India Kerala

തെക്കന്‍ കേരളത്തില്‍ വരും മണിക്കൂറുകളില്‍ അതിശക്തമായ മഴക്ക് സാധ്യത

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമർദ്ദമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഫലമായി അതിശക്തമായ മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂര്‍ണ നിരോധം ഏര്‍പ്പെടുത്തി. കന്യാകുമാരിക്ക് മുകളിലായി തെക്ക് പടിഞ്ഞാറന്‍ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമര്‍ദമാണ് അറബിക്കടലിലേക്ക് നീങ്ങുകയും തീവ്രന്യൂനമര്‍ദമായി മാറുകയും ചെയ്തത്. തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം മൂലം തെക്കന്‍ കേരളത്തില്‍ വരും മണിക്കൂറുകളില്‍ അതിശക്തമായ മഴയാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം […]

India Kerala

നേത്രാവതി എക്‌സ്പ്രസിന്റെ ബോഗികൾ വേർപ്പെട്ടു; യാത്രക്കാരുമായി ബോഗികൾ പേട്ടയിൽ കുടുങ്ങി

തിരുവനന്തപുരം: യാത്രക്കിടെ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗികൾ വേർപെട്ടു. തിരുവനന്തപുരത്തുനിന്ന് മുംബൈ ലോകമാന്യതിലക് ടെർമിനലിലേക്ക് പുറപ്പെട്ട 16346-ാം നമ്പർ നേത്രാവതി എക്‌സ്പ്രസിന്റെ മൂന്ന് ബോഗികള്‍ ഒഴികെയുള്ളവയാണ് വണ്ടിയുമായി വേർപ്പെട്ടത്. വേര്‍പെട്ട ബോഗികള്‍ പേട്ട സ്റ്റേഷനില്‍ കിടക്കുമ്പോള്‍ എഞ്ചിനും മൂന്ന് ബോഗികളുമായി വണ്ടി ആറ് കിലോമീറ്ററോളം സഞ്ചരിച്ച് കൊച്ചുവേളി പിന്നിട്ടു. പിന്നീട് വേര്‍പെട്ട ബോഗികള്‍ 10.40 -ന് കൂട്ടിഘടിപ്പിച്ചതിന് ശേഷം ട്രയിന്‍ യാത്ര തുടര്‍ന്നു. ഇപ്പോള്‍ ഒരു മണിക്കൂര്‍ വൈകിയാണ് ട്രയിന്‍ ഓടിക്കൊണ്ടിരിക്കുന്നത്. രാവിലെ 9.30 ന് തിരുവനന്തപുരം […]

India National

ഒരു വിഭാഗത്തിന് മൌലിക അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ രാജ്യം ശാന്തമാണെന്നെങ്ങനെ പറയുന്നു; കവി സജ്ജാദ് ഹുസൈന്‍

അവകാശവാദങ്ങള്‍ ഉന്നയിക്കാതെ മോദി സര്‍ക്കാര്‍ തടങ്കല്‍ വച്ചിരിക്കുന്ന കശ്മീരിനെ സ്വതന്ത്രമാക്കുകയാണ് വേണ്ടതെന്ന് കവി സജ്ജാദ് ഹുസൈന്‍ പറഞ്ഞു. മൌലിക അവകാശങ്ങള്‍ പോലും നഷ്ടപ്പെട്ട ജമ്മുകശ്മീര്‍ ജനത തള്ളിനീക്കുന്നത് അത്യന്തം നരക ജീവിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാം തകര്‍ന്ന ജമ്മുകശ്മീര്‍ ജനതയുടെ അവസ്ഥ അനുദിനം മോശമായിക്കൊണ്ടിരിക്കുയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും പറഞ്ഞു. ആഗസ്റ്റ് 4ന് അര്‍ധരാത്രി പെട്ടെന്ന് അടച്ചേര്‍പ്പിച്ച സുരക്ഷ നിയന്ത്രങ്ങളില്‍ നിന്ന് മുക്തരാകാനാത്തതിന്‍റെ ശ്വാസം മുട്ടലിലാണ് ജമ്മുകശ്മീര്‍ ജനത. രാജ്യത്തെ ഒരു വിഭാഗം ജനത […]

India National

യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന്‍റെ ജമ്മുകശ്മീര്‍ സന്ദര്‍ശനം ഇന്ന് അവസാനിക്കും

യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന്‍റെ ജമ്മുകശ്മീര്‍ സന്ദര്‍ശനം ഇന്ന് അവസാനിക്കും. പ്രതിനിധി സംഘം ഇന്ന് മാധ്യമങ്ങളുമായും കൂടിക്കാഴ്ച നടത്തിയേക്കും. അതേസമയം ലഡാക്കും ജമ്മുകാശ്മീരും കേന്ദ്രഭരണപ്രദേശങ്ങളാക്കിയ നടപടി നാളെ ഔദ്യോഗികമായി നിലവില്‍ വരും. ഇന്നലെ ജമ്മുകാശ്മീരിലെ സുരക്ഷാ സാഹചര്യങ്ങളെ കുറിച്ച് സുരക്ഷ സേന പ്രതിനിധി സംഘത്തിന് മുന്നില്‍ വിവരിച്ചിരുന്നു. 15 കോര്‍പ്സ് ആസ്ഥാനത്തായിരുന്നു സുരക്ഷാ സംബന്ധിച്ച സേനയുടെ വിശദീകരണം. പിന്നീട് ദാല്‍ തടാകത്തിലെ നൌകകളില്‍ സംഘം യാത്ര നടത്തി തദ്ദേശിയരുമായി സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായും പ്രതിനിധി […]

India National

ബി.ജെ.പി നേതാക്കളുമായുള്ള ചര്‍ച്ചയില്‍നിന്ന് ശിവസേന പിന്മാറി

സഖ്യസര്‍ക്കാര്‍ രൂപീകരണത്തില്‍ ബി.ജെ.പിയുമായി ഒരു ചര്‍ച്ചക്കുമില്ലെന്ന് ശിവസേന. 50:50 ഫോര്‍മുല അംഗീകരിക്കില്ലെന്ന ഫഡ്നാവിസ് പറയുമ്പോള്‍ ചര്‍ച്ചക്ക് പ്രസക്തയില്ലെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. അതേസമയം മഹാരാഷ്ട്രയില്‍ ഇടഞ്ഞുനില്‍ക്കുന്ന ശിവസേനക്ക് മുന്നറിയിപ്പുമായി ബി.ജെ.പി. 45 സേന എം.എല്‍.എമാരുമായി ബന്ധപ്പെടുന്നുണ്ടെന്ന് ബി.ജെ.പി നേതാവ് സഞ്ജയ് ഖാഗഡെ പറഞ്ഞു. ഇവരുടെ പിന്തുണയോടെ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശിവസേനയുമായി മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു. അധികാരം തുല്യമായി പങ്കുവയ്ക്കാമെന്ന് അമിത് ഷാ ആര്‍ക്കും ഉറപ്പ് നല്‍കിയിട്ടില്ല. സര്‍ക്കാറിനെ […]

India Kerala

വാളയാറിലെ സഹോദരിമാരുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കുട്ടികളുടെ അമ്മ

വാളയാറിലെ കുട്ടികളുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കുട്ടികളുടെ അമ്മ. കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടെന്ന് മജിസ്ട്രേറ്റിനോട് നേരിട്ട് പറഞ്ഞു. കോടതിക്ക് അകത്ത് നിന്ന പ്രതിയെ ചൂണ്ടിക്കാണിച്ചതാണ്. എന്നിട്ടും കോടതി അത് മുഖവിലക്കെടുത്തിലെന്നും അമ്മ പറഞ്ഞു. തന്റെ ഇളയ കുട്ടിയെ കൊന്നത് തന്നെയാണെന്ന് ഇവര്‍ ഇന്നലെ മീഡിയവണിനോട് വെളിപ്പെടുത്തിയിരുന്നു. ചേച്ചി മരിച്ച സമയത്ത് മുഖം മൂടി ധരിച്ച രണ്ട് പേര്‍ ഇറങ്ങിപ്പോകുന്നത് കണ്ടുവെന്ന് ഇളയമകള്‍ പറഞ്ഞത് പൊലീസിനോട് പറഞ്ഞിരുന്നു. ഇത് അറിഞ്ഞ പ്രതികള്‍ ഇളയമകളേയും കൊന്ന് കെട്ടിത്തൂക്കിയതാണെന്നും അമ്മ […]

