India Kerala

പരാതി അനാവശ്യം; ബസ് ഉടമകള്‍ക്ക് അഞ്ച് ലക്ഷം പിഴ ചുമത്തി ഹൈക്കോടതി

കൊച്ചി: ആര്‍ടിഒക്ക് എതിരെ പരാതി നല്‍കിയ ബസുടമകള്‍ക്ക് പിഴ ചുമത്തി ഹൈക്കോടതി. കേസ് അനാവശ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ബസുടമകള്‍ക്ക് എതിരെ പിഴ ചുമത്തിയത്. എറണാകുളം ബസ് ട്രാന്‍സ്പോര്‍ട് അസോസിയേഷനാണ് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്. അനാവശ്യ പരാതി നല്‍കി കോടതിയുടെ സമയം കളഞ്ഞതിനാണ് പിഴ ചുമത്തിയത്. മുന്‍ ആര്‍ടിഒ ജോജി പി ജോസ് ബസുടമകളെ അനാവശ്യമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച്‌ നല്‍കിയ ഹര്‍ജിയാണ് ആരോപണം അടിസ്ഥാനമല്ലെന്ന് ചൂണ്ടികാട്ടി ഹൈക്കോടതി ഉയര്‍ന്ന തുക പിഴ ചുമത്തിയത്. പിഴയില്‍ മൂന്ന് […]

India National

സ്കൂള്‍ പരിസരത്ത് ജങ്ക് ഫുഡിന് നിരോധനം

സ്കൂള്‍ പരിസരത്ത് ജങ്ക് ഫുഡിന് നിരോധനം വരുന്നു. സ്കൂളുകളുടെ 50 മീറ്റര്‍ ചുറ്റളവിലും ജങ്ക് ഫുഡുകള്‍ വില്‍ക്കാനാവില്ല. ഇത്തരം ഭക്ഷണങ്ങളുടെ പരസ്യങ്ങള്‍ക്കും നിരോധനം വരും. ഇത് സംബന്ധിച്ച ഉത്തരവിന്റെ കരട് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി പുറത്തിറക്കി. കേന്ദ്ര സര്‍ക്കാരിന്റെ ‘ഈറ്റ് റൈറ്റ്’ എന്ന ക്യാംപെയിന്റെ ഭാഗമായാണ് ജങ്ക് ഫുഡ് നിരോധിക്കുന്നത്. കുട്ടികളിലെ ജീവിതശൈലീ രോഗങ്ങള്‍ പരിഗണിച്ചാണ് നീക്കം. പോഷകം വളരെ കുറവും കാലറി കൂടുതലുമുള്ള ഭക്ഷണ പദാര്‍ഥങ്ങളാണ് ജങ്ക് ഫുഡ്. കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ശീതള പാനീയങ്ങള്‍, […]

India Kerala

വാളയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ എതിരല്ലെന്ന് മുഖ്യമന്ത്രി

വാളയാർ കേസിൽ സി.ബി.ഐ അന്വേഷണത്തിന് സർക്കാർ എതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുട്ടികളുടെ രക്ഷിതാക്കൾ കോടതിയെ സമീപിച്ചാൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വാളയാറിൽ നടക്കുന്നത് സീരിയൽ കില്ലിങ്ങാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഷയം അടിയന്തിര പ്രമേയമായി കൊണ്ട് വരാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും സ്പീക്കർ അനുമതി നൽകിയില്ല. വാളയാർ സംഭവം അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ശൂന്യവേളയിൽ പ്രതിപക്ഷം വിഷയം ഉന്നയിച്ചത്. കേസിലെ പ്രതിയുടെ സുഹൃത്തായ പ്രവീണിനെ പൊലീസ് […]

India Kerala

മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു

അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കുന്നത് ഹെെക്കോടതി തടഞ്ഞു. മൃതദേഹം സംസ്കരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാക്കാനും കോടതി ആവശ്യപ്പെട്ടു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ മൃതദേഹം സംസ്കരിക്കരുതെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കൊല്ലപ്പെട്ട കാർത്തിയുടെ സഹോദരനും മണി വാസകത്തിന്റെ സഹോദരിയുമാണ് ഹരജിക്കാർ. സംസ്കാരം നടത്താനുള്ള കീഴ്കോടതി ഉത്തരവ് നിയമപരമല്ലെന്ന് ഹരജിയില്‍ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സംഭവത്തിൽ ശരിയായ അന്വേഷണം വേണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Entertainment Kerala

അങ്കമാലി ഡയറീസിൽ താരങ്ങളാകാനിരുന്നത് ടൊവിനോയും സൗബിനും ജോജുവും ഭാസിയും !

2017ല്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ചെമ്പൻ വിനോദ് ജോസിന്റെ തിരക്കഥയില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ്. അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടിയ ചിത്രം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. പുതുമുഖ താരങ്ങളെ അണിനിരത്തിയായിരുന്നു ചിത്രം ഒരുക്കിയത്. എന്നാൽ അങ്കമാലി ഡയറീസ് സംവിധാനം ചെയ്യാമെന്ന് കരുതിയിരുന്നപ്പോള്‍ ആലോചിച്ചിരുന്നത് ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട്, ശ്രീനാഥ് ഭാസി ഉള്‍പ്പെടെയുള്ള നടന്‍മാരെ ആയിരുന്നു എന്ന് ചെമ്പന്‍ വിനോദ് പറയുന്നു. ഒരു അഭിമുഖത്തിലാണ് ചെമ്പന്റെ […]

India National

മഹാരാഷ്ട്രയിലെ രാഷ്ട്രീയം മാറുകയാണ്; അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നെന്ന് സഞ്ജയ് റാവത്ത്

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതമായി നീളുന്നതിനിടെ നിര്‍ണായക പ്രസ്താവനയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്ന് റാവത്ത് പറഞ്ഞു. മഹാരാഷ്ട്രയുടെ രാഷ്ട്രീയം മാറിക്കൊണ്ടിരിക്കുകയാണെന്നും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ തന്റെ പാർട്ടി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശിവസേന എൻ‌സി.പി‌യുമായി സൌഹാര്‍ദ്ദപരമായ ചര്‍ച്ചകള്‍ നടത്തിയെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് റാവത്തിന്റെ പ്രസ്താവന. ശരത് പവാര്‍ മുഖ്യമന്ത്രിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശിവസേനയും ബി.ജെ.പിയും 1995ല്‍ നടപ്പിലാക്കിയ ഫോര്‍മുല തിരിച്ച് പ്രയോഗിക്കപ്പെടുകയാണിപ്പോള്‍.മുഖ്യമന്ത്രി പദവി പങ്കിടുന്നതിനെ സംബന്ധിച്ച് ബി.ജെ.പിയുമായി തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന […]

India National

ബീഫ് തിന്നുന്നവര്‍ പട്ടിയിറച്ചി കൂടി തിന്നണമെന്ന് ബി.ജെ.പി നേതാവ്

ഗോമാംസം ഭക്ഷിക്കുന്ന ബുദ്ധിജീവികള്‍ക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ഗോമാംസം കഴിക്കുന്നവര്‍ തെരുവുനായയുടെ ഇറച്ചി കൂടി കഴിക്കണമെന്നും അത് അവരുടെ ആരോഗ്യത്തെ ബാധിക്കില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു. വീടുകളിൽ ഇരുന്ന് ആവശ്യമുള്ള ഏത് മാംസം വേണമെങ്കിലും കഴിച്ചോട്ടെയെന്ന് പറഞ്ഞ ദിലീപ് ഘോഷ്, ”കുറച്ച് ബുദ്ധിജീവികൾ റോഡുകളിൽ നിന്ന് ഗോമാംസം കഴിക്കുന്നു, അവര്‍ പട്ടിയിറച്ചി കൂടി കഴിക്കട്ടേ, ഏത് മൃഗത്തിന്റെ മാംസം കഴിച്ചാലും അവരുടെ ആരോഗ്യം നന്നായിരിക്കും, പക്ഷേ എന്തിനാണ് റോഡരികിലിരുന്ന് കഴിക്കുന്നത്? നിങ്ങളുടെ […]

India Kerala

വാളയാറില്‍ നടന്നത് സീരിയല്‍ കില്ലിംഗെന്ന് പ്രതിപക്ഷം നിയമസഭയില്‍

വാളയാര്‍ സഹോദരിമാരുടെ കാര്യത്തില്‍ നടക്കുന്നത് സീരിയല്‍ കില്ലിംഗാണെന്ന് പ്രതിപക്ഷം. മൂന്ന് മരണങ്ങളുണ്ടായിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് വി.ടി ബല്‍റാം സഭയില്‍ പറഞ്ഞു. അന്വേഷണം സി.ബി.ഐക്ക് വിടുന്നതില്‍ സര്‍ക്കാറിന് പരിമിതിയുണ്ടെന്നും ആരെങ്കിലും കോടതിയില്‍ പോയാല്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. നേരത്തേ പ്രതികളെ രക്ഷപ്പെടാൻ സി.ഡബ്ല്യൂ.സി ചെയർമാൻ സഹായിച്ച വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ വി.ടി ബല്‍റാം അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയിരുന്നു. മുമ്പ് ചര്‍ച്ച ചെയ്ത വിഷയമാണെന്ന് പറഞ്ഞ് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് […]

India Kerala

‘കോപ്പി അടിച്ചെങ്കില്‍ അത് എന്റെ കഴിവ്’; പി.എസ്.സി പരീക്ഷാ തട്ടിപ്പിലെ ‘സാമര്‍ത്ഥ്യം’ തുറന്ന് പറഞ്ഞ് പ്രതി നസീം ഫേസ്ബുക്കില്‍

‘കോപ്പി അടിച്ചെങ്കില്‍ അത് തന്റെ കഴിവെന്ന്’ പി.എസ്‌.സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതി നസീം. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോക്ക് താഴെയുള്ള കമന്റിലാണ് പ്രതി നസീം ഇങ്ങനെ പ്രതികരിച്ചത്. യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിയ കേസിലും പി.എസ്‌.സി പരീക്ഷാ തട്ടിപ്പ് കേസിലും പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതോടെയാണ് നസീമും ശിവരഞ്ജിത്തും സ്വാഭാവിക ജാമ്യത്തില്‍ ജയില്‍ മോചിതരായത്. ജയിലിലേക്ക് കഞ്ചാവ് കടത്തുകയും ഉപയോഗിക്കുകയും ചെയ്‌തെന്ന കേസിലും നസീമിന് ജാമ്യം ലഭിച്ചിരുന്നു. ഫേസ്ബുക്കില്‍ പുതുതായി ചേര്‍ത്ത പ്രൊഫൈല്‍ […]

India Kerala

സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു. അധ്യാപകര്‍ ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. വിദ്യാര്‍ഥികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് വിലക്കി പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെയും സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ ഇത് കര്‍ശനമായി പാലിക്കപ്പെടാത്തതിനാലാണ് വീണ്ടും പുതിയ സര്‍ക്കുലറെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കുന്നു. സര്‍ക്കുലര്‍ കര്‍ശനമായി നടപ്പാക്കാന്‍ പ്രഥമാധ്യാപകരും വിദ്യാഭ്യാസ ഓഫീസര്‍മാരും ശ്രദ്ധിക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു.