ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലീഗിന് അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സീറ്റ് സംബന്ധിച്ച ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല. പാര്‍ട്ടി കമ്മിറ്റികള്‍ ചേര്‍ന്ന ശേഷം ലീഗ് നിലപാട് വ്യക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവില്‍ മലപ്പുറത്ത് നിന്നും അബ്ദുസ്സമദ് സമദാനിയും പൊന്നാനിയില്‍ നിന്നും ഇ ടി മുഹമ്മദ് ബഷീറുമാണ് ലീഗിന്റെ എംപിമാര്‍.(loksabha election 2024 muslim league need three seats) സഹകരണ മേഖലയിലെ അഴിമതിയെ ന്യായീകരിക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ നിലവിലെ വിവാദങ്ങള്‍ സഹകരണ മേഖലയെ മൊത്തത്തില്‍ ബാധിക്കരുത്. […]
India
വൈദ്യുതി ബിൽ അടച്ചില്ല; തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയുടെ ഫ്യൂസ് ഊരി കെഎസ്ഇബി
വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. 41,000 രൂപ കുടിശിക അടയ്ക്കാനുണ്ടായിരുന്നുവെന്ന് കെഎസ്ഇബി അറിയിച്ചു. ഫ്യൂസ് ഊരിയത് ഡിപ്പോയുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു അരമണിക്കൂറോളം കെഎസ്ആർടിസി ഡിപ്പോ ഇരുട്ടിലായി. തുടർന്ന് വൈദ്യതി ബന്ധം പുനഃസ്ഥാപിച്ചു. റിസർവേഷൻ ഉൾപ്പെടയുള്ളവ തടസത്തിലായി. മന്നറിയിപ്പില്ലാതെയാണ് ഫ്യൂസ് ഊരിയതെന്ന് കെസ്ആർടിസി ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവം വിവാദമായതിന് പിന്നാലെ കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി വൈദ്യതി ബന്ധം പുനഃസ്ഥാപിച്ചു.വിസയുമായി ബന്ധപ്പെട്ട് കൂടുതൽ നടപടി ഉണ്ടായേക്കാം.
എറണാകുളം ഉൾപ്പെടെ 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; അറബികടലിൽ രൂപപ്പെട്ട ന്യുന മർദ്ദം തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു
കൊങ്കൺ ഗോവ തീരത്ത് അറബികടലിൽ രൂപപ്പെട്ട ന്യുന മർദ്ദം തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് രാത്രിയോടെ പഞ്ചിമിനും രത്നഗിരിക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടൽ ശക്തി കൂടിയ ന്യുന മർദ്ദം ഒഡിഷ പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങുകയാണ്. ( orange alert declared in 5 districts ) കേരളത്തിൽ എല്ലാ ജില്ലയിലും മഴ തുടരുമെന്നാണ് അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം […]
ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ പോയ പൊലീസിനുനേരെ ഭര്‍ത്താവിന്റെ ആക്രമണം; എഎസ്‌ഐയുടെ തലയ്ക്കടിച്ചു, പൊലീസ് വാഹനം ആക്രമിച്ചു
കൊയിലാണ്ടിയില്‍ ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ പോയ പൊലീസ് സംഘത്തിന് നേരെ ഭര്‍ത്താവിന്റെ ആക്രമണം. പരുക്കേറ്റ കൊയിലാണ്ടി സ്റ്റേഷനിലെ എഎസ്‌ഐ വിനോദ് ഇപ്പോള്‍ ചികിത്സയിലാണ്. തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ ചെന്നപ്പോഴായിരുന്നു ആക്രമണം. കാപ്പാട് സ്വദേശി റൗഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ആക്രമണത്തില്‍ പൊലീസ് വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. (Husband attacked police who investigate wife’s complaint against him) കേസ് അന്വേഷണത്തിനായി പൊലീസുകാര്‍ വീട്ടിലെത്തിയപ്പോള്‍ റൗഫ് കമ്പിവടി കൊണ്ട് എഎസ്‌ഐയുടെ തലയ്ക്കടിക്കുകയായിരുന്നു. […]
ചലച്ചിത്ര അക്കാദമി നികുതി അടയ്ക്കുന്നില്ലെന്ന കേന്ദ്ര ജി.എസ്.ടി വകുപ്പിന്റെ കണ്ടത്തൽ തള്ളി മന്ത്രി സജി ചെറിയാൻ
ചലച്ചിത്ര അക്കാദമി നികുതി അടയ്ക്കുന്നില്ലെന്ന കേന്ദ്ര ജി.എസ്.ടി. വകുപ്പിന്റെ കണ്ടത്തൽ തള്ളി മന്ത്രി സജി ചെറിയാൻ. നികുതി കൃത്യമായി അടക്കുന്നുണ്ടെന്നും ഇതിന് കണക്കുകൾ ഉണ്ടെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഏത് കണക്ക് വേണമെങ്കിലും കൊടുക്കുമെന്നും സജി ചെറിയാൻ വ്യക്തമാക്കി. ( kerala state chalachitra academy pays tax says saji cheriyan ) സംസ്ഥാന ചലച്ചിത്ര മേളയുടെ കണക്കുകൾ തേടി കേന്ദ്ര ജിഎസ്ടി വകുപ്പ് ഇന്നലെ ചലച്ചിത്ര അക്കാദമിക്ക് കത്ത് നൽകിയിരുന്നു. സർക്കാർ ഗ്രാൻഡ് […]