India Kerala

ന്യൂനമർദ്ദം തീവ്ര ന്യൂന മർദ്ദമാകുന്നു; മൂന്ന് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂന മർദ്ദമാകുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ലക്ഷദ്വീപിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമര്‍ദ്ദം നാളെയോടെ ലക്ഷദ്വീപ്, മാലിദ്വീപ് മേഖലയില്‍ അതിതീവ്രന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് ലക്ഷദ്വീപിലും കേരള തീരത്തും അതി ശക്തമായ കാറ്റിനും […]

India Kerala

കൊച്ചി മേയറോട് തിരുവനന്തപുരത്ത് എത്തണമെന്ന് കെ.പി.സി.സി

കൊച്ചി മേയറോട് തിരുവനന്തപുരത്ത് എത്താൻ കെ.പി.സി.സിയുടെ നിര്‍ദ്ദേശം. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് നിർദ്ദേശം നൽകിയത്. കൊച്ചി മേയര്‍ സൗമിനി ജെയ്‍നിനെ തല്‍സ്ഥാനത്തു നിന്നു മാറ്റാനുള്ള നിർദേശം ജില്ലാ നേതൃത്വം കെ.പി.സി.സിയെ അറിയിച്ചതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വം നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പിന് പിന്നാലെ മേയറെ മാറ്റാണമെന്നാവശ്യം പരസ്യമാക്കി മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു. ജില്ലാ നേതൃത്വം ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. നാളെ നടക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലായിരിക്കും. സ്ഥാനമാറ്റം സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക. […]

India Kerala

വാളയാർ കേസിൽ മുഖം രക്ഷിക്കാൻ സർക്കാർ ശ്രമം; ഉടന്‍ അപ്പീല്‍ നല്‍കും

വാളയാർ കേസിൽ മുഖം രക്ഷിക്കാൻ സർക്കാർ ശ്രമം. ഉടൻ അപ്പീൽ നൽകാനും പുനരന്വേഷണത്തിന്റെ സാധ്യതകൾ തേടാനും സർക്കാർ തീരുമാനിച്ചു. കേസ് അട്ടിമറിച്ചതിനെതിരെ പ്രതിഷേധം തുടരുകയാണ്. വാളയാർ കേസിൽ പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ചകൾ സംഭവിച്ചുവെന്നാണ് സർക്കാർ വിലയിരുത്തൽ. പ്രതിഷേധം കനത്തതോടെ സർക്കാർ പ്രതിസന്ധിയിലായി. പ്രതിഷേധം കണക്കിലെടുത്ത് ആരോപണ വിധേയരായ സി.ഡബ്ള്യൂ.സി ചെയർമാനെ സർക്കാർ തൽസ്ഥാനത്ത് നിന്നും മാറ്റി. പുനരന്വേഷണം ഉൾപ്പെടെ എന്ത് കാര്യത്തിനും സർക്കാർ തയ്യാറാണ്. പെൺകുട്ടികൾ ക്രൂരമായി പിഡിപ്പിക്കപ്പെട്ട കേസിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി എടുക്കാനാണ് […]

India Kerala

എടവണ്ണയിലെ ബയോഗ്യാസ് പ്ലാന്റില്‍ അപകടം; മരണം മൂന്നായി

മലപ്പുറം എടവണ്ണയിലെ ബയോഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന വിനോദാണ് മരിച്ച മൂന്നാമന്‍. സംഭവസ്ഥലത്തുവെച്ച് ചുങ്കത്തറ സ്വദേശി ജോമോൻ, ബീഹാർ സ്വദേശി രാജ്കുമാർ എന്നിവരാണ് മരിച്ചിരുന്നു. എടവണ്ണ പത്തിപ്പിരിയം പെരുവിൽ കുണ്ടില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. റബർ ഷീറ്റുകൾ ഉണക്കുന്ന സ്ഥാപനത്തിലെ ബയോഗ്യാസിലാണ് അപകടം സംഭവിച്ചത്. ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കുന്നതിനു വേണ്ടി പ്ലാന്റ് സ്ഥാപിച്ച സ്ഥാപനത്തിലെ ജീവനക്കാരാണ് അപകടത്തില്‍പെട്ടത്. ഒരാൾ സംഭരണിയിലേക്കു വീണപ്പോൾ, രക്ഷിക്കാനായി മറ്റു 2 […]