വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ കുറ്റപത്രം നാളെ സമർപ്പിച്ചേക്കും. മുൻ ആലുവ റൂറൽ എസ്.പി എ.വി ജോർജ്ജിനെ കേസിൽ സാക്ഷിയാക്കും. ക്രൈംബ്രാഞ്ച് കുറ്റപത്രം പറവൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിക്കുക. വരാപ്പുഴ സ്വദേശി വാസുദേവന്‍ ആത്മഹത്യ ചെയ്ത കേസില്‍ ശ്രീജിത്ത് അടക്കം 10 പേരെ 2018 ഏപ്രില്‍ 6 നാണ് പൊലീസ് അറസ്റ്റു ചെയ്തത്. പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് ഗുരുതരമായ പരിക്കുകളോടെ മരണമടഞ്ഞുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. എറണാകുളം റൂറല്‍ എസ്.പി എ.വി ജോർജിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ […]
India
പൗരത്വ ഭേദഗതി ബിൽ അവതരിപ്പിച്ചു
പൗരത്വ ഭേദഗതി ബിൽ ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു. പാകിസ്താനിലേയും ബംഗ്ലാദേശിലേയും അഫ്ഗാനിസ്താനിലേയും മുസ്‍ലിംകള്‍ക്ക് പൗരത്വം നല്‍കണമെന്നാണോ പ്രതിപക്ഷത്തിന്റെ ആവശ്യമെന്ന് അമിത് ഷാ ചോദിച്ചു. ഇന്ത്യയിലെ മുസ്‌ലിംകള്‍ ഇവിടുത്തെ പൗരന്‍മാരായി തുടരുമെന്നും അമിത് ഷാ പറഞ്ഞു. എന്നാല്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൌലികാവകാശങ്ങളെ റദ്ദ് ചെയ്യുന്ന ബില്ലാണ് ഇതെന്ന് ആനന്ദ് ശര്‍മ്മ പറഞ്ഞു. ബില്ലിന്‍ മേല്‍ രാജ്യസഭയില്‍ ചര്‍ച്ച തുടരുകയാണ്. ലോക്സഭയിൽ സർക്കാറിന് എളുപ്പത്തിൽ പാസാക്കാനായ ബിൽ രാജ്യസഭയിൽ പ്രതിപക്ഷ സഹായം കൂടാതെ വിജയിപ്പിക്കാൻ കഴിയില്ല. രാജ്യസഭയിൽ […]
ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കി നാനാവതി കമ്മീഷന്‍
ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും സര്‍ക്കാരിനും ക്ലീൻ ചിറ്റ് നൽകി ജസ്റ്റിസ് നാനാവതി – മെഹ്ത കമ്മീഷൻ റിപ്പോർട്ട്. ഇന്ന് രാവിലെ ഗുജറാത്ത് നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോർട്ടിലാണ് മുഖ്യമന്ത്രി മോദി നേതൃത്വം നല്‍കിയ സര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നത്. ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജയാണ് റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചത്. ഗോധ്രയില്‍ ട്രെയിന്‍ ചുട്ടെരിച്ചതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപം ആസൂത്രിതമായിരുന്നില്ലെന്നും മോദി സര്‍ക്കാര്‍ കലാപം തടയാന്‍ ശ്രമിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ ഐ.പി.എസ് ഓഫീസര്‍ […]
പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ഹാസന്‍
