നാഷണൽ ഡെമോക്രാറ്റിക് അലയൻസി (എൻ.ഡി.എ) ൽ നിന്ന് പുറത്താക്കിയതിന് ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് ശിവസേന രംഗത്ത്. എൻ.ഡി.എയുടെ തുടക്കം മുതല്‍ പിന്തുണച്ചിരുന്ന പാർട്ടിയാണ് ശിവസേനയെന്ന് മുഖപത്രമായ സാമ്നയിലെ ലേഖനത്തില്‍ പറയുന്നു. “ഏത് യോഗത്തിലാണ് നിങ്ങൾ എൻ.ഡി.എയിൽ നിന്ന് ശിവസേനയെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്? എന്തുകൊണ്ടാണ് ഈ വിഷയം ഇത്രയും തീവ്രതയിലെത്തിയത്? എൻ.ഡി.എയിലെ ഘടകകക്ഷികളുമായി എന്തെങ്കിലും ചർച്ച നടന്നോ?” മുഖപ്രസംഗത്തിലൂടെ ശിവസേന ബി.ജെ.പിയുടെ നീക്കങ്ങളെ ചോദ്യം ചെയ്തു. ബാല്‍ താക്കറെയുടെ ചരമവാർഷിക ദിനത്തിൽ ശിവസേനയെ എൻ.ഡി.എയിൽ നിന്ന് പുറത്താക്കാനുള്ള […]
India
ജെ.എന്‍.യു ; പൊലീസ് അതിക്രമത്തിനെതിരെ കുഞ്ഞാലിക്കുട്ടി
ജെ.എൻ.യു വിദ്യാർഥികൾക്കെതിരെയുണ്ടായ പൊലീസ് അതിക്രമം ലോക്സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.കെ കുഞ്ഞാലികുട്ടി ലോക്സഭയില്‍ നോട്ടീസ് നൽകി. വൻതോതിൽ ഫീസ് വർധിപ്പിച്ച സർവ്വകലാശാല നടപടിയിൽ പ്രതിഷേധിച്ച് ജെ.എൻ.യു വിദ്യാർഥികൾ ഇന്നലെ സമാധാനപരമായി പാർലമെന്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് കുഞ്ഞാലിക്കുട്ടി എംപി ലോക്സഭയിൽ നോട്ടീസ് നൽകിയത്. വിദ്യാർഥികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിന് പകരം പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാനുള്ള ശ്രമങ്ങളാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നും കുഞ്ഞാലിക്കുട്ടി ലോക്സഭാ സെക്രട്ടറി ജനറലിന് നൽകിയ നോട്ടീസിൽ […]
വാളയാര്‍ കേസ്
വാളയാർ കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് പെൺകുട്ടികളുടെ അമ്മ. പ്രോസിക്യൂട്ടർക്കെതിരെ നടപടി എടുത്തതിൽ സന്തോഷം ഉണ്ടെന്നും പെൺകുട്ടികളുടെ അമ്മ മീഡിയവണിനോട് പറഞ്ഞു. വാളയാർ കേസിൽ പ്രോസിക്യൂട്ടർക്ക് വീഴ്ച സംഭവിച്ചതിനാലാണ് തൽസ്ഥാനത്ത് നിന്നും ലത ജയരാജിനെ സർക്കാർ മാറ്റിയത്.സർക്കാർ നടപടിയിൽ സന്തോഷം ഉണ്ടെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയ ഉദ്യോസ്ഥർക്കെതിരെയും നടപടി വേണമെന്ന് പെൺകുട്ടികളുടെ കുടുംബം ആവശ്യപ്പെടുന്നു. തങ്ങളെ സഹായിക്കുന്ന ആരുമായി സഹകരിക്കാൻ തയ്യറാണ്.തങ്ങളുടെ ആചാരത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ കാൽ പിടിച്ചതെന്നും […]
പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാമെന്ന് സര്‍ക്കാര്‍
പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാമെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചു. യുവതികള്‍ ദര്‍ശനം നടത്താനെത്തുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിലക്കലിലും പരിസരത്തും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട് .അതേസമയം തമിഴ് നാട്ടിൽ നിന്ന് പിതാവിനൊപ്പം എത്തിയ പന്ത്രണ്ട് വയസുകാരിയെ പൊലീസ് പമ്പയിൽ തടഞ്ഞു , കുട്ടിയുടെ പിതാവിനെ സന്നിധാനത്തേക്ക് കടത്തി വിട്ടു. മണ്ഡലകാലത്തെ സാഹചര്യങ്ങള്‍ വിലയിരുത്താനായി യു.ഡി.എഫ് സംഘം ഇന്ന് ശബരിമലയില്‍ എത്തും.
കശ്മീർ;ഹർജികള്‍ ഇന്ന് പരിഗണിക്കും
കശ്മീരിലെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളും അന്യായ തടവുകളും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്ര സര്‍ക്കാരിനെ എതിര്‍ കക്ഷിയാക്കി കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ബാസിന്‍, സയ്യിദ് മുഹമ്മദ് അലീം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവര്‍ സമര്‍പ്പിച്ച ഹരജികളാണ് ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. വ്യവസായിയായ ഭര്‍ത്താവിനെ അന്യായ തടവിലിട്ടെന്നാരോപിച്ച് ജമ്മുകശ്മീര്‍ സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കി കശ്മീര്‍ സ്വദേശിനി ആസിഫ മുബീന്‍ […]
നാല് സൈനികരടക്കം 6 പേര്‍ മരിച്ചു
സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് 6 പേര്‍ മരിച്ചു.നാല് സൈനികരും രണ്ട് പ്രദേശവാസികളുമാണ് മരിച്ചത്. സമുദ്ര നിരപ്പില്‍ നിന്ന് 18000 അടി ഉയരത്തിലുള്ള മേഖലയില്‍ ഇന്നലെ വൈകിട്ട് നാല് മണിക്കാണ് അപകടമുണ്ടായത്. അപകടത്തില്‍പെട്ട രണ്ട് പേരെ രക്ഷപ്പെടുത്തിയതായാണ് സൂചന. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം.ഹിമാലയന്‍ പര്‍വതനിരയില്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്ന വടക്കന്‍ സിയാച്ചിനില്‍ പട്രോളിങ്ങില്‍ ഏര്‍പ്പെട്ട കരസേനാ ജവാന്മാരും സംഘവുമാണ് അപകടത്തില്‍പ്പെട്ടത്. മഞ്ഞിടിച്ചില്‍ ആരംഭിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടവരാണ് മഞ്ഞിനടിയില്‍പ്പെട്ടത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തില്‍
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് വൈകിട്ട് കണ്ണൂരിലെത്തും. നാളെ ഏഴിമല നാവിക അക്കാദമിയിൽ നടക്കുന്ന പ്രസിഡന്റ്സ് കളർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനാണ് രാഷ്ട്രപതിയുടെ സന്ദർശനം. വൈകിട്ട് 4.30ന് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി ഇവിടെ നിന്നും ഹെലികോപ്ടറിൽ ഏഴിമലയിലേക്ക് പോകും. നാളെ രാവിലെ 8ന് ഏഴിമല പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡണ്ട്സ് കളർ അവാർഡ് രാഷ്ട്രപതി നാവിക അക്കാദമിക്ക് സമർപ്പിക്കും.
മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന് ജില്ലാ സെക്രട്ടറി
മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മില്‍ ചങ്ങാത്തമുണ്ട്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം തീവ്രവാദ സംഘടനകളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത്. പൊലീസ് ഇക്കാര്യം പരിശോധിക്കണമെന്നും മോഹനന്‍ പറഞ്ഞു. കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളന വേദിയിലാണ് പി.മോഹനന്റെ ആരോപണം. എന്‍.ഡി.എഫുകാര്‍ക്കും മറ്റ് ഇസ്ലാമിക മതമൌലിക ശക്തികള്‍ക്കും എന്തൊരു ആവേശമാണ് മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കാനെന്നും മോഹനന്‍ ആരോപിച്ചു. സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. അതിന്റെ ഫലമാണ് ഉപതെരഞ്ഞെടുപ്പിലുണ്ടായ […]
സിനിമാ ടിക്കറ്റ് വില കൂടി
സംസ്ഥാനത്തെ സിനിമ തിയറ്ററുകളില്‍ വര്‍ധിപ്പിച്ച ടിക്കറ്റ് വില പ്രാബല്യത്തില്‍ വന്നു. ഇതോടെ സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപയായി. 10 രൂപ മുതൽ 30 രൂപ വരെ വിവിധ ക്ലാസുകളിലെ ടിക്കറ്റുകൾക്കു കൂടും. സംസ്ഥാനത്ത് സാധാരണ ടിക്കറ്റ് തുക 95 രൂപയായിരുന്നു. ഇതിനൊപ്പം 3 രൂപ ക്ഷേമ നിധി തുകയും 2 രൂപ സർവീസ് ചാർജും ചേർത്ത് 100 രൂപയാക്കി. ഇതിന്റെകൂടെ 12 % ജിഎസ്ടിയും 1% പ്രളയസെസ്സും ചുമത്തിയതോടെ ടിക്കറ്റ് നിരക്ക് 113 രൂപയിലെത്തി. ജി.എസ്.ടി […]
വാളയാര്‍ കേസ്
വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ മുഖ്യമന്ത്രിയെ കാണാന്‍ കൊണ്ടുപോയത് വിവാദമാക്കിയ നടപടി ശരിയായില്ലെന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. മുഖ്യമന്ത്രി രക്ഷിതാക്കളെകൊണ്ട് കാലുപിടിപ്പിച്ചുവെന്ന വാദം തെറ്റാണെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. വാളയാര്‍ പെണ്‍കുട്ടികളുടെ നീതിക്കായി കെ.പി.എം.എസ് പാലക്കാട് കോട്ടമൈതാനത്ത് നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം നവോത്ഥാന മൂല്യ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമറാണ് വാളയാറിലെ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ തിരുവനന്തപുരത്ത് എത്തിച്ച് മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ചക്ക് അവസരം ഒരുക്കിയത്. സര്‍ക്കാര്‍ ആവശ്യപെട്ടിട്ടല്ല ഇതൊന്നും […]