30 രൂപയെച്ചൊല്ലി തർക്കം; 17 കാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി
ഉത്തര്‍പ്രദേശിലെ ബാഘ്പാതിൽ 30 രൂപയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പതിനേഴുകാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഋത്വിക് ആണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. 30 രൂപയെച്ചൊല്ലി മൂന്നു പേര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്. കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. മരിച്ച ഋത്വിക്കിന്റെ ഗ്രാമത്തില്‍ തന്നെയുള്ളവരാണ് പ്രതികളെന്ന് ബരൗത് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. മറ്റു കാര്യങ്ങളില്‍ അന്വേഷണം തുടരുകയാണെന്ന് […]
കരുവന്നൂര്‍ ബാങ്ക് വിഷയം; എകെജി സെന്ററില്‍ സിപിഐഎം അടിയന്തര യോഗം
എകെജി സെന്ററില്‍ സിപിഐഎമ്മിന്റെ അടിയന്തര യോഗം. കരുവന്നൂര്‍ പ്രശ്നം ചര്‍ച്ചചെയ്യാന്‍ കേരള ബാങ്കിന്റെ ഫ്രാക്ഷന്‍ വിളിച്ച് സിപിഐഎം. ബാങ്കിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിലാണ് യോഗം.(Karuvannur bank scam cpim meeting) എം കെ കണ്ണനും യോഗത്തിൽ പങ്കെടുത്തു. ബാങ്കിന് പണം നൽകുന്നതിൽ ചർച്ച. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് എങ്ങനെ പണം തിരികെ നൽകാം എന്നതാവും യോഗത്തിൽ പ്രധാന വിഷയം. അതേസമയം പ്രതിസന്ധി മറികടക്കാൻ കരുവന്നൂർ സഹകരണ ബാങ്കിൽ വീണ്ടും […]
‘അന്ത്യശാസനം തരാന്‍ പട്ടാളമല്ലല്ലോ’; ബിജെപി ബന്ധത്തിന്റെ പേരില്‍ സിപിഐഎം താക്കീത് നല്‍കിയെന്ന വാര്‍ത്ത തള്ളി മന്ത്രി കെ കൃഷ്ണന്‍കുട്ടി
ജെഡിഎസ് എന്‍ഡിഎയില്‍ ചേര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ സിപിഐഎമ്മില്‍ നിന്നും ജെഡിഎസ് സംസ്ഥാന ഘടകത്തിന് അന്ത്യശാസനം ലഭിച്ചെന്ന വാര്‍ത്ത നിഷേധിച്ച് ജെഡിഎസ് നേതാവും മന്ത്രിയുമായി കെ കൃഷ്ണന്‍കുട്ടി. ബിജെപിയുമായി തങ്ങള്‍ ബന്ധം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഈ വിഷയം ഒക്ടോബര്‍ ഏഴിന് ചേരുന്ന പാര്‍ട്ടി യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അന്ത്യശാസനം നല്‍കാന്‍ ഇത് പട്ടാളമല്ലെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു. (Minister K Krishnankutty denied the news that CPIM warns […]
പെരുമഴയത്ത് തിരുവനന്തപുരത്തെ ഉപജില്ലാ സ്‌കൂള്‍ കായികമേള; ഇടപെട്ട് ബാലാവകാശ കമ്മീഷന്‍
തിരുവനന്തപുരത്ത് പെരുമഴയത്ത് നടത്തുന്ന ഉപജില്ലാ സ്‌കൂള്‍ മീറ്റ് നിര്‍ത്തിവെക്കാന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശിച്ചു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. കിളിമാനൂര്‍, കാട്ടാക്കാട ഉപജില്ലാ മീറ്റുകളാണ് പെരുമഴയില്‍ നടത്തിയത്. തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഇന്നലെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്‌കൂള്‍ മീറ്റ് നിര്‍ത്താന്‍ അധികൃതര്‍ തയ്യാറായില്ല. മത്സരം മാറ്റിവെച്ചാല്‍ ഗ്രൗണ്ട് കിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. ഓട്ടമത്സരത്തിലടക്കം പങ്കെടുത്ത കുട്ടികള്‍ വെള്ളം നിറഞ്ഞ ട്രാക്കിലൂടെ നനഞ്ഞ് കുതിര്‍ന്നാണ് ഓടിയത്. 200 ലധികം കുട്ടികളാണ് […]
സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിലും എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേരള, കര്‍ണാടക, ലക്ഷ്വദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നുണ്ട്. സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്ന് വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദങ്ങളുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. അടുത്ത മണിക്കൂറുകളില്‍ ഈ ന്യൂനമര്‍ദങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിക്കും. കനത്ത […]












