീതാരാമന്‍റെ ഭര്‍ത്താവ്
മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങിന്റെയും പി.വി നരസിംഹ റാവുവിന്റെയും സാമ്പത്തിക മാതൃക കേന്ദ്രസര്‍ക്കാര്‍ പിന്തുടരണമെന്ന് സാമ്പത്തിക വിദഗ്ധനും കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്റെ ഭര്‍ത്താവുമായ പറക്കാല പ്രഭാകരന്‍. ദ ഹിന്ദു ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് സര്‍ക്കാരിനെ വിമര്‍ശിച്ചും ഇന്ത്യന്‍ സാമ്പത്തിക രംഗം മെച്ചപ്പെടുന്നതിന് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങളും അദ്ദേഹം പങ്കുവെക്കുന്നത്. നെഹ്‌റുവിയന്‍ സോഷ്യലിസത്തെ വിമര്‍ശിച്ചു കൊണ്ടിരിക്കുന്നതിനു പകരം, രാജ്യത്ത് ഉദാരവത്കരണത്തിന് വഴി തെളിച്ച നരസിംഹ റാവു-മന്‍മോഹന്‍ സിങ് സാമ്പത്തിക മാതൃക ബി.ജെ.പി സ്വീകരിക്കണമെന്ന് എ ലോഡ്‌സ്റ്റാര്‍ ടു സ്റ്റിര്‍ ദ […]
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മരടിലെ ഫ്ലാറ്റുടമകള്‍ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്
മരട് ഫ്ലാറ്റ് കേസുമായി ബന്ധപ്പെട്ട് നാളെ ചോദ്യം ചെയ്യലിന് ഹാജരാക്കാന്‍ ഫ്ലാറ്റ് നിർമാതാക്കൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. അതിനിടെ മുൻകൂർ ജാമ്യം തേടി നിർമാതാക്കൾ കോടതിയെ സമീപിച്ചു. സർക്കാർ നിർദ്ദേശം ലഭിച്ചാല്‍ ഉടന്‍ ഫ്ലാറ്റുകൾ പൊളിക്കാൻ കമ്പനികൾക്ക് കൈമാറും എന്ന് സബ് കളക്ടർ സ്നേഹിൽ കുമാർ. മരട് ഫ്ലാറ്റ് കേസുമായി ബന്ധപ്പെട്ട് നാളെ ചോദ്യംചെയ്യലിന് ഹാജരാവേണ്ടത് ആല്‍ഫാ വെഞ്ചേഴ്സ് ഉടമകളാണ്. തൊട്ടടുത്ത ദിവസങ്ങളിൽ ഹോളി ഫെയ്ത്ത്, ജെയിന്‍ കോറല്‍ കോവ് കെട്ടിട നിര്‍മാതാകളും ഹാജരാകും. മുന്‍കൂര്‍ ജാമ്യം […]
ചെന്നിത്തലയുടെ മാര്‍ക്ക് ദാന ആരോപണം: മറുപടിയുമായി കോടിയേരി
തെരഞ്ഞെടുപ്പ് കാലത്ത് വേറെ വിഷയങ്ങള്‍ ഇല്ലാത്തതിനാലാണ് പി.എസ്.സി തട്ടിപ്പും മാര്‍ക്ക് ദാനവും പോലുള്ള വിഷയങ്ങള്‍ രമേശ് ചെന്നിത്തല ഉന്നയിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ എന്തെങ്കിലും ക്രമവിരുദ്ധമായി നടന്നിട്ടുണ്ടെങ്കിൽ പരിശോധിക്കാനുള്ള സൗകര്യമുണ്ട്. അത്തരം പരിശോധനകൾ നടത്തുന്നതിൽ ആർക്കും പരാതിയില്ലെന്നും കോടിയേരി പറഞ്ഞു.
