India National

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം;

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ അന്തിമ തീരുമാനത്തിനായി ഇന്ന് കോണ്‍ഗ്രസ് -എന്‍.സി.പി -ശിവസേന ചര്‍ച്ച നടക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ , അഹമ്മദ് പട്ടേല്‍ , കെ.സി വേണുഗോപാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. അതിനിടെ ശിവസേന നേതാക്കളായ ഉദ്ദവ് താക്കറെയും ആദിത്യ താക്കറെയും എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രി പവാറിന്റെ മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. സി.പി.എം അടക്കമുള്ള പാര്‍ട്ടികളുമായി കോണ്‍ഗ്രസും എന്‍.സി.പിയും കൂടിക്കാഴ്ച നടത്തുന്നുണ്ട്. സഖ്യസര്‍ക്കാര്‍ രൂപികരണ പ്രഖ്യാപനം […]

India National

ഫീസ് വർധനയില്‍ ന്യായീകരണവുമായി ജെ.എന്‍.യു

ജെ.എന്‍.യു ഫീസ് വർധനയില്‍ ന്യായീകരണവുമായി സർവകലാശാല അധികൃതർ. സര്‍വകലാശാലക്ക് നിലവിലുള്ള 45 കോടി രൂപയുടെ ബാധ്യത മറികടക്കാൻ സര്‍വീസ് ചാര്‍ജ് ഈടാക്കുക മാത്രമാണ് ചെയ്തതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. ഫീസ് വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും സര്‍വകലാശാല വിശദീകരിച്ചു.കേന്ദ്ര സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതിയുമായി വിദ്യാർഥികൾ വൈകിട്ട് ചർച്ച നടത്താനിരിക്കെയാണ് ന്യായീകരണം. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഫീസ് വര്‍ധനക്കെതിരായ വിദ്യാര്‍ത്ഥി സമരം കോടതി അലക്ഷ്യമാണെന്നടക്കം ആരോപിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമമായിരുന്നു തുടക്കം മുതല്‍ സര്‍വകലാശാല അധികൃതര്‍ നടത്തിയത്. എന്നാല്‍ സമരം ശക്തമായി തുടരവെ ഫീസ് […]

India National

വിവാദസ്വാമി നിത്യാനന്ദ രാജ്യം വിട്ടെന്ന് പോലീസ്

വിവാദസ്വാമി നിത്യാനന്ദ രാജ്യം വിട്ടെന്ന് ഗുജറാത്ത് പോലീസ്. കര്‍ണാടകയില്‍ ബലാല്‍സംഗക്കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് നിത്യാനന്ദ രാജ്യംവിട്ടതെന്ന് പി.ടി.ഐ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിത്യാനന്ദ രാജ്യം വിട്ടുവെന്നും ആവശ്യമെങ്കില്‍ അദ്ദേഹത്തിന്റെ കസ്റ്റഡി ആവശ്യപ്പെടുമെന്നും അഹമ്മദാബാദ് എസ്.പി. ആര്‍.വി അസരി പറഞ്ഞു. ഗുജറാത്തിലെ ആശ്രമത്തിന്റെ ചുമതല വഹിച്ചിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തിന് ശേഷം നിത്യാനന്ദയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം ശക്തമാക്കുന്നതിനിടെയാണ് രാജ്യം വിടല്‍. സ്വാധി പ്രാണ്പ്രി യാനന്ദ, പ്രിയതത്വ റിദ്ദി എന്നിവരെയാണ് ആശ്രമത്തില്‍ നിന്ന് […]

