Kerala

പാമ്പുകടിയേറ്റു വിദ്യാർത്ഥിനി മരിച്ച സംഭവം;

വയനാട് സുൽത്താൻ ബത്തേരിയിൽ പാമ്പുകടിയേറ്റു വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണം. സഹപാഠികളും രക്ഷിതാക്കളും സ്കൂളിനെതിരെ രംഗത്ത്. ക്ലാസിൽ പാമ്പ് ഉണ്ടെന്നും കടിച്ചത് പാമ്പ് ആണെന്നും അധ്യാപകരോട് പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ലെന്ന് സഹപാഠികള്‍ പറയുന്നു. സ്വന്തമായി വാഹനമുള്ള അദ്ധ്യാപകര്‍ ഉണ്ടായിട്ടും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല. പിതാവ് വീട്ടില്‍ നിന്നെത്തയതിനു ശേഷം സ്വന്തം വാഹനത്തിലാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും സഹപാഠികള്‍. ബത്തേരി ഗവ. സർവജന സ്കൂളിലാണ് സംഭവം അതേസമയം കൃത്യ സമയത്ത് ഇടപെട്ട് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്നാണ് […]

National

ഫാത്തിമയുടെ മരണം; ഐ.ഐ.ടിയിൽ ചർച്ച ഇന്ന്

മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ നടപടി വൈകുന്നതിൽ പ്രതിഷേധം തുടരുന്നു. വിവിധ വിദ്യാർത്ഥി സംഘടനകൾ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സമരം നിർത്തിയ ഐ.ഐ.ടി വിദ്യാർത്ഥികളുമായി ഡയറക്ടർ ഇന്ന് ചർച്ച നടത്തും. ഫാത്തിമയുടെ മരണത്തിൽ ആഭ്യന്തര അന്വേഷണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ചിന്താ ബാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നിരാഹാര സമരം നടത്തിയത്. ഐ.ഐ.ടി ഡയറക്ടറുടെ അഭാവത്തിൽ ആവശ്യങ്ങൾ അംഗീകരിയ്ക്കാമെന്ന ഡീനിന്റെ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട ചർച്ചയാണ് ഇന്ന് നടക്കുക. ആവശ്യങ്ങൾ […]

Kerala

യു.എ.പി.എ അറസ്റ്റ്

കോഴിക്കോട് പന്തീരങ്കാവില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ സി.പി.എം സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് നടക്കും. വൈകിട്ട് പന്തീരങ്കാവിലാണ് വിശദീകരണയോഗം . മാവോയിസ്റ്റ് – വലതുപക്ഷ കൂട്ടുകെട്ട്, ഇടതുപക്ഷ നിലപാട് വിശദീകരിക്കൽ എന്ന പേരിലാണ് പരിപാടി. സംസ്ഥാനത്ത് മാവോയിസ്റ്റ് – വലത്പക്ഷ കൂട്ടുകെട്ടാണ് നടക്കുന്നതെന്നാണ് സി.പി.എം വാദം. ഇതില്‍ ഇടതുപക്ഷ നിലപാട് വിശദീകരിക്കാനാണ് വിശദീകരണ യോഗം. ബഹുജന റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.ബി രാജേഷ് റാലി […]

National

ശരീരമാസകലം മുറിവുമായി മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് വാങ്ങാനെത്തിയ കുരങ്ങന്‍