സാമ്പത്തിക നൊബേല്‍ ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക്
സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യന്‍ വംശജന്‍ അഭിജിത്ത് ബാനര്‍ജി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക്. എസ്തര്‍ ഡഫ്‌ലോ, മൈക്കല്‍ ക്രീമര്‍ എന്നിവര്‍ക്കൊപ്പമാണ് അഭിജിത് ബാനര്‍ജി പുരസ്‌കാരം പങ്കിട്ടത്. ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇവര്‍ക്ക് പുരസ്‌കാരം. ഇവരുടെ ഗവേഷണങ്ങള്‍ ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തെ മുന്നോട്ടുനയിച്ചു. അവരുടെ പരീക്ഷണാധിഷ്ഠിത സമീപനം വികസന സാമ്പത്തിക ശാസ്ത്രത്തെ മാറ്റിമറിച്ചുവെന്നും നൊബേല്‍ കമ്മിറ്റി വിലയിരുത്തി. കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത് ബാനര്‍ജി നിലവില്‍ അമേരിക്കയിലെ പ്രൊഫസറാണ്. കൊല്‍ക്കത്ത, ജെ.എന്‍.യു, ഹാര്‍വാര്‍ഡ് സര്‍വകലാശാലകളില്‍ നിന്നാണ് വിദ്യാഭ്യാസം […]
ആദര്‍ശിന്‍റെ ദുരൂഹ മരണത്തിൽ ഉത്തരം തേടി പോലീസ് മൃതദേഹ അവശിഷ്ടം പുറത്തെടുക്കുന്നു
തിരുവനന്തപുരം ഭരതന്നൂരിൽ 14 വയസുകാരന്‍റെ ദുരൂഹ മരണത്തിൽ ഉത്തരം തേടി പോലീസ് മൃതദേഹ അവശിഷ്ടം പുറത്തെടുക്കുന്നു. മുങ്ങിമരണമെന്ന് ആദ്യം പോലീസ് വിധിയെഴുതിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെയാണ് പത്ത് വർഷം മുൻപുള്ള മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്. ദുരൂഹമരണത്തിന്റെ സത്യം കണ്ടെത്താൻ വേണ്ടിയാണ് പതിനാലുവയസ്സുകാരനായ ആദര്‍ശിന്റെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടത്തിനും ഫോറന്‍സിക് പരിശോധനകള്‍ക്കുമായി പുറത്തെടുക്കുന്നത്. മുങ്ങിമരണമെന്ന് പൊലീസ് വിധിയെഴുതിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൊലപാതകമെന്ന് കണ്ടെത്തിയതോടെയാണ് വിശദ പരിശോധന നടത്താൻ തീരുമാനിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി […]
യു.പിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകര്‍ന്നു; 10 മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു
ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകര്‍ന്ന് വീണ് പത്ത് പേര്‍ മരിച്ചു. 15ലേറെയാളുകള്‍ക്ക് പരിക്കേറ്റു. ഒട്ടേറെ പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ന് രവിലെ മൌ ജില്ലയിലെ മൊഹമ്മദാബാദിലാണ് സംഭവം. നിരവധിയാളുകള്‍ താമസിച്ചിരുന്ന ഇരുനില കെട്ടിടമാണ് പാചകവാദക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് തകര്‍ന്ന് വീണത്. കെട്ടിടത്തിലെ ഒരു സ്ത്രീ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്നാണ് കെട്ടിടം തകര്‍ന്ന് വീണത്. നിരവധി പേര്‍ അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഗ്നിശമന സേനയും പൊലീസും […]
പാലാരിവട്ടം പാലം അഴിമതി; വിജിലന്‍സ് അന്വേഷണ സംഘത്തലവനെ മാറ്റി
നിലവിലെ അന്വേഷണ സംഘത്തിന്റെ തലവന്‍ ഡി.വൈ.എസ്.പി അശോകുമാര്‍ ഉള്‍പെടെ കോട്ടയംയൂണിറ്റിലെ ഡി.വൈ.എസ്.പി എന്‍.കെ മനോജിനെയും മറ്റ് മൂന്ന് സി.ഐമാരേയും ടീമില്‍ ഉള്‍പ്പെടുത്തിയാണ് സംഘത്തെ വിപുലീകരിച്ചത്. എന്നാല്‍, സംഘത്തിന്‍റെ ചുമതലയില്‍ നിന്നും അശോക് കുമാറിനെ മാറ്റി ഡി.വൈ.എസ്.പി ശ്യാംകുമാറിനെ നിയമിച്ചാണ് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവായത്. പാലാരിവട്ടം പാലം കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജ് ഉള്‍പ്പടെ നാല് പ്രതികളെ ആഗസ്റ്റ് 30നാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ കരാറുകാരന് ചട്ടം ലംഘിച്ച് വായ്പ […]
ആനകൊമ്പ് കൈവശം വെച്ച കേസ്: മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി
ആനകൊമ്പ് കൈവശം വെച്ച കേസില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി. തനിക്കെതിരെ സമര്‍പിച്ച കുറ്റപത്രം നിയമപരമായി നിലനില്‍ക്കില്ല. ഏഴ് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം നല്‍കിയത്. നിയമപരമായി സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ട്. നിലവിലുള്ള പരാതികള്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനാണെന്നും മോഹന്‍ലാല്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
5000 രൂപയും മദ്യവും നല്‍കിയാണ് പ്രജികുമാറില്‍ നിന്നും സയനൈഡ് വാങ്ങിയത്- മാത്യു
5000 രൂപയും മദ്യവും നല്‍കിയാണ് പ്രജികുമാറില്‍ നിന്നും സയനൈഡ് വാങ്ങിയതെന്ന് മാത്യുവിന്റെ മൊഴി. പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞാണ് സയനൈയ്ഡ് വാങ്ങിയത്. വീണ്ടും സയനൈഡ് ആവശ്യപ്പെട്ടെങ്കിലും പ്രജികുമാറിന്‍റെ കൈവശം ഉണ്ടായിരുന്നില്ല. അതേസമയം റോയ് തോമസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഒപ്പുവെച്ച ബന്ധു കാരപ്പറമ്പ് സ്വദേശി ജോസഫിനെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി.