പൗരത്വ ഭേദഗതി ബില്ലിനെ ചോദ്യം ചെയ്ത് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ രംഗത്ത്. ബില്ലിനെതിരെ കടുത്ത വിമര്‍ശനമാണ് കമല്‍ഹാസന്‍ ഉയര്‍ത്തുന്നത്. ശ്രീലങ്കന്‍ തമിഴരേയും മുസ്‍ലിംകളെയും ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും കമല്‍ഹാസന്‍ ചോദിച്ചു. ഈ ബിൽ ആത്മാർത്ഥമായുള്ളതാണെങ്കിൽ, മതം നോക്കാതെ വിവേചനം നേരിടുന്ന എല്ലാ വിഭാഗങ്ങളെയും അതിൽ ഉൾപ്പെടുത്തുമായിരുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു. “വംശഹത്യയ്ക്ക് വിധേയരായ ശ്രീലങ്കന്‍ തമിഴരെയും കടുത്ത വിവേചനം നേരിടുന്ന മുസ്‍ലിംകളെയും ബില്ലിൽ നിന്ന് ഒഴിവാക്കുന്നത് എന്തുകൊണ്ട്? ഇത് ശരിക്കും ആത്മാർത്ഥതയുള്ള […]
പൗരത്വ ഭേദഗതി ബില്ലിനോട് ഐക്യരാഷ്ട്രസഭയുടെ പ്രതികരണം ഇങ്ങനെ…
ലോക്സഭയിൽ പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിനെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ച ഐക്യരാഷ്ട്രസഭ, എല്ലാ സർക്കാരുകളും വിവേചനരഹിതമായ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയെന്നതാണ് സഭയുടെ ഏക വിഷയമെന്നും വ്യക്തമാക്കി. ബിൽ പാസാക്കിയതിനെ കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍ ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് ഫർഹാൻ ഹഖ് പറഞ്ഞത്, ഈ ബില്‍ നിയമനിർമ്മാണ പ്രക്രിയയിലൂടെ കടന്നുപോകുമെന്നായിരുന്നു. ”എനിക്കറിയാവുന്നിടത്തോളം, ഈ ബില്‍ ഒരു നിയമനിർമ്മാണ പ്രക്രിയയിലൂടെ കടന്നുപോകും. ആഭ്യന്തര തലത്തില്‍ നിയമനിർമ്മാണ പ്രക്രിയ നടക്കുമ്പോൾ അഭിപ്രായം പറയാന്‍ കഴിയില്ല,” ഹഖ് പറഞ്ഞു. “അതേസമയം, […]
ആര്‍.എസ്.എസിന്റെ ഹിന്ദുത്വ രാഷ്ട്രത്തിനുള്ള ശ്രമമാണ് പൌരത്വ ഭേദഗതി ബില്ലെന്ന് യെച്ചൂരി
ആർ.എസ്.എസ് വിഭാവനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രത്തിനുള്ള ശ്രമമാണ് പൌരത്വ ഭേദഗതി ബില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അയോധ്യ വിധിയിൽ ന്യായം ലഭ്യമാക്കാൻ സുപ്രീം കോടതിക്ക് കഴിഞ്ഞില്ലെന്നും യെച്ചൂരി പറഞ്ഞു. ഇ.എം.എസ് പഠന ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘അയോധ്യ-ശബരിമല വിധികളും ഭരണഘടനയും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി. പൗരത്വ ഭേദഗതി ബില്ലിലൂടെ ഹിന്ദു -മുസ്ലിം വിഭജനമാണ് ലക്ഷ്യമിടുന്നതെന്ന് യെച്ചൂരി ആരോപിച്ചു. സുപ്രീം കോടതിയുടെ മേൽ പോലും സമ്മർദ്ദമുണ്ടാവുന്ന കാലമാണ്.അയോധ്യ വിധിയിൽ ന്യായം ലഭ്യമാക്കാൻ സുപ്രീം കോടതിക്ക് കഴിഞ്ഞില്ലെന്നും […]
ഏറ്റുമുട്ടല്‍ കൊലക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍;
ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലയില്‍ പൊലീസിനെ അഭിനന്ദിക്കുന്നത് അപരിഷ്കൃതമായ രീതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. മനുഷ്യാവകാശം സംരക്ഷിക്കുന്നതാകണം നിയമ വ്യവസ്ഥിതി. നീതി വൈകുന്നു എന്ന് പറഞ്ഞ് ആരും നിയമം കയ്യിലെടുക്കുന്നത് ശരിയല്ലെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു.കുറ്റവാളിക്ക് ഉചിതമായ ശിക്ഷ നല്‍കാനുള്ള ചുമതല കോടതിക്കാണ്.. ഇങ്ങനെയൊരു നിയമവ്യവസ്ഥയുള്ള രാജ്യത്താണ് കുറ്റവാളികളെ പൊതുജനങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്ന ശബ്ദം പാര്‍ലമെന്റില്‍ പോലും ഉയരുന്നത്. ഏറ്റുമുട്ടലുകള്‍ക്ക് കയ്യടിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു. ആലുവയിലെ ഭാരത് […]
നടിയെ ആക്രമിച്ച കേസ്; രേഖകള്‍ ലഭിക്കണമെന്ന ഹരജിയില്‍ വിധി ഇന്ന്
കേസിലെ മുഴുവന്‍ രേഖകളും നല്‍കാതെ നീതിപൂര്‍വ്വമായ വിചാരണ സാധ്യമല്ലെന്ന് ചൂണ്ടികാട്ടിയാണ് ദിലീപ് അപേക്ഷ നല്‍കിയിട്ടുള്ളത്. 32 രേഖകള്‍ ഇനിയും നല്‍കാനുണ്ടെന്നാണ് ദിലീപിന്റെ വാദം. എന്നാല്‍ നല്‍കാന്‍ കഴിയുന്ന എല്ലാ രേഖകളും നല്‍കികഴിഞ്ഞെന്നും സാധ്യമായ മുഴവന്‍ രേഖകളും നല്‍കാമെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. ഈ ഹരജിയിലാണ് വിചാരണ കോടതി ഇന്ന് വിധി പറയുക. നിലവില്‍ റിമാന്‍ഡിലുള്ള പ്രതികളുടെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറഞ്ഞേക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ഒൻപതാം പ്രതിയുടെ ജാമ്യക്കാരെ കോടതി […]
മരട് ഫ്ലാറ്റുകള്‍ സ്ഫോടനത്തിലൂടെ ജനുവരി 11ന് തന്നെ പൊളിക്കും
മരടിലെ ഫ്ലാറ്റുകള്‍ സ്ഫോടനത്തിലൂടെ ജനുവരി 11ന് തന്നെ പൊളിക്കുമെന്ന് ജില്ലാ ഭരണകൂടം. പരിസര വാസികള്‍ക്കുളള ഇന്‍ഷുറന്‍സ് തുക 95 കോടിയായി നിശ്ചയിച്ചു. ഫ്ലാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും സബ് കലക്ടര്‍ വ്യക്തമാക്കി. മുന്‍ നിശ്ചയപ്രകാരം തന്നെ ഫ്ലാറ്റുകള്‍ 11, 12 തിയതികളില്‍ തന്നെ പൊളിച്ചുനീക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും എല്ലാവരെയും അറിയിക്കും. ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരില്ലെന്നും ഇതിനുളള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍ പറഞ്ഞു. ഫ്ലാറ്റുകള്‍ക്ക് പരിസരത്ത് […]
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം;
കോഴിക്കോട് കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കുട്ടിയുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ അന്വേഷണം നടത്തിയ ബാലാവകാശ കമ്മീഷന്‍ അധ്യാപകനെ പിരിച്ചു വിടാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി.കേസെടുക്കാന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല ഈ മാസം രണ്ടിനാണ് സംഭവം. ശുചിമുറിയില്‍ പോയി മടങ്ങിയെത്തിയ കുട്ടി ക്ലാസില്‍ കയറാന്‍ അനുവാദം ചോദിച്ചപ്പോള്‍ ക്ലാസിലുണ്ടായിരുന്ന അധ്യാപകനായ ശ്രീനിജന്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.കഴുത്തിന് പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ […]