India Kerala

മരടിലെ ഫ്ലാറ്റുടമകൾ കോടതിയിൽ

നഷ്ടപരിഹാരത്തുകയിൽ ആശങ്ക അറിയിച്ച് മരടിലെ ഫ്ലാറ്റുടമകൾ സുപ്രീം കോടതിയിൽ. ഫ്ലാറ്റുടമകളുടെ ഹരജി തുറന്ന കോടതിയിൽ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. തീരദേശ പരിപാലനം ലംഘിച്ച് നിർമിച്ച ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച പുരോഗതി സർക്കാർ കോടതിയെ അറിയിച്ചു. നഷ്ടപരിഹാരത്തുകയിലെ ആശങ്കയടക്കമുള്ള കാര്യങ്ങൾ ഉന്നയിച്ചാണ് മരടിലെ ഫ്ലാറ്റുടമകൾ കോടതിയിൽ പുനഃപരിശോധന ഹരജി നൽകിയത്. ഈ ഹരജികളിൽ പിന്നീട് വാദം കേൾക്കാമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ചീഫ് സെക്രട്ടറിയെ എതിർ കക്ഷിയാക്കി ഫ്ലാറ്റുടമ മേജർ രവി നൽകിയ ഹരജി […]

India Kerala

ജില്ലാ ജഡ്ജി സ്കൂള്‍ സന്ദര്‍ശിച്ചു

സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. കോടതി നിര്‍ദേശപ്രകാരം വയനാട് ജില്ലാ ജഡ്ജി എ.ഹാരിസ് സ്കൂള്‍ സന്ദര്‍ശിച്ചു. മരിച്ച ഷെഹ്‌ല ഷെറിന്റെ സഹപാഠികള്‍ ബത്തേരിയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വിദ്യാര്‍ഥിക്ക് ചികിത്സ നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് ഡി.എം.ഒ റിപ്പോര്‍ട്ട് നല്‍കി. വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ചതില്‍ സ്കൂളിന് വീഴ്ച പറ്റിയതായി ജില്ലാ ജഡ്ജി എ. ഹാരിസ് പറഞ്ഞു. ജില്ലാ കോടതിയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ അധ്യാപകര്‍ക്ക് ജഡ്ജി നിര്‍ദേശം നല്‍കി. അതിനിടെ സ്കൂളിലേക്ക് […]

India Kerala

പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ഥിനിക്ക് ചികിത്സ വൈകിപ്പിച്ചെന്ന് ഡി.എം.ഒ റിപ്പോര്‍ട്ട്

സുല്‍ത്താന്‍ ബത്തേരിയില്‍ പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ഥിനി ഷെഹ്‍ല ഷെറിന് ചികിത്സ വൈകിപ്പിച്ചെന്ന് ഡി.എം.ഒ റിപ്പോര്‍ട്ട് നല്‍കി. താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് വീഴ്ച പറ്റിയെന്നാണ് ഡി.എം.ഒ ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്. ഷെഹ്‍ലക്ക് പാമ്പുകടിയേറ്റ് സ്കൂള്‍ ജില്ലാ ജഡ്ജി ഇന്ന് സന്ദര്‍ശിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിൽ തന്നെ സ്കൂളിന്റെ ഭാഗത്ത്‌ നിന്ന് വീഴ്ച പറ്റിയതായി അദ്ദേഹം പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൽപ്പറ്റ ജില്ലാ കോടതിയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കുവാൻ ജില്ലാ ജഡ്‌ജി സ്കൂളിലെ പ്രധാന അധ്യാപകന് നിർദേശവും നൽകിയിരുന്നു. ഇന്നലെ വൈകിട്ടാണ് […]

India Kerala

മണ്ഡല – മകരവിളക്ക് തീർത്ഥാടനം

മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിൽ കർശന സുരക്ഷയൊരുക്കി പൊലീസ്. ഇതിന്റെ ഭാഗമായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ സി.സി.ടി.വി നിരീക്ഷണ സംവിധാനം കൂടുതല്‍ ശക്തമാക്കി. അത്യാധുനിക സംവിധാനങ്ങളോടുള്ള ക്യാമറകളാണ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. 360 ഡിഗ്രി ആംഗിളില്‍ 136 ക്യാമറകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഇവയുടെ പ്രവർത്തനം ജില്ലാ കളക്ടര്‍ക്കും എസ്.പിക്കും ചേംബറില്‍ ഇരുന്ന് വീക്ഷിയ്ക്കാൻ സാധിക്കും.കുറ്റവാളികള്‍, പൊലീസിന്റെ നിരീക്ഷണ പട്ടികയിലുള്ളവര്‍, ഇങ്ങനെയുള്ള മുഴുവന്‍ ആളുകളുടേയും ലിസ്റ്റ് ഇതില്‍ ഫീഡ് ചെയ്തിട്ടുള്ളതിനാല്‍ ഇത്തരം ആളുകള്‍ […]

