India

കോടതി വിധി ജോസ് കെ. മാണി ദുർവ്യാഖ്യാനം ചെയ്തതിന്റെ തെളിവുകൾ പുറത്ത്

കട്ടപ്പന സബ് കോടതി വിധി ജോസ് കെ. മാണി ദുർവ്യാഖ്യാനം ചെയ്തതിന്റെ തെളിവുകൾ പുറത്ത്. പി.ജെ ജോസഫിന്റെ അധികാരങ്ങൾ അസ്ഥിരപ്പെടുത്തുന്നതാണ് കോടതി വിധിയെന്ന ജോസ് കെ. മാണിയുടെ വാദം തെറ്റെന്നാണ് വിധിപ്പകർപ്പില്‍ വ്യക്തമായിരിക്കുന്നത് . ജോസ് കെ മാണി വിളിച്ച സംസ്ഥാന സമിതി യോഗം ഭരണഘടനാ വിരുദ്ധമാണെന്ന വിലയിരുത്തലാണ് കോടതി ഉത്തരവിൽ ഉടനീളമുള്ളത്. കോടതി വിധിയെന്ന പേരിൽ ജോസ് കെ മാണി പറഞ്ഞ വാക്കുകളാണിത്. ഒപ്പം കോടതി വിധിയെന്ന പേരിൽ ഒരു രേഖയും പുറത്ത് വിട്ടു. എന്നാൽ […]

India Kerala

വാളയാര്‍ കേസില്‍ തന്റെ മൊഴി പൂര്‍ണമായും പൊലീസ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ

വാളയാർ പീഡന കേസിൽ തന്റെ മൊഴി പൂർണ്ണമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് മരിച്ച കുട്ടികളുടെ അമ്മ മീഡിയ വണിനോട് പറഞ്ഞു .പൊലീസിനോട് പറയാത്തതെന്നും കോടതിയിൽ പറത്തിട്ടില്ല. വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രേറ്റേണിറ്റി മൂവ്മെന്റ് ലോങ്ങ് മാർച്ച് നടത്തി. പെൺകുട്ടികളുടെ രക്ഷിതാക്കൾ നൽകിയ മൊഴിയിൽ വൈരുദ്ധ്യം ഉണ്ടെന്ന് പാലക്കാട് സെഷൻസ് കോടതിയുടെ വിധിന്യായത്തിൽ പറയുന്നു. പൊലീസിന് നൽകിയ മൊഴി തന്നെയാണ് കോടതിയിൽ പറഞ്ഞത്. തങ്ങളുടെ മൊഴി പൊലീസ് പൂർണമായും രേഖപ്പെടുത്താത്തതിനാലാണ് പുതിയ കാര്യം പറഞ്ഞുവെന്ന് കോടതി പറയുന്നത്. മൊഴി […]

India

സുസ്ഥിരമല്ലാത്ത ജീവിതമാണ് ജമ്മുകശ്മീരിലെ ജനങ്ങളുടേതെന്ന് ആംഗല മെര്‍ക്കല്‍

സുസ്ഥിരമല്ലാത്ത ജീവിതമാണ് ജമ്മുകശ്മീരിലെ ജനങ്ങളുടേതെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. ഈ അവസ്ഥക്ക് മാറ്റം വരണമെന്നും മെര്‍ക്കല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറ‍ഞ്ഞു. ഇക്കാര്യം പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഉയര്‍ത്തുമെന്നും ജര്‍മ്മന്‍ ചാന്‍സലര്‍ വ്യക്തമാക്കി. ആംഗല മെര്‍ക്കലിന്റെ സന്ദര്‍ശനം ഇന്ന് അവസാനിക്കും.. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് മുന്‍പാണ് ജമ്മുകശ്മീര്‍ സംബന്ധിച്ച ആംഗല മെര്‍ക്കലിന്റെ പരാമര്‍ശം.സുസ്ഥിരമല്ലാത്ത ജീവിതമാണ് ജമ്മുകശ്മീരിലെ ജനങ്ങളുടേതെന്ന് ആംഗല മെര്‍ക്കല്‍ പറഞ്ഞു. എന്നാല്‍ ആ സ്ഥിതിക്ക് മാറ്റം വരണമെന്നും ആംഗല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജമ്മുകശ്മീരില്‍ സമാധാനം […]

