ന്യൂഡല്‍ഹി: കെ.പി.സി.സി ഭാരവാഹി പട്ടിക സംബന്ധിച്ച അതൃപ്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ച് കെ. മുരളീധരന്‍ എം.പി. ജംബോ കമ്മിറ്റി രൂപീകരിക്കുന്നത് അംഗീകരിക്കരുത്. പട്ടികയെ കുറിച്ച് രാഷ്ട്രീയ സമിതിയുമായും എം.പിമാരുമായും കൂടിയാലോചിച്ചില്ലെന്നും മുരളീധരന്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടത്തരുത്. നിയമസഭ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ ഇത് പ്രതികൂലമായി ബാധിക്കും. തല്‍കാലികമായി നാമനിര്‍ദേശം ചെയ്യുന്നതാണ് ഗുണകരമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് നിലപാട് പ്രതികൂലമായി ബാധിച്ചെന്നും മുരളീധരന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു.
India
രാജീവ് ഗാന്ധി വധക്കേസ്; പ്രതി പേരറിവാളന് ഒരു മാസത്തെ പരോള്‍ അനുവദിച്ചു
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന പ്രതി പേരറിവാളന് ഒരു മാസത്തെ പരോള്‍ അനുവദിച്ചു. ചികിത്സയില്‍ കഴിയുന്ന തന്റെ അച്ഛനെ പരിചരിക്കാന്‍ അനുവദിക്കണമെന്ന പേരറിവാളന്റെ അപേക്ഷ പരിഗണിച്ചാണ് ഒരു മാസത്തെ പരോള്‍ അനുവദിച്ചത്. 2017 ഓഗസ്റ്റിലാണ് പേരറിവാളന് അവസാനം പരോള്‍ ലഭിച്ചത്. രാജീവ്ഗാന്ധി വധക്കേസിലെ മറ്റൊരു പ്രതിയായ നളിനിക്ക് നേരത്തേ കോടതി 51 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. മകളുടെ വിവാഹത്തിന് പങ്കെടുക്കുന്നതിന് വേണ്ടിയാണ് പരോള്‍ അനുവദിച്ചത്. 1991 മെയ് ഇരുപത്തിയൊന്നിന് ആണ് […]
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ സംസ്കാരം; ഹരജി ഇന്ന് ഹൈക്കോടതിയില്‍
പാലക്കാട് മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാൻ അനുമതി നൽകിയ കീഴ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മണിവാസകത്തിന്റെ സഹോദരൻ മുരുകേശൻ, കാർത്തിയുടെ സഹോദരി ലക്ഷ്മി എന്നിവർ നൽകിയ ഹരജിയിൽ മൃതദേഹം സംസ്കരിക്കുന്നത് കോടതി താൽക്കാലികമായി തടഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ള തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലെത്തിയ ഹരജിക്കാരെ രാത്രി വൈകും വരെ കാത്തു നിന്നിട്ടും മൃതദേഹങ്ങൾ കാണിച്ചില്ലെന്നും […]
മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്കോ?
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഇന്ന് നിര്‍ണായക ദിവസം. ബിജെപിക്ക് ശിവസേനയുമായി സഖ്യമുണ്ടാക്കാനായില്ലെങ്കില്‍ നാളെ മുതല്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വരും. ശിവസേനയെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് ഉള്‍പ്പെടെ രംഗത്തുണ്ടെങ്കിലും മുഖ്യമന്ത്രി പദവി വെച്ചുമാറണമെന്ന നിലപാടില്‍ വിട്ടുവീഴ്ചക്ക് ഉദ്ദവ് താക്കറെ തയ്യാറായിട്ടില്ല.
ബാബരി വിധി അടുത്തയാഴ്ച്ച; സുരക്ഷ ശക്തമാക്കി രാജ്യം
ബാബരി മസ്ജിദ് ഭൂമിത്തര്‍ക്ക കേസിലെ വിധി ഉടന്‍ വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെങ്ങും കനത്ത സുരക്ഷ. സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. കേസില്‍ അന്തിമ വിധി സുപ്രീംകോടതി അടുത്തയാഴ്ച പുറപ്പെടുവിക്കും. അടുത്ത ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളാണ് നിലവിലെ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയുടെ അവസാന പ്രവര്‍ത്തി ദിവസങ്ങള്‍. ഈ ദിവസങ്ങളിലാണ് ബാബരി ഭൂമിത്തര്‍ക്ക കേസില്‍ സുപ്രീംകോടതി വിധി പറയുക. ഈ സാഹചര്യത്തിലാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാറുകൾക്ക് സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം […]
