വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കുള്ള മറുപടിയാണ് രാജ്യത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലമെന്ന് തുഷാർ ഗാന്ധി. ഫാസിസ്റ്റ് ശക്തികളെ രാജ്യത്ത് നിന്ന് തുരത്താൻ കോൺഗ്രസ് ഇനിയും മുന്നിട്ടിറങ്ങണം . വി.ഡി സവർക്കർക്ക് ഭാരതരത്ന പുരസ്കാരം നൽകണമെന്ന അണ്ണാ ഹസാരെയുടെ പ്രസ്താവന ജനശ്രദ്ധ കിട്ടാനെന്നും തുഷാർ ഗാന്ധി കൊച്ചിയിൽ പറഞ്ഞു. മഹാത്മ ഗാന്ധിയുടെ 150ആം ജന്മശതാബ്ദിയോട് അനുബന്ധിച്ച് എം.ഇ.എസ് കൊച്ചിയില്‍ നടത്തിയ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു തുഷാർ ഗാന്ധി. ഫാസിസം വരുത്തിവെക്കുന്ന അപകടങ്ങളെക്കുറിച്ച് ജനങ്ങള്‍ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കുള്ള മറുപടിയാണ് […]
India
പിള്ള മിസോറാം ഗവര്‍ണര്‍; ബി.ജെ.പിയുടെ പുതിയ അധ്യക്ഷനാര്?
ശ്രീധരൻ പിള്ള മിസോറാം ഗവർണ്ണറായതോടെ പുതിയ അധ്യക്ഷന് വേണ്ടിയുള്ള ചർച്ചകൾ ബി.ജെ.പിയിൽ ഇനി സജീവമാകും. വത്സന്‍ തില്ലങ്കേരിയെ പ്രസിഡന്റാക്കാനാണ് ആര്‍.എസ്.എസിന് താത്പര്യം. പതിവുപോലെ സംസ്ഥാന നേതാക്കളെ ആകെ ഞെട്ടിച്ച് ശ്രീധരൻ പിള്ളയെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയപ്പോൾ പുതിയ അധ്യക്ഷൻ ആര് ചർച്ചകൾക്കും ചൂടുപിടിക്കുകയാണ്. ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു കുമ്മനത്തിന്റെ സ്ഥാനചലനം. 5 ഉപതെരെഞ്ഞെടുപ്പുകളിൽ ബി.ജെ.പി.യുടെ ദയനീയ പ്രകടനം കണ്ട് തർക്കങ്ങൾ തുടങ്ങുന്നതിന് മുമ്പാണ് ശ്രീധരൻ പിള്ളയെ മാറ്റിയത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കണ്ണുവെച്ച് ഗ്രൂപ്പ് വടംവലിയും […]
കാസര്‍കോട് ജില്ലയില്‍ ഇന്നും കനത്ത കാറ്റും മഴയും തുടരും; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കാസര്‍കോട് ജില്ലയില്‍ ഇന്നും കനത്ത കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് . ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി.കാലാവസ്ഥാ മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ ജില്ലാഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്.ദേശീയ പാതയിലടക്കം മരം കടപുഴകി വീണ് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ജില്ലയിലെ […]
ഈ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ ഏറ്റവും കൂടുതല്‍ ആവേശം പകരുന്നത് മത-സാമുദായിക സംഘടനകള്‍ക്കു മേല്‍ കേരളം നേടിയ വിജയമാണ്
കേരളത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായി. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. മൂന്നെണ്ണം യുഡിഎഫും രണ്ടെണ്ണം എല്‍ഡിഎഫും നേടി. പാലാ കൂടി കണക്കിലെടുക്കുമ്ബോള്‍ ആറില്‍ ഒരു മണ്ഡലം മാത്രം കൈവശമുണ്ടായിരുന്ന എല്‍ഡിഎഫ് മുന്നെണ്ണം നേടിയാണ് കളിയവസാനിപ്പിക്കുന്നത്. പക്ഷേ സിറ്റിങ്ങ് സീറ്റ് എല്‍ഡിഎഫ് നഷ്ടപ്പെടുത്തുകയും അത് യുഡിഎഫ് പിടിച്ചെടുക്കുകയും ചെയ്തു. ഈ രാഷ്ട്രീയ കണക്കു കൂട്ടലുകള്‍ക്കപ്പുറം രാഷ്ട്രീയ രംഗത്തെ ബാക്ക് സീറ്റ് ഡ്രൈവിംഗുകാരെന്ന് സ്വയം കരുതുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ചിലരെക്കുറിച്ചുള്ള കണക്കുകള്‍ കൂടി ഈ തെരഞ്ഞെടുപ്പ് […]
കൊച്ചിയില്‍ വെള്ളക്കെട്ടുണ്ടായത് നഗരസഭയുടെ വീഴ്ചകൊണ്ടല്ല, പാര്‍ട്ടി രാജിവെക്കാന്‍ പറഞ്ഞിട്ടില്ല; വിവാദങ്ങള്‍ക്കെതിരെ പ്രതികരണവുമായി സൗമിനി ജയിന്‍
കൊച്ചി: പാര്‍ട്ടി തന്നോട്ട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് കൊച്ചി മേയര്‍ സൗമിനി ജയിന്‍. താന്‍ രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്നും കൊച്ചി നഗരസഭക്കെതിരായ ഹൈബി ഈഡന്റെ പരാമര്‍ശത്തോട് പ്രകരിക്കുന്നില്ലെന്നും സൗമിനി ജയിന്‍ വ്യക്തമാക്കി. കൊച്ചിയില്‍ വെള്ളകെട്ടുണ്ടായത് നഗരസഭയുടെ വീഴ്ച കൊണ്ടല്ലെന്ന് പറഞ്ഞ സൗമിനി ജയിന്‍ പൊതുമരാമത്ത് വകുപ്പിനെ കുറ്റപ്പെടുത്തുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാണ്. കൊച്ചി നഗരസഭ ഭരണം പരാജയപ്പെട്ടതാണ് ഭൂരിപക്ഷം കുറയാന്‍ കാരണമെന്നും മേയറെ മാറ്റണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ പാര്‍ട്ടി പറഞ്ഞാല്‍ […]