ശരീരം മുഴുവനും ചോരയൊലിപ്പിച്ച് മുറിവുകളുമായി മെഡിക്കല് ഷോപ്പിലെത്തിയ കുരങ്ങനെ അന്തം വിട്ടിരിക്കുകയാണ് പശ്ചിമബംഗാളിലെ ബിര്‍ഭും ജില്ലയിലുളള മല്ലാപൂരിലുള്ളവര്. കുരങ്ങന് വന്നത് മരുന്ന് വാങ്ങാനാണെന്ന് മനസിലായപ്പോള് മെഡിക്കല് ഷോപ്പുകാരനും ഞെട്ടി. കുരങ്ങനെ കാണാന് നാട്ടുകാരും മൊബൈല് ക്യാമറയുമായി എത്തിയപ്പോള് സംഗതി വൈറലാവുകയും ചെയ്തു. മെഡിക്കല് ഷോപ്പിന് സമീപം പാര്ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ പുറത്തുനിന്നും ചാടിയാണ് മെഡിക്കല്‍ ഷോപ്പിന്റെ കൗണ്ടറില്‍ കുരങ്ങന്‍ നിലയുറപ്പിച്ചത്. കുരങ്ങുകള്‍ തമ്മിലുളള വഴക്കിനിടെയാകാം മുറിവേറ്റതെന്നാണ് കരുതുന്നത്. വേദന കൊണ്ട് പുളഞ്ഞെത്തിയ കുരങ്ങ് എത്തിയപ്പോള്‍ മരുന്നിനാണെന്ന് മനസ്സിലാക്കിയ […]

Kerala

സ്പീക്കറുടെ ഡയസില്‍ കയറിയ എം.എല്‍.എമാര്‍ക്ക് ശാസന

പ്രതിപക്ഷത്തെ നാല് എം.എല്‍.എമാര്‍ക്കെതിരെ സ്പീക്കറുടെ ശാസന. അന്‍വര്‍ ജോണ്‍ .റോജി.എം.ജോണ്‍. ഐ.സി ബാലകൃഷ്ണന്‍ എല്‍ദോസ് കുന്നപ്പള്ളി എന്നീ എം.എല്‍.എ മാര്‍ക്കാണ് ശാസന നടപടി. സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ച നടപടിക്കെതിരെയാണ് സ്പീക്കറുടെ ശാസന. സഭയുടെ അന്തസിനു ചേരാത്ത വിധം എം.എല്‍.എമാര്‍ പ്രവര്‍ത്തിച്ചുവെന്ന് സ്പീക്കര്‍ പറഞ്ഞു. ചട്ടം ലംഘിച്ചാല്‍ നടപടി സ്വീകരിക്കേണ്ടത് ചെയറിന്റെ കര്‍ത്തവ്യമാണെന്നും സഭയുടെ ചരിത്രത്തില്‍ ഇല്ലാത്തവിധം പ്രതിപക്ഷം പെരുമാറുന്നുവെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ചട്ടവിരുദ്ധമായ പ്രവൃത്തികളിൽ നടപടി അനിവാര്യമാണ്. സഭയുടെ അന്തസ്സിന് നിരക്കാത്ത പ്രവർത്തിയിൽ നടപടി അംഗീകരിക്കണമെന്നും […]

Kerala

ഇടിമിന്നലേറ്റ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു

കണ്ണൂർ ചൊക്ലി പുല്ലൂക്കരയിൽ ഇടിമിന്നലേറ്റ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പുല്ലൂക്കര മുക്കിൽ പീടികയിലെ കിഴക്കെ വളപ്പിൽ മഹമൂദ് – ഷാഹിദ ദമ്പതികളുടെ മകൻ ഫഹദ്(17), ആനക്കെട്ടിയതിൽ പൂക്കോം മൊട്ടമ്മലിൽ റഹീം – നൗഫീല ദമ്പതികളുടെ മകൻ സമീൻ(18) എന്നിവരാണ് മരിച്ചത്. വൈകിട്ട് ആറരയോടെ കൊച്ചിയങ്ങാടിയിലാണ് സംഭവം. ക്രിക്കറ്റ് കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇരുവർക്കും മിന്നലേറ്റത്. ഉടൻ ചൊക്ലി മെഡിക്കൽ സെൻ്റെറിലും, പിന്നീട് തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫഹദ് ഡിഗ്രി വിദ്യാർത്ഥിയും, സമീൻ ചോതാവൂർ […]