India Kerala

ആസൂത്രണ ബോര്‍ഡില്‍ ഉന്നത തസ്തികകളിലേക്കുള്ള പി.എസ്.സി റാങ്ക് പട്ടിക സ്റ്റേ ചെയ്തു

ആസൂത്രണ ബോര്‍ഡില്‍ ഉന്നത തസ്തികകളിലേക്കുള്ള പി.എസ്.സി റാങ്ക് പട്ടിക സ്റ്റേ ചെയ്തു. ഉദ്യോഗാര്‍ഥികളുടെ പരാതിയില്‍‌ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലാണ് സ്റ്റേ ചെയ്തത്.അഭിമുഖ പരീക്ഷയില്‍ ചട്ടവിരുദ്ധമായി ഉയര്‍ന്ന മാര്‍ക്ക് നല്‍കിയെന്നായിരുന്നു പരാതി. അന്തിമ ഉത്തരവ് വരുന്നത് നിയമനങ്ങള്‍ നടത്തരുതെന്ന് പി.എസ്‌.സിക്ക് ട്രൈബ്യൂണലിന്റെ നിര്‍ദേശം.

India

മഴ മാറിയെങ്കിലും കുട്ടനാട്ടിൽ നെല്ല് സംഭരണം പ്രതിസന്ധിയിൽ

മഴ മാറിയെങ്കിലും കുട്ടനാട്ടിൽ നെല്ല് സംഭരണം പ്രതിസന്ധിയിൽ. നെല്ലിലെ ഈർപ്പകൂടുതൽ കാരണം മില്ല് ഉടമകൾ നെല്ലു എടുക്കാൻ മടിക്കുന്നുവെന്ന് കർഷകർ പരാതിപ്പെടുന്നു. വെള്ളക്കെട്ട് മൂലം കൊയ്ത്ത് യന്ത്രങ്ങൾ കൂടുതൽ സമയം പ്രവർത്തിപ്പിക്കേണ്ടി വരുന്നതും കർഷകരുടെ ദുരിതം ഇരട്ടിയാക്കി മഴ അപ്രതീക്ഷിതമായി എത്തിയത് കാരണം 600 ഹെക്ടറിലെ നെല്ലാണ് ഇതുവരെ കൊയ്യാനായത്. കൊയ്ത താകട്ടെ ഉണക്കിയെടുക്കാനും പറ്റുന്നില്ല. കിലോയ്ക്ക് 26.95 രൂപയാണ് നെല്ലിന്‍റെ വില. എന്നാൽ സംഭരണസമയത്ത് ഈർപ്പത്തിന്‍റെ കണക്കു പറഞ്ഞ് ക്വിന്‍റലിന് അഞ്ച് മുതൽ പത്ത് കിലോ […]

India

വാളയാര്‍ വിഷയത്തില്‍ പ്രതിഷേധം കത്തുന്നു; മുല്ലപ്പള്ളി ഇന്ന് വാളയാറിലെത്തും

വാളയാറില്‍ സഹോദരിമാര്‍ പീഡനത്തില്‍ ഇരയായ സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് വാളയാറിലെത്തും. ദലിത് സംഘടനകളക്കം പ്രതിഷേധവുമായി രംഗത്തുണ്ട്. ദലിത് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊലപെട്ട സംഭവത്തില്‍ ഉപവാസ സമരമടക്കമുള്ള പ്രതിഷേധങ്ങളുമായി വിവിധ ദലിത് സംഘടനകള്‍ രംഗത്തെത്തി. ക്യാമ്പസുകളിലും വിവിധ തരത്തിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. ചെറുപ്പള്ളശ്ശേരി ഐഡിയല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് 1500 കത്ത് അയച്ചു. വേട്ടക്കാര്‍ക്ക് മാപ്പില്ലെന്ന പേരില്‍ ജമാഅത്തെ ഇസ്ലാമി പാലക്കാട് ബഹുജന […]

India

ജോളിയെ ഇന്ന് എന്‍.ഐ.ടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും; ഒപ്പും കയ്യക്ഷരവും പരിശോധിക്കും