ഹരിയാനയില്‍ സര്‍ക്കാര്‍ നീക്കവുമായി ബി.ജെ.പി
ഹരിയാനയില്‍ സര്‍ക്കാറുണ്ടാക്കാനുള്ള തിരക്കിട്ട നീക്കവുമായി ബി.ജെ.പി. അതേസമയം ഹരിയാനയെ മുന്നോട്ടു കൊണ്ടുപോകുന്നതിന് പ്രാധാന്യം നല്‍കുമെന്ന നിലപാടില്‍ മുന്നോട്ടു വന്നിരിക്കുകയാണ് ജെ.ജെ.പി. ആരുമായും സഖ്യത്തിന് തയ്യാറാണെന്ന നിലപാടു വ്യക്തമാക്കിക്കൊണ്ടാണ് ജെ.ജെ.പി പ്രസിഡന്‍റ് ദുഷ്യന്ത് ചട്ടൌല രംഗത്തെത്തിയത്.
താനൂര്‍ കൊലപാതകം; പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേര്‍ കസ്റ്റഡിയില്‍
താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നാലംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തീരദേശ മേഖലയിൽ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ തുടരുകയാണ്. സംഘർഷ സാധ്യത ഒഴിവാക്കാനാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരും കൊല്ലപ്പെട്ട ഇസ്ഹാഖിന്റെ ബന്ധുക്കളുമായ ഏതാനും പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. നാലംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ജില്ലാ പോലീസ് […]
അരൂരിലെ തോല്‍വിയില്‍ തന്നെ പഴിക്കണ്ടെന്ന് ജി. സുധാകരന്‍
അരൂരിലെ തോല്‍വിയില്‍ തന്നെ പഴിചാരുന്നതില്‍ അതൃപ്തി പരസ്യമാക്കി മന്ത്രി ജി. സുധാകരന്‍. പൂതന പരാമര്‍ശം തോല്‍വിക്ക് കാരണമായെന്ന് പറയുന്ന നേതാക്കള്‍ക്ക് വേറെ അജണ്ടയുണ്ടെന്ന് ജി. സുധാകരന്‍ പറഞ്ഞു. മറ്റു പ്രശ്നങ്ങള്‍ ചര്‍ച്ചയാവാതിരിക്കാനാണ് ഇത്തരം കള്ളപ്രചാരണമെന്നും സുധാകരന്‍ വ്യക്തമാക്കി. തന്‍റെ പൂതന പരാമര്‍ശല്ല തോല്‍വിക്ക് കാരണം. അത്തരം കള്ളപ്രചാരണങ്ങള്‍ക്ക് പിന്നില്‍ അജണ്ടയുണ്ട്. ചില സമുദായങ്ങളുടെ വോട്ട് കിട്ടാത്തതാണ് തോല്‍വിക്ക് കാരണം. അത് പരിശോധിക്കണം. വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രതിരോധിക്കാത്ത പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും ജി. സുധാകരന്‍ പറഞ്ഞു. ജില്ലയിലെ മുതിര്‍ന്ന നേതാവിനെയും […]
മരടിൽ കടുത്ത വിമര്‍ശനവുമായി വീണ്ടും സുപ്രീംകോടതി
ഫ്ലാറ്റുകള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി തേടിയുള്ള ക്രഡായിയുടെ അപേക്ഷ തള്ളിയാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ശകാരം. ഉത്തരവില്‍ നിന്ന് ഒരു സെന്‍റീമീറ്റര്‍ പോലും പിന്നോട്ടില്ലെന്നും എല്ലാ ഫ്ലാറ്റുടമകള്‍ക്കും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് പകരം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് റിയല്‍ എസ്റ്റേറ്റ് അസോസിയേഷനായ ക്രഡായ് സുപ്രീംകോടതിയെ സമീപിച്ചത്. അപേക്ഷ തള്ളിയ കോടതി കടുത്ത ശകാരമാണ് നടത്തിയത്. കോടതിയുടെ സമയം പാഴാക്കരുത്. നേരത്തെ പുറപ്പെടുവിച്ച ഉത്തരവില്‍ നിന്ന് ഒരു […]
കോട്ടയം മുണ്ടക്കയത്ത് വാഹനാപകടത്തില്‍ മുന്നു പേര്‍ മരിച്ചു
കോട്ടയം മുണ്ടക്കയം ചോറ്റിയിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. ലോറിയും കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ലോറി കാറിലിടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്. തമിഴ്നാട്ടിൽ നിന്നും വന്ന ലോറി ആണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ മരിച്ച ഒരാൾ മുണ്ടക്കയം പെരുവന്താനം സ്വദേശി ശ്രീധരൻ പിള്ളയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റ രണ്ട് പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.