India Kerala

നിയമനടപടികളിലൂടെ സര്‍ക്കാര്‍ തിരുത്തുമെന്ന് കോടിയേരി

കോഴിക്കോട് പന്തീരങ്കാവില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ. പി.എ ചുമത്തിയത് നിയമനടപടികളിലൂടെ സര്‍ക്കാര്‍ തിരുത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമല്ല പൊലീസ് ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് .നേരത്തേ ചിലര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് പുനപരിശേധിച്ചിട്ടുണ്ട്. മഞ്ചിക്കണ്ടിയില്‍ കീഴടങ്ങാനെത്തിയ മാവോയിസ്റ്റുകളെയാണ് പൊലീസ് വെടിവെച്ചതെന്ന ആരോപണം ശരിയല്ലെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.

India Kerala

സ്കൂളിനും ആശുപത്രിക്കും വീഴ്ച സംഭവിച്ചതായി കുട്ടിയുടെ പിതാവ്

സുൽത്താൻ ബത്തേരിയിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സ്കൂളിനും ആശുപത്രിക്കും വീഴ്ച സംഭവിച്ചതായി കുട്ടിയുടെ പിതാവ് . വയനാട്ടിലെ നാല് ആശുപത്രികളിലെത്തിച്ചിട്ടും ആന്റിവെനം നൽകിയില്ലെന്നും രക്ഷിതാവ് ആരോപിച്ചു. സംഭവത്തില്‍ കുറ്റകരമായ അനാസ്ഥയുണ്ടായെന്ന് വിദ്യാഭ്യാസമന്ത്രിയും പറഞ്ഞു. ഇന്നലെ വൈകിട്ട് മൂന്നേ കാലോടെയാണ് വിദ്യാർത്ഥിനിക്ക് ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേൽക്കുന്നത്. പിന്നീട് ഒരു മണിക്കൂറിന് ശേഷം പിതാവ് അഡ്വക്കേറ്റ് എന്‍.വി അസീസ് എത്തിയാണ് കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അതുവരെയും കുട്ടിക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിൽ അധ്യാപകർക്ക് വീഴ്ചപറ്റി. ഗുരുതരാവസ്ഥയിൽ […]

India Kerala

മാവോയിസ്റ്റുകളുടെ സഖ്യകക്ഷികള്‍ ഇസ്ലാമിക ഭീകരവാദികളെന്ന് എം.ബി രാജേഷ്

മാവോയിസ്റ്റുകളുടെ സഖ്യകക്ഷികള്‍ ഇസ്ലാമിക ഭീകരവാദികളെന്ന് എം.ബി രാജേഷ്. മനുഷ്യാവകാശ -പരിസ്ഥിതി വിഷയങ്ങളില്‍ പൊതുവേദികള്‍ രൂപീകരിച്ചാണ് കേരളത്തില്‍ മാവോയിസ്റ്റുകളും ഇസ്ലാമിക തീവ്രവാദകളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതെന്നും രാജേഷ് പറഞ്ഞു. മാവോയിസ്റ്റ് വിഷയത്തില്‍ സി.പി.എം പന്തീരങ്കാവില്‍ സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍‌ സംസാരിക്കുകയായിരുന്നു രാജേഷ്. മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ വിവാദ പ്രസ്താവനയെ എം.ബി രാജേഷ് പിന്തുണച്ചു. മാവോയിസ്റ്റുകള്‍ വഴി തെറ്റിപ്പോയ സഖാക്കളാണെന്ന സി.പി.ഐയുടെ അഭിപ്രായത്തെയും രാജേഷ് തള്ളി. കോഴിക്കോട് വിദ്യാര്‍ഥികള്‍‌ക്ക് യു.എ.പി.എ ചുമത്തിയ വിഷയത്തില്‍ […]