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയെ ഇന്ന് അന്വേഷണ സംഘം എന്‍.ഐ.ടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ആല്‍ഫൈന്‍ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ജോളിയെ തെളിവെടുപ്പിന് എത്തിക്കുക. താമരശേരി കോടതി ഇന്ന് ജോളിയുടെ ഒപ്പും കയ്യക്ഷരവും പരിശോധിക്കും. ആല്‍ഫൈന്‍ വധക്കേസില്‍‌ ഞായറാഴ്ച വരെ ജോളിയുടെ കസ്റ്റഡി കാലാവധി നീട്ടി. കസ്റ്റഡിയില്‍ കിട്ടിയ ജോളിയെ ഇന്ന് അന്വേഷണ സംഘം എന്‍.ഐ.ടിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് സൂചന. റോയി വധക്കേസില്‍ ജോളിയെ എന്‍.ഐ.ടി കാന്റീനിലെത്തിച്ച് നേരത്തെയും തെളിവെടുപ്പ് നടത്തിയിരുന്നു. ജോളിയുടെ […]

India National

ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഡല്‍ഹിയിലും പരിസരപ്രദേശത്തും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം പരിസ്ഥിതി മലിനീകരണ അതോറിറ്റിയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ദീപാവലിക്കു ശേഷം ഡല്‍ഹിയിലും പരിസരപ്രദേശത്തും വായു മലിനീകരണത്തിന്റെ തോത് വര്‍ധിച്ചതിനു പിന്നാലെയായിരുന്നു സുപ്രീം കോടതി നടപടി. ഈ മാസം 5 വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിട്ടുണ്ട്. ശൈത്യകാലത്ത് പടക്കങ്ങള്‍ പൊട്ടിക്കുന്നത് പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോരിറ്റി നിരോധിച്ചു. വ്യാഴാഴ്ചയോടെയാണ് ഡല്‍ഹിയിലെ വായു മലിനീകരണം അതിരൂക്ഷമായതെന്ന് പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോരിറ്റി ചെയര്‍പേഴ്‌സന്‍ വ്യക്തമാക്കുന്നു. ഇത് കുട്ടികളിലുള്‍പ്പെടെ […]

India National

എല്‍.പി.ജി സിലിണ്ടറിന് ഇന്ന് മുതല്‍ 76 രൂപയോളം വില കൂടും

സബ്സിഡിയില്ലാത്ത എല്‍.പി.ജി സിലിണ്ടറുകള്‍ക്ക് ഇന്ന് മുതല്‍ വില കൂടും. 76 രൂപയോളമാണ് ഇന്ന് മുതല്‍ വില കൂടുക. മാറിയ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. രാജ്യത്തെ നാല് വലിയ മെട്രോ സ്റ്റേഷനുകളിലും സബ്സിഡിയില്ലാത്ത സിലിണ്ടറുകള്‍ക്ക് 76 രൂപയും സിലിണ്ടറുകള്‍ക്ക് 119 രൂപയും വിലകൂടും. മൂന്ന് മാസത്തിനിടയിലുള്ള തുടര്‍ച്ചയായിട്ടുള്ള വര്‍ധനവാണ് ഇന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഇതിന് മുമ്പ് വര്‍ധനവുണ്ടായിരുന്നത്. അതിന് ശേഷം തുടര്‍ന്നുള്ള മാസമായ […]

India Kerala

കേരള ഭരണ സര്‍വീസി (കെ.എ.എസ്) ലേക്കുള്ള ആദ്യ വിജ്ഞാപനം പ്രഖ്യാപിച്ചു

കേരള ഭരണ സര്‍വീസി (കെ.എ.എസ്.) ലേക്കുള്ള പി.എസ്.സി.യുടെ ആദ്യ വിജ്ഞാപനം പ്രഖ്യാപിച്ചു. ആദ്യ ബാച്ച് റാങ്ക്പട്ടിക 2020 നവംബര്‍ ഒന്നിനു തയ്യാറാകുന്ന വിധത്തിലാണ് തിരഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചയിച്ചത്. ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ ഒരു മാസത്തോളം സമയം നല്‍കും. പ്രാഥമിക പരീക്ഷ 2020 ഫെബ്രുവരിയിലായിരിക്കും. മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും സമയം പിന്നീട് അറിയിക്കും. പരീക്ഷാഘടന, പാഠ്യപദ്ധതി എന്നിവ ഉള്‍പ്പെടുത്തിയാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. വിജ്ഞാപനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പി.എസ്.സി. ആസ്ഥാനത്ത് ചെയര്‍മാന്‍ എം.കെ. സക്കീര്‍ നടത്തി. അതിനുശേഷം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. പി.എസ്.സി.യുടെ കേരളപ്പിറവി […]