ഡല്‍ഹി സര്‍ക്കാറിന്‍റെ ഒറ്റ-ഇരട്ട വാഹന ക്രമീകരണത്തെ ചോദ്യം ചെയ്യുന്ന ഹരജി ഇന്ന് സുപ്രിം കോടതിയില്‍
ഡല്‍ഹി സര്‍ക്കാറിന്‍റെ ഒറ്റ-ഇരട്ട വാഹന ക്രമീകരണ പദ്ധതിയെ ചോദ്യം ചെയ്തുള്ള ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. പദ്ധതി അധികാര ദുര്‍വിനിയോഗവും പൊതുജന ദ്രോഹവും ഭരണഘടനവിരുദ്ധവുമാണെന്ന് പരാതിക്കാരന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹി നിവാസികളുടെ മൌലികാവകാശമാണ് വെല്ലുവിളിക്കുന്നതെന്ന് ആരോപിച്ച് അഭിഭാഷകനായ സഞ്ജീവ് കുമാറാണ് സുപ്രീംകോടതിയെ സമീപിച്ചത്. മലിനീകരണം തടയാന്‍ ഒറ്റ-ഇരട്ട പദ്ധതി ഉപകരിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെയും ഡല്‍ഹി മലിനീകരണ നിയന്ത്രണ കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച […]
മോദിയുടെ ഭരണം പോലെയാകരുത് കേരളത്തിലെ ഭരണമെന്ന് കാനം രാജേന്ദ്രന്‍
പൊലീസ് നയങ്ങളെയെല്ലാം പിന്തുണക്കേണ്ട ബാധ്യത സിപിഐക്കില്ലെന്ന് കാനം രാജേന്ദ്രന്‍. ഉന്‍മൂലന സിദ്ധാന്തമാണ് പൊലീസ് നടപ്പാക്കുന്നത്. പൊലീസ് നിരത്തുന്ന തെളിവുകള്‍ അന്തിമമല്ല. മോദിയുടെ ഭരണം പോലെയാകരുത് കേരളത്തിലെ ഭരണമെന്നും കാനം രാജേന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു. ദേശാഭിമാനിയിലെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നത് സി.പി.ഐയെ അല്ലെന്നും മുന്നണിയില്‍ തര്‍ക്കങ്ങളില്ലെന്നും കാനം വ്യക്തമാക്കി.
മാവോയിസ്റ്റ് വിഷയത്തില്‍ മുഖപത്രങ്ങളിലൂടെ സിപിഎം – സിപിഐ ഏറ്റുമുട്ടല്‍
മാവോയിസ്റ്റ് വിഷയത്തില്‍ മുഖപത്രങ്ങളിലൂടെ സിപിഎം – സിപിഐ ഏറ്റുമുട്ടല്‍. അട്ടപ്പാടി ഏറ്റുമുട്ടലും കോഴിക്കോട് യുഎപിഎ കേസും വിഷയമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ജനയുഗത്തിലും ദേശാഭിമാനിയില്‍ പി. രാജീവും ലേഖന പരമ്പര ആരംഭിച്ചു. മാവോയിസ്റ്റുകളെ വെടിയുണ്ടയാൽ ഉന്മൂലനം ചെയ്യാമെന്ന ധാരണ ബാലിശമാണെന്ന് കാനം രാജേന്ദ്രന്‍ ലേഖനത്തില്‍ പറയുന്നു. മാവോയിസ്റ്റുകളെ മഹത്വവൽക്കരിക്കുന്നത് സിപിഎമ്മിനെ അടിക്കാനാണെന്നാണ് പി. രാജീവിന്‍റെ ലേഖനത്തില്‍ പറയുന്നത്. മാവോയിസ്റ്റ് വിഷയത്തില്‍ മുന്നണിക്കുള്ളിലെ ചേരിതിരിവുകളെ സൂചിപ്പിക്കുന്നതാണ് ഇരു പാര്‍ട്ടികളുടെയും ഈ നിലപാടുകള്‍. ശിക്ഷ വിധിക്കേണ്ടത് കോടതിയാണ് […]
ശാന്തന്‍പാറ കൊലപാതക കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി
ഇടുക്കി ശാന്തന്‍പാറയില്‍ യുവാവിനെ കൊന്ന് റിസോർട്ടിന് സമീപം കുഴിച്ചുമൂടിയ കേസില്‍ റിസോർട്ട് മാനേജർ വസീം, കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജി എന്നിവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പോലീസ്. മൂന്നാർ ഡി.വൈ.എസ്.പി എം രമേശ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
യു.എ.പി.എ അറസ്റ്റ്; കൂടുതല്‍ തെളിവുകളുണ്ടാക്കാന്‍ പൊലീസ് നീക്കം
കോഴിക്കോട് പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അറസ്റ്റിലായ താഹയേയും അലനെയും കൂടുതൽ തെളിവുകൾ കിട്ടിയതിന് ശേഷം മാത്രം കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് തീരുമാനം. ഇതിനായി അലന്‍റെയും താഹയുടെയും മൊബൈല്‍ ഫോണുകളും ലാപ്ടോപും ഫോറന്‍സിക് പരിശോധനക്ക് അയച്ചതിന്‍റെ ഫലം ലഭിക്കേണ്ടതുണ്ട്. ഇവർ മാവോയിസ്റ്റ് നേതാക്കളുമായി ബന്ധം പുലർത്തിയിരുന്നു എന്ന പൊലീസ് വാദം തെളിയിക്കാനാണ് ഡിജിറ്റൽ തെളിവുകൾ കൂടി ശേഖരിക്കുന്നത്. ഇരുവർക്കുമെതിരെയുള്ള തെളിവുകൾ പൊലീസ് കെട്ടിച്ചമച്ചതാണെന്ന വാദം പ്രതിഭാഗം ഉയർത്തുമ്പോൾ കൂടുതല്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചില്ലെങ്കില്‍ തിരിച്ചടിയാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.