Kerala

പി. മോഹനന്റെ വിവാദ പ്രസ്താവന

പി മോഹനന്റെ വിവാദ പ്രസ്താവന സി.പി.എമ്മിനെതിരായ ആയുധമാക്കി യു.ഡി.എഫ്. സർക്കാരും സി.പി.എമ്മും ആർ.എസ്.എസ് അജണ്ടയാണ് നടപ്പിലാക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇസ്‍ലാമോഫോബിയ വളർത്താനുള്ള ബി.ജെ.പി അജണ്ടക്ക് സി.പി.എം വെള്ളവും വളവും കൊടുക്കുകയാണെന്ന് രമേശ് ചെന്നിത്തലയും എം.കെ മുനീറും കുറ്റപ്പെടുത്തി. മാവോയിസ്റ്റുകളും ഇസ്‍ലാമിക തീവ്രവാദികളും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ പ്രതികരിച്ചത്. പി മോഹനനെ ബി.ജെ.പി നേതാക്കൾ പിന്തുണച്ചതും യു.എ.പിഎ […]

Kerala

പി.ആർ.എസ് പദ്ധതി പാളി; നെൽകർഷകർ പ്രതിസന്ധിയിൽ

പി.ആർ.എസ് പദ്ധതിയിലൂടെ നെല്ല്സംഭരിച്ച ഇനത്തില്‍ ബാങ്കുകൾക്ക് സർക്കാർ നൽകാനുള്ളത് കോടികൾ. സർക്കാർ കുടിശ്ശിക വരുത്തിയതോടെ കര്‍ഷകര്‍ക്ക് ബാങ്കുകള്‍ ഈ വര്‍ഷത്തെ പണം നൽകിയില്ല. ലോണ്‍ വ്യവസ്ഥയില്‍ കഴിഞ്ഞവര്‍ഷം ലഭ്യമാക്കിയ തുകയും പലിശയും തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ക്ക് ബാങ്കുകളുടെ ജപ്തി ഭീഷണിയും വന്നു. സിവില്‍ സപ്ലൈസ് വകുപ്പ് നെല്ല് സംഭരിച്ച് ബാങ്കുകളിലൂടെ കര്‍ഷകര്‍ക്ക് പണം നല്‍കുകയാണ് പതിവ്. നെല്ല് ഏറ്റെടുത്ത ശേഷം മില്ലുടമകള്‍ നല്‍കുന്ന പാഡി റസിപ്റ്റ് ഷീറ്റ് (PRS) ബാങ്കുകളില്‍ ഹാജരാകുമ്പോള്‍ ലോണ്‍ വ്യവസ്ഥയില്‍ ബാങ്കുകള്‍ കര്‍ഷകര്‍ക്ക് […]

National

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് കോൺഗ്രസ് – എൻ.സി.പി – ശിവസേന – സംയുക്ത ചർച്ച നാളെ നടക്കും. ആദ്യമായാണ് മൂന്ന് പാർട്ടികളും ഒന്നിച്ച് ചർച്ച നടത്താൻ തീരുമാനിക്കുന്നത്. കോണ്‍ഗ്രസ് -എന്‍.സി.പി ചര്‍ച്ചകള്‍ ഇന്നും തുടരും. ഇന്ന് ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യും. മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപികരണം മൂന്ന് ദിവസത്തിനുള്ളില്‍ നടത്തണമെന്നായിരുന്നു കോണ്‍ഗ്രസ്-എന്‍സിപി ചര്‍ച്ചയില്‍ തീരുമാനമായിരുന്നത്. മുഖ്യമന്ത്രിപദവി ശിവസേനയും എന്‍.സി.പിയും പങ്കിടും. ആദ്യ തവണ ഉദ്ദവ് താക്കറെയാകും മുഖ്യമന്ത്രിയാകുക. […]

Kerala

ഷാഫി പറമ്പില്‍ എം.എല്‍.എക്കെതിരായ പൊലീസ് നടപടി

ഷാഫി പറമ്പില്‍ എം.എല്‍.എക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. എം.എല്‍.ക്കെതിരായ നടപടിയില്‍ മുഖ്യമന്ത്രി മറുപടി പറയണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു.